ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ പ്രധാന തിരുനാളിനു ഒരുക്കമായുള്ള കൊടിയേറ്റ് ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു . പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന തിരുനാളിനു എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെട്ടു. ഈ വർഷത്തെ തിരുനാൾ ഇടവകയിലെ എല്ലാ യുവജനങ്ങളും പ്രസുദേന്തിമാരായാണ് നടത്തപ്പെടുന്നത്. കൊടിയേറ്റിനു ഒരുക്കമായി ദൈവാലയത്തിൽ വച്ച് തിരുനാൾ പതാക വെഞ്ചരിച്ചു യുവജനങ്ങൾക്ക് നൽകുകയും, തുടർന്ന് മുത്തുക്കുടകളുടെയും, ചെണ്ടമേളത്തിന്റെയും, ഗായകസംഘത്തിന്റെയും, അകമ്പടിയോടെ എല്ലാവരും പ്രദിക്ഷിണമായി കൊടിമരചുവട്ടിലേക്കു പോവുകയും ചെയ്തു. തുടർന്ന് ഇടവകയിലെ വിശ്വാസസമൂഹത്തെ സാക്ഷി നിർത്തി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവർ പതാക ഉയർത്തി. തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഒക്ടോബർ 11 ശനി 12 ഞായർ…
Author: ബിബി തെക്കനാട്ട്
മറിയാമ്മ തോമസ് (ഓമന – 77) ന്യൂജേഴ്‌സിയിൽ അന്തരിച്ചു; പൊതുദർശനം നാളെ (വെള്ളി)
ന്യൂജേഴ്‌സി: വെണ്ണിക്കുളം നാരകത്താനീ നാറാണത്ത് വീട്ടിൽ പരേതനായ എൻ എം മത്തായിയുടെ ഭാര്യ, മറിയാമ്മ തോമസ് (ഓമന – 77) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. മോൻസി മാത്യു (ന്യൂജേഴ്‌സി), തോമസ് മാത്യു (ഫിലഡൽഫിയ), എന്നിവർ മക്കളും, വിജി മോൻസി മാത്യു, റിനി ജോർജ്, എന്നിവർ മരുമക്കളും, മെർലിൻ മാത്യു, മെർവിൻ മാത്യു, ടിഷ തോമസ്, കെവിൻ തോമസ് എന്നിവർ കൊച്ചുമക്കളുമാണ് . പൊതുദർശനം ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് 4:00 PM മുതൽ 7:30 PM വരെ മാർത്തോമാ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിൽ വച്ച് (The Mar Thoma Church of New Jersey, 790 NJ-10, Randolph, NJ 07869) നടത്തപ്പെടും. സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9:00 AM മുതൽ 11:00 AM വരെ മാർത്തോമാ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിൽ നടക്കും. അതേത്തുടർന്ന്,…
ഇന്ത്യാ പ്രസ് ക്ലബ് ന്യൂജേഴ്‌സി സമ്മേളനത്തിന് വർണാഭമായ തുടക്കം: എൻ കെ പ്രേമചന്ദ്രൻ എം പിയും പങ്കെടുക്കുന്നു
എഡിസൺ (ന്യൂജെഴ്സി): ഇന്ത്യാ പ്രസ് ക്ലബ് (ഐ പി സി എൻ എ) എഡിസൺ സമ്മേളനത്തിന് വർണാഭമായ തുടക്കം. അതിഥികൾ എല്ലാവരും സമ്മേളനസ്ഥലമായ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ എത്തിക്കഴിഞ്ഞു . 100 ലേറെ മീഡിയ പ്രതിനിധികൾ ഇന്നലെ രാത്രി തന്നെ എത്തിച്ചേർന്നു. മികച്ച പാർലമെന്റേറിയൻ എന്ന വിശേഷണങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള കൊല്ലത്തിന്റെ സ്വന്തം എൻ കെ പ്രേമചന്ദ്രൻ എം പി (ആർ.എസ്.പി)യും സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത് ഏറെ സന്തോഷകരമായി. കോൺഫറൻസിന്റെ ഭംഗിയായ നടത്തിപ്പിന് ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. പത്രപ്രവർത്തന മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങൾ അണിചേരുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, കലാ പരിപാടികൾ എന്നിവ ഉണ്ടാകും. ഇന്ന് (ഒക്ടോബർ 9 വ്യാഴം) വൈകുന്നേരം 6 മുതൽ 10 വരെ റൂബി റൂമിൽ “മീറ്റ് ആൻഡ് ഗ്രീറ്റ്” സെഷൻ . വെള്ളി, ഒക്ടോബർ 10 രാവിലെ 7 മുതൽ…
അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷം വർണ്ണാഭമായി
ന്യൂയോര്‍ക്ക്: അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷം യോര്‍ക്ക്‌ടൗണ്‍ ഹൈറ്റ്സ് സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഓഡിറ്റോറിയത്തിൽ 2025 ഒക്ടോബർ നാലാം തീയതി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. 2014-ല്‍ ആരംഭിച്ച അപ്പർ വെസ്റ്റ്ചെസ്റ്റർ മേഖലയിലുള്ള മലയാളികളുടെ ഈ കൂട്ടായ്മ പിക്‌നിക്കും ഓണാഘോഷങ്ങളും പതിവായി നടത്തിവന്നിരുന്നു. ഈ വർഷം, നോൺ പ്രോഫിറ്റ് ഓർഗനൈസഷൻ ആയി രജിസ്റ്റർ ചെയ്തു പ്രവത്തനങ്ങൾ വിപുലപ്പെടുത്താൻ തീരുമാനിക്കുകയും ‘അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷ്ന്‍ ഇന്‍ക് (Upper Westchester Malayalee Association Inc.) എന്ന പേര് സ്വീകരിച്ച് ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റർ ചെയ്യുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ് ജോജി കാവനാൽ, വൈസ് പ്രസിഡന്റ് സജി പീച്ചാട്ട്, സെക്രട്ടറി ചെറിയാൻ പൂപ്പള്ളി, ജോയിന്റ് സെക്രട്ടറി രഞ്ജിൻ രവീന്ദ്രൻ, ട്രഷറർ ബിജു കരുണാകരൻ, ജോയിന്റ് ട്രഷറര്‍ സാജു പീച്ചാട്ട് എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി വിത്സണ്‍ മത്തായി, ജിബി തോമസ്,…
ട്രംപിന്റെ ഗാസ സമാധാന പദ്ധതി: തടവുകാരെ വിട്ടയക്കും, ഇസ്രായേൽ സൈന്യം പിൻവാങ്ങും; യഥാർത്ഥ വെല്ലുവിളി ഗാസ പുനർനിർമ്മിക്കുന്നതിലാണ്
ഗാസയിൽ തടവുകാരെ മോചിപ്പിക്കുകയും സൈന്യത്തെ പിൻവലിക്കുകയും ചെയ്യുന്ന ഗാസ വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ധാരണയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വാഷിംഗ്ടണ്‍: ബുധനാഴ്ച, ഇസ്രായേലിന്റെയും ഹമാസിന്റെയും പ്രതിനിധികൾ കെയ്‌റോയിൽ ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഒപ്പു വെച്ചത് ലോകമെമ്പാടും സ്വാഗതം ചെയ്തു. രണ്ട് വർഷത്തെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനും ഗാസയുടെ പുനർനിർമ്മാണത്തിന് വഴിയൊരുക്കാനും ഇത് ലക്ഷ്യമിടുന്നു. നിബന്ധനകൾ ഉടൻ നടപ്പിലാക്കാൻ തുടങ്ങുമെന്ന് ഇരുപക്ഷവും വാഗ്ദാനം ചെയ്തു. എന്നാല്‍, ചർച്ചകൾ അടിസ്ഥാനപരമായി നടപ്പിലാക്കുമ്പോൾ മാത്രമേ വിശ്വാസം കെട്ടിപ്പടുക്കുകയുള്ളൂവെന്ന് വിദഗ്ദ്ധർ പറയുന്നു. ആദ്യ ഘട്ടത്തിൽ, ഹമാസ് 48 തടവുകാരെ വിട്ടയക്കും, അതിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു. പകരമായി, ഇസ്രായേൽ ഏകദേശം 2,000 പലസ്തീൻ തടവുകാരെ വിട്ടയക്കും. ഇസ്രായേൽ സൈനികരെ ഗാസ നഗരത്തിന് പുറത്ത് സമ്മതിച്ച രേഖയിലേക്ക് പിൻവലിക്കും. ദുരിതാശ്വാസ സാമഗ്രികളുടെ…
മൈഗ്രന്റ് കുടിയേറ്റക്കാർക്കായി ടെക്‌സാസ് ബിഷപ്പ് പോപ്പുമായി കൂടിക്കാഴ്ച നടത്തി
