ഒഹായോയിലെ റിച്ച്മണ്ട് ഹൈറ്റ്സിലുള്ള ശ്രീ സ്വാമിനാരായണ വഡ്താൽ ധാം ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. അജ്ഞാതർ ക്ഷേത്രത്തിലേക്ക് ഇഷ്ടികകൾ എറിഞ്ഞതോടെ നിരവധി ജനൽച്ചില്ലുകൾ തകർന്നു. സംഭവസമയത്ത് അകത്തുണ്ടായിരുന്ന പുരോഹിതനും ഭക്തരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒഹായോ: അമേരിക്കയിൽ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വീണ്ടും ആശങ്ക ഉയർത്തി ഒഹായോയിലെ റിച്ച്മണ്ട് ഹൈറ്റ്സിലുള്ള ശ്രീ സ്വാമിനാരായണ വഡ്താൽ ധാം ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രത്തിനുള്ളിൽ പുരോഹിതനും നിരവധി ഭക്തരും ഉണ്ടായിരുന്ന സമയത്താണ് അജ്ഞാതർ കെട്ടിടത്തിന് നേരെ ഇഷ്ടികകൾ എറിഞ്ഞത്. ആക്രമണത്തിൽ ജനൽച്ചില്ലുകൾ തകർന്നെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും (HAF) കോയലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയും (CoHNA) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.30ഓടെയായിരുന്നു സംഭവം. യാതൊരു മുന്നറിയിപ്പുമില്ലാതെ ക്ഷേത്രത്തിന് നേരെ തുടർച്ചയായി ഇഷ്ടികകൾ എറിയുകയായിരുന്നുവെന്നാണ് സംഘടനകൾ വ്യക്തമാക്കിയത്. ഇഷ്ടികകൾ പതിച്ചതോടെ…
Author: .
44 വർഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്ത്തി ഇന്ത്യൻ വനിതകൾക്ക് ഹോക്കിയിൽ സ്വർണം
ഫൈനലിൽ ചൈനയെ 1-0ന് കീഴടക്കി ചരിത്രനേട്ടം; ലാൽറെംസിയാമിയുടെ ഗോൾ നിർണായകം, സവിത പുനിയയുടെ തകർപ്പൻ പ്രതിരോധം ഇന്ത്യയ്ക്ക് കരുത്തായി ഐച്ചി-നഗോയ: 44 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ ശക്തരായ ചൈനയെ 1-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രവിജയം കുറിച്ചത്. ജപ്പാനിലെ ഗിഫു പ്രിഫെക്ചറൽ ഗ്രീൻ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന കലാശപ്പോരാട്ടത്തിൽ ലാൽറെംസിയാമി നേടിയ ഏക ഗോളാണ് ഇന്ത്യയുടെ സുവർണ്ണ വിജയത്തിന് വഴിയൊരുക്കിയത്. 1982ന് ശേഷം ആദ്യമായാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസ് സ്വർണം നേടുന്നത്. മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ നിർണായക ലീഡ് നേടി. പത്താം മിനിറ്റിൽ സലീമ ടെറ്റെയും സാക്ഷിയും ചേർന്ന് നടത്തിയ മികച്ച നീക്കത്തിനൊടുവിൽ ലാൽറെംസിയാമി തകർപ്പൻ റിവേഴ്സ് ഹിറ്റിലൂടെ പന്ത് ചൈനീസ് വലയിലെത്തിച്ചു. പിന്നീട്…
ഏഷ്യൻ ഗെയിംസ് 2026: ഇന്ത്യയ്ക്ക് സുവർണദിനം; ഒറ്റ ദിവസം ആറ് സ്വർണം; വനിതാ ഹോക്കിയിൽ 44 വർഷത്തിന് ശേഷം ചരിത്രവിജയം
അമ്പെയ്ത്തിലും ബോക്സിംഗിലും ഗുസ്തിയിലും ഹോക്കിയിലും സ്വർണത്തിളക്കം; മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യയ്ക്ക് ഒക്ടോബർ 2 സുവർണദിനമായി. ഒറ്റ ദിവസം ആറ് സ്വർണ മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. വനിതാ ഹോക്കിയിൽ 44 വർഷത്തിന് ശേഷം നേടിയ ചരിത്രസ്വർണവും ഈ ദിനത്തിന്റെ മാറ്റുകൂട്ടി. ഇന്നത്തെ മറ്റൊരു സ്വർണനേട്ടത്തോടെ ഇന്ത്യയുടെ ആകെ സ്വർണ മെഡലുകളുടെ എണ്ണം 17 ആയി. 25 വെള്ളിയും 35 വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 77 ആയി ഉയർന്നു. ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത് വനിതാ റീകർവ് അമ്പെയ്ത്ത് ടീമായിരുന്നു. ഫൈനലിൽ കരുത്തരായ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ സ്വർണം സ്വന്തമാക്കി. ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ കൂടിയായിരുന്നു ഇത്. ബോക്സിംഗ് റിങ്ങിലും…
അധികാരത്തിന്റെ ഇടനാഴികളിൽ വീണ്ടും ഗ്രൂപ്പ് പോര്; കോൺഗ്രസ് പഠിക്കാത്ത പാഠം (എഡിറ്റോറിയല്‍)
“കുരങ്ങ് അപ്പം പങ്കുവെച്ചതുപോലെ” എന്ന് മലയാളത്തിലൊരു ചൊല്ലുണ്ട്. രണ്ട് പൂച്ചകള്‍ക്ക് ഒരു അപ്പം കിട്ടിയതും അത് തുല്യമായി വീതിക്കാന്‍ അവ തര്‍ക്കിക്കുന്നതും തര്‍ക്കം പരിഹരിക്കാന്‍ ഒരു കുരങ്ങന്റെ അടുത്തു ചെല്ലുന്നതുമാണ് കഥ. കുരങ്ങന് സന്തോഷപൂര്‍വ്വം ആ ദൗത്യം ഏറ്റെടുത്ത് അപ്പം രണ്ടായി മുറിച്ച് ഒരു ത്രാസില്‍ വെച്ച് തൂക്കിയപ്പോള്‍ ഒന്നിന് തൂക്കം കൂടി. അതിന്റെ തൂക്കം ശരിയാക്കാനാണെന്ന വ്യാജേന അതില്‍ നിന്ന് അല്പം കുരങ്ങന് കടിച്ചെടുത്തു. അപ്പോള്‍ മറ്റേ കഷണത്തിന് തൂക്കം കൂടി. അതില്‍ നിന്നും കുരങ്ങന് ഒരു കഷണം കടിച്ചെടുത്തു. അങ്ങനെ മാറി മാറി കടിച്ചെടുത്ത് അപ്പം മുഴുവന്‍ കുരങ്ങന് അകത്താക്കുകയും ചെയ്തു. പൂച്ചകളാകട്ടേ വിഢികളാകുകയും ചെയ്തു. ഈ കഥ ഇവിടെ പറയാനുണ്ടായ കാരണം കേരളത്തില്‍ ഇപ്പോള്‍ പുതുതായി ഭരണമേറ്റെടുത്ത വി ഡി സതീശന് നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയാണ്. തിരഞ്ഞെടുപ്പുവരെ ഐക്യം, അധികാരം…
നിഴൽ പോലെ (കവിത): സതീഷ് മഠത്തിൽ
വാക്കുകൾ തോറ്റുപോകുന്നിടത്താണ് നമ്മുടെ പ്രണയം തുടങ്ങിയത്. മിണ്ടാതിരുന്ന നേരമത്രയും നിന്റെ ഹൃദയമിടിപ്പുകൾ എന്റെ ഉള്ളിൽ കവിതകളായി വിരിഞ്ഞു.
