സനായിൽ കനത്ത വ്യോമാക്രമണം; ബാബ് അൽ-മന്ദേബിന് സമീപത്തെ ദുബാബിൽ നിർണായക മുന്നേറ്റമെന്ന് യെമൻ സർക്കാർ; അവകാശവാദങ്ങൾ തള്ളി ഹൂത്തികൾ സനാ: യെമനിൽ ഹൂത്തി സേനയും സർക്കാർ അനുകൂല സേനയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതായി റിപ്പോർട്ട്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനായിലും മറ്റ് മേഖലകളിലും സൗദി നേതൃത്വത്തിലുള്ള സഖ്യസേന കനത്ത വ്യോമാക്രമണം നടത്തിയതായി യെമൻ സർക്കാർ സേന അവകാശപ്പെട്ടു. അതേസമയം, തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്കിന് സമീപമുള്ള ദുബാബ് ജില്ലയിൽ വലിയ മുന്നേറ്റം നടത്തിയതായും സർക്കാർ സേന അറിയിച്ചു. ലോകത്തിലെ ഏറ്റവും നിർണായകമായ സമുദ്ര വ്യാപാരപാതകളിലൊന്നാണ് ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദേബ് കടലിടുക്ക്. ഈ മേഖലയുടെ നിയന്ത്രണം അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനും മേഖലയിലെ സൈനിക ശക്തിസമവാക്യത്തിനും നിർണായകമാണ്. ബാബ് അൽ-മന്ദേബിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ദുബാബ് ജില്ലയിലെ വലിയൊരു ഭാഗം ഹൂത്തി സേനയിൽ നിന്ന് തിരിച്ചുപിടിച്ചതായി…
Author: നൂറ ഷെയ്ഖ്
മിടായികുന്നിലെ തണൽ മരങ്ങൾ (ഭാഗം 6): ജയശങ്കര് പിള്ള
കരിങ്കൽ പാളികൾ മതിൽ തീർത്ത പാത പിന്നിടുമ്പോൾ വണ്ടിയുടെ ചക്രങ്ങൾ തീർത്ത ഭയപ്പെടുത്തുന്ന ആർത്തനാദത്തിൽ നിന്നും താളാത്മകമായ യാത്രയിലേക്കുള്ളൊരു തിരിച്ചുവരവ് എന്നപോലെ ട്രെയിൻ ഒന്ന് നീട്ടി കൂവി. മനസ്സിലെ ഭീതിയുടെ കരിമ്പാറകൂട്ടങ്ങൾക്കു ഒരു അറുതി വന്നു. പാതയോരത്തിന് ഇരുവശവും അതിവിശാലമായ പച്ചക്കറി കൃഷികൾകൊണ്ട് പാടശേഖരങ്ങൾ വിഴുങ്ങിയിരുന്ന പഴയകാലത്തു നിന്നും, അങ്ങിങ്ങു തുരുത്തുകൾ പോലെ മാത്രമുള്ള കൃഷിയിടങ്ങൾ. പലയിടത്തും കോൺക്രീറ്റ് കൂരകൾ തലയുയർത്തി നില്ക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പമുള്ള ഓട്ടത്തിൽ ചലനം നിലച്ച റബ്ബർ ഷീറ്റു പുരകളും, കാൽപ്പെരുമാറ്റം പോലും നിലച്ചുപോയ ടാപ്പിംഗ് വഴിത്താരകളും. കാലം മാറി, കൃഷിയും കൃഷി രീതികളും, സമയവും, സമയക്രമങ്ങളും, കാലം തെറ്റിയ കാലചക്രങ്ങളും. സീറ്റിൽ ഒന്നുകൂടി ചാരി കാഴ്ചകൾക്ക് വേണ്ടി കൂടുതൽ ദൂരം തേടുമ്പോൾ വക്കച്ചന്റെ ഇപ്പോഴും, മാറ്റങ്ങൾക്കു വിധേയമാവാത്ത സൗഹൃദത്തിന്റെ സമ്മാനപ്പൊതി ചേർത്തുപിടിച്ചു. അവന്റെ സ്നേഹം സീമകൾക്കും അപ്പുറമായി ഇന്നും തുടരുന്നു. പണ്ടും…
