സാഗർ : ബസ് സ്റ്റാൻഡിൽ സ്ത്രീയെ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് മധ്യപ്രദേശിലെ സാഗർ നഗരത്തിൽ വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആ സ്ത്രീ പ്രത്യക്ഷത്തിൽ വിഭ്രാന്തിയിലായിരുന്നു എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് സമീപത്ത് നിലത്ത് കിടക്കുമ്പോഴായിരുന്നു സ്ത്രീയെ വലിച്ചിഴച്ച് വടികൊണ്ട് അടിക്കുകയും മുഖത്ത് ചവിട്ടുകയും ചെയ്തത്. പ്രവീൺ റൈക്വാർ (26), വിക്കി യാദവ് (20), രാകേഷ് പ്രജാപതി (40) എന്നിവരെ ഗോപാൽഗഞ്ച് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ലോകേഷ് സിൻഹ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് റോഡിൽ പരേഡ് നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബസ് സ്റ്റാൻഡിലെ കാന്റീനിൽ നിന്ന് പാൽ വാങ്ങാൻ പോയതായിരുന്നു മധ്യവയസ്‌കയായ ആ സ്ത്രീ. എന്നാല്‍, അതിനിടെ എന്തോ…
Author: .
2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഏകോപനവും തിരഞ്ഞെടുപ്പ് തന്ത്ര സമിതികളും ഇന്ത്യ പ്രഖ്യാപിച്ചു
മുംബൈ: 2024ലെ നിർണായക ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) വെള്ളിയാഴ്ച നടന്ന മൂന്നാം യോഗത്തിൽ 14 അംഗ കോഓർഡിനേഷൻ കമ്മിറ്റിയെയും 19 അംഗ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി കമ്മിറ്റിയെയും പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ കെസി വേണുഗോപാൽ, എൻസിപിയുടെ ശരദ് പവാർ, ഡിഎംകെയുടെ ടിആർ ബാലു, ജെഎംഎമ്മിന്റെ ഹേമന്ത് സോറൻ, ശിവസേന-യുബിടിയുടെ സഞ്ജയ് റൗത്ത്, ആർജെഡിയുടെ തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസിന്റെ അഭിഷേക് ബാനർജി, എഎപിയുടെ രാഘവ് ഛദ്ദ, ജെഡിയുവിന്റെ ലാലൻ സിംഗ്, സിപിഐയുടെ ഡി.രാജ, നാഷണൽ കോൺഫറൻസിന്റെ ഒമർ അബ്ദുള്ള, പിഡിപിയുടെ മെഹബൂബ മുഫ്തി എന്നിവർ ഉൾപ്പെടുന്നതാണ് ഏകോപന സമിതി. സിപിഐഎം തങ്ങളുടെ പാർട്ടി നേതാവിന്റെ പേര് പിന്നീട് സമിതിക്ക് നൽകും. അതേസമയം, തിരഞ്ഞെടുപ്പ് സ്ട്രാറ്റജി കമ്മിറ്റിയിൽ കോൺഗ്രസിന്റെ ഗുർദീപ് സിംഗ് സപ്പൽ, ജെഡിയുവിന്റെ സഞ്ജയ് ഝാ, ശിവസേന-യുബിടിയുടെ അനിൽ ദേശായി,…
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: സഹതാപ തരംഗം ജെയ്ക് തോമസ് വോട്ടാക്കി മാറ്റുമെന്ന് വി എന്‍ വാസവന്‍
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സഹതാപ തരംഗത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മുതലാക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. മുമ്പ് രണ്ട് തവണ തോൽവി ഏറ്റുവാങ്ങിയ ജയിക്കിന് വോട്ടര്‍മാര്‍ ഇത്തവണ വീണ്ടും അവസരം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും, അത് എൽഡിഎഫിന്റെ വിജയത്തിന് സാധ്യതയുണ്ടെന്നും വാസവൻ ഊന്നിപ്പറഞ്ഞു. കൂടാതെ, പുതുപ്പള്ളിയിലെ സഹതാപ തരംഗം എൽഡിഎഫിന് അനുകൂലമായി പ്രവർത്തിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ശ്രദ്ധേയമായ ജനപങ്കാളിത്തം അദ്ദേഹം എടുത്തുപറഞ്ഞു. ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വിജയപ്രതീക്ഷയോടെ പുതുപ്പള്ളിയിൽ തങ്ങളുടെ മുന്നണികൾക്കു വേണ്ടി ശക്തമായ പ്രചാരണത്തിലാണ് ഉന്നത നേതാക്കൾ. കേന്ദ്ര മന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും ബിജെപിക്ക് വേണ്ടിയും മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐഎമ്മിന് വേണ്ടിയും രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നിവർ കോൺഗ്രസിനെ പ്രതിനിധീകരിച്ചും പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്.
