ഇന്ത്യ മുന്നണി സ്വാഗതാർഹം; രാഷ്ട്രീയ ദൗർബല്യങ്ങൾ പരിഹരിക്കണം: റസാഖ് പാലേരി

ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിക്കെതിരെ രാജ്യത്ത് രൂപപ്പെട്ടു വന്ന ‘ഇന്ത്യ’ മുന്നണി 2024 പൊതു തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം സ്വാഗതാർഹമാണ്. ബി ജെ പി വിരുദ്ധ പക്ഷത്തുള്ള ഏതെങ്കിലും പ്രതിപക്ഷ പാർട്ടിക്ക് നിലവിലെ അവസ്ഥയിൽ ഒറ്റയ്ക്ക് അധികാരത്തിൽ വരുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ബി ജെ പിയെയും സംഘ്പരിവാർ രാഷ്ട്രീയത്തെയും പരാജയപ്പെടുത്താൻ പ്രി-പോൾ അലയൻസ് അനിവാര്യമാണ്. വാജ്പെയിയുടെയും ഒന്നാം മോദി സർക്കാരിന്റെയും കാലത്ത് ഇത്തരത്തിലുള്ള ഒരു പ്രി-പോൾ അലയൻസ് രൂപപ്പെട്ടു വന്നിരുന്നില്ല. ഇന്ത്യ മുന്നണിയിലെ അംഗങ്ങളായ പാർട്ടികളിൽ പലതും വിവിധ സംസ്ഥാനങ്ങളിൽ പരസ്പരം എതിർ ധ്രുവങ്ങളിൽ നിന്ന് മത്സരിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ ബി ജെ പി വിരുദ്ധ രാഷ്ട്രീയ രംഗത്ത് അവർ ഒരുമിച്ചു നിൽക്കുന്നത് സ്വാഗതാർഹമാണ്. മുന്നണിയിലെ പല പാർട്ടികളും നേതാക്കളും ബി ജെ പി യുടെ ഭരണകൂട വേട്ടയ്ക്ക് ഇരയായിട്ടുണ്ട്.…

മാഞ്ചസ്റ്ററ്റിൽ IOC UK സംഘടിപ്പിച്ച പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയാഘോഷം ആവേശോജ്വലമായി

മാഞ്ചസ്റ്റര്‍: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പിൽ (Puthupally bi-election) അദ്ദേഹത്തിന്റെ മകനും യുഡിഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ (Chandy Oommen) നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ മാഞ്ചസ്റ്ററിലെ കോൺഗ്രസ്‌ പ്രവർത്തകർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ വിജയാഘോഷം ആവേശോജ്ജ്വലമായി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മാഞ്ചസ്റ്ററിലെ കത്തീഡ്രൽ യാർഡിൽ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ മുഴക്കിയും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്. IOC UK കേരള ചാപ്റ്റർ മീഡിയ കോ-ഓർഡിനേറ്റർ റോമി കുര്യാക്കോസ് മാഞ്ചസ്റ്ററിലെ വിജയാഘോഷങ്ങൾക്ക് നേതൃത്വം നൽകി. കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ IOC പ്രവർത്തകർ കൊടിതോരണങ്ങളും മധുര പലഹാരങ്ങളുമായി മാഞ്ചസ്റ്ററിൽ ഒത്തുകൂടുകയും വിജയഘോഷങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. സാധാരണ യുകെയിൽ ഇതുപോലുള്ള തിരഞ്ഞെടുപ്പ് വിജയങ്ങൾ സംഘടനകൾ വലിയ ആഘോഷങ്ങളാക്കാറില്ലങ്കിലും, ക്ഷണനേരം…

ജി 20 ഉച്ചകോടി: ഇന്ത്യയെ മിഡിൽ ഈസ്റ്റ്-യൂറോപ്പുമായി ബന്ധിപ്പിക്കുന്ന റെയിൽ, ഷിപ്പിംഗ് കണക്ഷൻ അനാച്ഛാദനം ചെയ്യാൻ മോദിയും ജോ ബൈഡനും

