ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം

ഫിലാഡല്‍ഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. ചങ്ങനാശ്ശേരി അതിരൂപതാസഹായമെത്രാനും, വിവിധ ക്രൈസ്തവ ടെലിവിഷന്‍ ചാനലുകളിലൂടെയും, ജനപ്രിയ വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്‌ഫോമായ യു റ്റിയൂബിലൂടെയും ധാരാളം ആത്മീയ പ്രഭാഷണങ്ങളും, വിശ്വാസപരിശീലനക്ലാസുകളും കൊടുത്തുകൊണ്ടിരിക്കുന്ന പ്രഗല്‍ഭ ആത്മീയപ്രഭാഷകന്‍ ബിഷപ് മാര്‍ തോമസ് ജോസഫ് തറയില്‍ ആണ് ഈ വര്‍ഷം ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, കുട്ടികള്‍ക്കുമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ഈ വര്‍ഷത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ആണ് മാര്‍ തോമസ് തറയില്‍ നയിക്കുന്നത്. മാര്‍ച്ച് 10 വെള്ളിയാഴ്ച്ച ഏഴുമണിക്ക് ജപമാലയോടും, വി. കുര്‍ബാനയോടും കൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുരിശിന്റെ വഴി എന്നിവയാണ് വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം. മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ…

മുൻ അംബാസഡർ നിക്കി ഹേലി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ പദ്ധതിയിടുന്നു, ഫെബ്രുവരി 15 ഒരു സുപ്രധാന ദിവസമായിരിക്കുമെന്നു ഹേലി ട്വീറ്ററിൽ കുറിച്ചു. 80 വയസ്സിനു മുകളിലുള്ളവരെ വാഷിംഗ്‌ടൺ ഡി സി യിൽ കാണാൻ ആരും ആഗ്രഹിക്കുന്നില്ല ഹാലി തുടർന്നു സൗത്ത് കരോലിന സെനറ്റർ ടിം സ്കോട്ട് ഒരു ദിവസം കഴിഞ്ഞ് – അതേ നഗരത്തിൽ നിന്ന് – ഹേലിക്കു പുറകെ തന്നെ തിരെഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. തുടർന്നു ഇരുവരും അയോവയിലേക്ക്. തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകും .മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അടുത്ത ആഴ്ച ചാൾസ്റ്റണിൽ ഉണ്ടാകും. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഫെബ്രുവരി 28 ന് തന്റെ ഓർമ്മക്കുറിപ്പ് പുറത്തിറക്കിയതിന് ശേഷം പ്രചരണ യാത്ര ആരംഭിക്കും, ഹ്യൂസ്റ്റണിലും ഡാളസിലും നടക്കുന്ന റിപ്പബ്ളിക്കൻ പാർട്ടി സംഘടിപ്പിക്കുന്ന…

ജോൺ മാത്യു (ജോസി-70) ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ: ഇടയാറന്മുള, തെക്കേടത്ത് വീട്ടിൽ, പരേതരായ ടി.എം മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകൻ ജോൺ മാത്യു (ജോസി-70) ഫിലാഡൽഫിയയിൽ അന്തരിച്ചു. ഇടയാറന്മുള കൊച്ചുവടക്കേടത്തു കുടുംബാംഗമാണ്. ഭാര്യ ആനി കല്ലൂപ്പാറ തെക്കേത്തുരുത്തിപ്പള്ളിൽ കുടുംബാംഗം . മകൾ ജെൻസി. മരുമകൻ അജു. സഹോദരങ്ങൾ – പ്രൊഫ.എം. മാത്യു (ബാബു സർ, ഇടയാറന്മുള), ജോർജ്ജ് മാത്യു (എബി ന്യൂജേഴ്‌സി) ഫോമാ നേതാവ് സണ്ണി എബ്രഹാം ഭാര്യാസഹോദരി ഭർത്താവാണ്. സംസ്കാരം തിങ്കളാഴ്ച നടക്കും. പൊതുദർശനത്തിന്റെയും സംസ്‌കാര ശുശ്രുഷയുടെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കും. എബി ന്യൂജേഴ്‌സി – 908-764-1983

