യാത്രക്കാർക്ക് മുന്നറിയിപ്പ്: ലോകമെമ്പാടും കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ ആരോഗ്യ മന്ത്രാലയം റാൻഡം സാമ്പിൾ പരിശോധന ആരംഭിച്ചു

ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കോവിഡ് -19 നായുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ റാൻഡം പരിശോധന ഇന്ന് മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ആരംഭിച്ചു. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണിത്. ജീനോം സീക്വൻസിംഗിന്റെ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഇത് ചെയ്യുന്നതെന്ന അറിയിപ്പ് ചൊവ്വാഴ്ച സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ചു. കഴിഞ്ഞ ആഴ്‌ചയിൽ ബി 7 വേരിയന്റിന്റെ നാല് കേസുകളാണ് ഇന്ത്യയിൽ കണ്ടെത്തിയത്. ചൈനയിലെ സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് MoFHW വൃത്തങ്ങൾ പറയുന്നു. രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ച് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും അവലോകന യോഗം ബുധനാഴ്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര വിമാനങ്ങൾക്ക് പുതിയ ഉത്തരവ് ബാധിക്കില്ല  അതിനിടെ, ഇന്ത്യയിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് പുതിയ ഉത്തരവ് ബാധിക്കില്ലെന്ന് നിതി ആയോഗ് ആരോഗ്യ അംഗം ഡോ.വി.കെ പോൾ അറിയിച്ചു. കോവിഡ് അവലോകന യോഗം കേന്ദ്ര…

കോവിഡ് മുന്നറിയിപ്പ്: ചൈനയിൽ കണ്ടെത്തിയ ഒമിക്‌റോൺ സബ് വേരിയന്റ് ബിഎഫ്.7ന്റെ മൂന്നു കേസുകൾ ഗുജറാത്തിലും ഒഡീഷയിലും കണ്ടെത്തി

ന്യൂഡല്‍ഹി: ഒമിക്‌റോൺ സബ് വേരിയന്റ് ബിഎഫ്.7 ന്റെ മൂന്ന് കേസുകൾ, പ്രത്യക്ഷത്തിൽ ചൈനയുടെ നിലവിലെ കോവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമാകുന്ന മൂന്ന് കേസുകൾ ഇന്ത്യയിൽ കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്റർ ഒക്ടോബറിലാണ് ഇന്ത്യയിൽ BF.7 ന്റെ ആദ്യ കേസ് കണ്ടെത്തിയത്. ഇതുവരെ ഗുജറാത്തിൽ നിന്ന് രണ്ട് കേസുകളും ഒഡീഷയിൽ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ ബുധനാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിൽ, നിലവിൽ കോവിഡ് കേസുകളുടെ മൊത്തത്തിലുള്ള വർദ്ധനവ് ഇല്ലെങ്കിലും, നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വേരിയന്റുകളുടെ ട്രാക്ക് സൂക്ഷിക്കാൻ തുടർച്ചയായ നിരീക്ഷണം ആവശ്യമാണെന്ന് വിദഗ്ധർ പറഞ്ഞു. ഇവിടുത്തെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ചൈനീസ് നഗരങ്ങളിൽ നിലവിൽ ഉയർന്ന തോതിൽ പകരുന്ന ഒമിക്രോൺ സ്‌ട്രെയിൻ ബാധിച്ചിട്ടുണ്ട്, കൂടുതലും ബിഎഫ്.7 ബീജിംഗിൽ വ്യാപിക്കുന്ന പ്രധാന വകഭേദമാണ്. ഇത്…

വീട്ടില്‍ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: വൈക്കം വെച്ചൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. ബണ്ട് റോഡ് ജംഗ്ഷനു സമീപം കാർത്തികയിൽ രമണന്റെ വീട്ടിലാണ് കവർച്ച നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വെച്ചൂർ സ്വദേശിയും റിട്ടയർഡ്‌ ബാങ്ക് ഉദ്യോഗസ്ഥനുമായ രമണന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ മോഷ്ടാവ് എത്തിയത്. മുൻവശത്തെ വഴിയിലൂടെ തന്നെ എത്തി വീടിന്റ പ്രധാന ഗേറ്റിനു സമീപത്ത് കൂടി മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടുടമസ്ഥനും ഭാര്യയും കഴിഞ്ഞ മാസമാണ് വിദേശത്തുള്ള മകന്റെ വീട്ടിലേക്ക് പോയത്. ഇളയ മകൻ രാഹുൽ വീട്ടിലുണ്ടായിരുന്നെങ്കിലും ഇയാൾ കണ്ണൂരിലേക്ക് പോയ സമയം നോക്കിയാണ് മോഷ്ടാവെത്തിയത്. അകത്ത് കടന്ന മോഷ്ടാവ് വീട്ടിലുള്ള വസ്തുക്കളെല്ലാം വലിച്ചുവാരി പുറത്തിട്ടെങ്കിലും വിലപിടിപ്പുള്ളവ നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വിലപിടിപ്പുള്ള ഇലക്‌ട്രോണിക് സാധനങ്ങൾ വീട്ടിലുണ്ടായിരുന്നിട്ടും മോഷ്ടാവ് അതൊന്നും എടുക്കാത്തത് പോലീസിന് സംശയത്തിനിടയാക്കി. മൂന്ന് മണിക്കൂറോളം വീടിനുള്ളിൽ…

