സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന് ഒക്ടോബർ 2ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

‘പുതുയുഗ വഴിയിൽ നാമുയരുന്നു… നാടുണരുന്നു…’ എന്ന സന്ദേശവുമായി രണ്ടാഴ്ച നീളുന്ന പരിപാടികൾ; വിദ്യാഭ്യാസം, തൊഴിൽ, സ്വയംപര്യാപ്തത എന്നിവയ്ക്ക് ഊന്നൽ കൊച്ചി: സാമൂഹിക നീതിയും തുല്യാവസരവും ഉറപ്പാക്കി പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതൽ ശക്തമായി കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ‘സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം’ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 മുതൽ 15 വരെ നീളുന്ന പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ ക്ഷേമ, ബോധവത്കരണ, നൈപുണ്യ വികസന പരിപാടികൾ നടക്കും. സംസ്ഥാന സർക്കാരിന്റെ പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ പക്ഷാചരണം സംഘടിപ്പിക്കുന്നത്. ‘പുതുയുഗ വഴിയിൽ നാമുയരുന്നു… നാടുണരുന്നു…’ എന്ന സന്ദേശമാണ് ഇത്തവണത്തെ പരിപാടികൾ മുന്നോട്ടുവയ്ക്കുന്നത്. പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 2ന് രാവിലെ 10ന് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി…

യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷം: ഇന്ന് എസ്എഫ്ഐയുടെ സംസ്ഥാനവ്യാപക പഠിപ്പുമുടക്ക്

വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം; ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്ക് മാർച്ച്, വൈകിട്ട് അഞ്ചിന് സംസ്ഥാനവ്യാപക പ്രതിഷേധം തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിലുണ്ടായ സംഘർഷത്തിനും പിന്നാലെയുണ്ടായ പൊലീസ് ലാത്തിച്ചാർജിനും പിന്നാലെ പ്രതിഷേധം സംസ്ഥാനവ്യാപകമാക്കി എസ്എഫ്ഐ. വിദ്യാർഥികളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് ഇന്ന് (ഒക്ടോബർ 1) സംസ്ഥാനത്ത് പഠിപ്പുമുടക്ക് നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു. പൊലീസ് നടപടിക്കെതിരെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്എഫ്ഐ ഇന്ന് മാർച്ച് നടത്തും. പൊലീസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് മാർച്ച്. വൈകിട്ട് അഞ്ചിന് സംസ്ഥാനവ്യാപകമായി പ്രത്യേക പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. ഇതോടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ ആരംഭിച്ച സംഘർഷത്തെ തുടർന്നുള്ള പ്രതിഷേധം തലസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്നലെ വൈകിട്ട് യൂത്ത് കോൺഗ്രസ് നടത്തിയ ‘റസിസ്റ്റൻസ് മാർച്ചിനിടെയാണ്’ സംഘർഷം രൂക്ഷമായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും വിദ്യാർഥികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ…

നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സേവികാ സംഘം 22-ാമത് സമ്മേളനത്തിന് തുടക്കമായി

ഫിലഡൽഫിയ: പുതിയ നിയമത്തിന്റെ കാതൽ സ്ത്രീകളുടെ മിഷണറി ചൈതന്യത്തിൽ അധിഷ്ഠിതമാണെന്നും, ചരിത്രത്തിലെ ആദ്യ മിഷണറി ഒരു വനിതയായിരുന്നുവെന്നും ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ. എബ്രഹാം മാർ പൗലോസ് പറഞ്ഞു . മാർത്തോമ്മാ സുറിയാനി സേവികാ സംഘത്തിന്റെ ഒക്ടോബര് 1 മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന 22-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുമേനി കർത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് പുലർച്ചെ സാക്ഷ്യം വഹിക്കാനും ശവകുടീരക്കരയിൽ ധൈര്യത്തോടെ കാത്തുനിൽക്കാനും ഒരു സ്ത്രീ മാത്രമാണ് തയ്യാറായത്. ശിഷ്യന്മാർ പോലും മടങ്ങിപ്പോയപ്പോൾ തനിച്ചായിരുന്ന ആ സ്ത്രീയാണ് ലോകത്തിന് പുനരുത്ഥാനത്തിന്റെ ആദ്യ സന്ദേശം നൽകിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആദ്യ ഈസ്റ്റർ രാവിലത്തെ ആ കൂടിക്കാഴ്ചയിലൂടെയാണ് ക്രിസ്തീയ മിഷൻ ആരംഭിച്ചതെന്നും, അതിന്റെ പ്രഥമ വാഹക സ്ത്രീയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ നൂറ്റാണ്ടിലധികമായി മാർത്തോമ്മാ സുറിയാനി സേവികാ സംഘം ഈ സന്ദേശം ലോകമെമ്പാടും എത്തിക്കുന്നതിൽ മാതൃകാപരമായ…