ട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍

വാഷിംഗ്ടണ്‍: യുഎസിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവെച്ച് വീഴ്ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നുവെങ്കില്‍ ഈ ബലൂണ്‍ ഇതിനകം തന്നെ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ പറഞ്ഞു. നിരവധി സെന്‍സിറ്റീവ് ന്യൂക്ലിയര്‍ സൈറ്റുകളുടെ ആസ്ഥാനമായ മൊണ്ടാനയിലാണ് ബലൂണ്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ വീഴുമെന്ന ആശങ്കയുടെ പേരില്‍ ഇത് വെടിവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബലൂണ്‍ വെടിവച്ചിടുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ യുഎസ് പരിഗണിച്ചെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത് വേണ്ടെന്നുവച്ചത്. ബലൂണ്‍ നിയന്ത്രിത വ്യോമ മേഖലയ്ക്കു പുറത്തു കൂടിയാണ് നീങ്ങുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനജീവിതത്തിന് ഭീഷണിയല്ലെന്നുമാണ് വിലയിരുത്തല്‍. ബൈഡന്‍ ഉടന്‍ തന്നെ ചൈനീസ് ചാര ബലൂണ്‍ വെടിവയ്ക്കണം. അമേരിക്കയില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ പ്രസിഡന്റ് ട്രംപ് ഒരിക്കലും സഹിക്കില്ലായിരുന്നു. വ്യാഴാഴ്ച ഒരു ട്വീറ്റില്‍ ഗ്രീന്‍…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 29): ജോണ്‍ ഇളമത

മൈക്കിള്‍ആന്‍ജലോ, പോപ്പ്‌ ക്ലെമന്റ്‌ ഏഴാമനുമായി “അന്ത്യവിധി” (ലാസ്റ്റ്‌ ജഡ്ജ്മെന്റ്‌) യുടെ കരാറിലൊപ്പിട്ടശേഷം പണി ആരംഭിക്കാന്‍ ഫ്ളോറന്‍സില്‍നിന്ന്‌ റോമിലെത്തി. തിരുമനസ്സിനെ ദര്‍ശിച്ച്‌ ആശീര്‍വ്വാദവും അനുഗ്രഹവും വാങ്ങി. എന്നാല്‍ പണി ആരംഭിക്കുന്നതിന്‌ രണ്ടുദിനംമുമ്പ്‌ കേട്ട വാര്‍ത്ത മൈക്കിളിനെ കനത്ത ആഘാതത്തിലാഴ്ത്തി. തന്റെ കൂടെ സഹായിയായി എത്തിയ തോമസോ ഡി കാവലിറി എന്ന തന്റെ പ്രിയങ്കരനായ യുവാവില്‍നിന്നാണ്‌ മൈക്കിള്‍ ആ വാര്‍ത്ത ശ്രവിച്ചത്‌. ഒരു ശനിയാഴ്ച രാത്രി വൈകിയിരുന്നു. വത്തിക്കാനിലാകെ കൂട്ടമണികള്‍ മുഴങ്ങി. ഏതോ ഗുരതരമായ ദുഃസൂചനപോലെ ചുളുപ്പന്‍ തണുപ്പ്‌ ചുരുളഴിയാന്‍ തുടങ്ങുന്ന മഞ്ഞുകാലത്തിന്റെ ആരംഭത്തില്‍, തണുത്ത രാത്രിയില്‍ വൈന്‍ ആസ്വദിച്ചിരുന്ന മൈക്കിള്‍ആന്‍ജലോ, സില്‍ബന്തിയും സഹായിയും സന്തതസഹചാരിയുമായ തോമസോയെ പുറത്തേക്കയച്ചു, കാരണം അന്വേഷിച്ചുവരാന്‍. എന്തോ ഒരു വലിയ വിപത്ത്‌ കാറ്റില്‍ മുളിപ്പറക്കുന്നുണ്ടെന്ന ബോദ്ധ്യത്തോടെ മൈക്കിള്‍, വൈനിന്റെ കെട്ടില്‍ നിന്നുണര്‍ന്ന്‌ വേവലാതിയോടെ ഇരുന്നു. വിവരമന്വേഷിച്ച്‌ തിരിച്ചുവന്ന തോമാസോ സകങ്കടപൂര്‍വ്വം അറിയിച്ചു: നമ്മെ, വിട്ടു…

