ഹൂസ്റ്റന്‍ : കേരള നര്‍മ്മവേദി യുഎസ്എ യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10, ശനി വൈകുന്നേരം 3:45 ഹുസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്നാ ബസാര്‍ ഹാളില്‍ “ചിരിയോ ചിരി പൊട്ടിച്ചിരി” എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചിരി അരങ്ങിലേക്ക് താല്പര്യമുള്ള എല്ലാവരെയും കേരള നര്‍മ്മവേദി യുഎസ്എ യുടെ പ്രവര്‍ത്തകര്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
വിവിധ വേദികളില്‍ അനേകം ചിരി അരങ്ങുകള്‍ നയിച്ചിട്ടുള്ള നര്‍മ്മസാഹിത്യകാരന്‍ ശ്രീ രാജു മൈലപ്രയും ഈ ചിരിയരങ്ങില്‍ സംബന്ധിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. അതിനും പുറമേ നര്‍മ്മവേദിയുടെ ചിരിയരങ്ങില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും സ്വതന്ത്രമായി സമയം അനുവദിക്കുന്നത് അനുസരിച്ച് നിര്‍ദോഷമായ ഫലിതങ്ങള്‍ പറയാനും അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കും. അതിനുള്ള തയ്യാറെടുപ്പില്‍ വരിക. ഫലിക്കുന്ന ഫലിതങ്ങളോ ചീറ്റി പോകുന്ന ഫലിതങ്ങളോ പറയാം. സാധാരണ വെടിക്കെട്ടില്‍ പോലും കുറച്ച് പടക്കങ്ങളും അമിട്ടും ചീറ്റി പോകാറുണ്ടല്ലോ. വലിയ പാട്ടുകളും നൃത്തങ്ങളും ഒഴിവാക്കുന്നത് നന്നായിരിക്കും. കാരണം അതിനുള്ള സാകര്യം ഈ പരിപാടിയില്‍ ഇല്ല എന്നുള്ളതാണ്. അധികം ഭാരവാഹികളോ പ്രോട്ടോ കോളുകളോ ഇല്ലാത്ത കേരള നര്‍മ്മവേദി യുഎസ്എ എന്ന ഈ സന്നദ്ധ വേദിയുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും തികച്ചും ജനകീയമായിരിക്കും.
Date & Time: ഒക്ടോബര്‍ 10, ശനി വൈകുന്നേരം 3:45
Place: അപ്നാ ബസാര്‍ ഹാള്‍ – Apna Bazar Hall
2437 FM 1092 Road, Missouri City, TX 77459
കൂടുതല്‍ വിവരങ്ങള്‍ക്ക്: എ.സി.ജോര്‍ജ് 832 703 5700, തോമസ് ഒലിയാന്‍കുന്നേല്‍ 713 679 9950, ജോസഫ് തച്ചാറ 832 868 4004