ഇന്ത്യയുടെ ‘മിഷൻ ശക്തി’ യുഎസ് ഇന്റലിജൻസിനെ അമ്പരപ്പിച്ചു; നിർണായക വെളിപ്പെടുത്തലുമായി മുൻ ഉദ്യോഗസ്ഥൻ
മിസൈൽ പരീക്ഷണം നടക്കുമെന്ന് അറിഞ്ഞിരുന്നു; ലക്ഷ്യം ഉപഗ്രഹമാണെന്ന് തിരിച്ചറിഞ്ഞില്ലെന്ന് ഡേവിഡ് ഗ്രഷിന്റെ അവകാശവാദം വാഷിംഗ്ടണ്‍: 2019-ൽ ഇന്ത്യ നടത്തിയ ‘മിഷൻ ശക്തി’ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം അമേരിക്കൻ രഹസ്യാന്വേഷണ സംവിധാനത്തെ അമ്പരപ്പിച്ചിരുന്നുവെന്ന് മുൻ യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ഡേവിഡ് ഗ്രഷ്. മിസൈൽ പരീക്ഷണം നടക്കാനിരിക്കുന്നതായി യുഎസിന് സൂചനകളുണ്ടായിരുന്നെങ്കിലും, അത് ഒരു ഉപഗ്രഹത്തെ ലക്ഷ്യമിടുന്ന ആന്റി-സാറ്റലൈറ്റ് (ASAT) പരീക്ഷണമാണെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് ഗ്രഷിന്റെ അവകാശവാദം. 2019 മാർച്ച് 27-നാണ് ഇന്ത്യ ‘മിഷൻ ശക്തി’യുടെ ഭാഗമായി ലോ എർത്ത് ഓർബിറ്റിലുണ്ടായിരുന്ന ഇന്ത്യൻ ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് തകർത്തത്. ഭൂമിയിൽനിന്ന് ഏകദേശം 300 കിലോമീറ്റർ ഉയരത്തിലായിരുന്നു ലക്ഷ്യമിട്ട ഉപഗ്രഹം. പരീക്ഷണം വിജയിച്ചതോടെ ഉപഗ്രഹവേധ ശേഷി തെളിയിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. മുൻ യുഎസ് വ്യോമസേന ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ഡേവിഡ് ഗ്രഷ് പിന്നീട് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട…
വാൾസ്ട്രീറ്റിന് ഇനി ഉറക്കമില്ല; ഡിസംബർ മുതൽ യുഎസ് ഓഹരികളിൽ 23 മണിക്കൂർ വ്യാപാരത്തിലേക്ക് വൻ ചുവടുവെപ്പ്
രാത്രിയിലും അമേരിക്കൻ ഓഹരികൾ വാങ്ങാനും വിൽക്കാനും അവസരം; ഏഷ്യൻ-യൂറോപ്യൻ നിക്ഷേപകർക്ക് കൂടുതൽ സൗകര്യം, ദിവസവും ഒരു മണിക്കൂർ മാത്രം ഇടവേള ന്യൂയോർക്ക്: അമേരിക്കൻ ഓഹരി വിപണിയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര സമയക്രമത്തിൽ വലിയ മാറ്റത്തിന് കളമൊരുങ്ങുന്നു. ഡിസംബർ മുതൽ യുഎസ് ഓഹരികളിൽ ഏകദേശം 23 മണിക്കൂർ വ്യാപാരം സാധ്യമാക്കുന്ന സംവിധാനത്തിലേക്ക് പ്രധാന എക്സ്ചേഞ്ചുകൾ നീങ്ങുകയാണ്. NYSE Arca, Cboe EDGX, 24X National Exchange തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് രാത്രികാല വ്യാപാരം വിപുലീകരിക്കാൻ തയ്യാറെടുക്കുന്നത്. പദ്ധതികൾ പൂർണമായി നടപ്പായാൽ ന്യൂയോർക്ക് സമയം രാത്രി 9 മുതൽ അടുത്ത ദിവസം രാത്രി 8 വരെ വിവിധ സെഷനുകളിലായി ഓഹരി വ്യാപാരം നടക്കും. രാത്രി 8 മുതൽ 9 വരെ ഒരു മണിക്കൂർ പ്രവർത്തന ഇടവേള ഉണ്ടായിരിക്കും. സിസ്റ്റം അറ്റകുറ്റപ്പണി, ക്ലിയറിങ് നടപടികൾ, ഡാറ്റ പ്രോസസ്സിങ്, അടുത്ത ട്രേഡിങ് ദിവസത്തിലേക്കുള്ള മാറ്റം…
പരീക്ഷണങ്ങളിൽ പതറാത്ത വിശ്വാസം; മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ കൺവെൻഷൻ ഒക്ടോബർ 9 മുതൽ
