പാസ്‌റ്റർ എബ്രഹാം പി. ജോർജ് ഡാളസ്സിൽ നിര്യാതനായി

ഡാളസ് : പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് (69) സെപ്റ്റംബർ 19 ന് ഡാളസ്സിൽ നിര്യാതനായി. ദീർഘനാളുകൾ ന്യൂയോർക്കിലായിരുന്നു. ചില നാളുകളായി ഡാളസിൽ മകളോടൊപ്പമായിരുന്നു താമസം. ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്നു. ഡാളസ്സിൽ മെട്രോ ചർച്ച് സഭാ അംഗമാണ്. ഭാര്യ: ആനി ഏബ്രാഹം മകൾ: ഷൈനി. മരുമകൻ: അതുൽ സംസ്‌ക്കാരം പിന്നീട് ന്യൂയോർക്കിൽ നടത്തും.

ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ തുടക്കം; നൂറോളം ടീമുകൾ മാറ്റുരയ്ക്കുന്നു

ഡാലസ്: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ആവേശമായ 27-ാമത് രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ഡാലസിൽ വർണ്ണാഭമായ തുടക്കം. ഡാലസ് ക്രിസ്റ്റ് ദി കിംഗ് ക്നാനായ പള്ളി പാരീഷ് ഓഡിറ്റോറിയത്തിൽ (13565 Webb Chapel Rd, Farmers Branch, TX) വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഫാ. ബിൻസ് ചേത്തലിൽ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആതിഥേയരായ ഡാലസിന്റെ ചെയർപേഴ്സൺ ഷാജി പഴുക്കായിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ജനറൽ കോർഡിനേറ്റർ ഷിബു ജെയിംസ്, ദേശീയ കോ-ഓർഡിനേറ്റർ മാത്യു ചെരുവിൽ (ചെയർപേഴ്സൺ, ഡിട്രോയിറ്റ്) എന്നിവർ സംസാരിച്ചു. ചടങ്ങിൽ ‘ഓൺലൈൻ 56’ കളിയുടെ ഉപജ്ഞാതാവായ ഡോക്ടർ ടി.കെ. ജോസഫിനെ മാത്യു ചിറയിൽ (മിഷിഗൺ കോ-ർഡിനേറ്റർ) പൊന്നാട അണിയിച്ച് ആദരിച്ചു. നൂറോളം ടീമുകൾ; ഞായറാഴ്ച കലാശക്കൊട്ട്: അമേരിക്കയിലെ വിവിധ സ്റ്റേറ്റുകൾക്ക് പുറമേ കാനഡ, കുവൈറ്റ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നായി നൂറോളം ടീമുകളാണ് ഇത്തവണ ട്രോഫിക്കായി…

ശ്രീ നാരായണ ഗുരു – ലോക മനുഷ്യന്റെ ഗുരുവാകേണ്ട മഹാദർശനം: ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങളെകുറിച്ചുള്ള ദീർഘമായ അന്വേഷണയാത്രയുടെഅവസാനം നാം എത്തിനിൽക്കുന്നത് ഒരു വലിയചോദ്യത്തിന് മുന്നിലാണ്. സാമൂഹികഅസമത്വങ്ങൾക്കെതിരെ പോരാടുകയും, വിദ്യാഭ്യാസത്തെ ഉയർച്ചയുടെ ഉപാധിയാക്കുകയും, മനുഷ്യസമത്വത്തെആത്മീയസത്യമായി പ്രഖ്യാപിക്കുകയും, മതങ്ങളെതമ്മിൽ അകറ്റാതെ അവയുടെ സാരത്തെഏകത്വത്തിൽ കാണുകയും, അദ്വൈതത്തെജീവിതദർശനമാക്കുകയും ചെയ്ത ശ്രീ നാരായണ ഗുരു എന്തുകൊണ്ടാണ് ലോക ചരിത്രത്തിൽ അർഹിക്കുന്നത്ര വിശാലമായ സ്ഥാനത്ത് ഇന്നും അറിയപ്പെടാത്തത്? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മഹാന്മാരായി അംഗീകരിക്കപ്പെട്ട സാമൂഹിക പരിഷ്കർത്താക്കളെയും ആത്മീയ ചിന്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും നാം പഠിക്കുന്നു. അവരുടെ ആശയങ്ങൾ സർവകലാശാലകളിലും സ്കൂളുകളിലും ഗവേഷണ കേന്ദ്രങ്ങളിലും ചർച്ച ചെയ്യുന്നു. എന്നാൽ, ഗുരുവിന്റെ മഹത്തായ ദർശനം ഇന്നും വലിയൊരു പരിധിവരെ കേരളത്തിന്റെയും മലയാളികളുടെയും ചില സാമൂഹിക ഇടപെടലുകളിലും ഉള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായി കാണാം. അദ്ദേഹത്തെ ലോകമനുഷ്യന്റെ ചിന്തകനായി ,നവോത്ധാന നായകനായി അവതരിപ്പിക്കുന്നതിൽ നമുക്കുണ്ടായ പരിമിതികളാണ്. എന്താണ് ആപരിമിതികൾ? ശ്രീ നാരായണ ഗുരുവിന്റെ കാലഘട്ടം മനസ്സിലാക്കിയാൽ അദ്ദേഹത്തിന്റെ…