കേരള പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം സെമിനാറിന് അനുഗ്രഹ സമാപ്തി

ഡാളസ് : കേരള പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മസ്‌ക്യൂറ്റ് ഷാരോൺ ഫെലോഷിപ്പ് സഭാ ആഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ (9.13.26) റവ.ജോർജ്ജ് മാത്യൂ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജെയിംസ് ഇമ്മാനുവേൽ (PTI) ആശംസാ സന്ദേശം നൽകി. “എഴുത്ത് തലമുറകളിലൂടെ” എന്നതായിരുന്നു സെമിനാറിലെ മുഖ്യ വിഷയം. റവ. കോശി വൈദ്യൻ്റെ പ്രാർത്ഥനയോടു കൂടി തുടക്കം കുറിച്ച സമ്മേളനത്തിൽ ഷാജി വിളയിൽ, ഷാരോൻ മാത്യു, സിസ്റ്റർ പ്രിൻസി മാത്യൂ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു. ചാപ്റ്റർ പ്രസിഡൻ്റ് ഷാജി മണിയാറ്റ് അദ്ധ്യഷ പ്രസംഗത്തിൽ എഴുത്തിൻ്റ ലക്ഷ്യവും വിവിധ ഘടനകളും വിശദീകരിച്ചു പ്രസംഗിച്ചു. പട്ടണത്തിലെ വിവിധ സഭകളിൽ നിന്നു കടന്നുവന്ന സഭാ ശുശ്രൂഷകർ, സഭാ ലീഡേഴ്‌സ്, വിശ്വാസികൾ, പത്രപ്രവർത്തകർ തുടങ്ങിയവരെ സ്വാഗതം ചെയ്തു ചാപ്റ്റർ സെക്രട്ടറി എസ്. പി. ജെയിംസ് പ്രസംഗിച്ചു. രാജു തരകൻ (ട്രഷറർ) കൃതജ്ഞത പ്രകാശിപ്പിച്ചു. റവ.…

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പൂർവ വിദ്യാർത്ഥി കുടുംബ സംഗമം നവംബർ 13 മുതൽ 15 വരെ ഫിലഡൽഫിയയിൽ

കോതമംഗലം മാർ അത്തനേഷ്യസ് ആർട്സ് & സയൻസ് കോളേജ് അലുംനി യുഎസ്എ യുടെ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം ഫിലഡൽഫിയയിൽ നവംബർ 13 മുതൽ 15 വരെ നടത്തുന്നു. മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സഹപാഠികളെയും സമകാലികരെയും കണ്ടുമുട്ടുന്നതിനും ജീവിതാനുഭവങ്ങൾ പങ്കിടുന്നതിനും ലഭിക്കുന്ന അസുലഭ സന്ദര്‍ഭമായിരിക്കും ഈ സംഗമം. മാർ അത്തനേഷ്യസ് ആർട്സ് & സയൻസ് കോളേജ് മുൻ പ്രിൻസിപ്പലും, നിലവിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറിയുമായ ഡോ. വിന്നി വർഗീസ്, കോളേജിന്റെ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ എന്നിവർ മുഖ്യ അതിഥികളായി കുടുംബസമേതം ഈ അപൂർവ സംഗമത്തിൽ പങ്കെടുക്കും. പെൻസിൽവാനിയയിൽ ഫിലഡൽഫിയയിലെ ഫോർ പോയ്ന്റ്സ് ബൈ ഷെറാട്ടൺ ഫിലഡൽഫിയ നോർത്ത് ഈസ്റ്റിൽ നടക്കുന്ന ഈ കുടുംബസംഗമത്തെ ഒരാഘോഷമായി മാറ്റുവാൻ വിവിധ പദ്ധതികളും കലാപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.…