ന്യൂഡൽഹി: ആഗോള വ്യാപാര ചലനാത്മകതയെ പുനർനിർമ്മിക്കുന്നതിനുള്ള ഒരു സുപ്രധാന പ്രഖ്യാപനത്തിൽ, യു എസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ പങ്കാളികളുടെ കൂട്ടായ്മയ്‌ക്കൊപ്പം ഇന്ന് (ശനിയാഴ്ച) ഒരു തകർപ്പൻ നിർദ്ദേശം വെളിപ്പെടുത്താൻ ഒരുങ്ങുന്നു. ഈ നിർദ്ദേശം, ഇന്ത്യയും മിഡിൽ ഈസ്റ്റും തമ്മിൽ നിർണായകമായ ബന്ധം സ്ഥാപിക്കുന്ന വിപുലമായ ഒരു ഷിപ്പിംഗ് റൂട്ടിന്റെ രൂപരേഖ നൽകുമെന്നു മാത്രമല്ല, അത് യൂറോപ്പിലേക്കും വ്യാപിക്കും. വരാനിരിക്കുന്ന ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിയിൽ അനാച്ഛാദനം നടത്താനാണ് ഉദ്ദേശിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യൂറോപ്യൻ യൂണിയൻ, മറ്റു ജി 20 അംഗ രാജ്യങ്ങൾ എന്നിവയെ തന്ത്രപരമായി ഉൾക്കൊള്ളുന്ന ഒരു സംയോജിത ഷിപ്പിംഗ്, റെയിൽവേ ഗതാഗത ഇടനാഴി സ്ഥാപിക്കുന്നതിന് ഈ ദർശനപരമായ കരാർ വിഭാവനം ചെയ്യുന്നു. യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ…

ജി 20 ഉച്ചകോടി: ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന്റെ മനോഹരമായ ഷോകേസ് അനാവരണം ചെയ്യുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കല, സംസ്‌കാരം, പൈതൃകം, പാരമ്പര്യങ്ങൾ എന്നിവയിലേക്ക് ലോകത്തിന് ആഴ്ന്നിറങ്ങാനുള്ള ഒരു തകർപ്പൻ വേദിയായി ജി20 ഉച്ചകോടി ഉയർന്നു. അന്താരാഷ്‌ട്ര അതിഥികളെ ആകർഷിക്കാൻ ആധുനിക സാങ്കേതിക വിദ്യകളും കാലാതീതമായ പാരമ്പര്യങ്ങളും ഇഴചേർന്ന് നിൽക്കുന്ന അതിമനോഹരമായ ഭാരത് മണ്ഡപത്തിനുള്ളിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന ടേപ്പ്‌സ്ട്രിയുടെ ഒരു സൂക്ഷ്മരൂപം സൂക്ഷ്മമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ഈ കരകൗശല വിപണി ഇന്ത്യയുടെ ബഹുമുഖ സംസ്കാരം, പ്രാദേശിക വിഭവങ്ങൾ, വ്യതിരിക്തമായ കരകൗശല വസ്തുക്കൾ എന്നിവയിലൂടെ ഒരു ബഹുമുഖ യാത്ര വാഗ്ദാനം ചെയ്യുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളുമായും സഹകരിച്ച്, കേന്ദ്ര ടെക്‌സ്‌റ്റൈൽസ്, കൾച്ചർ, ഖാദി ഇന്ത്യ, ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയം “ഒരു ജില്ല-ഒരു ഉൽപ്പന്നം” എന്ന സംരംഭത്തിന് കീഴിൽ ഇന്ത്യയുടെ അവിശ്വസനീയമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രദർശനമാണ് ഉച്ചകോടി വേദിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനവും അതിന്റെ തനതായ സംസ്കാരം, കല, കരകൗശല വൈദഗ്ധ്യം എന്നിവയാൽ…

നടരാജ പ്രതിമ മുതൽ കൊണാർക്ക് ചക്ര വരെ; G20 യിൽ ലോകത്തെ ആകർഷിച്ച ഹൈലൈറ്റുകള്‍

ന്യൂഡല്‍ഹി: G20 ഉച്ചകോടി 2023 (G20 Summit 2023)  ന്റെ ആദ്യ ദിവസം തന്നെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ശ്രദ്ധേയമായ പ്രദർശനം അടയാളപ്പെടുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളും പ്രതിനിധികളും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യ പവലിയനിലെ പ്രോഗ്രസ് സ്ക്വയറിൽ ഒത്തുകൂടി. കൊണാർക്ക് ചക്രവും നടരാജ പ്രതിമയും പോലുള്ള പ്രമുഖ ചിഹ്നങ്ങൾ പശ്ചാത്തലത്തിൽ അലങ്കരിച്ച, രാജ്യത്തിന്റെ കലയും സംസ്കാരവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഇന്ത്യ പവലിയൻ മാറി. ഈ പ്രതീകാത്മക പ്രതിനിധാനങ്ങൾക്ക് ഇന്ത്യയിൽ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്. കൊണാർക്ക് വീൽ (സൂര്യക്ഷേത്രം) – Konark Wheel (Sun Temple) സൂര്യക്ഷേത്രം എന്നറിയപ്പെടുന്ന കൊണാർക്ക് ചക്രം, 13-ാം…