നോർക്ക സേവനങ്ങൾക്ക് ജി എസ് ടി ഏർപ്പെടുത്തിയത് പിന്‍ വലിക്കണം : കള്‍ച്ചറല്‍ ഫോറം

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി നല്‍കി വരുന്ന വിവ്ധ സേവനങ്ങൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. ജി.എസ്.ടി ആക്റ്റ് പ്രകാരം എല്ലാ സര്‍ക്കാര്‍ സേവങ്ങള്‍ക്കും ജി.എസ്.ടി ബാധകമാണെന്നതിന്റെ മറ പിടിച്ച് കഴിഞ്ഞ ദിവസമാണ്‌ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ്സ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയ്ക്ക് 18 ശതമാനം നിരക്ക് വര്‍ദ്ദിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിലവിലെ 315 രൂപയിൽ നിന്ന് ഫെബ്രുവരി ഒന്ന് മുതൽ 372 രുപ യായാണ് നിരക്ക് വർദ്ധിപ്പിച്ചത്. ഇത് സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളാവുന്ന ബഹുഭൂരിപക്ഷം താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് അധിക ബാധ്യത അടിച്ചേല്പിക്കുന്നതാണ് സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. ഈ നീക്കത്തില്‍ നിന്നും സര്‍ക്കാറുകൾ പിന്മാറണം. നിലവില്‍ ആകര്‍ഷണീയത കുറഞ്ഞ വിവിധ പദ്ധതികളില്‍ ഗള്‍ഫ് നാടുകളിലെ സന്നദ്ധ സംഘടനകളുടെ…

വയോധികയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു

നെടുമ്പന : ജീവിതത്തിൽ ഒറ്റപ്പെട്ട വയോധികയെ നവജീവൻ അഭയ കേന്ദ്രം ഏറ്റെടുത്തു. മുട്ടക്കാവ് സ്വദേശിനി അമ്മിണി അമ്മ (68) യെയാണ് നവജീവൻ ഏറ്റെടുത്തത്. വീട്ടിൽ തനിയെ താമസിച്ചിരുന്ന അമ്മിണി അമ്മക്ക് വാർദ്ധക്യസഹജമായ രോഗങ്ങൾ കൂടി പിടിപെട്ടതോടെ സംരക്ഷണത്തിന് മാറ്റാരുമില്ലാതായി. ദുരവസ്ഥ അറിഞ്ഞ നവജീവൻ അഭയ കേന്ദ്രം അമ്മിണി അമ്മയെ ഏറ്റെടുക്കുകയായിരുന്നു. വാർഡ് മെമ്പർ ബിനുജ നാസറുദ്ദീൻ, എസ്.എൻ.ഡി.പി പ്രതിനിധി ബാഹുലേയൻ, ലോക്കൽ സെക്രട്ടറി നിസാം,റസീന, ആശാ വർക്കർ കലാകുമാരി , സമന്വയ ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഏറ്റുവാങ്ങിയത്.

UST Acquires Prodigy Labs, Enhancing its Ability to Drive Digital Transformation in the Financial Sector in Canada

Addition of enhanced end-to-end financial solutions further strengthens UST’s comprehensive portfolio of services Thiruvananthapuram, 31 January, 2023 – UST, a leading digital transformation solutions company, has acquired TCB Corporation, a Canadian technology service company that operates under the name of Prodigy Labs, as part of a deal with Prodigy Ventures Inc. (TSXV: PGV) that will be worth up to CAD12.5 million. A leading provider of innovative technology solutions, Prodigy Labs plays an active role helping financial services firm drive comprehensive digital transformation campaigns. The acquisition significantly strengthens UST’s position in…

യു എസ് ടി കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോഡിജി ലാബ്സ് എന്ന കമ്പനിയെ ഏറ്റെടുത്തു

