കൊച്ചി: വ്യാജ പുരാവസ്തുക്കളും സാമ്പത്തിക തട്ടിപ്പും കേസില്‍ കെ സുധാകരന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് സൂചന. സുധാകരന്‍ വിവിധ സമയങ്ങളില്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം നാളെ യോഗം ചേര്‍ന്ന് തുടര്‍നടപടികളും ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും തീരുമാനിക്കും. കെ സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിച്ചു. മോണ്‍സന്റെ വീട്ടില്‍ സുധാകരന്‍ പണം സ്വീകരിക്കുന്നത് കണ്ടെന്ന് മൊഴി നല്‍കിയയാളാണ് കേസിലെ പ്രധാന സാക്ഷി. ഈ സാക്ഷിയുമായി മോണ്‍സണ്‍ ഡല്‍ഹിയിലേക്ക് പോയതിന്റെ തെളിവുകളും ക്രൈം ബ്രാഞ്ചിന് ലഭിച്ചു. സുധാകരന് രണ്ടാഴചത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. അതിനുശേഷം സുധാകരനെ കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യം ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. മോണ്‍സണെ കെ സുധാകരന് പരിചയപ്പെടുത്തി പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഒരാഴചയിലേറെയായി ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. വിട്ടുവീഴുയ്ക്ക്…
Author: .
പ്രധാനമന്ത്രി മോദി ഈജിപ്ഷ്യൻ പ്രധാനമന്ത്രിയും ഉന്നത മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
കെയ്‌റോ: ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്‌ബൗലിയുമായും ഉന്നത കാബിനറ്റ് മന്ത്രിമാരുമായും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഈജിപ്തിലെ തന്റെ കന്നി സന്ദർശനം ആരംഭിച്ചു. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയുടെ ക്ഷണപ്രകാരമാണ് മോദി ഈജിപ്ത് സന്ദർശിക്കുന്നത്. 26 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മദ്ബൗലിയുമായും ഉന്നത കാബിനറ്റ് മന്ത്രിമാരുമായും വ്യാപാരബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ചർച്ച നടത്തിയാണ് മോദി സന്ദർശനം ആരംഭിച്ചത്. പ്രധാനമന്ത്രി ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഡോ. ഷൗക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലാമിനെയും കാണുകയും ഇന്ത്യൻ പ്രവാസി അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഇന്ത്യൻ പ്രവാസികളെയും ബൊഹ്‌റ സമൂഹത്തിലെ അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ…
ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി 255 മില്യൺ ഡോളറിന്റെ വായ്പയ്ക്ക് ലോക ബാങ്ക് അംഗീകാരം നൽകി
ന്യൂഡൽഹി: സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികൾക്ക് ലഭ്യമായ തൊഴിൽ സാധ്യതകളുടെ എണ്ണം വിപുലീകരിക്കുന്നതിനും ഇന്ത്യയെ സഹായിക്കുന്നതിന് ലോകബാങ്ക് 255.5 ദശലക്ഷം യുഎസ് ഡോളറിന്റെ വായ്പ അനുവദിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 275 ഗവൺമെന്റ് നടത്തുന്ന സാങ്കേതിക സ്ഥാപനങ്ങളുടെ പ്രോജക്ടിന്റെ സഹായത്തിൽ നിന്ന് പ്രതിവർഷം 3,50,000-ത്തിലധികം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്ന് യുഎസ് ആസ്ഥാനമായുള്ള ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. 