കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ക്രാഷ് ആക്സ് ആക്രമണം; പരിക്കേറ്റിട്ടും 174 യാത്രക്കാരുടെ സുരക്ഷയ്ക്കായി പോരാടിയ ഇന്ത്യൻ പൈലറ്റിന് യുഎഇ നേതൃത്വത്തിന്റെ ആദരം അബുദാബി: ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ നേരിൽ കണ്ട് അഭിനന്ദിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം. അബുദാബിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത്തിനെ സന്ദർശിച്ച ഷെയ്ഖ് ഹംദാൻ, പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം പ്രകടിപ്പിച്ച അസാധാരണ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും പ്രശംസിച്ചു. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് ബുധനാഴ്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിന്റെ കോക്ക്പിറ്റിൽവച്ച് ഒമാനി സഹപൈലറ്റ് സ്മിത് മച്ചാറിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് യുഎഇ അധികൃതരുടെ വിശദീകരണം. സംഭവസമയത്ത്…
Author: മുര്ഷിദ
കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട കേസില് ഗ്യാനേഷ് കുമാറിനെതിരെ കേരള സര്ക്കാര് വിജിലൻസ് അന്വേഷണം നടത്തുന്നു
പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്തെ ഇടപാടുകൾ വീണ്ടും പരിശോധനയിൽ; മലയിൻകീഴ് വേണുഗോപാലിന്റെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് സർക്കാർ തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്തെ കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. കെപിസിസി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയിൽ പ്രഥമദൃഷ്ട്യാ പരിശോധിക്കേണ്ട കാര്യങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. 2006ൽ ഗ്യാനേഷ് കുമാർ കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് ലോകബാങ്ക് സഹായത്തോടെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (കെഎസ്ടിപി) ഭാഗമായി എംസി റോഡിന്റെ അങ്കമാലി–തിരുവനന്തപുരം ഭാഗം നവീകരിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ നടപടികളും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോഴത്തെ…
ഇന്നത്തെ രാശിഫലം (04-10-2026 ഞായർ)
ചിങ്ങം: ഇന്ന് നിങ്ങൾ എന്ത് കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധാലുവായിരിക്കണം. നിങ്ങൾക്ക് ഒരു പ്രശ്നം പരിഹരിക്കാനുള്ള കഴിവുണ്ടെങ്കിലും അതിന് ഇന്ന് ശ്രമിക്കാതിരിക്കുക ഇല്ലെങ്കിൽ വലിയ ബിസിനസുകൾക്ക് മുന്നിൽ നിങ്ങൾക്ക് ചില വലിയ ഡീലുകൾ നഷ്ടപ്പെടുത്തേണ്ടി വന്നേക്കാം. കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ സർഗാത്മക ശേഷി ഉപയോഗിക്കും. ഇന്ന് നിങ്ങൾ അനുയോജ്യമായ ഫർണിച്ചറുകൾ അല്ലെങ്കിൽ പുരാതന വസ്തുക്കൾ ഉപയോഗിച്ച് നിങ്ങളുടെ വീട് അലങ്കരിക്കും. തുലാം: ഇന്ന് ശോഭയുള്ളതും തിളക്കമുള്ളതുമായ ഒരു ദിവസമാണ്. ഇന്ന് നിങ്ങൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. വൈകുന്നേരങ്ങളിൽ എല്ലാവർക്കുമായി ഒരു ഷോപ്പിങ് ആഘോഷം നടത്താൻ നിങ്ങൾക്ക് തോന്നിയേക്കാം, അതിനാൽ നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നേക്കാം. വൃശ്ചികം: സ്വന്തമായി ജോലി ചെയ്യുക എന്നതാണ് ഇന്ന് നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബിസിനസുകാർ ഇന്ന് നല്ല ലാഭം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ജോലി ചെലവുകൾക്കായി സാധാരണ പണം ലാഭിക്കാൻ…
അടൂർ പ്രകാശ് പിന്നോട്ടില്ല; തിങ്കളാഴ്ച ഹൈക്കമാന്റിനെ നേരിട്ട് കണ്ട് രേഖാമൂലം പരാതി നല്കും; മറുപരാതിയുമായി സതീശന് വിഭാഗവും ഡല്ഹിയിലേക്ക്