കാനഡയിലെ സാമ്പത്തിക സേവന രംഗത്തെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള യു എസ് ടി യുടെ പ്രവർത്തനങ്ങൾക്ക് ഈ ഏറ്റെടുക്കൽ കൂടുതൽ ശക്തിയേകും. തിരുവനന്തപുരം, ജനുവരി 31: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രോഡിജി ലാബ്സ് എന്ന കമ്പനിയെ ഏറ്റെടുത്തു. പ്രോഡിജി വെഞ്ചേഴ്‌സ് ഇൻകോർപ്പറേറ്റഡുമായുള്ള കരാറിന്റെ ഭാഗമായാണ് പ്രോഡിജി ലാബ്സ് എന്ന പേരിൽ പ്രവർത്തിക്കുന്ന ടി സി ബി കോർപ്പറേഷൻ എന്ന ടെക്നോളജി ദാതാക്കളായ കമ്പനിയെ യു എസ് ടി ഏറ്റെടുത്തത്. പ്രോഡിജി വെഞ്ചേഴ്‌സുമായുള്ള യു എസ് ടി യുടെ കരാർ 12.5 ദശലക്ഷം കനേഡിയൻ ഡോളർ മൂല്യമുള്ളതാണ്. നൂതന സാങ്കേതിക ഇടപെടലുകളിലൂടെ വിവിധ സാമ്പത്തിക സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനം ഉറപ്പു വരുത്തുന്ന മുൻനിര ടെക്നോളജി ദാതാക്കളാണ് പ്രോഡിജി ലാബ്സ്. സമഗ്രമായ ഡിജിറ്റൽ പരിവർത്തനങ്ങൾ സാധ്യമാക്കുന്നതിനായി സ്ഥാപനങ്ങളെ സഹായിക്കുന്നതിൽ പ്രോഡിജി…

ജെഎൻയു 2020 അക്രമം: ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ പ്രതിഷേധിച്ച 36 പേർക്കെതിരായ കേസ് പോലീസ് പിൻവലിച്ചു

മുംബൈ: 2020 ജനുവരിയിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ പ്രതിഷേധിച്ച 36 പേർക്കെതിരായ കേസ് പിൻവലിക്കണമെന്ന മുംബൈ പോലീസിന്റെ അപേക്ഷ കോടതി അനുവദിച്ചു. “വ്യക്തിപരമായ താൽപ്പര്യങ്ങളോ ആനുകൂല്യങ്ങളോ” ഇല്ലാതെയാണ് പ്രതികൾ ആരോപണവിധേയമായ പ്രവൃത്തി ചെയ്തതെന്ന് പോലീസ് അവരുടെ അപേക്ഷയിൽ പറഞ്ഞു. ജീവനും സ്വത്തിനും നഷ്ടമില്ല: പൊലീസ് എസ്പ്ലനേഡ് കോടതിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് എസ് വി ദിനോകർ ഈ മാസം ആദ്യം കേസ് പിൻവലിക്കാനുള്ള അപേക്ഷ അനുവദിച്ചു. തിങ്കളാഴ്ചയാണ് ഉത്തരവ് ലഭ്യമായത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഗൗതം ഗെയ്‌ക്‌വാദ് മുഖേന സമർപ്പിച്ച ഹർജിയിൽ, കുറ്റാരോപിതരായ വ്യക്തികൾ “വ്യക്തിപരമായ താൽപ്പര്യങ്ങളോ ആനുകൂല്യങ്ങളോ ഇല്ലാതെ” ഒരു പ്രതിഷേധമായാണ് പ്രവർത്തിച്ചതെന്ന് പോലീസ് വാദിച്ചു.പൊതുമുതൽ നഷ്‌ടമായതുപോലെ ജീവഹാനിയും ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അപേക്ഷ പരിശോധിച്ചതിന് ശേഷം, കേസിലെ ആരോപണങ്ങളും വസ്തുതകളും “ആരോപിക്കപ്പെടുന്ന പ്രവൃത്തിസാമൂഹികവും…