ഇന്ന് ഹനുമാൻ ജയന്തിയായ പ്രത്യേക അവസരത്തിൽ, രാമജന്മഭൂമി സമുച്ചയത്തിന്റെ തെക്ക് വശത്തായി നിർമ്മിക്കുന്ന ഹനുമാൻ ക്ഷേത്രത്തിൽ ധർമ്മ ധ്വജ ഉയർത്തും. ചൈത്ര പൂർണിമയും ഹനുമാൻ ജയന്തിയും ഈ കൊടിയേറ്റത്തെ കൂടുതൽ സവിശേഷമാക്കുന്നു. ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ശ്രീരാമന്റെ അർപ്പണബോധമുള്ള ഭക്തനായ ബജ്രംഗ്ബലിയെ ആചാരപരമായി ആരാധിച്ചതിന് ശേഷമാണ് ധർമ്മ ധ്വജ ഉയർത്തുന്നത്. രാമനവമിയോടനുബന്ധിച്ച്, രാമലല്ലയെ പ്രത്യേകം അലങ്കരിക്കുകയും സൂര്യ തിലകം ചാർത്തുകയും ചെയ്തു. ഈ സമയത്ത്, ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ദർശന ക്രമീകരണങ്ങളിലും മാറ്റം വരുത്തി. ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന ഈ പരിപാടിയിൽ, ക്ഷേത്ര പ്രസ്ഥാനത്തിന്റെ ശിൽപിയായ മുൻ എംപി വിനയ് കത്യാർ ധർമ്മ ധ്വജ ഉയർത്തും. ക്ഷേത്ര കമ്മിറ്റി അദ്ദേഹത്തെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. രാമജന്മഭൂമി സമുച്ചയത്തിൽ നടക്കുന്ന ഏതെങ്കിലും പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ബജ്‌റംഗ്ദളിന്റെ മുൻ പ്രസിഡന്റും നിലവിൽ മഹാരാഷ്ട്ര ബിജെപിയുടെ ചുമതലയുള്ളതുമായ ജയ്ഭാൻ…
Author: .
2027 ലെ സെൻസസ് ആരംഭിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ദ്രൗപതി മുർമുവും സ്വയം എണ്ണൽ നടത്തി
ന്യൂഡല്‍ഹി: 2027 ലെ സെൻസസിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ദ്രൗപതി മുർമുവും സ്വയം എണ്ണൽ സംരംഭത്തിൽ പങ്കെടുത്തു. ഇന്ത്യയിലെ സെൻസസ് ചരിത്രത്തിലെ ഒരു സുപ്രധാന മാറ്റമാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നത്, കാരണം ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മുഴുവൻ സെൻസസ് പ്രക്രിയയും ഡിജിറ്റലായി നടത്തിയിട്ടുണ്ട്. 15 ദിവസത്തെ സ്വയം എണ്ണൽ കാലയളവിന്റെ തുടക്കമാണിത്, ഈ സമയത്ത് പൗരന്മാർക്ക് സർക്കാർ വെബ് പോർട്ടൽ വഴി അവരുടെ കുടുംബ, ഭവന വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ കഴിയും. രാഷ്ട്രപതി ഭവൻ നൽകിയ വിവരങ്ങൾ പ്രകാരം, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, രാഷ്ട്രപതി ദ്രൗപതി മുർമു നേരിട്ട് പോർട്ടലിൽ തന്റെ കുടുംബ വിവരങ്ങൾ നൽകി. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി…
പശ്ചിമേഷ്യൻ യുദ്ധം നീണ്ടു നിന്നാല്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള പണമൊഴുക്ക് കുറയും: വിദഗ്ധര്‍
