മെഹ്‌റൗളി പുരാവസ്തു പാർക്കിലെ മസ്ജിദും ശ്മശാനവും നീക്കം ചെയ്യില്ലെന്ന് ഡിഡിഎ

ന്യൂഡൽഹി: മെഹ്‌റൗളി പുരാവസ്തു പാർക്കിലും പരിസരത്തുമുള്ള പള്ളിയോ ശ്മശാനമോ തകർക്കുകയില്ലെന്ന് ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വാസയോഗ്യമായ ഭൂമിയിൽ നിന്നും വാണിജ്യ ഭൂമിയിൽ നിന്നും കൈയേറ്റക്കാരെ നീക്കം ചെയ്യണമെന്ന് മാത്രമാണ് അതോറിറ്റി ആവശ്യപ്പെടുന്നതെന്ന് ഡിഡിഎയുടെ അഭിഭാഷകൻ കോടതിയിൽ പ്രസ്താവിച്ചു. ഡിഡിഎ അഭിഭാഷകന്റെ വാദങ്ങൾ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദിന്റെ ബെഞ്ച്, ഹർജിക്കാരൻ ആവശ്യപ്പെട്ട ഇടക്കാല ആശ്വാസത്തിന്റെ കാര്യത്തിൽ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. ഇത്തരത്തിൽ പൊളിക്കുന്നത് തടയാൻ ഇടക്കാല ഇളവ് ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഡൽഹി വഖഫ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഘോഷ്, അതിർത്തി നിർണയിക്കുന്ന നടപടികൾ പൂർത്തിയാകാത്ത പ്രദേശത്തെ ബോർഡിന്റെ സ്വത്തുക്കൾ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് കോടതിയോട്…

സിക്കിമിൽ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് 16 സൈനികർ മരിച്ചു

ഗാംഗ്‌ടോക്ക്: ഇന്ത്യ-ചൈന അതിർത്തിക്കടുത്തുള്ള വടക്കൻ സിക്കിമിലെ സേമയില്‍ വാഹനം റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ് 16 സൈനിക ജവാന്മാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ വടക്കൻ ബംഗാളിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ലാച്ചനിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സെമ 3 എന്ന സ്ഥലത്ത് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. 20 യാത്രക്കാരുമായി അതിർത്തി പോസ്റ്റുകളിലേക്ക് സൈനിക വാഹനം പോവുകയായിരുന്നെന്ന് ചുങ്താങ് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) അരുൺ തട്ടാൽ അറിയിച്ചു. സെമ 3 ഏരിയയിലെ ഒരു വളവ് തിരിയുന്നതിനിടെ വാഹനം റോഡിൽ നിന്ന് തെന്നിമാറി നൂറടിയോളം താഴേക്ക് പതിച്ചു. 16 മൃതദേഹങ്ങളും അപകടസ്ഥലത്ത്…

ലീലാമ്മ ജോർജ് ഫ്ളോറിഡയിൽ അന്തരിച്ചു

ഫ്ളോറിഡ: ഒർലാന്റോ ഐ.പി.സി സഭാംഗം ഫോർട്ട് കൊച്ചി ഞാറയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ പാപ്പു ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (84) ഫ്ളോറിഡയിൽ അന്തരിച്ചു. കല്ലിശ്ശേരി നൈപ്പള്ളിയുഴത്തിൽ കുടുംബാഗമാണ്. സംസ്കാര ശുശ്രൂഷകൾ 2023 ജനുവരി 2, 3 തീയതികളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് . പൊതുദർശനം ജനുവരി 2ന് തിങ്കളാഴ്ച വൈകിട്ട് ആറു മുതൽ ഒമ്പതു വരെയും, 3 ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ 12 വരെ ഐ.പി.സി സഭാഹാളിലും (Ipc Orlando, 11531 Winter Garden Vineland Rd, Orlando, FL 32836) തുടർന്ന് സംസ്കാര ശുശ്രൂഷ 1 മണിക്ക് വുഡ്ലോണ് സെമിത്തേരിയിൽ (Woodlawn Cemetery, 400 Woodlawn Cemetry Rd, Gotha, FL 34734) നടത്തപ്പെടുന്നതുമാണ്. തൽസമയ പ്രക്ഷേപണം www.ipcorlando.org മുഖേന ഉണ്ടായിരിക്കും. മക്കൾ: ഷാജി, ഷീബാ, ഷെപ്പേർഡ്. മരുമക്കൾ: ലില്ലി,…