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്വിൽ അംബാസഡർ ജോണി കുരുവിള എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡി’ന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലയേറ്റു
ന്യൂജേഴ്സി: തിരുവനന്തപുരം ടെക്നോസിറ്റിയിൽ നൂറു കോടി രൂപ ചെലവിൽ “സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് സയൻസ്-ടെക്നോളജി എക്സ്പീരിയൻസ് പാർക്ക്” സ്ഥാപിക്കുന്ന ‘എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡി’ന്റെ (Xtra G Club Private Limited) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (COO) വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്വിൽ അംബാസഡർ ജോണി കുരുവിള ചുമതലയേറ്റു. IIITM-K-യുമായി സഹകരിച്ച് 10 ഏക്കർ സ്ഥലത്തായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി, സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം ടെക്നോളജി, ബയോടെക്നോളജി, ആധുനിക ഉൽപ്പാദന മേഖലകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന ഒന്നായിരിക്കും. കേരളത്തിൽ സാങ്കേതികവിദ്യ, നവീകരണം, പഠനം, സംരംഭകത്വം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി മാറാൻ ശേഷിയുള്ളതാണ് ഈ ദീർഘവീക്ഷണത്തോടെയുള്ള സംരംഭം. “സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് സയൻസ്-ടെക്നോളജി എക്സ്പീരിയൻസ് പാർക്ക്” ന്റെ ഉദ്ഘാടനത്തിൽ IT വ്യവസായ…
ഉച്ചാരണമല്ല നിങ്ങളുടെ പ്രശ്നം; രജിസ്റ്ററാണ്: രശ്മി ആർ നായർ
വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾ എന്നോട് ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യം ഇതാണ്: “എന്റെ ആക്സന്റ് എങ്ങനെ മാറ്റാം?” ഒരു ഇംഗ്ലീഷ് അധ്യാപിക എന്ന നിലയിൽ എന്റെ മറുപടി അവരെ മിക്കപ്പോഴും നിരാശപ്പെടുത്തും: മാറ്റേണ്ടതില്ല. ഓഫീസിലോ വാർഡിലോ നിങ്ങളെ തടയുന്നത് ഉച്ചാരണമല്ല. അത് രജിസ്റ്റർ എന്നു ഭാഷാശാസ്ത്രം വിളിക്കുന്ന ഒരു സംഗതിയാണ്; അതിനെക്കുറിച്ച് ആരും