ചിക്കാഗോ: ഇല്ലിനോയി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ആൻഡ് പ്രൊഫഷണൽ റെഗുലേഷൻ (IDFPR) ഏജൻസിയുടെ കീഴിലുള്ള ഹോം മെഡിക്കൽ എക്യുപ്മെന്റ് ആൻഡ് സർവീസസ് ബോർഡ് അംഗമായി സനീഷ് ജോർജിനെ നാമനിർദേശം ചെയ്തു. സ്വകാര്യ വസതികളിലേക്ക് വൈദ്യോപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു സമിതിയാണിത്. സ്വകാര്യ വസതികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സേവനം നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുക, അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, പ്രൊഫഷണൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നിവയാണ് IDFPR-ന്റെ ഹോം മെഡിക്കൽ എക്യുപ്മെന്റ് ആൻഡ് സർവീസസ് ബോർഡിന്റെ മുഖ്യ ഉത്തരവാദിത്തങ്ങൾ. കഴിഞ്ഞ ടേമിൽ IDFPR-ന്റെ അംഗമായി പ്രവർത്തി പരിചയമുള്ള സനീഷ് ജോർജ്, നിലവിൽ ISRC ബോർഡ് അംഗമായും വെബ് മാസ്റ്ററായും സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ, MARC മിഡ്വെസ്റ്റിന്റെ മുൻ സെക്രട്ടറിയായും എജ്യുക്കേഷണൽ കോർഡിനേറ്ററായും അദ്ദേഹം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
Author: പി പി ചെറിയാൻ
കേരള നര്‍മ്മവേദി യുഎസ്എ അവതരിപ്പിക്കുന്ന “ചിരിയോ ചിരി പൊട്ടിച്ചിരി” ഒക്ടോബര്‍ 10, ശനി വൈകുനേരം 3:45-ന്
ഹൂസ്റ്റന്‍ : കേരള നര്‍മ്മവേദി യുഎസ്എ യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10, ശനി വൈകുന്നേരം 3:45 ഹുസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്നാ ബസാര്‍ ഹാളില്‍ “ചിരിയോ ചിരി പൊട്ടിച്ചിരി” എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചിരി അരങ്ങിലേക്ക് താല്പര്യമുള്ള എല്ലാവരെയും കേരള നര്‍മ്മവേദി യുഎസ്എ യുടെ പ്രവര്‍ത്തകര്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. വിവിധ വേദികളില്‍ അനേകം ചിരി അരങ്ങുകള്‍ നയിച്ചിട്ടുള്ള നര്‍മ്മസാഹിത്യകാരന്‍ ശ്രീ രാജു മൈലപ്രയും ഈ ചിരിയരങ്ങില്‍ സംബന്ധിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. അതിനും പുറമേ നര്‍മ്മവേദിയുടെ ചിരിയരങ്ങില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും സ്വതന്ത്രമായി സമയം അനുവദിക്കുന്നത് അനുസരിച്ച് നിര്‍ദോഷമായ ഫലിതങ്ങള്‍ പറയാനും അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കും. അതിനുള്ള തയ്യാറെടുപ്പില്‍ വരിക. ഫലിക്കുന്ന ഫലിതങ്ങളോ ചീറ്റി പോകുന്ന ഫലിതങ്ങളോ പറയാം. സാധാരണ വെടിക്കെട്ടില്‍ പോലും കുറച്ച് പടക്കങ്ങളും അമിട്ടും ചീറ്റി പോകാറുണ്ടല്ലോ. വലിയ പാട്ടുകളും നൃത്തങ്ങളും ഒഴിവാക്കുന്നത് നന്നായിരിക്കും.…
ടെക്സസ് ബാങ്ക് എടിഎമ്മിന് മുകളിൽ നിന്ന് 128,000 ഡോളറിലധികം പണം കണ്ടെത്തിയ ബാർബർ അത് തിരികെ നൽകി: പൊലീസ്
