ന്യൂജേഴ്‌സി: മിഡ്‌ലാൻഡ് പാർക്ക് ന്യൂജേഴ്‌സിയിലെ സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയ വികാരി റവ ഫാ ഡോ ബാബു കെ മാത്യു രചിച്ച പതിനഞ്ചു ക്രിസ്തീയ ഭക്തിഗാനങ്ങൾ അടങ്ങിയ മ്യൂസിക്കൽ ആൽബം “കാദീശ്” ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്നു. പരിശുദ്ധ മാർത്തോമാ മാത്യൂസ് തൃദീയൻ കത്തോലിക്കാ ബാവാ ആൽബത്തിന്റെ ഗ്രാൻഡ് റിലീസ് ഉത്‌ഘാടനം നിർവഹിക്കും ഒക്ടോബർ 21 ശനിയാഴ്‌ച വൈകിട്ട് നാലു മണിക്ക് മിഡ്ലാൻഡ് പാർക്ക് ന്യൂജേഴ്‌സിയിലെ സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിലാണ് ഗ്രാൻഡ് റിലീസ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത് . പരിശുദ്ധ ബാവാ തിരുമേനിയുടെ പരുമല കാൻസർ സെന്ററിന് വേണ്ടിയുള്ള സഹോദരൻ പ്രോജെക്റ്റിനു വേണ്ടിയുള്ള ധനശേഖരണ സഹായ ഹസ്തമേകാനാണ് ആൽബം ഒരുക്കിയിരിക്കുന്നത്. അത്താണി , ആരാധ്യൻ, ആഷിഷമാരി എന്നീ പ്രശസ്ത മൂന്ന് മ്യൂസിക്കൽ ആൽബങ്ങൾക്കു ശേഷമാണു റവ ഫാ ഡോ ബാബു കെ മാത്യുവിന്റെ നേതൃത്വത്തിൽ കാദീശ്…
Author: ജിനേഷ് തമ്പി
വർഗീസ് വി പുതുവാംകുന്നത്ത് (72) ന്യൂജേഴ്സിയിൽ നിര്യാതനായി
ന്യൂജേഴ്‌സി: വർഗീസ് വി പുതുവാംകുന്നത്ത് (72) ന്യൂജേഴ്സിയിൽ നിര്യാതനായി. ഒക്ടോബർ അഞ്ചാം തീയതി പുലർച്ചെ 1:15 ന് ഹാക്കൻസാക്ക് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. വർഗീസ് പി. വി, യാക്കോബായ സഭ, സെന്റ് മേരീസ് സിറിയൻ ഓർത്തഡോൿസ് ചർച്ച്, വെസ്റ്റ് നായാക്ക്-ലെ പ്രാരംഭ സ്ഥാപക അംഗങ്ങളിൽ ഒരാളായിയിരുന്നു. സഭാ സാമൂഹിക ചാരിറ്റി പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന കോതമംഗലം പിണ്ടിമന സ്വദേശിയായ വർഗീസ് നാട്ടിലും ഒട്ടനവധി ചാരിറ്റി പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. സംസ്കാരം ന്യൂജേഴ്സിയിൽ നടത്തും. 10/06/2023 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതൽ 8.30 വരെ ഓൾഡ് ടാപ്പനിൽ സ്ഥിതി ചെയ്യുന്ന യാക്കോബായ സഭാ അരമനയിൽ പൊതുദർശനം. തുടർന്ന് 10/07/2023 ശനിയാഴ്ച രാവിലെ 9.30 മുതൽ 12.00 വരെ അരമനയിൽ ക്രമീകരിച്ചിരിക്കുന്ന സംസ്കാര ശുശ്രൂഷകൾക് ശേഷം പരാമസിലെ ‘ജോർജ് വാഷിംഗ്ടണ്‍ മെമ്മോറിയൽ പാർക്ക്’ സെമിത്തേരിയിൽ 1:30ന് സംസ്കാരം.