നമ്മളെ പഠിപ്പിച്ചിട്ടില്ല. രജിസ്റ്റർ എന്നാൽ സാഹചര്യത്തിനനുസരിച്ച് ഭാഷയുടെ നില മാറ്റുന്ന കഴിവ്. മലയാളത്തിൽ നമ്മൾ ഇത് അറിയാതെ ചെയ്യുന്നുണ്ട്: അമ്മയോട് പറയുന്ന മലയാളമല്ല ബാങ്ക് മാനേജരോട് പറയുന്നത്; കൂട്ടുകാരോട് പറയുന്നതല്ല പള്ളിയിലെ അച്ചനോട്. ഇംഗ്ലീഷിൽ നമ്മൾ പഠിച്ചത് ഒരൊറ്റ രജിസ്റ്ററാണ്: പാഠപുസ്തകത്തിന്റേത്. അത് വ്യാകരണപരമായി ശരിയാണ്, പരീക്ഷയ്ക്ക് മതിയാകും, ജോലിസ്ഥലത്ത് മിക്കപ്പോഴും തെറ്റായി കേൾക്കും. ഒരു ഉദാഹരണം. ഒരു മലയാളി നഴ്സ് സീനിയർ ഡോക്ടറോട് പറയുന്നു: “You must come and…
തലച്ചോറിലെ നാഡീകോശങ്ങൾക്ക് ‘ലൈറ്റ് സ്വിച്ച്’; ഒപ്റ്റോജെനെറ്റിക്സ് വിപ്ലവത്തിന് മൂന്ന് ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്ര നൊബേൽ സമ്മാനം
പ്രകാശം ഉപയോഗിച്ച് പ്രത്യേക ന്യൂറോണുകളെ ഓണാക്കാനും ഓഫാക്കാനും വഴിയൊരുക്കിയ കണ്ടെത്തൽ; കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർ പുരസ്കാരം പങ്കിടും സ്റ്റോക്ക്ഹോം: തലച്ചോറിലെ നാഡീകോശങ്ങളുടെ പ്രവർത്തനം പ്രകാശം ഉപയോഗിച്ച് അതിസൂക്ഷ്മമായി നിയന്ത്രിക്കാൻ വഴിയൊരുക്കിയ വിപ്ലവകരമായ ഗവേഷണത്തിന് 2026-ലെ ശരീരശാസ്ത്ര/വൈദ്യശാസ്ത്ര നൊബേൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർക്ക്. അമേരിക്കൻ ശാസ്ത്രജ്ഞൻ കാൾ ഡീസെറോത്ത്, ജർമ്മൻ ശാസ്ത്രജ്ഞരായ പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്കാണ് പുരസ്കാരം സംയുക്തമായി നൽകുന്നത്. ‘ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകളും ഒപ്റ്റോജെനെറ്റിക്സും സംബന്ധിച്ച കണ്ടെത്തലുകൾക്ക്’ എന്നതാണ് നൊബേൽ അസംബ്ലി പുരസ്കാരത്തിനുള്ള ഔദ്യോഗിക കാരണം വ്യക്തമാക്കിയത്. ആധുനിക ന്യൂറോസയൻസിന്റെ ദിശ തന്നെ മാറ്റിമറിച്ച സാങ്കേതികവിദ്യയായാണ് ഒപ്റ്റോജെനെറ്റിക്സ് വിലയിരുത്തപ്പെടുന്നത്. ഒറ്റകോശ ആൽഗയായ Chlamydomonas പ്രകാശത്തിന്റെ ദിശ തിരിച്ചറിഞ്ഞ് അതിലേക്ക് നീങ്ങുന്നത് എങ്ങനെയെന്ന അന്വേഷണമാണ് ഈ വലിയ ശാസ്ത്രീയ മുന്നേറ്റത്തിന് അടിത്തറയായത്. 2000-കളുടെ തുടക്കത്തിൽ പീറ്റർ ഹെഗെമാനും ജോർജ് നാഗലും…
എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ കൺട്രി സിങ്ങർ ആക്സലിസ് വിൽക്കിൻസുമായി സോഷ്യൽ മീഡിയ വഴി വിവാഹം ഉറപ്പിച്ചു
