ബെനിൻ സിറ്റിയിൽ നിന്ന് ലാഗോസിലേക്ക് പറന്ന ATR-42 വിമാനം ഒൻഡോ സംസ്ഥാനത്ത് തകർന്നു; അപകടകാരണം കണ്ടെത്താൻ സമഗ്ര അന്വേഷണത്തിന് പ്രസിഡന്റ് ബോല ടിനുബുവിന്റെ ഉത്തരവ് അബൂജ: തെക്കൻ നൈജീരിയയെ നടുക്കി വൻ വിമാനാപകടം. ബെനിൻ സിറ്റിയിൽ നിന്ന് രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായ ലാഗോസിലേക്ക് പറക്കുകയായിരുന്ന സൈനിക വിമാനം ഒൻഡോ സംസ്ഥാനത്തെ ഇഗ്ബോകോഡ പ്രദേശത്ത് തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 25 യാത്രക്കാരും ഏഴ് ജീവനക്കാരും ഉൾപ്പെടെ 32 പേരും മരിച്ചതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. ഇഗ്ബോകോഡയിലെ ഒരു നാവിക താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു. അപകടവിവരം പുറത്തുവന്നതിന് പിന്നാലെ രക്ഷാപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. അപകടത്തിൽപ്പെട്ടത് ഇരട്ട എൻജിൻ ടർബോപ്രോപ്പ് വിഭാഗത്തിൽപ്പെടുന്ന ATR-42 വിമാനമാണെന്നാണ് അധികൃതർ നൽകുന്ന വിവരം. സാധാരണയായി 30 മുതൽ 50 വരെ യാത്രക്കാരെ വഹിക്കാൻ…
Author: നൂറ ഷെയ്ഖ്
‘സനയെ മോചിപ്പിക്കും’; ഹൂത്തികൾക്കെതിരെ നീക്കം ശക്തം, സൗദിക്കൊപ്പം തുർക്കിയും പാക്കിസ്താനും
മക്ക–മദീന സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ‘മക്ക സംയുക്ത പ്രതിരോധ കരാർ’ നടപ്പാക്കിയെന്ന് റിപ്പോർട്ട്, യെമനിൽ ‘ഓപ്പറേഷൻ യെമൻ ഡോൺ’ റിയാദ്: മക്കയെയും മദീനയെയും ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾക്കിടെ യെമൻ സംഘർഷം പുതിയ ഘട്ടത്തിലേക്ക് നീങ്ങുന്നു. ഇറാൻ പിന്തുണയുള്ള ഹൂത്തികൾക്കെതിരെ സൗദി അറേബ്യ സൈനിക നീക്കം ശക്തമാക്കുന്നതിനൊപ്പം തുർക്കിയും പാക്കിസ്താനും സൗദിയുടെ സുരക്ഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. മൂന്ന് രാജ്യങ്ങളും ‘മക്ക സംയുക്ത പ്രതിരോധ കരാർ’ പ്രാബല്യത്തിൽ കൊണ്ടുവന്നതായും അവകാശപ്പെടുന്നു. കരാറിന്റെ ഭാഗമായി അംഗരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള സായുധ ആക്രമണം മുഴുവൻ അംഗങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സൗദിക്കെതിരെയുള്ള ആക്രമണമുണ്ടായാൽ റിയാദിനൊപ്പം അങ്കാറയും ഇസ്ലാമാബാദും പ്രതിരോധ നടപടികളിൽ പങ്കാളികളാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അതേസമയം, യെമനിൽ ഹൂത്തികൾക്കെതിരായ സൈനിക നടപടികളും ശക്തമാക്കിയിട്ടുണ്ട്. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും യെമന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും ചേർന്ന് ‘ഓപ്പറേഷൻ യെമൻ ഡോൺ’ ആരംഭിച്ചതായാണ്…
മൺസൂൺ മടങ്ങിയെങ്കിലും മഴ വീണ്ടും; ഡൽഹി-യുപി ഉൾപ്പെടെ 18 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