വാർത്ത കണ്ടിട്ട്, ഇത് ഒരുതരം വേറിട്ട വ്യത്യസ്ത പരിപാടിയാണെന്ന് തോന്നുന്നല്ലോ. നാട്ടിൽ നിന്നുള്ള വമ്പൻ എഴുത്തുകാരെയും സാഹിത്യകാരന്മാരെയും, ബിഷപ്പുമാരെയും, മതപ്രമുഖരെയും പൊക്കിക്കൊണ്ട് വരാതെ, ഇവിടെ തന്നെ, അമേരിക്കയിൽ തന്നെ, നമ്മുടെ ഇടയിൽ തന്നെ ഉള്ള വ്യക്തികൾക്ക് യാതൊരു വലിപ്പ ചെറുപ്പവും ഇല്ലാതെ സമയം ഉള്ള ഉള്ള മാതിരി എല്ലാവർക്കും തമാശ പറയാനും അവതരിപ്പിക്കാനും അവസരം നൽകിക്കൊണ്ടുള്ള ഈ പരിപാടി കൊള്ളാം. പിന്നെ അമേരിക്കയിൽ തന്നെ ഉള്ള ഒരു തമാശ എഴുത്തുകാരൻ വരുന്നതുകൊണ്ട് കുഴപ്പമില്ല കാരണം അയാൾ മറ്റാരുടെയും സമയം തട്ടിയെടുക്കാൻ അല്ല വരുന്നത്. ഇവിടെയുള്ള വലിയ യോഗങ്ങളിലും സമ്മേളനങ്ങളിലും പോയാൽ ഓരോ ഭാരവാഹികളും മാറിമാറി പ്രസംഗിക്കും, പരസ്പരം ചൊറിഞ്ഞു പൊക്കും. നാട്ടിൽ നിന്നെത്തുന്ന സാഹിത്യകാരന്മാർക്കും രാഷ്ട്രീയക്കാർക്കും മത നേതാക്കൾക്കും, സിനിമക്കാർക്കും യോഗത്തിൽ പ്രത്യേക ഇരിപ്പിടം, പ്രത്യേക മുന്തിയ ശാപ്പാട്. അവരെ പൊക്കി പൊക്കി വിട്ട ഒരുതരം ദൈവം ആക്കിക്കൊണ്ടുള്ള പ്രസംഗങ്ങൾ. അമേരിക്കയിൽ തന്നെ Elected officers, ആൾക്കാരുടെ നീണ്ട പ്രസംഗ ലാത്തിയടികൾ. പിന്നെ ഒരു അംബർലാ സംഘടന ആണെങ്കിൽ, അതിൻറെ സെൻട്രൽ കമ്മിറ്റി, ഈസ്റ്റ് കമ്മിറ്റി, വെസ്റ്റ് കമ്മറ്റി, നോർത്ത് കമ്മറ്റി, കമ്മറ്റി, കോൺഗ്രസ് ioc ആൾക്കാരാണെങ്കിൽ അതിന്റെയും വിവിധ ബ്രാഞ്ച് കമ്മിറ്റിക്കാരുടെ വിവിധ ഓഫീസേഴ്സ് ആൾക്കാരുടെ ആവർത്തകരസമായ ലാത്തിയടികൾ. ഇതെല്ലാം കേൾക്കാൻ വിധിക്കപ്പെട്ട വെറും ബാക്ക് ബെഞ്ചിൽ മാത്രം ഇരിക്കാൻ വിധിക്കപ്പെട്ട പൊതുജനം കഴുതകൾ, ആ കഴുതകൾക്ക് പറയാനോ സംസാരിക്കാനോ ഒരു അവസരം നൽകാത്ത വമ്പൻ ഭാരവാഹികൾ, പിന്നെ ഡാൻസ്, പാട്ട്, അടിപൊളി പൂത്തുകൾ ഒന്നുമില്ലാതെ സാധാരണക്കാർക്ക് വേണ്ടി സാധാരണക്കാരായ ജനങ്ങളാൽ നടത്തപ്പെടുന്ന ഇത്തരം ചെറുപരിപാടികൾ അത്യന്തം ഹൃദയഹാരികൾ തന്നെ ആയിരിക്കും. വലിയ പണക്കാരുടെ പിന്താങ്ങുമില്ല സ്പോൺസർമാരും ഇല്ല. ആരെങ്കിലും ചെറുചില്ലിക്ക തന്നാൽ അത് ചെലവിലായി മാത്രം എടുക്കുക. കൂടുതൽ തന്നാൽ അത് ഉടൻ മടക്കി കൊടുക്കുക എന്ന ആശയത്താൽ യാതൊരു പ്രോട്ടോക്കോളും ഇല്ലാതെ ഇത്തരം പരിപാടികൾക്ക് അഭിനന്ദനങ്ങൾ. ഞാനും ഒരു തമാശ പറയാൻ വരുന്നുണ്ട്. എനിക്ക് ഒരു മിനിറ്റ് മതി. എനിക്ക് പൊന്നാടയും വേണ്ട.