ടെക്സാസ് :അമേരിക്കയിലെ കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ടെക്‌സാസിലെ എൽ പാസോ ബിഷപ്പ് മാർക്ക് സൈറ്റ്സ് വത്തിക്കാനിൽ പോപ്പ് ലിയോ XIVയുമായി ബുധനാഴ്ച കൂടി കാഴ്ച .നടത്തി കുടിയേറ്റ ഭീതിയിൽ കഴിയുന്ന കുടുംബങ്ങൾ എഴുതിയ കത്തുകളും കുടിയേറ്റികളുടെ ദുരിതം അവതരിപ്പിക്കുന്ന വീഡിയോയും അദ്ദേഹം പോപ്പിന് കൈമാറി. ബിഷപ്പിന്റെ വാക്കുകൾ പ്രകാരം, പോപ്പ് ലിയോ കുടിയേറ്റക്കാരുടെ പിൻതുണയിൽ നിലകൊള്ളുമെന്ന് ഉറപ്പു നൽകി. അമേരിക്കൻ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ കുടിയേറ്റ സമിതി അധ്യക്ഷനാണ് സൈറ്റ്സ്. കുടിയേറ്റ സമൂഹങ്ങളിൽ ഭീതി വ്യാപകമാണെന്ന് സൈറ്റ്സ് പറഞ്ഞു. നിയമപരമായി ഉള്ളവരെയും ശിശുക്കളെയും വരെ ഫെഡറൽ ഏജന്റുമാർ പിടികൂടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ചില നഗരങ്ങളിൽ ഹെലിക്കോപ്റ്ററുകൾ വഴി താമസകേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും, സ്കൂളുകൾക്ക് സമീപം കണ്ണീർ വാതകങ്ങൾ പ്രയോഗിക്കുകയും ചെയ്തതായി ആരോപണങ്ങളുണ്ട്. “പോപ്പ് ട്രംപിനെ കണ്ടുമുട്ടണം. കുടിയേറ്റങ്ങളോടുള്ള അവഗണന അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കണം,” എന്ന് സന്ദേശത്തിൽ…
പ്രേഷിത തീക്ഷ്ണതയുടെ പ്രഘോഷണം: ഷിക്കാഗോ രൂപത ചെറുപുഷ്പ മിഷൻ ലീഗ് മൂന്നാം രൂപതാതല സമ്മേളനം കോപ്പേലിൽ വിജയകരമായി സമാപിച്ചു
കൊപ്പെൽ, ടെക്സസ്: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷൻ ലീഗിന്റെ (CML) മൂന്നാമത് രൂപതാതല സമ്മേളനം ഒക്ടോബർ 4-ന് കൊപ്പെൽ സെന്റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ പ്രൗഢഗംഭീരമായി നടന്നു. രൂപതയിലെ യുവജനങ്ങളുടെ മിഷൻ തീക്ഷ്ണതയും ആത്മീയ പ്രതിബദ്ധതയും പ്രകടമാക്കിയ മഹത്തായ സംഗമമായി ഈ സമ്മേളനം. ആയിരത്തോളം മിഷനറിമാരുടെ ആത്മീയ സംഗമം: ടെക്സസ്–ഒക്ലഹോമ റീജിയണിലെയും മറ്റു പള്ളികളിലെയും ഏകദേശം 1000-ഓളം ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സെമിനാറുകൾ, ക്ലാസുകൾ, ആത്മീയ പരിപാടികൾ എന്നിവ ഉൾപ്പെടുത്തി യുവമിഷനറിമാർക്ക് ആത്മീയ നവീകരണത്തിനും മിഷൻ പ്രതിബദ്ധതയ്ക്കും പ്രചോദനമായിരുന്നു ഈ ദിനം. രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മിഷൻ ലീഗ് പതാക ഉയർത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. എമരിറ്റസ് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, സി.എം.ൽ ഡയറക്ടറും, മതബോധന ഡയറക്ടറുമായ റവ. ഡോ.…
ജോൺ കെനഡിയുടെ ഭാര്യ ജോയൺ കെനഡി അന്തരിച്ചു
ബോസ്റ്റൺ: മുൻ സെനറ്റർ എഡ്വേർഡ് കെനഡിയുടെ ഭാര്യയും കെനഡി കുടുംബത്തിലെ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ഉൾപ്പെടുന്ന ഒരു കുടുംബ തലമുറയിലെ അവസാനത്തെ അംഗങ്ങളിൽ ഒരാളും മോഡലും സെനറ്റർ ടെഡ് കെന്നഡിയുടെ മുൻ ഭാര്യയുമായിരുന്ന ജോൺ കെന്നഡി 89 വയസ്സിൽ അന്തരിച്ചു. വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളും കുടുംബ ദുരന്തങ്ങളും വ്യക്തിപരമായ മാനസികാരോഗ്യസംഘർഷങ്ങളും അതിജീവിച്ച സ്ത്രീയായിരുന്നു അവര്‍. ജോൺ എഫ്. കെനഡി, റോബർട്ട് എഫ്. കെനഡി എന്നിവർക്ക് അനുജവധുവായിരുന്നു ജോയൺ. പ്രശസ്ത പിയാനിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ അവര്‍ ഒടുവിൽ മദ്യാസക്തിയും മാനസികാരോഗ്യപ്രശ്നങ്ങളും തുറന്ന് പറഞ്ഞ ആദ്യ വനിതകളിലൊരാളായി മാറി. മൂന്ന് മക്കളും ഒമ്പത് കൊച്ചുമക്കളുമാണ് അവര്‍ക്കു ശേഷമുള്ളത്.
റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽ കേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു
ഹൂസ്റ്റൺ: ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ ശക്തമായി പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ്റെ (HRA) കേരളപ്പിറവി ആഘോഷവും കുടുംബ സംഗമവും നവംബർ രണ്ടാം തീയതി ഞായറാഴ്ച്ച വൈകുന്നേരം നാല് മണി മുതൽ കേരള ഹൗസിൽ (MAGH) ഹാളിൽ കേരളത്തനിമയോതുന്ന വിവിധ കലാപരിപാടികളൊടെ നടത്തുവാൻ തീരുമാനിച്ചു. HRA പ്രസിഡൻ്റ് ബിജു സഖറിയാ അദ്ധ്യക്ഷത വഹിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ജനറൽ സെകട്ടറി വിനോദ് ചെറിയാൻ സ്വാഗതം പറഞ്ഞു. ഉപ രക്ഷാധികാരി ജിമോൻ റാന്നി, വൈസ് പ്രസിഡൻ്റുമാരായ ജിൻസ് മാത്യു കിഴക്കേതിൽ, മാത്യുസ് ചാണ്ടപ്പിള്ള ജോയിന്റ് ട്രഷറർ സ്റ്റീഫൻ ഏബ്രഹാം, സജി ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു. ട്രഷറർ ബിനു സഖറിയാ നന്ദി രേഖപ്പെടുത്തി.
ഹൂസ്റ്റൺ, ഷുഗർ ലാൻഡിൽ മൂന്ന് വെടിവെപ്പ് സംഭവങ്ങളിൽ നാലു പേർ കൊല്ലപ്പെട്ടു
ഹൂസ്റ്റൺ :ഹൂസ്റ്റൺ നഗരത്തിനും ഷുഗർ ലാൻഡിനും ഇടയിൽ നടന്ന മൂന്ന് വ്യത്യസ്ത വെടിവെപ്പ് സംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രതി പിന്നീട് ആത്മഹത്യ ചെയ്തതായും സ്ഥിരീകരിച്ചു. വെടിവെപ്പുകളുടെ തുടക്കം ശുഗർ ലാൻഡിലെ റോഡ് റേജിൽ നിന്നായിരുന്നു. ഡയറി ആഷ്‌ഫോർഡിലുണ്ടായ വെടിവെപ്പിൽ സ്ത്രീക്ക് വെടിയേറ്റു, പിന്നീട് ആശുപത്രിയിൽ മരിച്ചു. അടുത്തൊരു മണിക്കൂറിൽ, ഹൂസ്റ്റണിലെ ഫോൺഡ്രൻ റോഡിൽ രണ്ടാമത്തെ വെടിവെപ്പുണ്ടായി. മെക്കാനിക്കുമായുള്ള തർക്കം വെടിവെപ്പിലേക്ക് എത്തി. അതിനിടെ ഒരു സാക്ഷിയും കൊല്ലപ്പെട്ടു. മൂന്നാമത്തെ സംഭവം ക്രീക്ബെൻഡ് റോഡിലായിരുന്നു, അവിടെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിലാണ് പൊലീസ് കണ്ടെത്തിയത്. പ്രതിയെത്തിയ വാഹനമായ ഫോർഡ് എസ്കേപ്പ് എല്ലാ വെടിവെപ്പ് സ്ഥലങ്ങളിലും കണ്ടെത്തിയതായും, കേസുകൾ തമ്മിൽ ബന്ധമുണ്ടാകാമെന്ന് പൊലീസും പറഞ്ഞു. ഈ ഘട്ടത്തിൽ പൊതുജനങ്ങൾക്ക് ഇനി ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