തിരുവനന്തപുരം: പശ്ചിമേഷ്യൻ പ്രതിസന്ധി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധര്‍. പ്രവാസികളുടെ പണമയയ്ക്കലിൽ 20% കുറവുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രവാസികളിൽ നിന്ന് സംസ്ഥാനത്തിന് പ്രതിവർഷം ഏകദേശം 2.16 ലക്ഷം കോടി രൂപയാണ് ലഭിക്കുന്നത്. ഡോളറിനെതിരെ കറൻസിയുടെ മൂല്യത്തകർച്ച ഹ്രസ്വകാല ആഘാതം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഈ വർഷം സംസ്ഥാനം പ്രവാസികളുടെ പണമയയ്ക്കലിൽ കുറഞ്ഞത് 20% കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് യുദ്ധം തുടരുകയാണെങ്കിൽ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT), ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ (IIMAD) സാങ്കേതിക സഹായത്തോടെ നടത്തിയ ഏറ്റവും പുതിയ കേരള മൈഗ്രേഷൻ സർവേ (KMS), 2023 ൽ പ്രവാസികളിൽ നിന്നുള്ള മൊത്തം പണമയയ്ക്കൽ റെക്കോർഡ് രൂപയായ 2,16,893 കോടി രൂപയായി കണക്കാക്കുന്നു. 2018 ൽ ഇത് 85,092 കോടി രൂപയായിരുന്നു. കോവിഡ്-19 മൂലമുണ്ടായ സാമ്പത്തിക തിരിച്ചടി ഉണ്ടായിരുന്നിട്ടും,…
മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി (ലേഖനം): ജയശങ്കര്‍ പിള്ള
1932 മാർച്ച് 31-ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ച മാധവിക്കുട്ടി, പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മകളാണ്. കമല എന്നായിരുന്നു യഥാർത്ഥ പേര്. വളരെ ചെറുപ്പത്തിൽ, 13-ാം വയസ്സിൽ അവർ വിവാഹിതയായി. വിവാഹജീവിതം അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും, അതിൽ നിറഞ്ഞിരുന്ന മാനസിക സംഘർഷങ്ങളും ഏകാന്തതയും പിന്നീട് അവരുടെ രചനകളിൽ ശക്തമായി പ്രതിഫലിച്ചു. തറവാട് വീടും,ജന്മ ദേശവും,ബന്ധങ്ങളും,കൽക്കട്ടയിലെ ജീവിതവും എല്ലാം അവരിൽ ഉണർത്തിയ ചിന്തകളെ,വികാര വിചാരങ്ങളെ. വിരഹങ്ങളെ എല്ലാ. അക്ഷരങ്ങളിലൂടെ അവർ നിറം ചേർത്തെടുത്തു. മാധവിക്കുട്ടിയുടെ സാഹിത്യജീവിതം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. 10-ാം വയസ്സിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “കുഷ്ഠരോഗിയാണ്” എന്ന കഥയാണ് ആദ്യ കൃതി. 1955-ൽ “മതിലുകൾ” എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. ചെറുകഥകളാണ് അവരുടെ ഇഷ്ടമേഖല. ഇടയ്ക്ക് നോവലുകളിൽ കൈവെച്ചെങ്കിലും, തനിക്ക് ഏറ്റവും യോജിച്ചത് ചെറുകഥകളുടെ…
ട്രംപിന്റെ പ്രസംഗം തുടർന്നു കൊണ്ടിരിക്കേ ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കേ, ഇറാൻ ഇസ്രായേലിന് നേരെ കനത്ത മിസൈൽ ആക്രമണം നടത്തി. ട്രംപിന്റെ അവകാശവാദങ്ങൾക്കുള്ള മറുപടിയാണതെന്ന് ഇറാന്‍ പറഞ്ഞു. മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് തന്റെ ആദ്യ പ്രസംഗം നടത്തി. ചരിത്രത്തിൽ ഒരിക്കലും ഒരു ശത്രുവിന് ഇത്രയും കുറഞ്ഞ കാലയളവിൽ ഇത്രയും വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. പ്രസംഗത്തിനിടെ, ഇറാനെതിരെ അദ്ദേഹം രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. യുഎസ് ആക്രമണത്തിലൂടെ ഇറാന്റെ സൈനിക ശേഷി തകർന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. പക്ഷെ, അതേസമയം തന്നെ ഇറാന്‍ ഇസ്രായേലില്‍ കനത്ത ആക്രമണം അഴിച്ചുവിട്ടു. തന്റെ പ്രസംഗത്തിനിടെ, അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇറാന് “ശക്തമായ പ്രതികരണം” ലഭിക്കുമെന്നും അത് അവരെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എല്ലാ സൈനിക ലക്ഷ്യങ്ങളും…
ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിര്യാതനായി
ഹൂസ്റ്റൺ/റാന്നി: ഈട്ടിച്ചുവട് എബനേസർ എച്ച്എസ് റിട്ട. അധ്യാപകൻ ഈട്ടിച്ചുവട് ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണിൽ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാർ -91) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ: ഭൗതിക ശരീരം ഏപ്രിൽ 4 നു ശനിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം 12 മണിക്ക് സംസ്കാര ശുശ്രൂഷ പൂഴിക്കുന്ന് ഐ.പി.സി എബനേസർ ചർച്ചിന്റെ നേതൃത്വത്തിൽ നടത്തപെടുന്നതുമാണ്. ഭാര്യ : ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എം.ടി. എൽ.പി സ്കൂൾ റിട്ട: ഹെഡ്മിസ്ട്രസ്) കായംകുളം കൈതോലിൽ കുടുംബാംഗമാണ്. മക്കൾ : ഷേർലി (ന്യൂയോർക്ക്) ഷൈനി (ന്യൂയോർക്ക്) സ്റ്റാൻലി മാത്യു (ഹൂസ്റ്റൺ), ആശ (ന്യൂയോർക്ക്) മരുമക്കൾ : ബിജി (ന്യൂയോർക്ക് ) അജു (ന്യൂയോർക്ക്), ഷൈനി (ഹൂസ്റ്റൺ) ബിനിൽ (ന്യൂയോർക്ക്) കൊച്ചുമക്കൾ: ഫിൽ & ജീന, ആഷ്ലി & ഡാനിയേൽ , എമിൽ, ലിൻ , ദിയ, സാം, ഡാനിൽ,…
‘ജാനകി രക്ഷിക്കപ്പെട്ടു’ (ലേഖനം): രാജു മൈലപ്ര
പൊടിയന്‍ പുലയന്റെ മൂന്നാമത്തെ കെട്ടിയോളാണ് ജാനകി. ആദ്യ ഭാര്യ ഗൗരി പ്രസവത്തോടെ മരിച്ചു. ആ പ്രസവത്തിലുണ്ടായ മകനാണ് സുകമാരന്‍. സുകുമാരനും ഞാനും സമപ്രായക്കാരാണ്. പൊടിയന്‍ പുലയന്‍ വളരെ സൗമ്യനായ ഒരു മനുഷ്യനായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം. തള്ളയില്ലാത്ത പൊടിക്കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തിയെടുക്കുവാന്‍ ഒരു പുരുഷന് പറ്റില്ലല്ലോ! അപ്പോഴാണ് ബന്ധുവായ നാണിത്തള്ള ഒരു നിര്‍ദേശം മുന്നോട്ടുവെച്ചത്. “എടാ പൊടിയാ, നീയൊരു കാര്യം ചെയ്യ്. നിനക്കൊരു പെണ്ണു വേണം. ഇവിടെ എന്റെ പെണ്‍കൊച്ച് ജാനകി വെറുതെ നില്‍ക്കുകയല്ലിയോ! അവക്കും ഒരു പൊടിക്കിടാവുണ്ട്. അവടെ കെട്ടിയോനാണെങ്കില്‍, കള്ളും കുടിച്ച്, കഞ്ചാവുമടിച്ച് കൂത്താടി, ഒരു തേവിടിശ്ശിയോടൊപ്പം തണ്ണിത്തോലിലെങ്ങാണ്ടാ പൊറുതി. നിന്റെ പൊടിക്കൊച്ചിന് മുല കൊടുക്കുവാന്‍ ഒരാളു വേണ്ടേ? തല്‍ക്കാലം നീയാ പെണ്ണിനെ വിളിച്ചോണ്ടു പോ. ഒരു വീട് കുടുംബമാവണമെങ്കില്‍ അവിടെ രണ്ടു മുലകള്‍ കൂടി വേണം” നാണിത്തള്ളയുടെ ഇടപെടല്‍ പൊടിയന്‍ പുലയനു പിടിച്ചു.…
ഐഓസി (യുകെ)യുടെ ആഭിമുഖ്യത്തിൽ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം പുറത്തിറക്കും