ഹലാൽ മാംസം നിരോധിക്കണമെന്ന സ്വകാര്യ ബില്‍ കൊണ്ടുവരാന്‍ കർണാടക പദ്ധതിയിടുന്നു

ബംഗളൂരു: ഹിജാബ് നിരോധനത്തിന് ശേഷം, 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹലാൽ മാംസം നിരോധിക്കുന്നതിനെ കുറിച്ച് കർണാടക ആലോചിക്കുന്നു. ഉപരിസഭാംഗവും ബി.ജെ.പിയുടെ ജനറൽ സെക്രട്ടറിയുമായ രവികുമാറാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ബില്ലിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക നിലപാട്. “അത് വരുമ്പോൾ നോക്കാം; സ്വകാര്യ ബില്ലിന് അതിന്റേതായ സ്ഥാനമുണ്ട്. അതെന്താണെന്ന് നോക്കാം,” മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വാർത്താ ഏജൻസികളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഹലാൽ സർട്ടിഫിക്കേഷൻ നടത്തുന്നത് മുസ്ലീം സംഘടനകളാണെന്ന് രവി കുമാർ അവകാശപ്പെടുന്നു. സർട്ടിഫിക്കേഷനായി വലിയ ഫീസ് ഈടാക്കുന്നതു വഴി അവര്‍ വലിയ ലാഭം നേടുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മുസ്ലീം സംഘടനകളുടെ ഐഡന്റിറ്റിയും സ്റ്റാറ്റസും വ്യക്തമല്ല, “അംഗീകൃത അധികാരിയെ നിയമിക്കുന്നത് വരെ ഹലാൽ സർട്ടിഫിക്കേഷൻ നിരോധിക്കണം” എന്ന് ബിൽ നിർദ്ദേശിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുമാർ നേരത്തെ ഗവർണർ…

ഇന്നത്തെ രാശിഫലം (ഡിസംബര്‍ 21 ബുധന്‍)

ചിങ്ങം: ഇന്ന് ജോലി സ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ നിങ്ങളെക്കൊണ്ട് സാധിക്കും. മാത്രമല്ല, നിങ്ങളുടെ ജോലി തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനത്തിൽ മാത്രമായിരിക്കും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജോലിയുടെ ശൈലി മെച്ചപ്പെടുത്തും. കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസത്തിൻറെ ഭൂരിഭാഗം സമയവും ചിലവഴിക്കുക നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പമായിരിക്കും. വിദ്യാർത്ഥികൾ അവരുടെ വിദ്യാഭ്യാസത്തിന് കൂടുതൽ സമയം കണ്ടെത്തണം. ഇന്ന് വസ്‌തുവകകളിൽ ഇൻവെസ്റ്റ് ചെയ്‌താൽ നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. ലാം: ഇന്ന് നിങ്ങൾക്ക് വളരെ സമാധാനം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടേതുമായി വളരെ യോജിക്കുന്ന ആശയങ്ങൾ ഉള്ളതിനാൽ സംവാദിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ നിങ്ങൾ പരിശ്രമിക്കണം. വൃശ്ചികം: ഇന്ന് നിങ്ങളുടെ ചിന്തകളും മനസും രണ്ടുധ്രുവങ്ങളിലായിരിക്കും. നിങ്ങളുടെ വികാരവിചാരങ്ങളെ അമർത്തിവയ്ക്കാൻ ഇന്ന് നിങ്ങൾക്ക് കഴിയുകയില്ല. കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. ധനു: ഈ പരീക്ഷണം എന്നത് പോലെ ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥർ…

