ക്രിസ്മസ് പരീക്ഷ ഡിസംബർ 15 മുതല്‍ 23 വരെ; അർദ്ധവാർഷിക പരീക്ഷകൾ ഒറ്റ സെഷനിൽ നടത്തും

തിരുവനന്തപുരം: സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ ഒറ്റ ഘട്ടത്തിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നു. ഡിസംബർ 15 ന് പരീക്ഷകൾ ആരംഭിച്ച് 23 ന് പൂർത്തിയാക്കാനാണ് ധാരണ. ഡിസംബര്‍ 23-ന് സ്കൂളുകള്‍ അടയ്ക്കും. ജനുവരി 5 ന് വീണ്ടും തുറക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്കൂൾ തുറന്നതിനുശേഷം ജനുവരി 7 ന് നടക്കും. ക്രിസ്മസ് അവധിക്കാലം പുനഃക്രമീകരിക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. വിദ്യാഭ്യാസ നിലവാര (ക്യുഐപി) യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, രണ്ട് ഘട്ടങ്ങളായി പരീക്ഷ നടത്താൻ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, അവധിക്കാലത്തിന് മുമ്പും ശേഷവുമുള്ള പരീക്ഷകൾ വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന്, ഒറ്റ ഘട്ടത്തിൽ പരീക്ഷ നടത്താൻ തീരുമാനിച്ചു.

പാലക്കാട് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) വ്യാഴാഴ്ച പ്രഖ്യാപിച്ചു. 31 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ സിപിഐ (എം) 22 സീറ്റുകളിലും സിപിഐ അഞ്ച് സീറ്റുകളിലും ജനതാദൾ (എസ്) രണ്ട് സീറ്റുകളിലും എൻസിപിയും കേരള കോൺഗ്രസ് (എം) ഓരോ സീറ്റിലും മത്സരിക്കുമെന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍: സുദർശൻ മാസ്റ്റർ (അലനല്ലൂർ), പ്രിയ വിജയകുമാർ (തെങ്കര), വി.എം.ലത്തീഫ് (അട്ടപ്പാടി), പ്രമീള സി.രാജഗോപാൽ (കടമ്പഴിപ്പുറം), പി.ആർ.ശോഭന (കോങ്ങാട്), ഷഹാന ടീച്ചർ (പറളി), ശോഭന (പുതുപ്പരിയാരം), എസ്.ബി. രാജു (മലമ്പുഴ), സിന്ധു അജീഷ് (പി.ടി. അജീഷ്), സി. (മീനാക്ഷിപുരം), എം.വി.ധന്യ (പൊൽപ്പുള്ളി), എം.സലീം (കൊടുവായൂർ), കെ.എൻ.മോഹനൻ (നെന്മാറ), എൻ.സരിത (കൊല്ലങ്കോട്), ടി.എം.ശശി (പല്ലശ്ശന), ആർ.കാർത്തിക് (കിഴക്കഞ്ചേരി), രത്‌നകുമാരി സുരേഷ് (തരൂർ), വൈ.കെ. ഷിബികൃഷ്ണ (ആലത്തൂർ), ആർ.കുഴൽ അഭിലാഷ്…

രാശിഫലം (14-11-2025 വെള്ളി)

ചിങ്ങം : ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. ബിസിനസുകാര്‍ക്ക് ഗുണാനുഭവങ്ങളുണ്ടാകും. ഏറ്റെടുത്ത ജോലികളും പദ്ധതികളും പൂർത്തിയാക്കും. സ്വന്തം കഴിവുകളിൽ വിശ്വാസം ഉണ്ടായിരിക്കണം. എങ്കിൽ മാത്രമെ ഉദ്ദേശിച്ച കാര്യങ്ങൾ സാധ്യമാകൂ. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസമായി വരും. ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകൾ മികച്ച പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാന്‍ അനുവദിക്കരുത്. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും ഇന്ന് വര്‍ധിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർക്ക് നിങ്ങളുടെ ജോലിയിൽ‌ തൃപ്‌തി തോന്നും.. അതിനാൽ‌ ജോലിസ്ഥലത്തെ കാര്യങ്ങളെല്ലാം നന്നായി പോവും. സാമൂഹിക അംഗീകാരവും ഉയര്‍ച്ചയും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കുറച്ച് നല്ല…