പടിഞ്ഞാറൻ അസ്വസ്ഥത ശക്തമാകുന്നു; മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും, മലനിരകളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യത ന്യൂഡൽഹി: മൺസൂൺ പിൻവാങ്ങിയതോടെ വടക്കേ ഇന്ത്യയിൽ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ടുതുടങ്ങിയെങ്കിലും വീണ്ടും മഴയ്ക്ക് കളമൊരുങ്ങുന്നു. സജീവമാകുന്ന പടിഞ്ഞാറൻ അസ്വസ്ഥതയുടെ സ്വാധീനത്തിൽ ഡൽഹി, ഉത്തർപ്രദേശ് ഉൾപ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഹിമാലയൻ മേഖലയിലാണ് കാലാവസ്ഥാ മാറ്റം കൂടുതൽ പ്രകടമാകുക. ജമ്മു കശ്മീർ, ലഡാക്ക്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഒക്ടോബർ 6 മുതൽ 9 വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന മലനിരകളിൽ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. ഒക്ടോബർ 6 മുതൽ 11 വരെ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴയും പ്രതികൂല കാലാവസ്ഥയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഉത്തരാഖണ്ഡിലെ ചില ജില്ലകളിൽ ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത…
മാസപ്പടി കേസ്: പിണറായി വിജയനെതിരായ അന്വേഷണത്തിൽ എസ്ഐടി നീക്കം; ഹവാല ആരോപണങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ; റിയാസിന്റെ അടുത്ത സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
ഇഡി കൈമാറിയ രേഖകൾ പരിശോധിക്കും; വിജിലൻസ് കേസിന്റെ സാധ്യതയും പരിശോധിക്കുന്നു കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടപടികൾ സജീവമാക്കിയതായി വിവരം. അന്വേഷണത്തിന്റെ ആദ്യഘട്ടമായി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളെന്ന് പറയപ്പെടുന്ന ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുവരിൽ നിന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പണമിടപാടുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം തേടുമെന്നാണ് സൂചന. ഇവരുടെ മൊഴികളും ലഭ്യമായ രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ…
ഡിസിസി ഓഫീസ് ആക്രമണം: ബിജെപി നേതാക്കൾ ഉൾപ്പെടെ നാല് പേരെ തെങ്കാശിയിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി
ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപും കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശ്രീലാലും പിടിയിൽ; കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും മ്യൂസിയം പോലീസും ചേർന്ന് നടപടി തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിലെ പ്രധാന പ്രതികളെന്ന് പോലീസ് സംശയിക്കുന്ന ബിജെപി നേതാക്കൾ ഉൾപ്പെടെ നാല് പേരെ തെങ്കാശിയിലെ ഒളിത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, ബിജെപി കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശ്രീലാൽ, അജി, സ്റ്റെഫിൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും മ്യൂസിയം പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലുപേരെയും കണ്ടെത്തിയത്. തെങ്കാശിയിൽ ഇവർ ഒളിവിൽ കഴിയുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് സംഘം കസ്റ്റഡിയിലായത്. തിരുവനന്തപുരത്തെത്തിച്ച നാലുപേരെയും മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ച് തുടർനടപടികൾ സ്വീകരിക്കുകയാണ്. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ…