മിഷിഗൺ: വിശ്വാസത്തിന്റെ കരുത്തും പ്രത്യാശയുടെ വെളിച്ചവും ഹൃദയങ്ങളിൽ പകരാൻ മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ ഒക്ടോബർ 9, 10, 11 തീയതികളിൽ ട്രോയിലുള്ള ഇവൻസ് വുഡ് ചർച്ചിൽ (2601 East Square Lake Rd., Troy) വെച്ച് നടത്തപ്പെടും. “Faith Under Pressure” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി, എബ്രായർ 10:35–36 വാക്യങ്ങളുടെ സന്ദേശം മുൻനിർത്തിയാണ് ഈ വർഷത്തെ കൺവെൻഷൻ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളും സമ്മർദ്ദങ്ങളും വിശ്വാസത്തെ പരീക്ഷിക്കുമ്പോൾ, ദൈവത്തിലുള്ള പ്രത്യാശയിൽ ഉറച്ചുനിൽക്കുവാനും ക്ഷമയോടെ മുന്നേറുവാനും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളുമായി ഫിലഡൽഫിയയിൽ നിന്നുള്ള Dr. Vino John Daniel കൺവെൻഷനിൽ സംസാരിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ, ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷമുള്ള സമാപന സമ്മേളനത്തോടെ പര്യവസാനിക്കും. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി റവ. സാൻജോ പി. വർഗീസ്…
കാനഡ-ഇന്ത്യ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നു: ഊർജ്ജവും നിർണ്ണായക ധാതുക്കളും പ്രധാന മേഖലകൾ
മിൽവാക്കി: ഇന്ത്യയുടെ വളർച്ചയിൽ പങ്കാളിയാകാൻ കാനഡ തയ്യാറാണെന്ന് കനേഡിയൻ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദർ സിദ്ധു. മിൽവാക്കിയിൽ നടന്ന ജി20 വ്യാപാര മന്ത്രിമാരുടെ യോഗത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഊർജ്ജ മേഖല: 2035-ഓടെ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത 70 ശതമാനം വർദ്ധിക്കുമെന്നും, എൽ.എൻ.ജി (LNG) കയറ്റുമതിയിൽ കാനഡ ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നാകാൻ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററികൾക്കുമായി ഇന്ത്യ നടത്തുന്ന സപ്ലൈ ചെയിൻ വൈവിധ്യവൽക്കരണത്തിൽ കാനഡയ്ക്ക് വലിയ പങ്കു വഹിക്കാനാകും. പാശ്ചാത്യ അർദ്ധഗോളത്തിൽ ഇലക്ട്രിക് ബാറ്ററി നിർമ്മാണത്തിനാവശ്യമായ എല്ലാ ഘടകങ്ങളുമുള്ള ഏക രാജ്യം കാനഡയാണ്. ഒക്ടോബർ 5-ന് ഒട്ടാവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിന്റെ അഞ്ചാം ഘട്ട ചർച്ചകൾ ആരംഭിക്കും. കാനഡയുടെ മൈനിംഗ്, ഊർജ്ജ പദ്ധതികളിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ കമ്പനികളെ മന്ത്രി സ്വാഗതം ചെയ്തു. ടൊറന്റോയിൽ നടന്ന നിക്ഷേപ ഉച്ചകോടിയിൽ വൻ…
വെനസുവേലൻ ലോബിങ് സ്കാൻഡൽ: മുൻ യുഎസ് കോണ്‍ഗ്രസ്മാൻ ഡേവിഡ് റിവേരക്ക് 10 വർഷം ജയിലു ശിക്ഷ
ഫ്ലോറിഡ : വെനസുവേലൻ സർക്കാരിനായി രഹസ്യമായി ലോബിയിംഗ് നടത്തിയ കേസിൽ ഫ്ലോറിഡയിൽ നിന്നുള്ള മുൻ യു.എസ് കോൺഗ്രസ് അംഗവും റിപ്പബ്ലിക്കൻ നേതാവുമായ ഡേവിഡ് റിവേരയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചു.മിയാമി ഫെഡറൽ ജഡ്ജി മെലിസ ഡാമിയൻ ആണ് ശിക്ഷ വിധിച്ചത്. ആദ്യ ട്രംപ് ഭരണകാലത്ത് നിക്കോളാസ് മഡുറോ സർക്കാരിനുവേണ്ടി 50 മില്യൺ ഡോളറിന്റെ ലോബിയിംഗ് ക്യാമ്പെയ്ൻ രഹസ്യമായി നടത്തിയെന്നാണ് കേസ്. ഡേവിഡ് റിവേര (61), മിയാമി മുൻ കോൺഗ്രസ് അംഗവും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അടുത്ത സുഹൃത്തുമാണ് വെനസ്വേലൻ വിദേശകാര്യ മന്ത്രി ഡെൽസി റോഡ്രിഗസിന്റെ ആവശ്യപ്രകാരം യു.എസും വെനസ്വേലയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ റിവേര ഇടപെട്ടു.മാർക്കോ റൂബിയോ, മുൻ അറ്റോർണി ജനറൽ പീറ്റ് സെഷൻസ് തുടങ്ങിയ പ്രമുഖ സുഹൃത്തുക്കളെ സ്വാധീനിക്കാൻ ഇവർ രഹസ്യമായി ശ്രമിച്ചു. വൻതുക പ്രതിഫലം വാങ്ങിയ പ്രതി വിദേശ ലോബിയിംഗ്…