ഡൽഹി ഭീകരാക്രമണം: ഡോ. ഉമറിന്റെ വീട് സുരക്ഷാ സേന ഐഇഡി സ്ഫോടനത്തിലൂടെ തകർത്തു

പുൽവാമ (ജമ്മു കശ്മീർ): ഡൽഹി ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ ഉൻ നബിയുടെ ജമ്മു കശ്മീർ പുൽവാമയിലെ വസതി സുരക്ഷാ ഏജൻസികൾ ഐഇഡി സ്ഫോടനത്തിലൂടെ തകർത്തു. രാജ്യത്ത് ഭീകരാക്രമണങ്ങളോട് മോദി സർക്കാർ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത നയമാണ് സ്വീകരിക്കുന്നതെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. 2025 നവംബർ 10 തിങ്കളാഴ്ച, ചെങ്കോട്ട സമുച്ചയത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നവംബർ 10 ന് പുലർച്ചെ ഹരിയാനയിലെ നുഹ് ജില്ലയിലെ ഫിറോസ്പൂർ ജിർക്കയിലെ മേവാത്ത് ടോളിൽ ഡോ. ഉമർ ഉൻ നബിയുടെ സാന്നിധ്യം പുതിയ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. ഡൽഹി പോലീസ് മുതിർന്ന ഉദ്യോഗസ്ഥനായ ജോയിന്റ് കമ്മീഷണർ ഓഫ് പോലീസ് മിലിന്ദ് ഡംബ്രെ സിസിടിവി ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചു. നേരത്തെ, ഡോ. ഉമർ ഉൻ നബി ബദർപൂർ അതിർത്തി…

പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ തടവുകാർക്ക് അവകാശമുണ്ട്; കൈയെഴുത്തുപ്രതിയുടെ കാര്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തടവുകാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട്, ജയിലിൽ കഴിയുന്നവർക്ക് അവരുടെ സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. എന്നിരുന്നാലും, ഇത് സംസ്ഥാന സർക്കാരിന്റെ യുക്തിസഹമായ പരിശോധനയ്ക്ക് വിധേയമാകുമെന്ന് കോടതി പറഞ്ഞു. തടവുകാരുടെ അവകാശങ്ങളെക്കുറിച്ചുള്ള ഈ സുപ്രധാന വിധി 2025 W.P. (C) നമ്പർ 29891 (രൂപേഷ് ടി.ആർ. v. സ്റ്റേറ്റ് ഓഫ് കേരള & മറ്റുള്ളവർ. (2025 ലൈവ് ലോ (Ker) 732) ൽ പുറപ്പെടുവിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ നിരോധിത വസ്തുക്കളോ ഇല്ലാത്ത പക്ഷം തടവുകാർക്ക് അവരുടെ രചനകൾ പ്രസിദ്ധീകരിക്കാൻ അവകാശമുണ്ടെന്ന് മഹാരാഷ്ട്ര സംസ്ഥാനം v. പ്രഭാകർ പാണ്ഡുരംഗ് സംസ്ഗിരി (AIR 1966 SC 424) എന്ന കേസിൽ സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ച്ഹ ർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. പ്രസിദ്ധീകരണത്തെ എതിർക്കുന്നില്ലെങ്കിലും, കൈയെഴുത്തുപ്രതിയിൽ അപകീർത്തികരമോ, കുറ്റകരമോ, സെൻസിറ്റീവോ ആയ ഉള്ളടക്കമില്ലെന്ന് ഉറപ്പാക്കാൻ വിശദമായ പരിശോധന നടത്താൻ…