പിണറായി വിജയൻ കേരളത്തെ അവഗണിക്കുന്നു; കള്ളപ്പണം ഗള്‍ഫ് രാജ്യങ്ങളില്‍ ബിനാമി പേരില്‍ ബിസിനസ്സുകളില്‍ നിക്ഷേപിക്കുന്നു: ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായി വിജയന്റെ ഗൾഫ് രാജ്യങ്ങളിലെ ബിനാമി ബിസിനസ് ബന്ധങ്ങളെ കുറിച്ചുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. കേരളത്തിൽ പണം ഒളിപ്പിച്ചാൽ പ്രധാനമന്ത്രി മോദി കണ്ടുപിടിക്കുമെന്ന് പിണറായി വിജയന് പേടിയാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. അതുകൊണ്ടാണ് വിദേശത്ത് ബിനാമി കമ്പനികൾ സ്ഥാപിക്കുന്നത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ശോഭാ സുരേന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കിയത്. എൽഡിഎഫ് സർക്കാരിനെ ഫലപ്രദമായി ചോദ്യം ചെയ്യാനുള്ള കഴിവിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുകൊണ്ട് അവർ കേരളത്തിലെ പ്രതിപക്ഷത്തിന്റെ ദുർബലമായ അവസ്ഥ എടുത്തുപറഞ്ഞു. പരമ്പരാഗത വ്യവസായങ്ങൾ തകർച്ചയും തൊഴിലില്ലായ്മ പ്രതിസന്ധിയും നേരിടുന്ന കേരള സർക്കാരിന്റെ അവഗണന മൂലം സംസ്ഥാനത്തെ വിവിധ മേഖലകൾ തകർന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു. കേരളത്തിലെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികൾ ഇടത് വലത് രാഷ്ട്രീയ മുന്നണികളാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ജീവൻ രക്ഷാ…
മറിയാമ്മ തങ്കച്ചന്‍ (ഓമന, 83) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു
ഫിലാഡല്‍ഫിയ: കടമ്പനാട് വത്സ നിവാസില്‍ മറിയാമ്മ തങ്കച്ചന്‍ (ഓമന, 83) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. പരേത പുല്ലാട്ട് ഹൗസ് കുടുംബാംഗമാണ്. ഭര്‍ത്താവ് പി.എല്‍ തങ്കച്ചന്‍ (പ്രിന്‍സ്). മക്കള്‍: ബിനു തങ്കച്ചന്‍, ബൈനിസ് തങ്കച്ചന്‍, ബെന്‍ തങ്കച്ചന്‍. മരുമക്കള്‍: ലവ്‌ലി ബിനു, ലിസ്. കൊച്ചുമക്കള്‍: Jason, Juli, JordanLiliana, Beniah. സഹോദരങ്ങള്‍: ഗീവര്‍ഗീസ് കുരുവിള, ഏലിയാമ്മ, സാറാമ്മ. പൊതുദര്‍ശനം സെപ്റ്റംബര്‍ അഞ്ചാം തീയതി രാവിലെ 9.30-ന് ഡെലവെയര്‍വാലി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St. Thomas Marthoma Church of Delaware Valley, 130 Grubb RD, Malvern, PA 19355). സംസ്‌കാരം സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ സെമിത്തേരിയിലും(St. Peter and Paul Cemetry, 1600 Sproul Road, Springfield, Pennsylavaina 19064) നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലവ്‌ലി (610 772 5208) വാര്‍ത്ത അയച്ചത്: സാംകുട്ടി കുഞ്ഞച്ചന്‍…
ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ കമ്മ്യൂണിറ്റി ഹീറോസിനെ ആദരിക്കുന്നു