യുഡിഎഫിൽ കൂടിയാലോചനയില്ലെന്ന വിമർശനത്തിൽ പിന്നോട്ടില്ല; ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ നേരിട്ട് കാണും, മറുപരാതിക്ക് സതീശൻ വിഭാഗവും നീക്കം തിരുവനന്തപുരം: യുഡിഎഫിലെയും കോൺഗ്രസ് നേതൃത്വത്തിലെയും തീരുമാനമെടുക്കൽ രീതിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് നിലപാടിൽ ഉറച്ചുനിൽക്കുന്നു. മുന്നണിയിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നതുൾപ്പെടെ താൻ ഉന്നയിച്ച വിഷയങ്ങൾ തിങ്കളാഴ്ച ഡൽഹിയിലെത്തി എഐസിസി നേതൃത്വത്തെ രേഖാമൂലം അറിയിക്കാനാണ് തീരുമാനം. ഇതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത ഹൈക്കമാൻഡിന് മുന്നിലെത്തുകയാണ്. കേരളത്തിലെ യുഡിഎഫിന്റെ പ്രവർത്തനരീതിയിലും സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും മതിയായ കൂടിയാലോചന നടക്കുന്നില്ലെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന വിമർശനം. മുന്നണി സംവിധാനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന താൻ പോലും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ഈ സാഹചര്യം തുടരാനാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. താൻ ഉന്നയിച്ച പരാതികളും സംഘടനാപരമായ വിഷയങ്ങളും വിശദമായി രേഖപ്പെടുത്തി എഐസിസി നേതൃത്വത്തിന് കൈമാറുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്. പരസ്യമായി…
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, 160 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്
യൂത്ത് കോൺഗ്രസ് ‘റെസിസ്റ്റൻസ് മാർച്ച്’ സംഘർഷത്തിൽ കലാശിച്ചു; എസ്എഫ്ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ, ഹോസ്റ്റൽ വളപ്പിൽ പൊലീസ് ലാത്തിച്ചാർജ് തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ രൂക്ഷമായ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. മെൻസ് ഹോസ്റ്റൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളേജ് വിദ്യാർഥികളായ ആദർശ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുമായി 160 പേർക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിരിക്കുന്നത്. 80 എസ്എഫ്ഐ പ്രവർത്തകരും ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 80 യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രവർത്തകരുമാണ് കേസിൽ പ്രതികളായിട്ടുള്ളത്. സംഘർഷത്തിന്റെ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് കൂടുതൽ പേരെ തിരിച്ചറിയാനുള്ള നടപടികളും പൊലീസ് തുടരുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച യൂത്ത്…
ശ്രീലേഖയുടെ രാജിനീക്കം; തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് നിർണായക പ്രതിസന്ധി
50 അംഗങ്ങളുള്ള ബിജെപി ഭരണത്തിന് ഭൂരിപക്ഷക്കുരുക്ക്; അനുനയ നീക്കവുമായി കേന്ദ്ര-സംസ്ഥാന നേതൃത്വം, രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തേക്ക് തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചതോടെ നഗരസഭയിലെ ബിജെപി ഭരണത്തിന് മുന്നിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധി. പാർട്ടി നേതൃത്വം തന്നെ നിരന്തരം അവഗണിക്കുകയും ഒതുക്കിനിർത്തുകയും ചെയ്യുന്നുവെന്ന അതൃപ്തിയാണ് രാജിനീക്കത്തിന് പിന്നിലെന്നാണ് സൂചന. ശ്രീലേഖയെ തീരുമാനം പിൻവലിപ്പിക്കാൻ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ശക്തമായ അനുനയശ്രമം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 30ന് ശ്രീലേഖ രാജിക്കത്ത് മേയർ വി.വി. രാജേഷിന് കൈമാറിയിരുന്നു. തന്റെ വാർഡിലെ വോട്ടർമാർക്കായി അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിൽ ഞായറാഴ്ച ജില്ലാ കളക്ടർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും രാജി സമർപ്പിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നായിരുന്നു വിശദീകരണം. എന്നാൽ പിന്നീട് ഈ സന്ദേശം ശ്രീലേഖ പിൻവലിച്ചു. 101 അംഗ…
സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി വിനു (37) നാട്ടിൽ അന്തരിച്ചു
സ്റ്റോക്ക് ഓൺ ട്രെന്റ്: ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷയറിലുള്ള സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി വിനു (37) നാട്ടിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. നോർത്ത് മിഡ്ലാൻഡ്സിലെ ആശുപത്രിയിൽ ഐസിയു നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന വിനു, നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടവാങ്ങിയത്. കടുത്ത വയറുവേദനയെ തുടർന്ന് നാട്ടിലെത്തി വിദഗ്ധ പരിശോധന നടത്തിയപ്പോൾ നാലാം ഘട്ട കാൻസർ കണ്ടെത്തിയതായും അറിയിപ്പിൽ പറയുന്നു. ഭാര്യ ഷെറിൻ, വിനു ജോലി ചെയ്തിരുന്ന ഐസിയുവിൽ തന്നെ നഴ്സാണ്. മക്കൾ: നേതൻ, യോഹൻ, ഇഹാൻ. ഭാര്യയും മക്കളും നിലവിൽ നാട്ടിലാണ്. സ്നേഹവും സൗഹൃദവും കരുണയും നിറഞ്ഞ പെരുമാറ്റത്തിലൂടെ പരിചിതർക്കു പ്രിയങ്കരനായിരുന്ന വിനുവിന്റെ അകാലവിയോഗം സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
ഡോ. ജെനി ജോളി ജോൺസൻ (35) യുകെയിൽ അന്തരിച്ചു
യുകെ: ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് പ്ലാന്തറയിൽ നിധിൻ വർഗീസിന്റെ ഭാര്യ ഡോ. ജെനി ജോളി ജോൺസൻ (35) യുകെയിൽ അന്തരിച്ചു. മക്കൾ: നഥാനിയേൽ (7), ജൊവാന (4). കൊല്ലം കരുനാഗപ്പള്ളി കന്നേറ്റി സ്വദേശികളായ പൗലോസിന്റെയും ജോളമ്മയുടെയും ഏക മകളാണ്. നാട്ടിൽ ദന്ത ഡോക്ടറായി പ്രവർത്തിച്ചിരുന്ന ജെനി, 2023-ൽ എംഎസ്സി പബ്ലിക് ഹെൽത്ത് പഠനത്തിനായി വെയിൽസിലെ സ്വാൻസി യൂണിവേഴ്സിറ്റിയിലെത്തി. പഠനശേഷം ഇംഗ്ലണ്ടിലെ നനീട്ടണിൽ ഡെന്റൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. മൂന്ന് വർഷത്തെ സ്പോൺസർഷിപ്പിൽ ജോലി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
ഏഷ്യൻ ഗെയിംസിൽ പ്രണവി ഉർസിന് ചരിത്രസ്വർണം; വനിതാ ഗോൾഫിൽ ഇന്ത്യയ്ക്ക് പുതുചരിത്രം
വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗോൾഫർ; പ്രണവി–അദിതി–ദിക്ഷ സഖ്യത്തിന് ടീം വെള്ളിയും ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യൻ ഗോൾഫിന് ചരിത്രനേട്ടം സമ്മാനിച്ച് പ്രണവി ഉർസ്. വനിതാ വ്യക്തിഗത ഗോൾഫിൽ സ്വർണം നേടിയ പ്രണവി, ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ഗോൾഫറായി. വനിതാ ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും സ്വന്തമാക്കി. വനിതാ വ്യക്തിഗത ഗോൾഫിന്റെ അവസാന റൗണ്ടിൽ കടുത്ത സമ്മർദത്തെ അതിജീവിച്ചാണ് പ്രണവി സ്വർണത്തിലേക്ക് കുതിച്ചത്. നാല് റൗണ്ടുകൾ പൂർത്തിയായപ്പോൾ 15 അണ്ടർ പാർ 265 എന്ന ആകെ സ്കോറുമായി അവർ ഒന്നാം സ്ഥാനത്തെത്തി. തൊട്ടടുത്ത എതിരാളിയെ ഒരു സ്ട്രോക്കിന് പിന്നിലാക്കിയാണ് ചരിത്രവിജയം. മൈസൂരു സ്വദേശിയായ പ്രണവിക്ക് അവസാന റൗണ്ട് ഒട്ടും എളുപ്പമായിരുന്നില്ല. മൂന്ന് സ്ട്രോക്കിന്റെ ലീഡുമായി കളിക്കാനിറങ്ങിയെങ്കിലും മൂന്നാം ഹോളിലെ ട്രിപ്പിൾ ബോഗി തിരിച്ചടിയായി. ഇതോടെ…
ഹിന്ദുത്വ കർസേവയെ ചെറുത്ത് തോൽപ്പിക്കുക: സോളിഡാരിറ്റി
കൂട്ടിലങ്ങാടി: ഉജ്ജയിൻ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ട് നടക്കുന്ന ഹിന്ദുത്വ കർസേവ നീക്കങ്ങൾക്കെതിരെയും, മുസ്ലിം ജനവിഭാഗങ്ങളെ രാജ്യത്തുനിന്നും പാർശ്വവത്കരിക്കാനും പുറന്തള്ളാനുമുള്ള എസ്.ഐ.ആർ പദ്ധതികൾക്കെതിരെയും ശക്തമായ ജനകീയ പ്രതിഷേധമുയർത്തണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അജ്മൽ കെ.പി ആവശ്യപ്പെട്ടു. സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി കൂട്ടിലങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി ഷബീർ വടക്കാങ്ങര, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി മുഹമ്മദ് നിഹാൽ, നസീഫ് സിഎച്ച് എന്നിവർ സംസാരിച്ചു.