ന്യൂജേഴ്സി, ന്യൂയോർക്ക് ഇടവകകളിൽ സഹവികാരിയായിരുന്ന റവ. ഫാ. ജോയ് ആളൂക്കാരൻ അന്തരിച്ചു

അലബാമ: ന്യൂജേഴ്സിയിലെ സെന്റ് ബർത്തലോമിയ, ന്യൂയോർക്കിലെ സെന്റ് പാട്രിക്സ് ഇടവകകളിൽ സഹവികാരിയായി സേവനം അനുഷ്ഠിച്ച റവ. ഫാ ജോയ് ആളൂക്കാരൻ (77) അന്തരിച്ചു. അലബാമയിൽ സേവനം അനുഷ്ഠിക്കുന്ന ഫാ. ചാർളി ആളൂക്കാരന്റെ സഹോദരനാണു പരേതൻ. ഇന്ന് (2026 ഒക്ടോബർ 1, വ്യാഴാഴ്ച) രാവിലെ 05.45-ന് പോട്ട ധന്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആസ്സാമിലെ തേസ്പൂർ രൂപതയിലെ പ്രശസ്ത മിഷനറി വൈദികനും ഇരിഞ്ഞാലക്കുട കത്തീഡ്രൽ ഇടവകാംഗവുമാണ്. വടക്കുകിഴക്കൻ ഇന്ത്യയിലും വിദേശത്തുമായി ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു. 1949 മെയ് 14-ന് ഇരിഞ്ഞാലക്കുടയിൽ ആളൂക്കാരൻ ഔസേഫ് – കത്രീന ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തേസ്പൂർ, റാഞ്ചി, കൊൽക്കത്ത സെമിനാരികളിൽ വൈദിക പരിശീലനം പൂർത്തിയാക്കി. 1980 മെയ് 18-ന് മാർ ആന്റണി തണ്ണിക്കോട്ട് പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ആസ്സാം ബർപേട്ട, സലാന, ബൊംഗായ്ഗാവ്, ധൊളായ്ബിൽ…

സമ്മർദ്ദത്തിന് വഴങ്ങരുത് (എഡിറ്റോറിയല്‍)

ഇൻഷുറൻസ് പോളിസികളുടെ വിൽപ്പനയിൽ നൽകുന്ന കമ്മീഷന് പരിധി നിശ്ചയിക്കാനുള്ള നീക്കം ഉപഭോക്തൃ താൽപ്പര്യം മുൻനിർത്തിയുള്ള സുപ്രധാന പരിഷ്‌കാരമാണ്. വിപണിയിലെ താൽക്കാലിക പ്രതികരണങ്ങളോ വ്യവസായ മേഖലയിൽ നിന്നുള്ള സമ്മർദ്ദങ്ങളോ ഈ നീക്കത്തിന്റെ ലക്ഷ്യത്തെ ദുർബലപ്പെടുത്തരുത്. പോളിസി ഉടമകളുടെ താൽപ്പര്യവും ഇൻഷുറൻസ് വിപണിയിലെ സുതാര്യതയും ഉറപ്പാക്കുന്ന പരിഷ്‌കാരങ്ങളിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഉറച്ചുനിൽക്കേണ്ടതുണ്ട്. ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, ചെലവ്, വിതരണരീതി, കമ്മീഷൻ ഘടന തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള നിർദേശങ്ങളാണ് ഐആർഡിഎഐയുടെ പുതിയ കൺസൾട്ടേഷൻ നടപടികളുടെ കേന്ദ്രബിന്ദു. ഇൻഷുറൻസ് വിപണിയിലെ ചെലവുകളും കമ്മീഷനും നിയന്ത്രിക്കുന്നതിന് നിലവിലുള്ള ചട്ടക്കൂട് ഐആർഡിഎഐയുടെ നിയന്ത്രണ സംവിധാനത്തിന്റെ ഭാഗമാണ്. കമ്മീഷൻ നിയന്ത്രണത്തിന്റെ പ്രസക്തി ഇവിടെ പ്രത്യേകം കാണേണ്ടതുണ്ട്. ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ ഉപഭോക്താവിന്റെ ആവശ്യവും സാമ്പത്തിക ശേഷിയും ലഭിക്കുന്ന പരിരക്ഷയുമാണ് പ്രധാന മാനദണ്ഡങ്ങളാകേണ്ടത്. എന്നാൽ വിതരണക്കാർക്കും ഏജന്റുമാർക്കും ലഭിക്കുന്ന…