മനുഷ്യരാശിയെ സംരക്ഷിക്കാൻ ‘കൊലയാളി റോബോട്ടുകൾക്ക്’ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് യുഎൻ
യുണൈറ്റഡ് നേഷൻസ്: മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനായി കില്ലർ റോബോട്ടുകൾ എന്നും അറിയപ്പെടുന്ന സ്വയം നിയന്ത്രിത ആയുധ സംവിധാനങ്ങളിൽ പുതിയ അന്താരാഷ്ട്ര നിയമങ്ങൾ അടിയന്തിരമായി സ്ഥാപിക്കാൻ ഐക്യരാഷ്ട്ര സഭ (യുഎൻ), ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി (ഐസിആർസി) എന്നിവര്‍ രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെട്ടു. “സ്വയം നിയന്ത്രണ ആയുധ സംവിധാനങ്ങളിൽ വ്യക്തമായ നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്താനും അത്തരം ചർച്ചകൾ 2026 ഓടെ അവസാനിപ്പിക്കാനും നിയമപരമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ ഉപകരണത്തിന്റെ ചർച്ചകൾ ആരംഭിക്കാൻ ഞങ്ങൾ ലോക നേതാക്കളോട് ആവശ്യപ്പെടുന്നു,” യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഐസിആർസി പ്രസിഡന്റ് മിർജാന സ്പോൾജാറിക്കും സംയുക്ത അപ്പീലിൽ പറഞ്ഞു. “നിലവിലെ സുരക്ഷാ ലാൻഡ്‌സ്‌കേപ്പിൽ, വ്യക്തമായ അന്താരാഷ്ട്ര റെഡ് ലൈനുകൾ സ്ഥാപിക്കുന്നത് എല്ലാ സംസ്ഥാനങ്ങൾക്കും ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുകയും മനുഷ്യ ഇടപെടലില്ലാതെ ബലപ്രയോഗം നടത്തുകയും ചെയ്യുന്ന ആയുധ സംവിധാനങ്ങളായി പൊതുവെ മനസ്സിലാക്കപ്പെടുന്ന…
ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ സെമിനാർ ഒക്ടോബർ 22 നു
ഡാളസ്: ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ നേതൃത്വത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു .ഒക്ടോബർ 22 നു ഡാളസ് കേരള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിലാണ് സെമിനാർ . അമേരിക്കയിലേയും കേരളത്തിലേയും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകർ സെമിനാറിൽ പങ്കെടുക്കും. മാധ്യമ രംഗം ഇന്നഭിമുഘീകരിക്കുന്ന ആനുകാലിക വിഷയങ്ങൾ കോൺഫ്രൻസിൽ ചർച്ച ചെയ്യും. ഒക്ടോബര് 5 നു പ്രസിഡന്റ് സിജു ജോര്ജിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിവുട്ടിവ് കമ്മറ്റി പരിപാടികൾക്ക് അന്തിമ രൂപം നൽകി.സണ്ണി മാളിയേക്കൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശധീകരിച്ചു മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് 2006 – ൽ ആണു രൂപീകൃതമായത്. സംഘടനയുടെ 2022-23 പ്രവർത്തനവർഷത്തെ ഭാരവാഹികളായി സിജു വി. ജോർജ്ജ് (പ്രസിഡന്റ്), അഞ്ജു ബിജിലി (വൈസ് പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), ബെന്നി ജോൺ (ട്രഷറർ), പ്രസാദ് തീയാടിക്കൽ (ജോയിന്റ് ട്രഷറർ)…
ട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി- റവ.അജിത് വി. ജോർജ് പ്രസംഗിക്കുന്നു – ഒക്ടോബർ 6 ന് വെള്ളിയാഴ്ച
