സാധാരണക്കാർക്കും നിക്ഷേപിക്കാം; അഞ്ച് വർഷ കാലാവധിയുള്ള പുതിയ റീട്ടെയിൽ സുകുക്കുമായി യുഎഇ സർക്കാർ

ദുബായ്: സാധാരണ പൗരന്മാർക്കും താമസക്കാർക്കും സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതികളിൽ നേരിട്ട് പങ്കാളികളാകാൻ അവസരമൊരുക്കി അഞ്ച് വർഷ കാലാവധിയുള്ള പുതിയ റീട്ടെയിൽ സുകുക്ക് യുഎഇ സർക്കാർ പ്രഖ്യാപിച്ചു. സോവറിൻ റീട്ടെയിൽ ടി-സുകുക് പ്രോഗ്രാമിന്റെ ഭാഗമായി പുറത്തിറക്കുന്ന രണ്ടാമത്തെ സുകുക്ക് ഇഷ്യൂവാണിതെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് സമ്പാദ്യവും നിക്ഷേപ സംസ്കാരവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇസ്ലാമിക ധനകാര്യ മേഖലയിലെ ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. യുഎഇ പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപിക്കാൻ അവസരമുണ്ട്. പുതിയ സുകുക്കിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 ദിർഹമാണ്. ഉയർന്ന മൂലധനം ആവശ്യമില്ലാതെ സാധാരണ വരുമാനക്കാർക്കും സർക്കാർ പിന്തുണയുള്ള നിക്ഷേപ സംവിധാനത്തിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്ന്. യുഎഇ സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ് സുകുക്ക് പുറത്തിറക്കുന്നത്. ഇസ്ലാമിക ശരീഅത്ത് തത്വങ്ങൾ പാലിച്ചായിരിക്കും…

കോവിഡ്-19 ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിത കുടുംബങ്ങൾക്ക് കൈത്താങ്ങായി സർക്കാർ; 9.96 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് കുടുംബത്തിലെ പ്രധാന വരുമാനദാതാവിനെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബിപിഎൽ വിഭാഗത്തിലെ അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയുടെ തുടർനടത്തിപ്പിനായാണ് തുക അനുവദിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമായിരുന്ന വ്യക്തിയെ നഷ്ടപ്പെട്ടതോടെ ഉപജീവനം പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അർഹരായി കണ്ടെത്തുന്ന ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതമാണ് പദ്ധതിപ്രകാരം ലഭിക്കുക. തുടർച്ചയായി മൂന്ന് വർഷത്തേക്ക് ഈ ധനസഹായം നൽകാനാണ് വ്യവസ്ഥ. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ അർഹരായ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട് അതത് ജില്ലാ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇതിനാവശ്യമായ 9.96…

ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്ന് ഗർഭിണിയായ യുവതി റോഡിലേക്ക് തെറിച്ചു വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ചാവക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് 21 വയസ്സുള്ള ഗർഭിണിയായ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി സ്വദേശി പ്രകാശൻ, തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തെക്കഞ്ചേരി സ്വദേശി ഷാദിലിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളജിലെ വിദ്യാർഥിനിയായ ഫാത്തിമ മൂന്ന് മാസം ഗർഭിണിയാണെന്നാണ് വിവരം. ബുധനാഴ്ച രാവിലെ ഏകദേശം 8.30ഓടെ ചാവക്കാട് സൗത്ത് ബൈപാസിലായിരുന്നു അപകടം. കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ‘പാലയൂർ’ എന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. ബസ് സൗത്ത് ബൈപാസിലെ വളവ് തിരിയുന്നതിനിടെ യാത്രക്കാരിയായ ഫാത്തിമ ബസിനുള്ളിലെ സപ്പോർട്ട് കമ്പിയിൽ പിടിച്ചുനിൽക്കുകയായിരുന്നു. വളവ് എടുക്കുന്നതിനിടെ കമ്പിയിലുള്ള പിടിവിട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഫാത്തിമ തുറന്നുകിടന്നിരുന്ന…

യുഎസ് പൗരന്മാരെ കബളിപ്പിക്കുന്ന വ്യാജ കോൾ സെന്റർ ശൃംഖല ഇഡിയുടെ നിരീക്ഷണത്തിൽ; നാല് സ്ഥലങ്ങളിൽ റെയ്ഡ്; നിരവധി ഉപകരണങ്ങള്‍ പിടിച്ചെടുത്തു