യുക്രയ്‌ന് ബൈഡന്‍ നല്‍കുന്ന പിന്തുണ നീണ്ട യുദ്ധത്തിന് വഴിയൊരുക്കുമെന്ന് ക്രെംലിൻ

വാഷിംഗ്ടണ്‍:  യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ വാഗ്ദാനം ചെയ്ത ശക്തമായ പിന്തുണ നീണ്ടയുദ്ധത്തിന് വഴിയൊരുക്കുമെന്ന് മോസ്‌കോ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി. യുക്രെയ്ന്‍, റഷ്യ യുദ്ധം പത്തുമാസം പിന്നിടുമ്പോള്‍ അമേരിക്കയും സഖ്യകക്ഷികളും റഷ്യക്കെതിരെ നടത്തികൊണ്ടിരിക്കുന്ന ഉപരോധം അപലപനീയമാണെന്നും റഷ്യന്‍ വിദേശകാര്യ വകുപ്പു വക്താവ് മറിയാ സക്കറോവ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുക്രയ്‌ന് അമേരിക്കയും, സഖ്യകക്ഷികളും എത്രമാത്രം മിലിട്ടറി പിന്തുണ നല്‍കിയാലും അവര്‍ക്ക് ഒന്നും നേടാനാവില്ലെന്നും മറിയ കൂട്ടിചേര്‍ത്തു. ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കി അമേരിക്ക നല്‍കുന്ന പിന്തുണക്ക് നന്ദി പറഞ്ഞു കൊണ്ടു വാഷിംഗ്ടണില്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയാണ് റഷ്യയെ പ്രകോപിപ്പിച്ചത്. പാട്രിയറ്റ് എയര്‍ മിസ്സൈല്‍ ഡിഫന്‍സ് സിസ്റ്റം തുടങ്ങിയ അതിനൂതനമായ ഉപകരണങ്ങള്‍ യുക്രയ്‌ന് നല്‍കുന്നതിന് 1.8 ബില്യണ്‍ ഡോളറാണ് അമേരിക്കാ വാഗ്ദാനം ചെയ്തിരിക്കുന്നു. ക്രോയ്‌സ് മിസ്സൈലിനെ തകര്‍ക്കുവാന്‍ കഴിയുന്ന ഈ…

ഹൂസ്റ്റണ്‍ മോസ്‌കിന് നേരെ അതിക്രമം; 30,000 ഡോളറിന്റെ നാശനഷ്ടമെന്ന് ഡയറക്ടര്‍

ഹൂസ്റ്റണ്‍: സൗത്ത് ഹൂസ്റ്റണിലുള്ള ക്വന്‍ ഇസ്ലാമിക് സെന്ററിനുനേരെ നടന്ന ആക്രമണത്തില്‍ 30,000 ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‌സണ്‍ സാഹിദ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഉണ്ടായ ആക്രണത്തില്‍ മോസ്‌കിനകത്തെ പ്രോജക്റ്റര്‍, റ്റി.വി., വാതിലുകള്‍ എന്നിവ പൂര്‍ണ്ണായും നശിപ്പിക്കപ്പെട്ടു. മൂന്നാമത്തെ തവണയാണ് ഇതേ മോസ്‌കിനു നേരെ ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നതെന്ന് സാഹിദ് പറഞ്ഞു. സമീപത്തുള്ള ക്യാമറകളില്‍ നിന്നും മോസ്‌കിനകത്തുള്ള പ്രാര്‍ത്ഥനാ ഹാളിലേക്ക് പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പ്രവേശിക്കുന്നത് വ്യക്തമായി കാണാം. തുടര്‍ന്ന് സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിലേക്കും പ്രവേശിക്കുന്നതും അവിടെയുള്ള വിലപ്പെട്ട ഉപകരണങ്ങള്‍ തകര്‍ക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് ഇതിനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അ്‌ന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഹേറ്റ് ക്രൈമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മോസ്‌ക് അടച്ചിടുവാന്‍ ഉദേശിക്കുന്നില്ലെന്നും, ഫെന്‍സുകള്‍ കെട്ടിയുയര്‍ത്തിയും, കൂടുതല്‍ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിച്ചും സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ഡയറക്ടര്‍…