അലനിലെ സ്റ്റാർബക്സ് പാർക്കിംഗ് ലോട്ടിൽ വെടിവെപ്പ്; ഒരാൾ മരിച്ചു

അലൻ, ടെക്സസ്: അലനിലെ സ്റ്റാർബക്സ് പാർക്കിംഗ് ലോട്ടിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് വെടിയേൽക്കുകയും ചെയ്തു. സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് തൊട്ടുമുമ്പ് State Highway 121-നും North Watters Road-നും സമീപമുള്ള Starbucks പാർക്കിംഗ് ലോട്ടിലാണ് സംഭവം നടന്നത്. പോലീസ് നൽകുന്ന പ്രാഥമിക വിവരമനുസരിച്ച്, രണ്ടുപേർ തമ്മിലുണ്ടായ തർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. വെടിയേറ്റ രണ്ടാമത്തെ വ്യക്തിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ടവരുടെ പേരുകളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് സംബന്ധിച്ച വിവരവും നിലവിൽ ലഭ്യമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

ദൗർബല്യങ്ങൾ തിരുത്താൻ സിപിഎമ്മിൽ അഴിച്ചുപണി; ജില്ലകളിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു

യുവാക്കൾക്ക് കൂടുതൽ പരിഗണന കണ്ണൂർ ഉൾപ്പെടെ നിർണായക ജില്ലകളിൽ പുനഃസംഘടനയ്ക്ക് സാധ്യത തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരിച്ചടിയും സംഘടനയ്ക്കുള്ളിലെ ദൗർബല്യങ്ങളും വിശദമായി വിലയിരുത്തിയതിന് പിന്നാലെ ജില്ലാ ഘടകങ്ങളിൽ കാര്യമായ അഴിച്ചുപണിക്ക് സിപിഎം ഒരുങ്ങുന്നു. പ്രവർത്തനക്ഷമത കുറഞ്ഞ നേതൃത്വങ്ങളെ മാറ്റുന്നതിനൊപ്പം പുതുതലമുറയിലെ നേതാക്കളെ പ്രധാന ചുമതലകളിലേക്ക് കൊണ്ടുവരാനാണ് ആലോചന. ജില്ലാ സെക്രട്ടേറിയറ്റുകളുടെയും കമ്മിറ്റികളുടെയും ഘടനയിലും മാറ്റമുണ്ടായേക്കും. സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ച, നേതാക്കളുടെ പ്രവർത്തനത്തിലെ പോരായ്മ, വിഭാഗീയത, താഴെത്തട്ടിലെ പ്രവർത്തകരുമായുള്ള അകലം, പ്രാദേശിക വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയാതിരുന്നത് തുടങ്ങിയ പ്രശ്നങ്ങൾ പ്രകടമായ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ തിരുത്തൽ നടപടികൾക്ക് സാധ്യത. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശങ്ങളും സംസ്ഥാനതല അവലോകനത്തിലെ കണ്ടെത്തലുകളും അടിസ്ഥാനമാക്കിയാകും തുടർനടപടികൾ. യുവാക്കളെയും സജീവമായി പ്രവർത്തിക്കുന്ന പുതുമുഖങ്ങളെയും ജില്ലാ നേതൃത്വത്തിലേക്ക് കൂടുതലായി ഉയർത്തിക്കൊണ്ടുവരണമെന്ന നിർദേശം പാർട്ടിക്കുള്ളിൽ ശക്തമാണ്. വ്യക്തികളെ മാറ്റുന്നതിൽ മാത്രം ഒതുങ്ങാതെ സംഘടനയുടെ പ്രവർത്തനരീതിയിലും ജനങ്ങളുമായുള്ള ബന്ധത്തിലും മാറ്റം കൊണ്ടുവരണമെന്നാണ്…