ന്യൂഡൽഹി: അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിട്ട് വ്യാജ കോൾ സെന്ററുകൾ വഴി തട്ടിപ്പും പണം തട്ടിയെടുക്കലും നടത്തിയിരുന്നുവെന്ന് സംശയിക്കുന്ന വൻ ശൃംഖലയ്ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക നടപടി ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് പട്യാല, പൂനെ, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ നാല് കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തി. വിദേശ പൗരന്മാരിൽ നിന്ന് തട്ടിയെടുത്ത പണം ഇന്ത്യയിലെത്തിക്കുകയും പിന്നീട് വിവിധ മാർഗങ്ങളിലൂടെ കൈമാറ്റം നടത്തുകയും ചെയ്തിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്. 2002-ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA) സെക്ഷൻ 17 പ്രകാരം 2026 സെപ്റ്റംബർ 15-നാണ് ഇഡിയുടെ ഹൈദരാബാദ് റീജിയണൽ ഓഫീസ് പരിശോധനകൾ നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പട്യാലയിൽ രണ്ട് വ്യാജ കോൾ സെന്ററുകളും പൂനെയിൽ മറ്റൊരു കോൾ സെന്ററും കണ്ടെത്തിയതായി ഇഡി പറഞ്ഞു. മൂന്ന് കോൾ സെന്ററുകളിലുമായി ഏകദേശം 220 പേർ ജോലി ചെയ്തിരുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്.…

അയോദ്ധ്യ വിധിയിൽ ‘ലജ്ജയും വേദനയും’; മുസ്ലീം സുഹൃത്തുക്കൾക്ക് സന്ദേശമയച്ചെന്ന് സ്വര ഭാസ്‌കർ

ഷാരൂഖ്, സൽമാൻ, ആമിർ ഖാൻ എന്നിവരെയും ബന്ധപ്പെട്ടെന്ന് നടി. വർഷങ്ങൾക്കിപ്പുറം പരാമർശം വീണ്ടും ചർച്ചയിൽ ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി–ബാബറി മസ്ജിദ് ഭൂമിതർക്കത്തിൽ 2019ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടുള്ള തന്റെ പ്രതികരണം തുറന്നുപറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്‌കർ. വിധി പുറത്തുവന്നപ്പോൾ ഒരു ഹിന്ദു എന്ന നിലയിൽ തനിക്ക് കടുത്ത വേദനയും ലജ്ജയും തോന്നിയെന്നും മുസ്ലീം സുഹൃത്തുക്കളോട് ഖേദം അറിയിച്ചെന്നും സ്വര വെളിപ്പെടുത്തി. ‘The Midnight Hour’ പോഡ്‌കാസ്റ്റിലെ സംഭാഷണത്തിനിടെയാണ് വർഷങ്ങൾക്കുമുമ്പുണ്ടായ സംഭവത്തെക്കുറിച്ച് സ്വര പ്രതികരിച്ചത്. അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിയോട് തനിക്ക് യോജിക്കാൻ കഴിഞ്ഞില്ലെന്നും തീരുമാനം തന്നെ ഏറെ അസ്വസ്ഥയാക്കിയെന്നും അവർ പറഞ്ഞു. വിധി പുറത്തുവന്നതിന് പിന്നാലെ തന്റെ പരിചയത്തിലുള്ള മുസ്ലീം സുഹൃത്തുക്കളെ ബന്ധപ്പെട്ടതായി സ്വര വ്യക്തമാക്കി. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരും സന്ദേശം ലഭിച്ചവരിൽ ഉൾപ്പെട്ടിരുന്നുവെന്നാണ്…

വാക്കുകൾക്കപ്പുറം മനുഷ്യൻ (ഗുരുജി)