മിഡ്ലാന്ഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്റർ മിഡ്ലാന്ഡ്സ് ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രിൽ 2, വ്യാഴാഴ്ച യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം സമൂഹമാധ്യമങ്ങൾ മുഖേന പുറത്തിറക്കുമെന്ന് കമ്മിറ്റി അറിയിച്ചു. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി വിവിധ യു ഡി എഫ് നേതാക്കൾ സംരംഭത്തിന് ആശംസകളും പിന്തുണയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഇടതുപക്ഷ സർക്കാർ തുടർന്നു വരുന്ന ജനദ്രോഹ നയങ്ങൾ വിവരിച്ചുകൊണ്ടും മാറ്റത്തിനായുള്ള ആഹ്വാനം ഉയർത്തിക്കൊണ്ടുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. യു കെയിലെ പ്രമുഖ കോൺഗ്രസ് സംഘടനാ നേതാവും സിനിമ സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനുമായ മുൻ അധ്യാപകൻ ഫിലിപ്പ് കെ ജോൺ ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയത് ഫെമിൻ…
മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാ സമാഹാരം പ്രകാശനം ചെയ്തു
കുന്ദമംഗലം: മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച ‘പന്തയത്തിൽ ജയിച്ച ആമ’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കുന്ദമംഗലം ജവാൻ റഫീഖ് മെമ്മോറിയൽ സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രകാശനം നിർവഹിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൈഹാൻ വാലി അഡ്മിനിസ്ട്രേറ്റർ ഓഫീസർ സിപി സിറാജുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. കോഴിക്കോട് മുക്കം നെല്ലിക്കാപറമ്പ് സ്വദേശി പരേതനായ അബ്ദുൽ നാസർ-ത്വാഹിറ ദമ്പതികളുടെ മകനായ ഫാസിഹ് എട്ടാം ക്ലാസ് മുതലാണ് മർകസ് അനാഥ ഉന്നമന കേന്ദ്രമായ റൈഹാൻ വാലിയിൽ പഠനം ആരംഭിച്ചത്. വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി റൈഹാൻ വാലിയിൽ ആവിഷ്കരിച്ച ‘കൂട്ടുകാരുടെ പുസ്തകം’ എന്ന പദ്ധതിയിയുടെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ പുസ്തകമാണ് ഫാസിഹിൻ്റേത്.…
നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ വിശുദ്ധ വാരാചരണം
നിരണം: നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. കുരുത്തോല തിരുന്നാൾ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നല്‍കി. യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി കാൽ കഴുകൽ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും വൈകിട്ട് 6ന് ഇടവക വികാരി റവ. ഫാ. മർക്കോസ് പള്ളിക്കുന്നേൽ നടത്തും. അഭിവന്ദ്യ ബിഷപ്പ് മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് രാവിലെ 10ന് നേതൃത്വം നല്‍കും. ഇടവക സ്രെകട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ഇടവക ട്രസ്റ്റിമാരായ അജോയി കെ വർഗ്ഗീസ്, സെൽവരാജ് വിൽസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ ചാക്കോ, ഷിനു റെന്നി എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. ഈസ്റ്റർ ദിന ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ, റവ. ഡീക്കന്‍ ഷാൽബിൻ മർക്കോസ് പള്ളിക്കുന്നേൽ…