ബി. അശോകിനും എൻ. പ്രശാന്തിനും സുപ്രധാന വകുപ്പുകളുടെ അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: മുൻ പിണറായി വിജയൻ സർക്കാരിന്റെ നയങ്ങളെയും ഭരണനടപടികളെയും പരസ്യമായി വിമർശിച്ചതിനെ തുടർന്ന് അച്ചടക്ക നടപടികൾ നേരിട്ട മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനും എൻ. പ്രശാന്തിനും മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ സുപ്രധാന വകുപ്പുകളുടെ അധിക ചുമതല നൽകി. ഇരുവരുടെയും സസ്പെൻഷൻ പുതിയ സർക്കാർ നേരത്തെ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസംവിധാനത്തിൽ കൂടുതൽ നിർണായകമായ ഉത്തരവാദിത്വങ്ങൾ നൽകുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഡോ. ബി. അശോകിന് പൊതുഭരണ വകുപ്പിന്റെയും ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെ പൂർണ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ദൈനംദിന ഭരണനിർവഹണത്തിലും ഉദ്യോഗസ്ഥതല നടപടികളിലും പ്രധാന പങ്കുവഹിക്കുന്ന വകുപ്പുകളാണിവ. പുതിയ ക്രമീകരണത്തിന്റെ ഭാഗമായി വനം-വന്യജീവി വകുപ്പ് സെക്രട്ടറിയായ കെ. ബിജുവിനെ പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കി. അദ്ദേഹം…

റിപ്പോര്‍ട്ടര്‍ സാമ്പത്തിക തട്ടിപ്പ് കേസ്: അടുത്ത നീക്കത്തിന് തയ്യാറായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ഫെമ അന്വേഷണത്തിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ കേസിനും സാധ്യത

കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിച്ച് പരിപാടി സംഘടിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം കൂടുതൽ ശക്തമാക്കുന്നതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച്, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയാണ് ഇഡി പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി എസ്‌ഐടി രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങളും അന്വേഷണ സംഘം അടുത്തിടെ അഞ്ച് കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ രേഖകളും വിവരങ്ങളും ഇഡി ശേഖരിച്ചതായാണ് വിവരം. സാമ്പത്തിക ഇടപാടുകളുടെ സ്വഭാവം, പണത്തിന്റെ ഉറവിടം, വിദേശത്തേക്ക് അയച്ച തുകയുടെ ലക്ഷ്യം, കരാറുകളിലെ വ്യവസ്ഥകൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കപ്പെടുന്നത്. പിഎംഎൽഎ പ്രകാരമുള്ള അന്വേഷണം…

സെമികോൺ ഇന്ത്യ 2026: ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം തുടർച്ചയായി വർധിക്കുന്നു — പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ആഗോള സെമികണ്ടക്ടർ വ്യവസായത്തിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പുതിയ വേഗം നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ യശോഭൂമിയിൽ ‘സെമികോൺ ഇന്ത്യ 2026’ന്റെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരുന്നതിനൊപ്പം രാജ്യത്തിനുമേലുള്ള ലോകത്തിന്റെ വിശ്വാസവും വർധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സെമികണ്ടക്ടർ മേഖലയിലെ നിക്ഷേപം, ഉത്പാദനം, ഗവേഷണം, ചിപ്പ് ഡിസൈൻ, നൂതന പാക്കേജിംഗ്, മനുഷ്യവിഭവ വികസനം എന്നിവയിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ 17 മുതൽ 19 വരെ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന്റെ പ്രമേയം ‘Silicon to Systems: Building the Ecosystem’ എന്നതാണ്. 52 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 600-ലധികം കമ്പനികളും പരിപാടിയുടെ ഭാഗമാകുന്നു. 400-ലധികം വ്യവസായ എക്സിക്യൂട്ടീവുകളും 150-ലധികം പ്രഭാഷകരും പങ്കെടുക്കുന്ന സമ്മേളനം ഇന്ത്യയുടെ സെമികണ്ടക്ടർ-ഇലക്ട്രോണിക്സ് മേഖലയിലെ ഏറ്റവും വലിയ ആഗോള സംഗമങ്ങളിലൊന്നായാണ്…