ശബ്ദത്തിന്റെ ശക്തിയല്ല സ്വഭാവത്തിന്റെ മഹത്വം നിർണയിക്കുന്നത്. വാക്കുകളുടെ മാധുര്യമല്ല മനസ്സിന്റെ നന്മയ്ക്ക് തെളിവാകുന്നതും. ചിലപ്പോൾ ഏറ്റവും മനോഹരമായി സംസാരിക്കുന്നവരുടെ ഉള്ളിൽ നാം പ്രതീക്ഷിക്കുന്ന നന്മ ഉണ്ടായിരിക്കണമെന്നില്ല; അധികം സംസാരിക്കാത്ത ഒരാളുടെ നിശ്ശബ്ദതയ്ക്കുള്ളിൽ അതിരുകളില്ലാത്ത സ്നേഹവും കരുണയും ഒളിഞ്ഞിരിക്കാം. വാക്കുകൾക്ക് മനുഷ്യനെ ആകർഷിക്കാനുള്ള അസാധാരണമായ ശക്തിയുണ്ട്. മനോഹരമായ ഭാഷയും മധുരമുള്ള സംസാരവും ആത്മവിശ്വാസം നിറഞ്ഞ അവതരണവും ഒരാളെ മറ്റുള്ളവരുടെ മനസ്സിലേക്ക് വളരെ വേഗം എത്തിക്കും. എന്നാൽ ആ ആകർഷണം ഒരാളുടെ യഥാർത്ഥ സ്വഭാവത്തിന്റെ സാക്ഷ്യപത്രമല്ല. കാരണം വാക്കുകൾ പഠിച്ചെടുക്കാം; സംസാരശൈലി പരിശീലിച്ചെടുക്കാം; മുഖത്ത് പുഞ്ചിരി അണിയാം. പക്ഷേ ഹൃദയത്തിലെ നന്മ അഭിനയിച്ച് ഏറെക്കാലം മുന്നോട്ടുപോകുക എളുപ്പമല്ല. ജീവിതം ഒരാളെ പരീക്ഷിക്കുന്നത് വേദികളിലല്ല, പലപ്പോഴും ആരും കാണാത്ത ചെറിയ നിമിഷങ്ങളിലാണ്. സ്വന്തം നേട്ടത്തിനായി മറ്റൊരാളെ വേദനിപ്പിക്കാതിരിക്കുമ്പോൾ, വീണുപോയ ഒരാളെ കൈപിടിച്ചുയർത്തുമ്പോൾ, പ്രതിഫലം പ്രതീക്ഷിക്കാതെ സഹായിക്കുമ്പോൾ, അധികാരം കൈവന്നിട്ടും വിനയം കൈവിടാതിരിക്കുമ്പോൾ,…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 20): ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ഗുരുവിനെ ഒരു സാമൂഹിക പരിഷ്കർത്താവായും, ആത്മീയ ഗുരുവായും മാത്രം കണ്ടാൽ,അദ്ദേഹത്തിന്റെ ദർശനത്തിന്റെ ഒരു ഭാഗം മാത്രമേ നമ്മിലേക്ക് എത്തിക്കുകയുള്ളൂ. അദ്ദേഹം ആഴമേറിയ ദാർശനികനും, കവിയും, ഭാഷാപണ്ഡിതനും, ചിന്തകനും, പരിഷ്കർത്താവുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾഎണ്ണത്തിൽ വളരെ വലുതല്ലെങ്കിലും ആശയ ഗാംഭീര്യത്തിലും ഭാഷയുടെ ലാളിത്യത്തിലും മനുഷ്യകേന്ദ്രിതമായ സന്ദേശത്തിലും അതുല്യമായ സ്ഥാനമാണ് വഹിക്കുന്നത്. ഗുരുവിന്റെ രചനകൾ ഒരു പ്രത്യേക മതവിഭാഗത്തിനു വേണ്ടി മാത്രം എഴുതപ്പെട്ടവയല്ല. ആത്മജ്ഞാനം, ധർമ്മം, കരുണ, അഹിംസ, സമത്വം, ജാതിനിരാകരണം, ആത്മനിയന്ത്രണം, മനുഷ്യസ്നേഹം, ദൈവ ബോധം എന്നിവയെ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി അവതരിപ്പിക്കുന്നവയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികളെ ഒരു കാലഘട്ടത്തിന്റെ സാഹിത്യ സൃഷ്ടികളായി മാത്രം കാണാതെ മനുഷ്യരാശിയോടുള്ള നിരന്തരവും, അന്തമില്ലാത്തതുമായ ദാർശനിക സംഭാഷണമായി വായിക്കേണ്ടതാണ്. ഗുരുവിന്റെ പ്രധാന രചനാഭാഷ മലയാളവും സംസ്കൃതവുമായിരുന്നു. അതോടൊപ്പം തമിഴിലും അദ്ദേഹം ആഴത്തിലുള്ള പാണ്ഡിത്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ കൃതികളുടെ പട്ടിക പരിശോധിക്കുമ്പോൾ…