പിഎസ്സി പരീക്ഷാ ക്രമക്കേട്: അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്; അംഗങ്ങൾക്ക് വീണ്ടും നോട്ടീസ്; അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത പിഎസ്സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകാനാണ് തീരുമാനം. തുടർന്നും അന്വേഷണവുമായി സഹകരിക്കാതിരുന്നാൽ നിയമപരമായ കടുത്ത നടപടികളിലേക്ക് നീങ്ങാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നടത്തിയ രൂക്ഷമായ നിരീക്ഷണങ്ങൾക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കുന്നത്. ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷകൾ ഉൾപ്പെടെ ചില പരീക്ഷകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ചില അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ തയ്യാറായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അഞ്ച് അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകില്ലെന്നും പകരം പിഎസ്സി…
ഫോർട്ട് ഹുഡ് കൂട്ടക്കൊല: മുൻ യുഎസ് സൈനിക മേജറെ ഫയറിംഗ് സ്ക്വാഡിലൂടെ വധിക്കും; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യത്തേത്
വാഷിങ്ടൺ: 2009-ലെ ഫോർട്ട് ഹുഡ് സൈനിക താവള വെടിവയ്പ്പിൽ 13 പേരെ കൊലപ്പെടുത്തിയ മുൻ യുഎസ് ആർമി മേജർ നിദാൽ മാലിക് ഹസനെ ഫയറിംഗ് സ്ക്വാഡിലൂടെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന് പെന്റഗൺ അറിയിച്ചു. 60 വർഷത്തിലേറെയായി അമേരിക്കൻ സൈന്യം നടപ്പാക്കുന്ന ആദ്യത്തെ ഫയറിംഗ് സ്ക്വാഡ് വധശിക്ഷയായിരിക്കും ഇത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ സൈനിക വധശിക്ഷ കൂടിയാണിത്. യുഎസ് ആർമിയിലെ മേജറും ഡോക്ടറുമായിരുന്ന നിദാൽ മാലിക് ഹസൻ 2009-ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ നടത്തിയ വെടിവയ്പ്പിൽ നിരായുധരായ 13 സൈനികരെ കൊലപ്പെടുത്തുകയും 32 പേരെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഹസന്റെ വധശിക്ഷ നടപ്പാക്കാൻ ശുപാർശ ചെയ്തതായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിന് അംഗീകാരം നൽകിയതായും പെന്റഗൺ വക്താവ് ഷോൺ പാർനെൽ തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 13 സൈനിക…
വാഷിംഗ്ടണിന് സമീപം ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ‘വികസിത് ഭാരത് യൂണിറ്റി റൺ’ വന്‍ വിജയം
വാഷിംഗ്ടണ്‍: ഫിറ്റ്നസ്, യോഗ, ധ്യാനം എന്നിവയ്ക്ക് പ്രാധാന്യം നൽകി ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘വികസിത് ഭാരത് യൂണിറ്റി റൺ’ വൻ ജനപങ്കാളിത്തത്തോടെ നടന്നു. വിർജീനിയയിലെ ഗ്രാവലി പോയിന്റ് പാർക്കിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹാംഗങ്ങളും ഇന്ത്യയുടെ സുഹൃത്തുക്കളുമായ നൂറുകണക്കിന് പേർ പങ്കെടുത്തു. വാഷിംഗ്ടണിന് സമീപം പൊട്ടോമാക് നദിക്കരയിൽ സംഘടിപ്പിച്ച പരിപാടി ഫിറ്റ്നസ്, ആരോഗ്യകരമായ ജീവിതശൈലി, ഐക്യം, സമൂഹപങ്കാളിത്തം എന്നിവയുടെ സന്ദേശം ഉയർത്തിപ്പിടിച്ചു. “എംബസി സംഘടിപ്പിച്ച #ViksitBharat യൂണിറ്റി റണ്ണിൽ നൂറുകണക്കിന് സുഹൃത്തുക്കൾ ഒന്നിച്ചുചേർന്നു. ഫിറ്റ്നസും ഐക്യവും നമ്മുടെ സമൂഹത്തിന്റെ മനോഹരമായ കൂട്ടായ്മയും ആഘോഷിക്കുന്ന പരിപാടിയായിരുന്നു ഇത്,” ഇന്ത്യൻ എംബസി സമൂഹമാധ്യമ പോസ്റ്റിൽ അറിയിച്ചു. യോഗയും ധ്യാനവും പരിപാടിയെ കൂടുതൽ സവിശേഷമാക്കിയെന്നും പങ്കെടുത്ത എല്ലാവർക്കും നന്ദിയുണ്ടെന്നും എംബസി വ്യക്തമാക്കി. ഇന്ത്യയിൽ ഫിറ്റ്നസിനോടുള്ള താൽപര്യം വർധിച്ചുവരുന്നതായും ശാരീരിക വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വലിയ സ്വാധീനം…