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതൽ മരംമുറി വരെ: ജയശങ്കര്‍ പിള്ള

മലയാള പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിൽ സത്യത്തിനുവേണ്ടി അധികാരത്തോട് ഏറ്റുമുട്ടിയ ധീരനായ പത്രാധിപനെന്ന നിലയിൽ അനശ്വരമായ സ്ഥാനമാണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയ്ക്കുള്ളത്. 1878 മെയ് 25-ന് നെയ്യാറ്റിൻകരയിൽ ജനിച്ച രാമകൃഷ്ണപിള്ള ചെറുപ്പത്തിൽ തന്നെ എഴുത്തിലും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലും ആഴത്തിലുള്ള താൽപര്യം പ്രകടിപ്പിച്ചു. കേരളദർപ്പണം, കേരളപഞ്ചിക, മലയാളി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം 1906-ൽ വക്കം അബ്ദുൽ ഖാദർ മൗലവി സ്ഥാപിച്ച സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപനായി. ആ കാലഘട്ടത്തിൽ തിരുവിതാംകൂർ ഭരണകൂടത്തിന്റെ ദുർനടപടികളെയും, അധികാരികളുടെ അഴിമതിയെയും സ്വജനപക്ഷപാതത്തെയും ഭരണത്തിലെ അനീതികളെയും അദ്ദേഹം നിർഭയമായി വിമർശിച്ചു. അതുകൊണ്ടുതന്നെ സ്വദേശാഭിമാനി എന്ന പത്രത്തിന്റെ പേര് പിന്നീട് രാമകൃഷ്ണപിള്ളയുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായി മാറി. യഥാർത്ഥത്തിൽ “സ്വദേശാഭിമാനി” എന്നത് ആദ്യം പത്രത്തിന്റെ പേരായിരുന്നു. എങ്കിലത്‌ പിന്നീട് ആ പത്രത്തിലൂടെ അദ്ദേഹം ഉയർത്തികാട്ടിയ നിർഭയമായ ശബ്ദവും,പത്ര ധർമ്മവും മുൻനിർത്തി അദ്ദേഹത്തെ “സ്വദേശാഭിമാനി രാമകൃഷ്ണപിള്ള” എന്ന…

ബ്രിക്‌സ് ഉച്ചകോടിക്ക് പിന്നാലെ നേതാക്കളുടെ ആരോഗ്യത്തെച്ചൊല്ലി അഭ്യൂഹങ്ങൾ; ഷി ജിൻപിംഗിനെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് പിന്നാലെ ഉച്ചകോടിയിൽ പങ്കെടുത്ത ചില രാഷ്ട്രനേതാക്കളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും ചില വിദേശ ഓൺലൈൻ വേദികളിലും വിവിധ തരത്തിലുള്ള അഭ്യൂഹങ്ങളും അവകാശവാദങ്ങളും പ്രചരിക്കുന്നു. പ്രത്യേകിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആരോഗ്യത്തെക്കുറിച്ചാണ് കൂടുതൽ ചർച്ചകൾ ഉയർന്നത്. എന്നാൽ, അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾക്ക് ചൈനീസ് സർക്കാരിൽ നിന്നോ ഇന്ത്യയുടെ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നോ വിശ്വസനീയമായ മറ്റ് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നോ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 2026 സെപ്റ്റംബർ 12, 13 തീയതികളിലായി ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങളിലെ നേതാക്കളും വിവിധ പങ്കാളി രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉച്ചകോടി ആഗോള ഭരണസംവിധാനത്തിലെ പരിഷ്കാരങ്ങൾ, സാമ്പത്തിക-വാണിജ്യ സഹകരണം, സുസ്ഥിര വികസനം, നവീകരണം, പ്രതിരോധശേഷി, ബഹുരാഷ്ട്ര സഹകരണം തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകി. ഇന്ത്യയുടെ 2026 ബ്രിക്‌സ്…