2011-12 ൽ 40,000 കോളേജുകളിൽ ചേർന്ന 29 ദശലക്ഷം വിദ്യാർത്ഥികളിൽ നിന്ന് 2019-20 ൽ 40,000 സർവ്വകലാശാലകളിൽ ചേർന്നത് 39 ദശലക്ഷം വിദ്യാർത്ഥികളിലേക്ക് ഇന്ത്യയുടെ തൃതീയ വിദ്യാഭ്യാസം ക്രമേണ വികസിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമ്പ്രദായം ആണെങ്കിലും, യുക്തിവാദം, പരസ്പര ആശയവിനിമയം, സംഘർഷങ്ങൾ പരിഹരിക്കൽ തുടങ്ങിയ സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ കഴിവുകളിൽ ഇന്ത്യയുടെ തൃതീയ വിദ്യാഭ്യാസ സമ്പ്രദായം വളരുന്ന വിടവുകൾ ഈയിടെ കണ്ടെത്തിയിട്ടുണ്ട്. ഗവേഷണം, സംരംഭകത്വം, നവീകരണം എന്നിവയ്‌ക്ക്…
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വിദ്യ അട്ടപ്പാടി ചുരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് കീറിക്കളഞ്ഞു: പോലീസ്
പാലക്കാട്; പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ അട്ടപ്പാടി ചുരത്തിൽ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് കീറി വലിച്ചെറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. മണ്ണാർക്കാട് കോടതിയിൽ വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. അട്ടപ്പാടി കോളേജിലെ ഇന്റർവ്യൂ കഴിഞ്ഞു തിരിച്ചു വരുന്ന വഴിയാണ് പ്രിൻസിപ്പലിന് സർട്ടിഫിക്കറ്റിൽ സംശയമുണ്ടെന്ന് മനസ്സിലായത്. മുക്കാലി ഭാഗത്ത് എത്തിയപ്പോൾ സർട്ടിഫിക്കറ്റ് കീറി ചുരത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് വിദ്യ പറഞ്ഞെന്നും വ്യാജരേഖ ചമച്ചതാണെന്നും പോലീസിനോട് സമ്മതിച്ചതായി പ്രോസിക്യൂഷൻ പറഞ്ഞു. വ്യാജ സീൽ കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് ഓൺലൈൻ ആയിട്ടാണ് സീൽ നിർമിച്ചതെന്നും ഇതിന്റെ യഥാർത്ഥ രേഖ കണ്ടെത്തുന്നതിന് ശ്രമം തുടരുന്നതായും പ്രോസിക്യൂഷൻ പറഞ്ഞു. സ്വന്തം മൊബൈൽ ഫോണിലാണ് വിദ്യ കാര്യങ്ങൾ ചെയ്തത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ നശിപ്പിച്ചു. സാമ്പത്തികമായി ചില പ്രശ്‌നങ്ങൾ ഉളളതിനാൽ ജോലി വേണമെന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്തരം സർട്ടിഫിക്കറ്റ് സൃഷ്ടിച്ചതെന്നും വിദ്യ പോലീസിനോട് പറഞ്ഞു. കരിന്തളം കോളജിൽ വ്യാജ…
പാലം തകർന്നു ചരക്ക് ട്രെയിനിന്റെ നിരവധി ബോഗികൾ നദിയിലേക്കു പതിച്ചു
കൊളംബസ്,(മൊണ്ടാന) – മൊണ്ടാനയിലെ യെല്ലോസ്റ്റോൺ നദിക്ക് കുറുകെയുള്ള പാലം ശനിയാഴ്ച പുലർച്ചെ തകർന്നു, അപകടകരമായ വസ്തുക്കൾ കയറ്റിക്കൊണ്ടിരുന്ന ഒരു ചരക്ക് ട്രെയിനിന്റെ നിരവധി ബോഗികൾ പാലം തകർന്നതിനെ തുടർന്ന് താഴെയുള്ള യെല്ലോസ്റ്റോൺ നദിയിലെ കുതിച്ചൊഴുകുന്ന വെള്ളത്തിലേക്ക് പതിച്ചു. ട്രെയിൻ ബോഗികളിൽ ചൂടുള്ള അസ്ഫാൽറ്റും ഉരുകിയ സൾഫറും ഉണ്ടായിരുന്നുവെന്ന് സ്റ്റിൽ വാട്ടർ കൗണ്ടി ഡിസാസ്റ്റർ ആൻഡ് എമർജൻസി സർവീസസ് അറിയിച്ചു. രാവിലെ 6 മണിയോടെയുണ്ടായ അപകടത്തെത്തുടർന്ന് അപകടാവസ്ഥ വിലയിരുത്തുന്നതിനിടയിൽ ഉദ്യോഗസ്ഥർ താഴത്തെ കുടിവെള്ള വിതരണങ്ങൾ അടച്ചു. പ്രസ് റിപ്പോർട്ടർ ചില ടാങ്ക് ബോഗികളിൽ നിന്ന് ഒരു മഞ്ഞ പദാർത്ഥം പുറത്തുവരുന്നത് കണ്ടു. സൈറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പെട്ടെന്ന് അപകടമൊന്നും ഉണ്ടായിട്ടില്ലെന്നും നദിയിലെ കനത്ത ഒഴുക്ക് മൂലം അപകടകരമായ വസ്തുക്കൾ നേർപ്പിക്കുന്നതായും കൗണ്ടിയിലെ എമർജൻസി സർവീസ് ചീഫ് ഡേവിഡ് സ്റ്റാമി പറഞ്ഞു. മൂന്ന് അസ്ഫാൽറ്റ് കാറുകളും നാല് സൾഫർ…
ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 9 നു ഞായറാഴ്ച ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: പ്രശസ്ത സുവിശഷ പ്രാസംഗികനും സ്വർഗീയ വിരുന്നുസഭയുടെ സീനിയർ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 9 നു ഞായറാഴ്ച ഹൂസ്റ്റണിൽ ദൈവവചന പ്രഘോഷണം നടത്തും. ജൂലൈ 9 ന് ഞായറാഴ്ച വൈകീട്ട് 4:30 മുതൽ 7 വരെ സ്റ്റാഫോഡിലുള്ള ഓൾ സെയിന്റ്സ് എപ്പിസ്കോപ്പൽ ചർച്ചിലാണ് (605 Dulles Ave, Stafford TX 77477) യോഗം ക്രമീകരിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. 2015 ല്‍ തോമസുകുട്ടി ബ്രദര്‍ അമേരിക്കയിലെ പ്രധാന വന്‍ നഗരങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്ത് വിടുതലും അനുഗ്രഹവും രോഗ സൗഖ്യവും പ്രാപിച്ചവരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഹ്യസ്വസന്ദർശത്തിനായി അദ്ദേഹം വീണ്ടും അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങള്‍ക്ക് അനുഗ്രഹത്തിന്റെയും വിടുതലിന്റേയും ദിവസങ്ങള്‍ക്കായി ചിക്കാഗോ , ന്യൂയോർക് , ഡാളസ് ,ഹൂസ്റ്റൺ , കെന്റുക്കി…
ടെക്‌സാസിൽ റെക്കോർഡ് ചൂട് തരംഗം പല സ്ഥലങ്ങളിലും വൈദ്യുതി നഷ്‌ടമായി
ടെക്സാസ്: ടെക്‌സാസിലെ ഉഷ്ണ തരംഗം മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചതോടെ പല സ്ഥലങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടു. ടെക്സസിലെ ഒരു റെക്കോർഡ് ബ്രേക്കിംഗ് ഉഷ്ണതരംഗം താപനില ട്രിപ്പിൾ അക്കത്തിൽ എത്തി നിൽക്കുന്നു സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതിയും എയർ കണ്ടീഷനിംഗ് സംവിധാനങ്ങളും താറുമാറായി. കോർപസ് ക്രിസ്റ്റി 125 എഫ് (51 സി), റിയോ ഗ്രാൻഡെ വില്ലേജ് 118 എഫ് (47 സി), ഡെൽ റിയോ 115 എഫ് (46 സി) എന്നിവ രേഖപ്പെടുത്തി. ന്യൂ മെക്സിക്കോ, ലൂസിയാന, അർക്കൻസാസ്, കൻസാസ്, മിസൗറി എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്, ദേശീയ കാലാവസ്ഥാ കേന്ദ്രങ്ങൾ താപനില ഇനിയും ഉയരുമെന്നും ജൂലൈ 4 വരെ നീണ്ടുനിൽക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഗ്രിഡിലെ സമ്മർദ്ദം ലഘൂകരിക്കാൻ എയർ കണ്ടീഷനിംഗ് വെട്ടിക്കുറയ്ക്കാൻ ഈ ആഴ്ച ആദ്യം ടെക്സാസിന്റെ പവർ യൂട്ടിലിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. .…
ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 25 ഞായര്‍)
ചിങ്ങം: നിങ്ങള്‍ ഈ ദിനത്തില്‍ വളരെ ഈര്‍ജസ്വലരും ഉത്സാഹമുള്ളവരും ആയിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലയിലും വിജയിക്കുന്നതിന് ഇത് നിങ്ങളെ പ്രാപ്തനാക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്. ഈ ദിനം നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും സാമ്പത്തിക വശവും നിങ്ങള്‍ പരിഗണിക്കും. കന്നി: സ്ത്രീകള്‍ക്ക് പൊതുവെ മികച്ചൊരു ദിനമായിരിക്കും ഇന്ന്. ഏറ്റവും അടുപ്പമുള്ളവരെ സത്കരിക്കാനുള്ള അവസരം വൈകുന്നേരത്തോടെ നിങ്ങള്‍ക്ക് ലഭിക്കും. പ്രിയപ്പെട്ടവരോട് എങ്ങനെ പെരുമാറിയാലും അത് അവര്‍ കാര്യമാക്കില്ല. തുലാം: നിങ്ങള്‍ ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ പൊതുജന ശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ മികവോടെ ഇരിക്കുക. നിങ്ങളുടെ കഠിനാധ്വാനവും ജന്‍മസിദ്ധമായ കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രതീക്ഷകള്‍ വിജയത്തിലേക്ക് എത്താന്‍ സാധ്യതയുണ്ട്. വൃശ്ചികം: ഇന്ന് നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഒരു ദീര്‍ഘദര്‍ശിയെ പോലെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും.…
ചേന്നംകരി ദേവമാതാ ഹൈസ്കൂളിൽ വിജയോത്സവവും അദ്ധ്യാപക – രക്ഷകർത്യ സംഗമവും സംഘടിപ്പിച്ചു
കുട്ടനാട്: ചേന്നംകരി ദേവമാതാ ഹൈസ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവവും അദ്ധ്യാപക – രക്ഷകർത്യ സംഗമവും എസ്.ബി. കോളേജ് ചങ്ങനാശേരി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മുൻ മേധാവി പ്രൊഫ.പി.ജെ തോമസ് ഉത്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.ജെയിംസ് അത്തിക്കളം അധ്യക്ഷത വഹിച്ചു. ജിജി ടെസ് ഗ്രിഗറി രക്ഷാകർത്തൃ ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ മാത്യു എം.സി., സാജോമോൻ ,രൂപേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ് എൽ.സി. പരീക്ഷയിലും കലാ-കായിക രംഗത്ത് മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. അദ്ധ്യാപക രക്ഷകർത്ത്യ സമിതി അധ്യക്ഷനായി പൂർവ്വ വിദ്യാർത്ഥി റോച്ചാ സി മാത്യുവിനെ തെരെഞ്ഞെടുത്തു. എം.പി.ടി.എ പ്രസിഡന്റായി ജോസ്മി പി എസ് , സെക്രട്ടറി സോജൻ ചാക്കോ എന്നിവരെയും തെരഞ്ഞെടുത്തു. ലോക ചാമ്പ്യൻഷിപ്പിലടക്കം 9 അന്തർദേശീയ മെഡലുകൾ ജലകായിക രംഗത്ത് നേടിയ ഈ പ്രതിഭയാണ് പി.റ്റി. എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റോചാ സി മാത്യു…
താനൂർ ബോട്ടപകടം: വെൽഫെയർ പാർട്ടി വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തിറക്കി
മലപ്പുറം: താനൂരിൽ നടന്ന ബോട്ടപകടത്തെക്കുറിച്ച് പഠിക്കാൻ വെൽഫെയർ പാർട്ടി നിയോഗിച്ച വസ്തുതാന്വേഷണ കമ്മീഷൻ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് ‘താനൂർ ബോട്ടപകടം: അധികാര ദുർവിനിയോഗം തീർത്ത കൂട്ടക്കൊല’ എ്ന്ന പേരിൽ പുറത്തിറക്കി. ബോട്ടിന്റെ അശാസ്ത്രീയ നിർമ്മിതിയോടൊപ്പം അധികാര-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ അവിഹിത ഇടപെടലുകളും ഈ ദുരന്തത്തിന് കാരണമായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, താനൂർ എംഎൽഎയും മന്ത്രിയുമായ വി. അബ്ദുറഹ്‌മാൻ, തുറമുഖം വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിൽ എന്നിവർ ദുരന്തത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വെക്കണം, തുറമുഖം, ഫിഷറീസ്, ടൂറിസം, ഉൾനാടൻ ജലഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ബോട്ട് നിർമാണം, രജിസ്‌ട്രേഷൻ, യാത്രാനുമതി, ലൈസൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അധികാര ദുർവിനിയോഗം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നരഹത്യക്ക് കേസെടുക്കുക. അനധികൃതമായി ബോട്ട് നിർമിച്ച് സർവീസ് നടത്തുതിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരിക, നരഹത്യക്ക് കേസെടുക്കുക,…