മേരി തോമസ് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ന്യൂയോർക്ക്: കോട്ടയം ജില്ല കുഴിമറ്റം തെക്കേമട്ടം വീട്ടിൽ മേരി തോമസ് (മേരിക്കുട്ടി, 79) നവംബർ 12-ന് ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതയായി. ഉമ്മൻ പി. തോമസിന്റെ ഭാര്യയാണ് പരേത. മകൻ: ജെയ്‌സൺ ഉമ്മൻ. മരുമകൾ: ടീന ഉമ്മൻ. കൊച്ചുമക്കൾ: ക്രിസ്റ്റഫർ ഉമ്മൻ, സോഫിയ ഉമ്മൻ. പൊതുദർശനം: നവംബർ 16, 2025, ഞായർ, വൈകുന്നേരം 4 മുതൽ 8 വരെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ശവസംസ്കാരം പിന്നീട് കേരളത്തിൽ കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ തോമസ് : 917–577–5468.

ജലസംരക്ഷണം, സാമൂഹിക ഉൾപ്പെടുത്തൽ ഉദ്യമങ്ങൾക്ക് 2025 ലെ ഇന്ത്യൻ സിഎസ്ആർ അവാർഡുകൾ നേടി യുഎസ് ടി

‘ഏറ്റവും സ്വാധീനം ചെലുത്തുന്ന ജലസംരക്ഷണ സംരംഭം’, ‘അംഗ പരിമിതർക്കുള്ള വിദ്യാഭ്യാസ, ആരോഗ്യ, ഉപജീവനമാർഗ സംരംഭങ്ങൾ എന്നിവയാണ് അവാർഡുകൾക്ക് അർഹമായത്. ഇത് യു എസ് ടിയ്ക്ക് ലഭിക്കുന്ന തുടർച്ചയായ നാലാമത്തെ ഇന്ത്യൻ സി എസ് ആർ അവാർഡുകളാണ്. തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്‌നോളജി ട്രാസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, തുടർച്ചയായ നാലാം വർഷവും ഇന്ത്യൻ സി എസ് ആർ അവാർഡുകൾക്ക് അർഹമായി. ന്യു ഡൽഹിയിൽ നടന്ന ഇന്ത്യൻ സി എസ് ആർ അവാർഡ്‌സ് 2025 ന്റെ വേദിയിൽ ‘മോസ്റ്റ് ഇമ്പാക്ട്ഫുൾ സേവ് വാട്ടർ ഇനിഷിയേറ്റീവ് ഓഫ് ദ ഇയർ’ പുരസ്‌ക്കരവും, ‘എഡ്യൂക്കേഷൻ, ഹെൽത്ത് ആൻഡ് ലൈവ്‌ലിഹുഡ് ഇനീഷിയേറ്റിവ്സ് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ്’ പുരസ്‌ക്കാരവും കമ്പനി നേടി. സാമൂഹിക പ്രതിബദ്ധത്തോയോടെ യു എസ് ടി നടപ്പാക്കി വരുന്ന സാമൂഹിക, സുസ്ഥിര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ…

കെപിഎ പൊന്നോണം 2025 വിജയാഘോഷവും ജില്ലാ കമ്മിറ്റി കുടുംബ സംഗമവും സംഘടിപ്പിച്ചു

ബഹ്‌റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈനിലെ വിവിധ ഏരിയകളിലായി സംഘടിപ്പിച്ച കെപിഎ പൊന്നോണം 2025 ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കെ പി എ സെൻട്രൽ – ജില്ലാ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി അബു സാമി സ്വിമ്മിങ് പൂളിൽ വെച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ സെക്രട്ടറിമാരായ അനിൽകുമാർ , രജീഷ് പട്ടാഴി ,അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, എന്നിവർ ആശംസകൾ അറിയിച്ചു. കെ പി എ പൊന്നോണം 2025 ന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും, പ്രവാസി ശ്രീ യ്ക്കും മൊമെന്റോ നൽകി അനുമോദിച്ചു. അതോടൊപ്പം കെ പി എ പൊന്നോണം 2025 ൽ എല്ലാ…