പാലക്കാട് കെഎസ്ആർടിസി ഫണ്ട് തട്ടിപ്പ്: അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെഎസ്ആർടിസി എംപ്ലോയീസ് സംഘ്

പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൽ നിന്ന് പണം തട്ടിയെടുത്തെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കെഎസ്ആർടിസി സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (KSRTC State Transport Employees Sangh – KSTES)    സംശയവും ആശങ്കയും പ്രകടിപ്പിച്ചു. തട്ടിപ്പിന്റെ ഒരു ഭാഗം മാത്രമാണ് ഇതുവരെ പുറത്ത് വന്നതെന്ന് കെഎസ്ടിഇഎസ് സംസ്ഥാന സെക്രട്ടറി പി കെ ബൈജു പറഞ്ഞു. ഇക്കാര്യത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർ ഒറ്റയ്ക്കാകാൻ സാധ്യതയില്ലാത്തതിനാൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെഎസ്ടിഇഎസ് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പാലക്കാട് യൂണിറ്റിൽ കണ്ടക്ടർ, ടൂറിസം ബജറ്റ് സെൽ കോ-ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന കെ.വിജയശങ്കറിനെ സസ്‌പെൻഡ് ചെയ്‌തതിനെ തുടർന്നാണ് തുടരന്വേഷണത്തിനുള്ള ഈ ആവശ്യം. ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയെന്ന കേസിലാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. വ്യാജ രസീത് ബുക്കുകൾ ഉപയോഗിച്ച് 1,21,110 രൂപയുടെ തിരിമറി നടത്തിയതായാണ്…

കർഷകരിൽ നിന്ന് സര്‍ക്കാര്‍ അരി സംഭരിച്ച് പണം നല്‍കിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കർഷകരിൽ നിന്ന് അരി സംഭരിച്ച് പണം നൽകാതിരുന്നതിന് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒരാഴ്ചക്കകം കർഷകർക്ക് പണം നൽകണമെന്ന കോടതി ഉത്തരവ് സർക്കാരും സപ്ലൈകോയും പാലിക്കാതിരുന്നത് കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഈ മാസം 25നകം പണം നൽകണമെന്നും ഇല്ലെങ്കിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സപ്ലൈകോ എംഡിയും കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു

യൂണിയൻ കൺവെൻഷനും സെമിനാറും സൗത്ത് ഫ്ലോറിഡയിൽ

മയാമി : സൗത്ത് ഫ്ലോറിഡയിലുള്ള പെന്തക്കോസ്ത് സഭകളുടെയും യുവജന പ്രസ്ഥാനമായ പി.വൈ.എഫ്.എഫ് ന്റെയും സംയുക്താഭിമുഖ്യത്തിൽ യൂണിയൻ കൺവെൻഷനും സെമിനാറും സെപ്റ്റംബർ 22, 23 തീയതികളിൽ നടത്തപ്പെടും. 22ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സൺറൈസ് ഐ.പി.സി ശാലോം സഭയിലും (6180 NW 11th Street,Sunrise, FL) 23 ന് ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ ലൈഫ് പോയിന്റ് ചർച്ചിലും (8900 NW 44th Street, Sunrise, FL) വച്ച് നടത്തപ്പെടുന്ന കൺവൻഷനിൽ അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ സനിൽ ജോൺ ഡാളസ് ദൈവവചനം ശുശ്രൂഷിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ ലൈഫ് പോയിന്റ് ചർച്ചിൽ നടത്തപ്പെടുന്ന സെമിനാറിൽ ഡോ. തോംസൺ. കെ. മാത്യു ഫ്ലോറിഡ മുഖ്യ സന്ദേശം നൽകും . കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോർജ് വർഗീസ് 954 913…