തിരുപനയന്നൂർ കാവിൽ ചാലക്കുടി ഉപാസന നാരായണീയ ഭക്തസംഘമെത്തി

തലവെടി: തിരുപനയന്നൂർ കാവിൽ ചാലക്കുടി ഉപാസന നാരായണീയ ഭക്തസംഘമെത്തി. രാവിലെ 7. 30 മുതൽ ഉച്ചയ്ക്ക് 3.30 വരെ നാരായണീയം പാരായണം ചെയ്തു. ക്ഷേത്ര മുഖ്യ തന്ത്രി ബ്രഹ്മശ്രീ ആനന്ദ് പട്ടമന ഭദ്രദീപം കൊളുത്തി പാരായണം ഉദ്ഘാടനം ചെയ്തു. കൂടാതെ ഗ്രഹശാന്തി പൂജ, ശനീശ്വരപൂജ, നവഗ്രഹ പൂജ തുടങ്ങിയവയും നടന്നു. ശങ്കരാചാര്യ സ്വാമി പരമ്പരയിലെ സീനിയർ പുഷ്പാജ്ഞലി സ്വാമിയാരിൽ നിന്നും ലഭിച്ച വിവരമനുസരിമാണ് 20 അംഗ സംഘമെത്തിയത്. ക്ഷേത്രത്തിലെത്തിയ സംഘത്തെ ഗീതാ അന്തർജനം ആനന്ദ് പട്ടമനയും ക്ഷേത്ര സെക്രട്ടറി അജികുമാർ കലവറശ്ശേരി, ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ക്ഷേത്രക്കടവ് മുതൽ മുട്ടാർ പള്ളി വരെ ജലയാത്രയും നടത്തിയതിന് ശേഷം ആണ് സംഘം മടങ്ങിയത്. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഇവിടെ സ്ഥാപിതമായ കൃഷ്ണശില ധ്വജം ലോകത്തിലെ ഏറ്റവും വലിയ കൃഷ്ണശില ധ്വജമായി യു.ആർ.എഫ് ലോക റിക്കോർഡിൽ ഇടം പിടിച്ചു.

അമേരിക്കയിലെ അമ്പതിലധികം കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി ഫൊക്കാന അഭിനന്ദിക്കുന്നു: ഡോ. ബാബു സ്റ്റീഫൻ

അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന അമേരിക്കൻ മലയാളീ കുടുംബത്തിലെ 50 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി അഭിനന്ദിക്കുന്നു. ജീവിത കാലത്ത് ഒരു വ്യക്തിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിദ്യാഭ്യാസം .ശരിയായ സമയത്തു ശരിയായ നിക്ഷേപം നടത്തുന്നതാണ് ഭാവിയിൽ മികച്ച നേട്ടം സ്വന്തമാക്കാൻ സാധിക്കുന്നത് . അതിന് അവരെ പ്രാപ്തരാകുന്നതിന് വേണ്ടിയുള്ള ധന സഹായമായാണ് ഫൊക്കാനയുടെ ഈ സ്കോളർഷിപ്പ് പ്രോഗ്രാം. ഫൊക്കാനയുടെ 2022-24 വർഷത്തേക്കുള്ള പുതിയ തിയ ഭരണസമിതി പ്രവർത്തനമണ്ഡലത്തിൽ വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമർഹിക്കുന്ന ഒന്നാണ് ഈ സ്കോളർഷിപ്പ് പ്രോഗ്രാം. അമേരിയിലെ മലയാളീ കുടുംബത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നും 8 മുതൽ 10 വരെ ഗ്രേഡിൽ പഠിക്കുന്ന കുട്ടികളെയും സമർദ്ധരായ കുട്ടികളെയും ഈ സ്കോളർഷിപ്പിനൊപ്പം അവരുടെ ഭാവി തെരെഞ്ഞുടുക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോട് നടത്തുന്ന…

മാര്‍ത്തോമാ സഭ ഡിസംബര്‍ 21ന് സഭാ ദിനമായി ആചരിക്കുന്നു

ന്യൂയോര്‍ക്ക് : വിശുദ്ധ തോമാശ്ലീഹാ യേശുക്രിസ്തുവിന്റെ ദൗത്യവുമായി ഭാരതത്തില്‍ വന്നതോര്‍ത്ത് സ്‌തോത്രം ചെയ്യുന്നതിനും, സഭയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും എല്ലാ വര്‍ഷവും ഡിസംബര്‍ 21 ന് സഭാ ദിനമായി വേര്‍തിരിച്ചിരിക്കുന്നു. സഭാ ദിനമായി വേര്‍തിരിച്ചിരിക്കുന്ന ഡിസം: 21നു മാര്‍ത്തോമാ സഭയിലെ എല്ലാ ഇടവകകളിലും പ്രാര്‍ഥനാ ദിനമായി വേര്‍തിരിച്ചു മധ്യസ്ഥ പ്രാര്‍ത്ഥനയോ  പ്രാര്‍ത്ഥന ശൃംഖലയോ  ക്രമീകരിക്കണമെന്ന് മാര്‍ത്തോമാ സഭാ  മെത്രാപ്പൊലീത്ത ഉദ്‌ബോധിപ്പിച്ചു. മാര്‍ത്തോമാ സഭയുടെ സ്വത്ത് സഭാംഗങ്ങളുടെ അചഞ്ചലമായ വിശ്വാസവും കണ്ണുനീരോട്  കൂടിയ പ്രാര്‍ത്ഥനയുമാണ്. സഭയുടെ ഏതുകാര്യത്തിനും നവീകരണത്തിനും ആത്മീയ ഉണര്‍വിനും ദൈവ ജനത്തിന്റെ വിശ്വാസത്തോടു കൂടിയ പ്രാര്‍ത്ഥന അനിവാര്യമാണെന്ന് മെത്രാപോലീത്ത പറഞ്ഞു. സഭക്കു നാല്  എപ്പിസ്‌കോപ്പമാരെ കൂടി തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ സഭാംഗങ്ങള്‍ അതീവ ഗൗരവത്തോടും, ഭയഭക്തിയോടും, പ്രാര്‍ത്ഥനയോടും എപ്പിസ്‌കോപ്പല്‍  തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുന്നതിന് സഭാംഗങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം എന്നും തിരുമേനി അഭ്യര്‍ത്ഥിച്ചു. ഡിസം: 21ന് വൈകിട്ട്…