ചർച്ചകൾ വഴിമുട്ടി; അരാഗ്ചിയും സംഘവും ന്യൂയോർക്ക് വിടണമെന്ന് റൂബിയോ നിർദേശിച്ചതായി റിപ്പോർട്ട്

ഖത്തറിന്റെ മധ്യസ്ഥതയിലുള്ള പരോക്ഷ ചർച്ചകളിൽ കാര്യമായ പുരോഗതിയില്ല; ‘പുറത്താക്കിയെന്ന’ അമേരിക്കൻ റിപ്പോർട്ടുകൾ തള്ളി ഇറാൻ ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ 81-ാമത് സമ്മേളനത്തോടനുബന്ധിച്ച് നടന്ന നയതന്ത്ര നീക്കങ്ങൾ പ്രതീക്ഷിച്ച ഫലം കാണാതെ വന്നതോടെ അമേരിക്ക–ഇറാൻ ബന്ധത്തിൽ വീണ്ടും സംഘർഷം ശക്തമാകുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും ന്യൂയോർക്ക് നേരത്തെ വിടണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നിർദേശിച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ തങ്ങളുടെ മടക്കയാത്ര നേരത്തേ നിശ്ചയിച്ചിരുന്നതാണെന്നും അമേരിക്ക പുറത്താക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇറാൻ പ്രതികരിച്ചു. ഇറാനുമായുള്ള കടുത്ത സംഘർഷം തുടരുന്നതിനിടയിലും ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവർക്കും സംഘത്തിനും ട്രംപ് ഭരണകൂടം നിയന്ത്രണങ്ങളോടെയുള്ള വിസ അനുവദിച്ചിരുന്നു. പൊതുസഭയെ അഭിസംബോധന ചെയ്തതിന് പിന്നാലെ പെഷേഷ്കിയാൻ ന്യൂയോർക്ക് വിട്ടെങ്കിലും അരാഗ്ചി…

