തിരുവല്ല: ബിഷപ്പ് തോമസ് സാമുവേലിന്റെ ജീവചരിത്ര ഗ്രന്ഥം ‘അത്യുന്നതന്റെ മറവിൽ’ പ്രകാശനം ചെയ്തു.
കോട്ടയം സി.എം.എസ് കോജ്ജ് മുൻ പ്രൊഫസർ ഡോ.സാമുവൽ നെല്ലിമുകൾ ഗ്രന്ഥകർത്താവും തിരുവല്ല സിഎസ്എസ് ബുക്ക് പ്രസിദ്ധികരിച്ചതുമായ ‘അത്യുന്നതന്റെ മറവിൽ ‘ ഡോ. യൂഹാന്നോൻ മാർ ക്രിസ്റ്റ്മോസ് മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു. റവ. സാം ടി. കോശി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ സഭകളിലെ വൈദികർ പങ്കെടുത്തു.
തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം രക്ഷാധികാരിയായ ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ വാലയിൽ 2001 മുതൽ 2011 വരെ സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പ് ആയി സേവനമനുഷ്ഠിച്ചു.
2011-ൽ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ച തിന് ശേഷം വിവിധ ആത്മീയ കൂട്ടായ്മകളിലും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്.