അമേരിക്കയില്‍ ഡോക്ടർമാരുടെ ക്ഷാമത്തിന് ‘കുടിയേറ്റ പ്രതിവിധി’; നിർണായക ബില്ലുകളുമായി രാജാ കൃഷ്ണമൂർത്തി
വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാർക്കും നഴ്സുമാർക്കും അവസരം; ലൈസൻസിംഗ് തടസ്സങ്ങൾ നീക്കാനും മെഡിക്കൽ റെസിഡൻസി ഉറപ്പാക്കാനും നീക്കം വാഷിംഗ്ടണ്‍: അമേരിക്കയിൽ രൂക്ഷമാകുന്ന ഡോക്ടർ-നഴ്സ് ക്ഷാമം പരിഹരിക്കാൻ യോഗ്യതയുള്ള കുടിയേറ്റ ആരോഗ്യപ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തുന്ന രണ്ട് സുപ്രധാന ബില്ലുകളുമായി കോൺഗ്രസ് അംഗങ്ങളായ രാജാ കൃഷ്ണമൂർത്തിയും ആദം സ്മിത്തും. ലൈസൻസിംഗ്, പരിശീലനം, സാമ്പത്തിക സഹായം തുടങ്ങിയ മേഖലകളിലെ തടസ്സങ്ങൾ കുറച്ച് വിദേശത്ത് പരിശീലനം നേടിയ ആരോഗ്യപ്രവർത്തകർക്ക് അമേരിക്കയിൽ ജോലി ചെയ്യാനുള്ള വഴി എളുപ്പമാക്കുകയാണ് ലക്ഷ്യം. ‘ഇമിഗ്രന്റ്സ് ഇൻ നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് ആക്ട്’, ‘ഇന്റർനാഷണലി ട്രെയിൻഡ് ഫിസിഷ്യൻസ് അസിസ്റ്റൻസ് ആക്ട്’ എന്നീ രണ്ട് ബില്ലുകളാണ് അവതരിപ്പിച്ചത്. വിദേശത്ത് മെഡിക്കൽ ബിരുദം നേടിയ കുടിയേറ്റ ഡോക്ടർമാർക്ക് മേൽനോട്ടത്തിൽ ചികിത്സ നടത്തുന്നതിനുള്ള താൽക്കാലിക ലൈസൻസിംഗ് പദ്ധതികൾ ആരംഭിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ആരോഗ്യസേവനം കുറവുള്ള മേഖലകളിൽ ഇവർക്കായി മെഡിക്കൽ റെസിഡൻസി സീറ്റുകൾ ഉറപ്പാക്കാനും…
തന്റെ ഓഫീസ് ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കാവുന്ന ചരിത്രപരമായ ദീർഘകാല യൂണിയൻ കരാറിൽ ഒപ്പു വെച്ച് റോ ഖന്ന
വാഷിംഗ്ടണ്‍: യുഎസ് പ്രതിനിധി സഭാംഗം റോ ഖന്ന (ഡെമോക്രാറ്റിക് പാർട്ടി–കാലിഫോർണിയ) തന്റെ ക്യാപിറ്റോൾ ഹിൽ ഓഫിസിലെ ജീവനക്കാരുമായി ചരിത്രപരമായ ദീർഘകാല തൊഴിൽ കരാറിന് അന്തിമരൂപം നൽകി. യുഎസ് കോൺഗ്രസിലെ തൊഴിൽ സാഹചര്യങ്ങളിൽ പുതിയൊരു മാതൃക സൃഷ്ടിക്കുന്നതാണ് ഈ കരാർ. നാലു വർഷത്തോളം നീണ്ട ചർച്ചകളിൽ തന്റെ എട്ടംഗ ജീവനക്കാരുടെ സംഘത്തിന് പിന്തുണ നൽകിയ ഖന്ന, അംഗീകാരം ലഭിച്ച പുതിയ യൂണിയൻ കരാർ മറ്റ് നിയമനിർമ്മാതാക്കളുടെ ഓഫിസുകൾക്കും മാതൃകയാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസ് പ്രതിനിധി സഭയുടെ ചരിത്രത്തിൽ ആദ്യമായി നിയമപരമായി ബാധകമായ ദീർഘകാല കരാർ തന്റെ ജീവനക്കാർക്ക് ഉറപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കോൺഗ്രസ് കാലാവധിയിലേക്കും പ്രാബല്യത്തിൽ തുടരുന്ന കരാർ പ്രകാരം ഖന്നയുടെ ഓഫിസിലെ ജീവനക്കാർക്ക് ഉയർന്ന അടിസ്ഥാന ശമ്പളം ലഭിക്കും. ഓഫിസ് ബജറ്റിൽ വർധനയുണ്ടാകുമ്പോൾ അതനുസരിച്ച് ജീവനക്കാരുടെ വേതനം പരിഷ്കരിക്കാനുള്ള സംവിധാനവും കരാറിലുണ്ട്. കൂടാതെ,…