ചിക്കാഗോ: ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ മായാത്ത ദൃശ്യവിസ്മയമൊരുക്കുകയും അമേരിക്കന്‍ മലയാളികളുടെ നിറഞ്ഞ ഹൃദയത്തുടിപ്പുകള്‍ അവോളം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കും മെഗാസ്റ്റാര്‍ ഷോയ്ക്കുമൊപ്പം ലെറ്റ്‌സ് ഡാന്‍സ് അമേരിക്കയുടെ വര്‍ണവേദിയില്‍ വച്ച് വിവിധ മേഖലകളില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ സംഭാവന ചെയ്ത പത്ത് കമ്മ്യൂണിറ്റി ഹീറോസിനെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാസാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണി നിരക്കുന്ന മോഹന വേദിയിലാണ് അവാര്‍ഡുകള്‍ സമ്മാനിക്കപ്പെടുക. ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററില്‍ സെപ്റ്റംബര്‍ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ആണ് പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്ന വിവിധ പരിപാടികള്‍ അരങ്ങേറുന്നത്. അമേരിക്കന്‍ മലയാളികളുടെ ആശിര്‍വാദങ്ങള്‍ ഹൃദയത്തില്‍ ഏറ്റിക്കൊണ്ടാണ് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികം വര്‍ണാഭമായി കൊണ്ടാടുന്നത്. സാമൂഹിക…
മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം നോർത്ത്-ഈസ്റ്റ് റീജിയൺ സമ്മേളനം ന്യൂയോർക്കിൽ നടന്നു
ന്യൂയോർക്ക്: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം നോർത്ത്-ഈസ്റ്റ് റീജിയന്റെ രണ്ടാമത് ഏകദിന സമ്മേളനം ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. റീജിയണിലെ പതിമൂന്ന് പള്ളികളിൽ നിന്നുമുള്ള നൂറിലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ റവ. ടി എസ്സ് ജോസ് അദ്ധ്യക്ഷം വഹിച്ചു. മോശയിലൂടെയുള്ള ഇസ്രായേലിന്റെ വിടുതൽ എന്നതിനെ ആസ്പദമാക്കി റവ. ഡോ. പ്രമോദ് സഖറിയ മുഖ്യ പ്രഭാഷണം നടത്തി. പ്രതികൂലങ്ങളുടെ നടുവിൽ പ്രത്യാശാ നിർഭയരായി മുന്നേറുവാൻ പ്രാപ്‌തി നൽകുന്ന ദൈവ സാന്നിധ്യം തിരിച്ചറിയുവാൻ സാധിക്കണമെന്ന് ഓർമ്മപ്പെടുത്തി. റവ. ജോൺ ഫിലിപ്പിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച ഏകദിന സമ്മേളനത്തിൽ സെന്റ് തോമസ് ഇടവക മിഷൻ വൈസ് പ്രസിഡന്റ് തങ്കച്ചൻ വർഗ്ഗീസ് സ്വാഗതവും റീജിയണൽ സെക്രട്ടറി ഏബ്രഹാം കെ ദാനിയേൽ നന്ദിയും രേഖപ്പെടുത്തി. സെന്റ് തോമസ് ഇടവക മിഷൻ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി…
യുഎസ് ഉപരോധത്തിൽ ഇറാൻ-ലെബനൻ സാമ്പത്തിക ബന്ധത്തിന് വിള്ളലുണ്ടായിട്ടില്ല: അമീർ-അബ്ദുള്ളാഹിയൻ
ഇറാനും ലെബനനും സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും യുഎസ് ഉപരോധം ആ സഹകരണത്തെ ബാധിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ പറഞ്ഞു. വെള്ളിയാഴ്ച ബെയ്റൂട്ടിൽ ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല റാഷിദ് ബൗഹബിബുമായി അമീർ-അബ്ദുള്ളാഹിയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. യുഎസ് ഉപരോധം കണക്കിലെടുക്കാതെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന് ഇറാനിയൻ മന്ത്രി മുന്‍തൂക്കം നൽകി. “ഇറാഖ്, തുർക്കി, പാക്കിസ്താന്‍, മധ്യേഷ്യ, കോക്കസസ് എന്നിവയുമായുള്ള ഇറാന്റെ സഹകരണത്തെ ബാധിക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ട് ഇറാനും ലെബനനും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ തടയാൻ അമേരിക്കയുടെ ഉപരോധത്തിന് കഴിയില്ല,” അമീർ-അബ്ദുള്ളാഹിയൻ പറഞ്ഞു. ലെബനന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഇറാനിയൻ കമ്പനികൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ലെബനീസ് സർക്കാരിന്റെ രൂപീകരണത്തിന് ശേഷം സാമ്പത്തിക സമിതികളുടെ സംയുക്ത സെഷൻ സംഘടിപ്പിക്കാൻ ടെഹ്‌റാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുഎസും അതിന്റെ സഖ്യകക്ഷികളും ഏർപ്പെടുത്തിയ ഉപരോധങ്ങൾ…
ഡാളസ് സഹൃദവേദിയുടെ ഓണാഘോഷം ഡാളസ് മലയാളികളുടെ മനം കവർന്നെടുത്തു
ഡാളസ്: ആഗസ്റ്റ് 26 ശനിയാഴ്ച രാവിലെ ഡാളസ് സൗഹൃദ വേദി കൊണ്ടാടിയ ഓണാഘോഷം മേന്മയുടെ തിളക്കമായി പര്യവസാനിച്ചു. പ്രസിഡന്റ് എബി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡാളസിലെ കലാസാംസ്‌കാരിക മലയാള ഭാഷാ സ്‌നേഹി ജോസ് ഓച്ചാലിൽ ഓണസന്ദേശം നൽകി. ഡാളസ് സൗഹൃദവേദി സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു. ഓണാഘോഷ പരിപാടികളുടെ മെഗാ സ്പോൺസറും പ്രീമിയർ ഡെന്റൽ ക്ലിനിക് ഉടമയുമായ ഡോ. എബി ജേക്കബ്, കലാ സാംസ്‌കാരിക നേതാവും, ഡാളസ്മലയാളികളുടെ വിശ്വസ്ത റിയൽ എസ്റ്റേറ്റ് & ഭവന വായ്പാ ഓഫീസറുമായ ജോസെൻ ജോർജ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. പ്രസിഡന്റ് എബി തോമസ്, മുഖ്യാതിഥി ജോസ് ഓച്ചാലിൽ, മെഗാ സ്പോൺസർ ഡോ. എബി ജേക്കബ്, ഗ്രാന്റ് സ്പോൺസർ ജോസെന്‍ ജോര്‍ജ്, സെക്രട്ടറി അജയകുമാർ, പ്രോഗ്രാം എം.സി ശ്രീമതി സുനിത എന്നിവർ നിലവിളക്ക് കൊളുത്തി കലാപരിപാടികൾക്ക് തുടക്കമിട്ടു. പ്രശസ്തിയുടെ കുതിപ്പിലേക്കു…
ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ (ഗാമ) ഓണാഘോഷം പുതുചരിത്രം കുറിച്ചു
അറ്റ്ലാന്റ: ഓഗസ്റ്റ് 26 ശനിയാഴ്ച അറ്റ്ലാന്റ നഗരം ഐതിഹാസികമായ ഓണാഘോഷ പരിപാടിക്കാണ് സാക്ഷ്യം വഹിച്ചത്. ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷൻ (GAMA) ആതിഥേയത്വം വഹിച്ച, West Forsyth High School ഇൽ നടന്ന ഓണാഘോഷ പരിപാടിയിൽ 2200-ലധികം പേർ പങ്കെടുത്തു. സംഘാടക മികവുകൊണ്ടും,കലാമൂല്യവും, വർണാഭമായ പരിപാടികൾ കൊണ്ടും, ഗൃഹാതുരുത്വം നടമാടിയ ഗാമയുടെ ഓണാഘോഷം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച ഒരു ഓണാഘോഷമായിരുന്നു. ജനപങ്കാളിത്തം കൊണ്ട് ഗാമക്ക് ചരിത്രത്തിൽ ഇടംനേടി കൊടുത്തതിൽ ഗാമയുടെ പ്രസിഡന്റ് ബിനു കാസിം എല്ലാവരോടും വ്യക്തിപരമായ നന്ദി രേഖപ്പെടുത്തി. പ്രാദേശിക മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ആഘോഷം ഉജ്ജ്വല വിജയമായി മാറി. ഓണത്തിന്റെ ചൈതന്യം പുനഃസൃഷ്ടിക്കുവാൻ മാത്രമല്ല, പങ്കെടുത്ത എല്ലാവർക്കും ഓണസദ്യക്കൊപ്പം കലാമൂല്യമുള്ള പരിപാടികളും സമർപ്പിക്കുവാൻ സാധിച്ചു എന്നത് ഗാമയുടെ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്. ഇനി നടത്തുവാനിരിക്കുന്ന മറ്റു അസോസിയേഷൻ…
