
കൂട്ടിലങ്ങാടി: ഉജ്ജയിൻ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ട് നടക്കുന്ന ഹിന്ദുത്വ കർസേവ നീക്കങ്ങൾക്കെതിരെയും, മുസ്ലിം ജനവിഭാഗങ്ങളെ രാജ്യത്തുനിന്നും പാർശ്വവത്കരിക്കാനും പുറന്തള്ളാനുമുള്ള എസ്.ഐ.ആർ പദ്ധതികൾക്കെതിരെയും ശക്തമായ ജനകീയ പ്രതിഷേധമുയർത്തണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അജ്മൽ കെ.പി ആവശ്യപ്പെട്ടു. സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി കൂട്ടിലങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി ഷബീർ വടക്കാങ്ങര, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി മുഹമ്മദ് നിഹാൽ, നസീഫ് സിഎച്ച് എന്നിവർ സംസാരിച്ചു.