മഴത്തുലാസ് (കവിത): സതീഷ് മഠത്തില്‍

വടക്കുകിഴക്കൻ കാറ്റിൻ വിരൽത്തുമ്പിൽ തുലാമേഘം തൂക്കി നോക്കുന്നു ഭൂമിയെ; ഒരു തട്ടിൽ വെയിലിൻ ദാഹമൂർച്ഛ, മറുതട്ടിൽ മാനത്തിൻ ജലഭാരം. ഉച്ചവെയിലിൻ വിണ്ടുകീറിയ ചുണ്ടിൽ മിന്നൽ ഒരു നാഡീമിടിപ്പായ് പായുമ്പോൾ, തുലാസിൻ സൂചി വിറകൊള്ളുന്നു തുടരെ, തീർപ്പാകാതെ നിൽക്കുന്നു നിമിഷം. ഒടുവിൽ തളർന്നു വെയിൽ പിൻവാങ്ങവേ മണ്ണിന്റെ പഴയ കടം വീട്ടാനെന്നപോൽ ആദ്യമഴത്തുള്ളി മണ്ണിൽ വീണുടയുന്നു, ഒരു നെടുവീർപ്പിന്റെ ഗന്ധം ഉയരുന്നു. ഇലത്തുമ്പിൽ നിന്നിലത്തുമ്പിലേക്ക് മഴത്തുള്ളി ഊഞ്ഞാലാടി രസിക്കുന്നു; ഇലയാം തുലാസിൽ തങ്ങിനിന്നൊടുവിൽ നിലത്തിന്റെ മാറിൽ പതിയെ പതിക്കുന്നു. സന്ധ്യ തൻ തട്ടിൽ ചെമ്പനീർ ചാലിച്ചു പകലിൻ തൂക്കം തീർത്തു മടങ്ങവേ; ഇരുട്ടിന്റെ ആഴങ്ങളിൽ രാവു മുങ്ങവേ രാവിൻ കനം കുറയ്ക്കാൻ ദീപം തെളിയുന്നു. ദുഃഖവും സുഖവും തുലാസിലെന്നപോൽ പെയ്യുന്നു മാനം, നിറയുന്നു മണ്ണും; വിറകൊണ്ടൊരു സൂചി അടങ്ങിനിൽക്കെ, മനുഷ്യഹൃദയമായ് മാറുന്നു തുലാമാസം!

ഏകലവ്യന്റെ പെരുവിരൽ (ലേഖനം): ജയശങ്കര്‍ പിള്ള

മഹാഭാരതത്തിലെ ഏകലവ്യൻ എന്ന കഥാപാത്രം എക്കാലവും, മനുഷ്യ രാശിയെ ചിന്തിപ്പിക്കുന്ന, മനുഷ്യന്റെ കഴിവിനും സ്വപ്നങ്ങൾക്കും മുന്നിൽ സമൂഹം ഉയർത്തുന്ന അദൃശ്യ മതിലുകളെക്കുറിച്ചുള്ള ശക്തമായ ഒരു ചോദ്യമാണ്. കാട്ടിൽ വളർന്ന ഒരു നിഷാദ യുവാവായ ഏകലവ്യന് അസ്ത്ര വിദ്യ പഠിക്കണമെന്ന അതിയായ ആഗ്രഹമുണ്ടാകുന്നു. ശക്തനും, പ്രഗത്ഭനായ ദ്രോണാചാര്യരെ ഗുരുവായി മനസ്സിൽ സ്വീകരിച്ച്, നേരിട്ടുള്ള പരിശീലനം ലഭിക്കാതിരുന്നിട്ടും, അദ്ദേഹത്തിന്റെ മൺപ്രതിമയ്ക്കു മുമ്പിൽ അഭ്യസിച്ച് ഏകലവ്യൻ അതുല്യനായ വില്ലാളിയായി മാറി. എന്നാൽ, തന്റെ കഴിവ് തെളിയിച്ചപ്പോൾ, അത് തന്റെ ഗുരുസ്ഥാനീയൻ തിരിച്ചറിഞ്ഞപ്പോൾ, ഗുരുദക്ഷിണയായി വലതു കൈയിലെ പെരുവിരൽ ആവശ്യപ്പെടുകയും, യാതൊരു മടിയും കൂടാതെ അത് സമർപ്പിക്കുകയും ചെയ്ത ഏകലവ്യന്റെ കഥ ചരിത്രത്തിന്റെ മനസ്സിൽ ഇന്നും മായാത്ത ചോദ്യമായി നിലകൊള്ളുന്നു. “ഏകലവ്യന്റെ പെരുവിരൽ” എന്ന തലക്കെട്ടോടെ ഇവിടെ പറയുവാനുദ്ദേശിക്കുന്നത് കേവലം ഒരു ശരീരത്തിന്റെ അവയഭാഗം മാത്രമല്ല. അത് ഒരു മനുഷ്യന്റെ അഹോരാത്ര പരിശ്രമത്തിന്റെയും,…