മറക്കാനാവാത്ത മനുഷ്യ ബന്ധങ്ങൾ (ഭാഗം-2): ജയൻ വർഗീസ്

പ്ലിമത് മിൽസിലെ കട്ടിംഗ് റൂം ഡയറക്ടറായിരുന്ന മിസ്റ്റർ ജോൺ റിട്ടയർമെന്റ് എടുക്കുകയാണ്. ഞങ്ങൾ ജോലിക്കാരോട് പിതൃ നിർവിശേഷമായ വാത്സല്യം പ്രകടിപ്പിച്ചിരുന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ഒരിക്കൽ പോലും ആരോടും അദ്ദേഹം ദേഷ്യപ്പെട്ട് സംസാരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. തന്റെ സ്വർണ്ണപ്പല്ല് പുറത്തുകാട്ടിയുള്ള അദ്ദേഹത്തിന്റെ ചിരി വളരെ ആകർഷകമായിരുന്നു. കഠിനമായി അദ്ധ്വാനിക്കുന്നവർ എന്ന നിലയിൽ ഞങ്ങൾ മലയാളികളോട് അദ്ദേഹത്തിന് പൊതുവേ ഒരു മമതയുണ്ടായിരുന്നു. ഞങ്ങൾ മലയാളികൾ സംസാരിക്കുമ്പോൾ അദ്ദേഹത്തെ ‘അപ്പച്ചാ’ എന്നാണ് സംബോധന ചെയ്തിരുന്നത്. അർത്ഥം ആരോ പറഞ്ഞുകൊടുത്തിട്ടോ എന്തോ ആ വിളി അദ്ദേഹത്തിനും ഇഷ്ടമായിരുന്നു എന്നതിന് തെളിവായി ഓരോ വിളിയുടെയുംഅവസാനം ‘ആപാച്ചാ’ എന്ന് ആവർത്തിച്ചുകൊണ്ട് അദ്ദേഹം ചിരിക്കുമായിരുന്നു. ചെറിയ ഒരു സമ്മാനമൊക്കെ കൊടുത്ത് അദ്ദേഹത്തെ ഞങ്ങൾ യാത്രയാക്കി. ക്യൂബൻ കുടിയേറ്റക്കാരനായ ഹെക്ടർ എന്നയാളാണ് പിന്നീട് വന്നത്. തന്റെ നാല് ഭാര്യമാരുടെയും അർദ്ധ നഗ്നചിത്രങ്ങൾ മേശപ്പുറത്തു പ്രദർശിപ്പിച്ചുകൊണ്ടാണ് ആളുടെ…

‘ഊർജ സുരക്ഷയാണ് മുൻഗണന’; യുഎസിന്റെ 100% താരിഫ് നീക്കത്തിന് ഇന്ത്യയുടെ മറുപടി

റഷ്യൻ ഊർജം വാങ്ങുന്ന രാജ്യങ്ങൾക്ക് കനത്ത തീരുവ ചുമത്താനുള്ള നീക്കം; ദേശീയ താൽപ്പര്യവും തടസ്സമില്ലാത്ത ഊർജ വിതരണവും നിർണായകമെന്ന് ഇന്ത്യ. ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്താൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നിയമനിർമാണ നീക്കങ്ങൾക്കിടെ, ഊർജ സുരക്ഷയും ദേശീയ സാമ്പത്തിക താൽപ്പര്യങ്ങളുമാണ് ഇന്ത്യയുടെ പ്രധാന പരിഗണനയെന്ന് ന്യൂഡൽഹി വ്യക്തമാക്കി. ആഗോള ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ മുൻനിർത്തിയുള്ള നയം തുടരുമെന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്. റഷ്യയെയും ഇറാനെയും സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നടപടികളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. റഷ്യൻ ഊർജ സ്രോതസ്സുകൾ വാങ്ങുന്ന രാജ്യങ്ങൾക്ക് കനത്ത തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമനിർമാണമാണ് വാഷിങ്ടണിൽ പരിഗണനയിലുള്ളത്. റഷ്യയിൽനിന്ന് വലിയ തോതിൽ ഊർജം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഈ നീക്കം നേരിട്ട്…

അരിസോണയിൽ ചൂടുകാറിൽ കുടുങ്ങി അഞ്ച് വയസുകാരനു ദാരുണാദ്യം മാതാപിതാക്കൾ അറസ്റ്റിൽ

അരിസോണ: അരിസോണയിൽ സെപ്തംബര് 15 ഞായറാഴ്ച മാമോദീസ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ മാതാപിതാക്കളുടെ അശ്രദ്ധയെ തുടർന്ന് അഞ്ച് വയസുകാരൻ കാറിനുള്ളിൽ ചൂടേറ്റ് മരിച്ചു. തിയോ സാബോ എന്ന കുട്ടിയാണ് ദാരുണമായി മരണപ്പെട്ടത്. അഞ്ച് വയസുകാരനായ തിയോയെ മാതാപിതാക്കൾ മണിക്കൂറുകളോളം കാറിനുള്ളിൽ മറന്നുപോകുകയായിരുന്നു. കാറിലുണ്ടായിരുന്ന കുട്ടിയെ പുറത്തിറക്കുന്നത് ആരാണെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തെറ്റിധാരണയാണ് ദുരന്തത്തിന് കാരണമായതെന്ന് മാതാപിതാക്കളായ മിഹൈൽ സാബോയും അങ്ക സാബോയും പൊലീസിനോട് പറഞ്ഞു. അന്നേ ദിവസം പ്രദേശത്ത് 103 ഡിഗ്രി ഫാരൻഹെയ്റ്റോളം ചൂട് അനുഭവപ്പെട്ടിരുന്നു. കുട്ടിയെ കാറിൽ നിന്ന് പുറത്തെടുക്കാൻ 14 വയസുകാരനായ മൂത്ത മകനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മാതാപിതാക്കളുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ തന്നോട് ആരും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കൗമാരക്കാരൻ കോടതിയെ അറിയിച്ചു. സംഭവത്തിൽ നരഹത്യ, കുട്ടികളെ ദ്രോഹിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇരുവർക്കും 150,000…