ടെക്സസ്: നോർത്ത് ടെക്സസിൽ ഒരു ബാങ്ക് എടിഎമ്മിന് മുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ലക്ഷക്കണക്കിന് രൂപ യാതൊരു ലോഭവുമില്ലാതെ ഉടമസ്ഥർക്ക് തിരികെ നൽകി മാതൃകയായി ഒരു ബാർബർ. 128,510 ഡോളറിലധികം (ഏകദേശം ഒരു കോടിയിലധികം രൂപ) പണമാണ് ഇദ്ദേഹം പൊലീസിൽ ഏൽപ്പിച്ചത്. 42 കാരിയായ ഒരു സ്ത്രീക്കൊപ്പമാണ് 37 കാരനായ ബാർബർ എടിഎമ്മിന് സമീപമെത്തിയത്. ഈ സമയത്താണ് എടിഎമ്മിന് മുകളിൽ പണം നിറഞ്ഞ ബാഗുകളും 19 ചെക്കുകള അടങ്ങിയ ചെറിയൊരു ബാഗും ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്. “ഇതുപോലൊരു സംഭവം എന്റെ സർവീസിൽ ഞാൻ മുമ്പ് കണ്ടിട്ടില്ല,” ലെവിസ്വില്ലെ പൊലീസ് ഡിറ്റക്ടീവ് ജിന മില്ലർ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് ഇവർ ഉടൻ തന്നെ 911-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പണം കണ്ടെത്തിയ യുവാവ്, ബാഗുകളിലൊന്നിൽ ഒരു ചിക്ക്-ഫിൽ-എ (Chick-fil-A) ലേബൽ കണ്ടതിനെ തുടർന്ന് ആ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ചെന്ന്…
അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് സിഎംഎസ് കോളേജ് അലുമ്നി സ്നേഹോഷ്മള സ്വീകരണം നൽകി
ഹൂസ്റ്റൺ: കോട്ടയം സി.എം.എസ്. കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിച്ചേർന്ന മാർത്തോമാ സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷനും സിഎംഎസ് കോളേജ് പൂർവവിദ്യാർത്ഥിയുമായ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് സ്നേഹോഷ്മള സ്വീകരണം നൽകി. പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെയും മെത്രാഭിഷേകത്തിന്റെ 34 ആം വാര്‍ഷികത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച പ്രത്യേക അനുമോദന സമ്മേളനം ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 11 മണിക്ക് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ നടന്നു. സെന്റ് തോമസ് സിഎസ്ഐ ഇടവക വികാരി റവ. ദീബു എബി ജോൺ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ടിറ്റി മാത്യു സ്വാഗതം ആശംസിച്ചു. പ്രൊഫ. ഡോ. സക്കറിയാ ഉമ്മൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിശിഷ്ടാതിഥിയായ റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നല്കിയതോടൊപ്പം…
ടെന്നസിയിലെ വധശിക്ഷാ പരാജയം: ജയിൽ മേധാവി രാജി വെച്ചു
ടെന്നസി: ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടലുണ്ടായ ഗുരുതരമായ പിഴവിനെ തുടർന്ന്, സംസ്ഥാന ജയിൽ വകുപ്പ് മേധാവി ഫ്രാങ്ക് സ്ട്രാഡ രാജി വെച്ചു. ക്രിസ്റ്റ പൈക്ക് എന്ന തടവുകാരിയുടെ വധശിക്ഷ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. മാരകമായ മരുന്ന് നൽകിയിട്ടും ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പായില്ല. തുടർന്ന് അബോധാവസ്ഥയിലായ ഇവർ നിലവിൽ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ടെന്നസിയിൽ അഞ്ച് മാസത്തിനിടെ വധശിക്ഷ പരാജയപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ യു.എസ് അറ്റോർണി എഡ് സ്റ്റാൻ്റനെ ഗവർണ്ണർ ബിൽ ലീ നിയോഗിച്ചിട്ടുണ്ട്. അതുവരെ പുതിയ വധശിക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചു. 1995-ൽ കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് 50 കാരിയായ ക്രിസ്റ്റ പൈക്ക്. ഇൻട്രാവെൻസിലെ (IV) തകരാറ് കാരണം മരുന്ന് രക്തക്കുഴലിലേക്ക് കൃത്യമായി എത്താതിരുന്നതാണ് പിഴവിന് കാരണമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ.