മൂരിയും പാപ്പനും (ജോണ്‍ ഇളമത)

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ അവസാനത്തിലും, അറുപതുകളുടെ ആരംഭത്തിലുമാകാം ഈ നാട്ടു കഥകളുടെ കാലം. ‘നൊസ്‌റ്റാള്‍ജിയാ സ്റ്റോറീസ്‌’ അല്ലങ്കില്‍ ‘ഗൃഹാതുരത്വ കഥകള്‍’, എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാം. പുതിയ തലമുറ ഇതാസ്വദിക്കുമോ എന്നറിയില്ല. എങ്കിലും അങ്ങനെ ഒരു ഭൂതകാലമുണ്ടായിരുന്നെന്ന ഓര്‍മ്മപ്പെടുത്തലുകളാണ്‌ ഈ കഥകളുടെ കാമ്പ്. കാലം എത്ര മാറിയിരിക്കുന്നു! എങ്കിലും ഓര്‍മ്മ ചെപ്പു തുറക്കുമ്പോള്‍ ഇത്തരം കഥകള്‍ നമ്മെ പഴയ തലമുറയെ തൃസിപ്പിക്കുമെങ്കില്‍ ആ പഴയ സ്മരണകളിലേക്കൊന്ന്‌ ഊളിയിട്ടിറങ്ങാം, കൈവിട്ടുപോയ മുത്തുകളും പവിഴങ്ങളും തേടി! ഇതു പണ്ട്‌ എന്റെ ചെറുപ്പ കാലത്തു നടന്ന കഥയാണ്‌. ഒരു കൗമരക്കഥ. പഞ്ചായത്തില്‍ ഡവലപ്മന്‍റ്‌ ബ്ലോക്കും, ഗ്രാമസേവകനും മറ്റും വരും മുമ്പ്‌ ഞങ്ങളുടെ ഗ്രാമത്തില്‍ പാപ്പനായിരുന്നു പശുക്കള്‍ക്ക്‌ ഗര്‍ഭോദ്ധാരണം നടത്തിവന്നിരുന്നത്‌. എല്ലാ ദിവസവും കോഴി കൂവിയതിനുശേഷം, സുര്യോദയം കിഴക്കു പൊടി പൊടിക്കുമ്പോള്‍ പാപ്പനിറങ്ങും, മൂരിയുമായി. കഴുത്തില്‍ ഒറ്റ മണി കെട്ടിയ കറപ്പും, വെളുപ്പും…

ആവേശമായി പ്രോസ്പർ ഓണാഘോഷം 2023

ഡാളസ്: പ്രോസ്പർ മലയാളി കൂട്ടായ്മയുടെ (Prosper Malayalees) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 3 ഞായറാഴ്ച ആർട്ടിഷ്യ കമ്മ്യൂണിറ്റി ഹാൾ വച്ച് നടത്തപ്പെട്ടു. മുൻവർഷത്തേക്കാളും ഏറെ ആവേശകരമായ പ്രതികരണമാണ് പ്രോസ്പറിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളിൽ നിന്നും ഇത്തവണ ഓണാഘോഷത്തിനു ലഭിച്ചത്. കൺവീനർ ലീനസ് വർഗീസ് വിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സാമുവൽ യോഹന്നാൻ സ്വാഗതം ആശംസിച്ചു. സാൻവി വിപിൻ M. C ആയി കാര്യപരിപാടികൾക്ക് നേതൃത്വം നൽകി. തിരുവാതിര, ജിമിക്കി ടീം എലിമെന്റിറി കുട്ടികളുടെ ഡാൻസ്, അനൂപിന്റെ സംഗീതം, മിഡിൽ സ്കൂൾ കുട്ടികളുടെ കാർമുകിൽ ടീമിന്റെ സിനിമാറ്റിക് ഡാൻസ്, രോഹൻ വർഗീസ്, സൂസൻ ജോർജ് എന്നിവരുടെ പാട്ട്, മമ്മൂട്ടി ടീം അവതരിപ്പിച്ച ഡാൻസ്. പുണ്യ, ഡിറ്റി, ലീനസ് ടീമിന്റെ ഗാനം, വനിതകളുടെ ഫ്യൂഷൻസ് ഡാൻസ്, യുവാക്കൾ അവതരിപ്പിച്ച കോമഡി സ്കിറ്റ് ഡാൻസ് എന്നിവ കണ്ണിനും…