വാഷിംഗ്ടൺ:എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ & ആൻഡ്രക്സ് സിംഗർ ആക്സലിസ് വിൽക്കിൻസ് ഒക്ടോബർ 4, 2026-ന് സോഷ്യൽ മീഡിയ വഴി അവരുടെ വിവാഹം പ്രഖ്യാപിച്ചു, വിൽക്കിൻസിന്റെ ഡയമണ്ട് റിങ്ങ് ഫോട്ടോ പങ്കുവെച്ചും ‘വെന്റ് ആൻഡ് ഗോട്ട് ദി ലോ ഇൻവാൽവ്ഡ്’ എന്ന് ക്യാപ്ഷനിൽ ചേർത്തു. 27 വയസ്സുകാരി വിൽക്കിൻസ് തന്റെ ഇടത് കൈയിൽ വലിയ ഡയമണ്ട് റിങ്ങ് കാണിക്കുന്ന ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പോസ്റ്റ് ചെയ്തു, അവിടെ അവർ 46 വയസ്സുകാരനായ പട്ടേലിന്റെ അടുത്തേവെ സ്റ്റാന്റ് ചെയ്തിരുന്നൂ. അവൾ ക്യാപ്ഷനിൽ കുറിച്ചു, ‘വെന്റ് ആൻഡ് ഗോട്ട് ദി ലോ ഇൻവാൽവ്ഡ്,’ ഹോർട്ട്, റിംഗ് ഇമോജികൾ ചേർത്ത്. പട്ടേൽ തന്റെ X (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ സമാന ഇമോജികളോടുകൂടി പോസ്റ്റ് റഷെയർ ചെയ്തു. പട്ടേൽ ഫെബ്രുവരി 2025-ൽ FBI ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഇരുവരും ഒരു…
സൗത്ത് കരോലിനയിൽ രണ്ടു കുട്ടികൾ പട്ടിണി കിടന്നു മരിച്ചു; അമ്മ അറസ്റ്റിൽ
സൗത്ത് കരോലിന:സൗത്ത് കരോലിനയിൽ ഞെട്ടിപ്പിക്കുന്ന സംഭവം. ലഡ്സൺ പ്രദേശത്ത് ജസ്റ്റിൻ മേ എന്ന സ്ത്രീയുടെ രണ്ടു ചെറിയ പെൺകുട്ടികൾ പട്ടിണിയും നിർജലീകരണവും മൂലം ദാരുണമായി മരിച്ചു. 33 മാസം പ്രായമുള്ള എമറിയും, 15 മാസം പ്രായമുള്ള ഹാർലിയുമാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ പൊലീസിനോട് കഴിഞ്ഞ രണ്ടു ആഴ്ചകളായി താൻ കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്ന കാര്യം ഓർക്കുന്നില്ലെന്നാണ് അമ്മ ജസ്റ്റിൻ മേ മൊഴി നൽകിയത്. പൊലീസ് എത്തിയപ്പോൾ ഇവർ വീടിന് പുറത്തു കരഞ്ഞുകൊണ്ട് അസംബന്ധങ്ങൾ പറഞ്ഞു നിൽക്കുകയായിരുന്നു. കുട്ടികളെ പട്ടിണിക്കിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് അറിയാമായിരുന്നെന്നും ഇവർ സമ്മതിച്ചു. കുട്ടികളുടെ കൊലപാതക കുറ്റം ചുമത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന അമ്മ സഹായം തേടണമെന്ന് കുട്ടികളുടെ പിതാവും ബന്ധുക്കളും നിരന്തരം അഭ്യർത്ഥിച്ചിരുന്നതായി ഫേസ്ബുക്ക് സന്ദേശങ്ങൾ വ്യക്തമാക്കുന്നു.