സാഹിത്യവേദി ഒക്ടോബർ 9-ന്; സക്കറിയ പങ്കെടുക്കുന്നു
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഒക്ടോബർ 9 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 6:30 നു സാഹിത്യവേദി അംഗം ലീലാപുല്ലാപ്പള്ളിയുടെഭവനത്തിൽ വച്ച് കൂടുന്നതാണ്. വിലാസം: 43 Fox Trail Lincolnshire, IL 60069 Phone: 847-372-0580 നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വൈകിട്ട് 7:30 മുതൽ സൂം വെബ് കോൺഫറൻസ് വഴിയായി സമ്മേളനത്തിൽ പങ്കെടുക്കാം. Zoom Meeting Link: https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178 മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായ സക്കറിയ സാഹിത്യവേദിയിൽ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. സാഹിത്യവേദി അംഗം മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ സക്കറിയയുടെ കൃതികളെയും അദ്ദേഹത്തിന്റെ വേറിട്ട സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളെയും പരിചയപ്പെടുത്തും. സക്കറിയയുടെ എഴുത്തും ജീവിതവും പ്രമേയമാക്കി ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത ‘സക്കറിയ’ എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദർശനം നടത്തുന്നതാണ്. തുടർന്ന് സക്കറിയയുമായി…
തിരുവനന്തപുരം മൃഗശാല: മാറ്റണമോ? മാറ്റിക്കൊണ്ടിരിക്കണമോ?: വർഗ്ഗീസ് പ്ലാമ്മൂട്ടിൽ
മൃഗക്ഷേമവും നഗരത്തിന്റെ പൈതൃകവും ഒരുമിപ്പിക്കുന്ന മൂന്നാമതൊരു വഴി കേരളം ആലോചിക്കേണ്ട സമയമാണോ? തിരുവനന്തപുരം മൃഗശാലയെക്കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ എനിക്ക് അത് വെറുമൊരു മൃഗശാലയെക്കുറിച്ചുള്ള ചർച്ചയായി തോന്നുന്നില്ല. ജീവിതത്തിലെ ഏഴു വർഷങ്ങൾ തിരുവനന്തപുരത്ത് ചെലവഴിച്ച ഒരാളെന്ന നിലയിൽ അതിനോടൊപ്പം ഒരുപാട് വ്യക്തിപരമായ ഓർമ്മകളും എനിക്കുണ്ട്. ഞങ്ങളുടെ കുട്ടികൾ ജനിച്ചത് തിരുവനന്തപുരത്താണ്. അവർ ചെറുപ്പമായിരുന്നപ്പോൾ പലപ്പോഴും ഞങ്ങൾ മൃഗശാലയിലും മ്യൂസിയം വളപ്പിലും പോകുമായിരുന്നു. വിശാലമായ പുൽത്തകിടികളിൽ കുടുംബങ്ങൾ വൈകുന്നേരങ്ങൾ ചെലവഴിക്കുന്നതും കുട്ടികൾ കളിക്കുന്നതും ഇന്നും ഓർമ്മയിലുണ്ട്. ചില വൈകുന്നേരങ്ങളിൽ പൊതുശബ്ദ സംവിധാനത്തിലൂടെ ഒഴുകിയെത്തിയിരുന്ന സംഗീതവും ആ ഓർമ്മകളുടെ ഭാഗമാണ്. ഞങ്ങളുടെ വീട്ടിൽനിന്ന് ചിലപ്പോഴൊക്കെ സിംഹങ്ങളുടെ ഗർജ്ജനം പോലും കേൾക്കാമായിരുന്നു. അതുകൊണ്ട് തിരുവനന്തപുരം മൃഗശാല എനിക്ക് കൂടുകളിലടച്ച കുറെ മൃഗങ്ങളുടെ സ്ഥലം മാത്രമായിരുന്നില്ല. നഗരത്തിന്റെ പച്ചപ്പിന്റെയും കുടുംബജീവിതത്തിന്റെയും കുട്ടിക്കാല കൗതുകങ്ങളുടെയും ഒരു ഭാഗമായിരുന്നു അത്. ഇപ്പോൾ ആ മൃഗശാലയുടെ ഭാവിയെക്കുറിച്ച് കേരളത്തിൽ…
പൗലോ റപ്പായി മാടൻ (82) ഡാളസിൽ അന്തരിച്ചു
ഡാളസ്: അങ്കമാലി മഞ്ഞപ്ര സ്വദേശി പൗലോ റപ്പായി മാടൻ (82) ഒക്ടോബർ 2-ന് ഡാളസിലെ ഇർവിംഗില്‍ അന്തരിച്ചു. ഭാര്യ: അങ്കമാലി വട്ടപ്പറമ്പ് ഭരണികുളങ്ങര കുടുംബാംഗം പരേതയായ എൽസി റപ്പായി. മക്കൾ: ജിജി പോളി (തൃശൂർ), ജോജോ റപ്പായി (ഡാളസ്). മരുമക്കൾ: പോളി എം.എ (തൃശൂർ), സരിത ഡൊമിനിക് (ഡാളസ്). കൊച്ചുമക്കൾ: അഞ്ജന, അജിൽ, എൽവിന, ആൻഡ്രിയ. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 10:00 മണിക്ക് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ (200 S. Heartz Road, Coppell, TX 75019); തുടർന്ന് 11:00 മണിക്ക് വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും. ഉച്ചയ്ക്ക് 1:00 മണിക്ക് റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്ററിൽ (400 Freeport Pkwy, Coppell, TX 75019) മൃതദേഹം സംസ്കരിക്കും.