ഹൂസ്റ്റൺ: ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ കഴിഞ്ഞ 50 വർഷങ്ങൾ ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന “പിന്നിട്ട വഴികളിൽ നയിച്ചവരോടൊപ്പം” ധ്യാനയോഗ പരമ്പരയുടെ മൂന്നാം ഭാഗം ഒക്ടോബർ 6 നു വെള്ളിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. വെള്ളിയാഴ്ച വൈകുന്നേരം 7.30 നു നടത്തപെടുന്ന ധ്യാനയോഗത്തിൽ 2001 മുതൽ 2004 വരെ ട്രിനിറ്റി ഇടവകയുടെ മുൻ വികാരിയായിരുന്ന, മാർത്തോമാ സഭയുടെ സജീവ സേവനത്തിൽ നിന്ന് 2018 ൽ വിരമിച്ച് ഇപ്പോൾ റാന്നി കരിമ്പനാംകുഴിയിൽ സ്വഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്ന റവ.ടി.വി.ജോർജ് ആമുഖ പ്രസംഗം നടത്തും. ടി.വി.ജോർജ് അച്ചന്റെ മകനും ഇപ്പോൾ മലപ്പുറം, പെരിന്തൽമണ്ണ മാർത്തോമാ ഇടവകകളുടെ വികാരിയുമായ റവ.അജിത്.വി. ജോർജ് ദൈവ വചന പ്രഘോഷണം നടത്തും ഓരോ മാസവും ക്രമീകരിച്ചിരിക്കുന്ന യോഗങ്ങൾക്കു ഇടവകയിലെ…
സാജീനോം ഗ്ലോബൽ ലോക ഹൃദയാരോഗ്യദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു
തിരുവനന്തപുരം: ലോക ഹൃദയാരോഗ്യദിനത്തിൽ “ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക” എന്ന സന്ദേശം ഉയർത്തി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ മോളിക്യുളാർ ഡയഗ്നോസ്റ്റാക് സ്ഥാപനമായ സാജീനോം [ https://www.ohmygene.com/ ] ഗ്ലോബൽ ഡാൻസത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബ്, ബ്രയോ ലീഗ് സെന്റർ ഫോർ ഹോളിസ്റ്റിക് നുട്രീഷൻ ആൻഡ് ഫിറ്റ്നസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബിൽ രാവിലെ ഏഴിന് നടന്ന വാക്കത്തോൺ ഇൻഡസ്ട്രി ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. സുമൻ ബില്ല ഫ്ലാഗ് ഓഫ് ചെയ്തു. സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബ് സെക്രട്ടറിയും ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റുമായ എസ്.എൻ രഘുചന്ദ്രൻ നായർ, സാജീനോം ഗ്ലോബൽ ചെയർമാൻ ഡോ. എം. അയ്യപ്പൻ, സാജീനോം ചീഫ് അഡ്വാൻസ്മെൻ്റ് ഓഫീ സർ രശ്മി മാക്സിം തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം ക്ലബ്ബിൽ ചൂതാട്ടം; ഏഴുപേർ പിടിയിൽ; 5.6 ലക്ഷം രൂപ പിടിച്ചെടുത്തു
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാന ക്ലബ്ബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ചൂതാട്ടസംഘം പിടിയില്‍. പണം വെച്ച് ചൂതാട്ടം നടത്തിയ കേസില്‍ ഏഴുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസാബ്ബ്= അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 5.6 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇവര്‍ പണം വെച്ച് ചീട്ടു കളിക്കുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് രാത്രി ഏഴുമണിയോടെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തിയത്. ക്ലബ്ബിന്റെ അഞ്ചാം നമ്പര്‍ ക്വാര്‍ട്ടേഴ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ എത്തിയ കാറും പോലീസ് പരിശോധിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി എസ്.ആർ വിനയകുമാറിനെയും അറസ്റ്റ് ചെയ്‌തു. സംഭവത്തില്‍ സിബി ആന്‍റണി, അഷറഫ്, സീതാറാം, മനോജ്, വിനോദ്, അമല്‍, ശങ്കര്‍, ഷിയാസ് എന്നിവര്‍ക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യാസഹോദരനാണ് വിനയകുമാര്‍. വിനയകുമാറിന്‍റെ പേരിലെടുത്ത മുറിയിലാണ് ചീട്ടുകളി നടന്നത്. പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസിന്‍റെ എം ഡിയായത് കൊണ്ട്…
