സ്റ്റോക്ക് ഓൺ ട്രെന്റ്: ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷയറിലുള്ള സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി വിനു (37) നാട്ടിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.
നോർത്ത് മിഡ്ലാൻഡ്സിലെ ആശുപത്രിയിൽ ഐസിയു നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന വിനു, നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടവാങ്ങിയത്. കടുത്ത വയറുവേദനയെ തുടർന്ന് നാട്ടിലെത്തി വിദഗ്ധ പരിശോധന നടത്തിയപ്പോൾ നാലാം ഘട്ട കാൻസർ കണ്ടെത്തിയതായും അറിയിപ്പിൽ പറയുന്നു.
ഭാര്യ ഷെറിൻ, വിനു ജോലി ചെയ്തിരുന്ന ഐസിയുവിൽ തന്നെ നഴ്സാണ്. മക്കൾ: നേതൻ, യോഹൻ, ഇഹാൻ. ഭാര്യയും മക്കളും നിലവിൽ നാട്ടിലാണ്.
സ്നേഹവും സൗഹൃദവും കരുണയും നിറഞ്ഞ പെരുമാറ്റത്തിലൂടെ പരിചിതർക്കു പ്രിയങ്കരനായിരുന്ന വിനുവിന്റെ അകാലവിയോഗം സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