ജോൺ സി. വർഗീസിന് (സലിം) ഫോമയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകനും ഫോമയുടെ ആദ്യകാല നേതാക്കളിലൊരാളുമായ ജോൺ സി. വർഗീസിന് (സലിം) സമ്മാനിച്ചു. ഹ്യൂസ്റ്റണിൽ നടന്ന ഫോമാ കൺവൻഷനിലാണ് അദ്ദേഹത്തെ പുരസ്കാരം നൽകി ആദരിച്ചത്. ഫോമയുടെ വളർച്ചയ്ക്കും മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക മുന്നേറ്റത്തിനും നൽകിയ ദീർഘകാലവും സമഗ്രവുമായ സേവനങ്ങൾ പരിഗണിച്ചാണ് സലിമിന് ഈ ബഹുമതി നൽകിയത്. ഫോമയുടെ വളർച്ചയുടെ നിർണായക ഘട്ടമായിരുന്ന ലാസ് വെഗാസ് കൺവൻഷന്റെ ജനറൽ സെക്രട്ടറിയായി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സലിം, ഫോമയുടെ പ്രാരംഭകാലത്ത് തന്നെ സംഘടനയെ ശക്തമായ വളർച്ചയുടെ പാതയിലേക്ക് നയിച്ച നേതാക്കളിൽ പ്രധാനിയായിരുന്നു. സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിലും പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വപാടവം നിർണായകമായി. ഫോമയിലെ സലിമിനെയും സലിമിലെ ഫോമയെയും അടുത്തറിയണമെങ്കിൽ, ഫോമയുടെ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെക്കാലത്തെ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ മതിയാകും.…
പ്രശസ്ത ടിക്ക്ടോക്ക് താരവും എഎൽഎസ് ആക്ടിവിസ്റ്റുമായ ബ്രൂക്ക് എബി അന്തരിച്ചു
മേരിലാൻഡ് :പ്രശസ്ത ടിക്ക്ടോക്ക് താരവും എഎൽഎസ് (ALS) ആക്ടിവിസ്റ്റുമായ ബ്രൂക്ക് എബി (Brooke Eby)37 അന്തരിച്ചു മാരകമായ നാഡീവ്യൂഹ രോഗമായ എഎൽഎസിനോടുള്ള (Amyotrophic Lateral Sclerosis) നാല് വർഷത്തെ പോരാട്ടത്തിനൊടുവിൽ ഒക്ടോബർ 1-നാണ് വിയോഗം. ടിക്ക്ടോക്കിൽ 3 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ബ്രൂക്ക്, തന്റെ രോഗാവസ്ഥയെ ഹാസ്യത്തിലൂടെയും ധൈര്യത്തിലൂടെയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ലക്ഷക്കണക്കിന് ആളുകളിലേക്ക് ബോധവൽക്കരണം എത്തിച്ചു. എഎൽഎസ് രോഗബാധിതരെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി ‘ALS Together’ എന്ന കൂട്ടായ്മ സ്ഥാപിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് ‘അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ അവാർഡും നേടിയിട്ടുണ്ട്, രോഗത്തിന്റെ ഭീകരതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം, രോഗികളിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നാണ് ബ്രൂക്ക് വിടവാങ്ങിയത്.