രാശിഫലം (03-10-2023 ചൊവ്വ)
ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. ജോലി സാമര്‍ത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് സാമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. ചുരുക്കത്തില്‍ ഏറ്റവും ഹിതകരമായ ഒരു ദിവസം! കന്നി: ഇന്ന് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉല്‍ക്കണ്‌ഠയും ഉല്‍പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും ഇന്ന് നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി…
ഹൂസ്റ്റൺ എക്യൂമെനിക്കൽ ബൈബിൽ ക്വിസ് 2023 – സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ടീം ജേതാക്കൾ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സെപ്തംബര്‍ 24 നു ഞായറാഴ്ച ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തിയ എക്യൂമെനിക്കൽ ബൈബിൾ ക്വിസ് മത്സരത്തിൽ സെന്റ് മേരീസ്’ സിറിയൻ ഓർത്തഡോൿസ് ചർച്ച് ടീം ഒന്നാം സ്ഥാനം നേടി എക്യൂമെനിക്കൽ ട്രോഫി കരസ്ഥമാക്കി.. ഹൂസ്റ്റണിലെ 11 ദേവാലയങ്ങളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടൂത്തത്. സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്ച് ടീം രണ്ടാം സ്ഥാനവും സെന്റ് ജോൺസ് ക്നാനായ ഓർത്തഡോൿസ് ചർച്ച് ടീം മൂന്നാം സ്ഥാനവും നേടി ട്രോഫികൾ സ്വന്തമാക്കി. ഹൂസ്റ്റൺ സൈപ്രസ് സെന്റ് തോമസ് മാത്തോമാ ഇടവക വികാരി റവ. സോനു വർഗീസ് ക്വിസ് മാസ്റ്ററായി മത്സരങ്ങൾ നിയന്ത്രിച്ചു. ക്വിസ് മത്സരത്തിന്റെ സുഗമമമായ നടത്തിപ്പിന് വേണ്ടി ഐസിഇസിഎച്ച് സെക്രട്ടറി ആൻസി ശാമുവേൽ, ട്രഷറർ രാജൻ അങ്ങാടിയിൽ, സ്പോർട്സ് കൺവീനർ നൈനാൻ വീട്ടിനാൽ, ഡോ.…
സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം വൻ വിജയം
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുമായ മലയാളികളുടെ കുടുംബ സംഗമം സെപ്തംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ സെന്റ് വിൻസന്റ് ഡി പോൾ പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. സൈബി വർഗീസ്, സെൽവി കുര്യൻ, സോനു ജയപ്രകാശ്, റേച്ചൽ ചാക്കോ, ഡെയിസി സാം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ദിവ്യാ ശർമ്മയുടെ പ്രാർത്ഥനാ ഗാനവും അമേരിക്കൻ ദേശീയഗാനത്തോടെയും ചടങ്ങുകൾ സമാരംഭിച്ചു. പ്രസിഡന്റ് അരുൺ അച്ചൻകുഞ്ഞ് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് പ്രസംഗിക്കുകയും തന്നോടൊപ്പം പ്രവർത്തിച്ച എല്ലാ ഭാരവാഹികളെയും അനുമോദിക്കുകയും നന്ദി പറയുകയും ചെയ്തു. സെക്രട്ടറി റിനോജ് കോരുത് ഈ വർഷത്തെ പ്രവർത്തനത്തെക്കുറിച്ച് ഒരു അവലോകനം നടത്തുകയും എംസിയായ ജയപ്രകാശ് നായരെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറർ ജേക്കബ്ബ് ചാക്കോ കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് പാർവതി പ്രേം…