വിദ്യാർഥിനികളുടെ യൂണിവേഴ്സിറ്റി പഠനം സസ്പെന്റ് ചെയ്ത താലിബാൻ നടപടി അപലപനീയമെന്ന് യുഎസ്

വാഷിങ്ടൻ ∙ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഗവൺമെന്റ് വിദ്യാർഥിനികളുടെ യൂണിവേഴ്സിറ്റി  പഠനം സസ്പെന്റ് ചെയ്ത നടപടി അപലപനീയമാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈഡ് പറഞ്ഞു.2021 ആഗസ്റ്റ് മാസം അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ ഏറ്റെടുത്തശേഷം സ്ത്രീ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റത്തിന്റെ അവസാന തെളിവാണ് ഡിസംബർ 20ന്  വിദ്യാർത്ഥിനികളുടെ യൂണിവേഴ്സിറ്റി പഠനം സസ്പെന്റ് ചെയ്തുകൊണ്ടു പുറത്തിറക്കിയ ഉത്തരവെന്ന് പ്രൈഡ് ചൂണ്ടിക്കാട്ടി. അധികം താമസിയാതെ ആഗോള സമൂഹത്തിന്റെ ശക്തമായ എതിർപ്പിനെ താലിബാൻ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. താലിബാൻ കാബിനറ്റ് മീറ്റിംഗിലാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് എഡുക്കേഷൻ മിനിസ്ട്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഫ്ഗാൻ മിനിസ്ട്രി ഓഫ് ഹൈയർ എഡുക്കേഷനും തീരുമാനം സ്ഥീരികരിച്ചു.താലിബാന്റെ പുതിയ തീരുമാനം പരിഹാസ്യമാണെന്നും സ്ത്രീകളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതുമാണെന്നും ഹൂമൺ റൈറ്റ്സ് ഹച്ച് വിമർശിച്ചു. അഫ്ഗാൻ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ പോലും പ്രത്യേകിച്ചു സ്ത്രീകളുടെ…

ലോക ഫുട്‌ബോള്‍ കപ്പ് 2022 (കവിത)

ഫുട്‌ബോള്‍ തീര്‍ന്നു പടയോട്ടം തീര്‍ന്നു നാട്ടില്‍ ഞണ്ടുകള്‍ പടവെട്ടി, തമ്മിതല്ലി കത്തിയെടുത്തവര്‍ കുത്തി പകപോക്കി. ഫുട്‌ബോള്‍….. മെസ്സിയുടെ പടയോട്ടം ഞെട്ടിച്ചെഎംബാമ കണ്ണീരൊഴുക്കി നെയ്മറ് നിന്നു! ഫുട്‌ബോള്‍….. ലൂക്കാ മോട്രിച്ച് ലക്കില്‍ ജയിച്ചു രണ്ടാമൂഴക്കളി- യിലങ്ങനെ! ഫുട്‌ബോള്‍……. പറങ്കിപ്പടയും പൊരുതി തോറ്റു റൊണാള്‍ഡോയുടെ കണ്ണു നിറഞ്ഞു. ഫുട്‌ബോള്‍…… മൊറോക്കോയങ്ങനെ പൊരുതി തോറ്റു അവസാനം വരെ ആഫ്രിക്കക്കഭിമാന- മുണര്‍ത്തി! ഫുട്‌ബോള്‍……. ഇംഗ്ലീഷുപടയുടെ ഗ്ലാമറുപോയി കണ്ണീര്‍ വാര്‍ത്തു മൈക്കിള്‍ കെയിന്‍! ഫുട്‌ബോള്‍…… ഖത്തറു മണ്ണിലെ ഫുട്‌ബോള്‍ വീര്യം കത്തിജ്വലിച്ച് ഫൈനല്‍ വേദിയില്‍! ഫുട്‌ബോള്‍…….