അരൂരിൽ ഗിർഡർ അപകടത്തിൽ മരിച്ച രാജേഷിന്റെ കുടുംബത്തിന് കമ്പനി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

ആലപ്പുഴ: അരൂർ-തുറവൂർ മേല്‍‌പാത നിര്‍മ്മാണ സ്ഥലത്ത് ഗർഡർ തകർന്നുവീണ് പിക്കപ്പ് വാനിന്റെ ഡ്രൈവർ മരിച്ച സംഭവത്തിൽ ഹൈവേ കോൺട്രാക്റ്റിംഗ് കമ്പനി പ്രതികരിച്ചു. അപകടം മനഃപൂർവമല്ലെന്നും കുടുംബത്തിനുണ്ടായ നഷ്ടം വലുതാണെന്നും കരാർ കമ്പനിയിലെ ജീവനക്കാരനായ സിബിൻ പറഞ്ഞു. എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നും മരിച്ച രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും, രാജേഷിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിച്ചാലുടൻ പണം ട്രാൻസ്ഫർ ചെയ്യുമെന്നും പറഞ്ഞു. ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. റോഡ് സാധാരണയായി അടച്ചിട്ടിരിക്കുമ്പോഴാണ് പണി നടക്കുന്നതെന്ന് സിബിൻ പറഞ്ഞു. ആലപ്പുഴയിലെ പള്ളിപ്പാട് സ്വദേശി രാജേഷാണ് തന്റെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് മരണപ്പെട്ടത്. പുലർച്ചെ 2:30 ഓടെ ചന്തിരൂരിലാണ് അപകടം. രണ്ട് ഗർഡറുകൾ വീണു. പിക്കപ്പ് വാൻ അതിനടിയിൽ പെട്ട് തകർന്നു. തമിഴ്‌നാട്ടിൽ നിന്ന് മുട്ടകളുമായി പോയ പിക്കപ്പ് വാൻ…

“എല്ലാ കശ്മീരി മുസ്ലീങ്ങളും തീവ്രവാദികളല്ല”; ഡൽഹി സ്ഫോടനത്തിന് ശേഷം മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ഡൽഹിയിലെ മാരകമായ സ്ഫോടനത്തിന് ശേഷം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഒരു പ്രധാന പ്രസ്താവന പുറപ്പെടുവിച്ചു. ഓരോ കശ്മീരി മുസ്ലീമിനെയും തീവ്രവാദിയായി മുദ്രകുത്തുന്നത് തെറ്റാണെന്നും, ഏതാനും വ്യക്തികളുടെ പ്രവൃത്തികൾ കാരണം ഒരു സമൂഹത്തെയോ പ്രദേശത്തെയോ മുഴുവൻ സംശയത്തോടെ കാണുന്നത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗർ: നവംബർ 10 ന് ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുണ്ടായ സ്ഫോടനം രാജ്യത്തെ മുഴുവൻ നടുക്കി. ഇന്ന് രാവിലെ ജമ്മുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിച്ച ഒമർ അബ്ദുള്ള സംഭവത്തെ ശക്തമായി അപലപിച്ചു, നിരപരാധികളെ കൊല്ലുന്നത് ഒരു മതവും അനുവദിക്കുന്നില്ലെന്ന് പറഞ്ഞു. “ജമ്മു കശ്മീരിലെ എല്ലാ പൗരന്മാരും തീവ്രവാദികളല്ലെന്ന് നാം ഓർക്കണം. സമാധാനത്തിനും ഐക്യത്തിനും നിരന്തരം ഹാനി വരുത്തുന്നവർ ചുരുക്കം ചിലർ മാത്രമേയുള്ളൂ. എല്ലാ കശ്മീരി മുസ്ലീങ്ങളെയും…