സംഗീത സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങി സജി പുല്ലാട്
ഹൂസ്റ്റൺ: “രക്ഷയിൻ സന്തോഷം” എന്ന ക്രിസ്തീയ ഭക്തിഗാനത്തിന്റെ സംഗീത സംവിധായകനായ സജി പുല്ലാടിന് പുരസ്കാരം. മാർത്തോമ്മ സഭയുടെ റാന്നി-നിലയ്ക്കൽ ഭദ്രാസന ബിഷപ്പ് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയാണ് പുരസ്കാരം സമ്മാനിച്ചത്. ഇതിനു മുൻപ് നിരവധി ഭക്തിഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിട്ടുള്ള സജി പുല്ലാട് ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുമുണ്ട്. 2004 ലും,2009ലും,2024ലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള തനിക്ക് ദൈവം നൽകിയ കഴിവ് ഭക്തിഗാനങ്ങളിലൂടെ പ്രകടിപ്പിക്കുകയാണ് തൻറെ ലക്ഷ്യമെന്ന് പറയുന്നു. സംഗീത ലോകത്ത് കുടുംബ പാരമ്പര്യമുള്ള സജി പുല്ലാട് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും, ജോജിക്ക് കൂടുതൽ മനോഹരമായ ഗാനങ്ങൾ എഴുതുവാൻ അവസരം ദൈവം നൽകട്ടെയെന്നും സഫ്രഗൻ മെത്രാപ്പോലീത്ത ആശംസിച്ചു. ജഹോവ നിസ്സി( J N Music Creations) മ്യൂസിക് ക്രിയേഷൻസിന്റെ ബാനറിൽ ജോജി സാം ജേക്കബ്ബാണ് രചന നിർവഹിച്ചത്. ഹൂസ്റ്റണിൽ നടന്ന ചടങ്ങിൽ വൈദീക…
ട്രംപിനെതിരെ വധഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
അലബാമ: ഡൊണാൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് അലബാമയിലെ വിദ്യാർത്ഥികളായ അമറെ ജെമാൽ വുഡ്സ്, കാമറൂൺ ലമാർക്ക് ലൂയിസ്, കെയ്ല ലിയാൻ സ്മിത്ത് എന്നിവരാണ് ഫെഡറൽ കസ്റ്റഡിയിൽ ആയത്. ക്യാമ്പസിൽ നടന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയുടെ തൊട്ടുമുമ്പ് സോഷ്യൽ മീഡിയയിലൂടെ വധഭീഷണി മുഴക്കിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ടിക്ടോക്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ട്രംപിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ ഇവർ പോസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഇവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. സംഭവത്തെ ശക്തമായി അപലപിച്ച യൂണിവേഴ്സിറ്റി അധികൃതർ, ഇത്തരം ഭീഷണികളോട് സഹിഷ്ണുത കാണിക്കില്ലെന്നും വ്യക്തമാക്കി. ട്രംപ് പിന്നീട് നിശ്ചയിച്ച പ്രകാരം റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.
ഗേറ്റോറേഡ് (Gatorade) പാനീയങ്ങൾ യുഎസിൽ തിരിച്ചുവിളിച്ചു
ഫ്ലോറിഡ :യൂഎസിലെ 37 സംസ്ഥാനങ്ങളിൽ വിറ്റഴിച്ച 1,22,000-ത്തിലധികം കേസുകൾ വരുന്ന ഗേറ്റോറേഡ് പാനീയങ്ങൾ പെപ്സിക്കോ (PepsiCo) സ്വമേധയാ തിരിച്ചുവിളിച്ചു. ലേബലിൽ രേഖപ്പെടുത്താത്ത കൃത്രിമ നിറങ്ങളുടെ സാന്നിധ്യത്തെത്തുടർന്നാണ് നടപടി. ഗേറ്റോറേഡ് ലെമൺ ലൈം, ലെമൺ ലൈം സീറോ, ഓറഞ്ച്, ഓറഞ്ച് സീറോ,എന്നിവയുടെ 28 ഔൺസ് ബോട്ടിലുകൾ എന്നിവയാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ.ഉൽപ്പന്നങ്ങളിൽ അനുവദനീയമായ അളവിലുള്ള ‘യെല്ലോ നമ്പർ 5’ ‘യെല്ലോ നമ്പർ 6’ എന്നീ കൃത്രിമ നിറങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവയുടെ വിവരം പാക്കറ്റ് ലേബലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ കൃത്രിമ നിറങ്ങൾ സെൻസിറ്റീവ് ആയ വ്യക്തികളിൽ അലർജി, ആസ്ത്മ, ചൊറിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. എങ്കിലും, ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായതിനാൽ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഇതിനെ ‘ക്ലാസ് II’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അലർജി പ്രശ്നങ്ങളുള്ളവർ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കൈവശമുള്ള ബോട്ടിലുകളിലെ ലോട്ട്…