ഡാളസില്‍ നിന്നും കാണാതായ പെരുമ്പാമ്പിനെ ആറു മാസങ്ങള്‍ക്കുശേഷം ഓസ്റ്റിനില്‍ കണ്ടെത്തി

ഡാളസ്: ഡാളസ് ഏരിയായില്‍ നിന്നും ആറുമാസം മുമ്പു 16 അടി നീളമുള്ള പെരുമ്പാമ്പിനെ ഒടുവില്‍ കണ്ടെത്തിയത് ഓസ്റ്റിനിലുള്ള ഒരു വീടിന്റെ ഗാരേജില്‍ നിന്ന്. ഓസ്റ്റിനിലുള്ള ചില വീട്ടുകാര്‍ ഓസ്റ്റിനില്‍ ആനിമല്‍ സെന്ററില്‍ വിളിച്ചു പതിനാറ് അടിയുള്ള പെരുമ്പാമ്പിനെ പിടിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഡിസംബര്‍ 20ന് ഓസ്റ്റിന്‍ മൃഗശാലാധികൃതര്‍ അറിയിച്ചു. ജൂലായ് മാസം മുതല്‍ പല സ്ഥലങ്ങളിലും ഈ പെരുമ്പാമ്പിനെ കണ്ടതായി പലരും സെന്ററില്‍ വിളിച്ചു പറഞ്ഞിരുന്നു. ഗാരേജില്‍ നിന്നും പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് ഓസ്റ്റിനിലുള്ള മൃഗശാലയില്‍ കൊണ്ടുവരികയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ പെരുമ്പാമ്പ് ഡാളസ്സിലെ ഒരു വീട്ടുടമസ്ഥന്റേതാണെന്ന് കണ്ടെത്തി. മൃഗശാലാധികൃതര്‍ അയാളുമായി ബന്ധപ്പെട്ടു. ആറു മാസം മുമ്പു ഡാളസ്സില്‍ നിന്നും പെരുമ്പാമ്പിനെ ഒരു ചടങ്ങില്‍ കെട്ടിയശേഷം കാറിന്റെ പുറകിലുള്ള സീറ്റില്‍ വെച്ചിരുന്നു. വഴിയില്‍ വെച്ചു കാര്‍ ഒരു അപകടത്തില്‍പ്പെട്ടു. ഇതേ സമയം ആരോ കാറിനകത്തു സൂക്ഷിച്ചിരുന്ന ചാക്ക്…

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: “വാരിയൻ കുന്നൻ നഗർ” നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം: വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ നഗരി നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് കിസ്സ പാട്ട് രചയിതാവും മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റി അംഗവുമായ യോഗ്യൻ ഹംസ നഗരിയിൽ കാൽനാട്ടി. ഡിസംബർ 29- ന് നടക്കുന്ന ഒരു ലക്ഷത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ നടന്ന സ്വതന്ത്ര സമര പോരാട്ടത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വാരിയൻ കുന്നൻ നഗർ എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് സംസ്ഥാന സമ്മേളന ജനറൽ കൺവീനർ റസാഖ് പാലേരി പറഞ്ഞു. രാജ്യത്ത് സംഘപരിവാർ രൂപപ്പെടുത്താൻ ശ്രമിക്കുന്ന വംശീയ ഉന്മൂല ശ്രമത്തിനെതിരെയുള്ള ശക്തമായ താക്കിയതായി സംസ്ഥാന സമ്മേളനം മാറുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയാൽ ഇ.സി ആയിശ, കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ്, അഷ്‌റഫ്‌ കെ കെ, സാദിഖ്‌ ഉളിയിൽ, ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, നൗഷാദ് ചുള്ളിയൻ തുടങ്ങിയവർ പങ്കെടുത്തു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ്…

ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കരുതെന്ന് ഫാർമസികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: ഫിസിഷ്യൻമാരുടെ കുറിപ്പടി ഇല്ലാതെ ആൻറിബയോട്ടിക്കുകൾ വിൽക്കാൻ ഒരു ഫാർമസികൾക്കും അനുമതി നൽകില്ലെന്നും അങ്ങനെ ചെയ്താൽ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ പോകുന്നു. കുറിപ്പടി ഇല്ലാതെ ഏതെങ്കിലും ഫാർമസി ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതായി കണ്ടെത്തിയാൽ അവരുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പില്‍ പറയുന്നു. കുറിപ്പടി ഇല്ലാതെ മരുന്ന് വില്‍ക്കുന്ന വ്യാപാരികൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു. മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ക​ര്‍​സാ​പ്പ് (കേ​ര​ള ആ​ന്റി മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് സ്ട്രാ​റ്റ​ജി​ക് ആ​ക്ഷ​ന്‍ പ്ലാ​ന്‍) വാ​ര്‍​ഷി​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇത് സംബന്ധിച്ച് നി​ര്‍​ദേ​ശം. കേ​ര​ള​ത്തി​ലെ ആ​ന്‍റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധ​ത്തി​ന്‍റെ തോ​ത് അ​റി​യാ​നും അത​നു​സ​രി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്തന​ങ്ങള്‍ ക്രോ​ഡീ​ക​രി​ക്കാ​നു​മാ​യി ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി ആ​ന്‍റി ബ​യോ​ഗ്രാം (എ.​എം.​ആ​ര്‍ സ​ര്‍​വെ​യ​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട്) പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പ​ല രോ​ഗാ​ണു​ക്ക​ളി​ലും ആ​ന്‍റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധ​ത്തി​ന്‍റെ തോ​ത് കൂ​ടി​വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ…

ബഫർ സോൺ: ജനജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് നടപടികൾ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബഫര്‍ സോണില്‍ നിന്ന് പൂർണമായും ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ശക്തമായ നിലപാടാണ്. മറിച്ചുള്ള പ്രചാരണം തള്ളിക്കളയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒഴിവാകണം, കൃഷി നിര്‍ത്തണം എന്നൊക്കെ പറയുന്നത് വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജയറാം രമേശ് കേന്ദ്ര മന്ത്രിയായിരിക്കെയാണ് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചത്. അന്ന് ജയറാം രമേശ് കടുത്ത നിര്‍ബന്ധ ബുദ്ധിയാണ് കാണിച്ചത്. ബഫര്‍ സോണ്‍ നടപ്പാക്കുന്നില്ലെന്ന് കേരളത്തെ ജയറാം രമേശ് കുറ്റപ്പെടുത്തി. ജനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ ബഫർ സോൺ നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ബഫർ സോൺ 12 കിലോമീറ്ററിൽ നിന്ന് ഒരു കിലോമീറ്ററായി…

ഇന്തോ-ഫ്രഞ്ച് പരമ്പര കൊലയാളി ചാൾസ് ശോഭരാജിനെ 19 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചിപ്പിക്കാൻ നേപ്പാൾ കോടതി ഉത്തരവിട്ടു

കാഠ്മണ്ഡു: ഇൻഡോ-ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ പ്രായം കണക്കിലെടുത്ത് മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി ഉത്തരവിട്ടു. വിട്ടയച്ച് 15 ദിവസത്തിനകം നാടുകടത്താനും കോടതി ഉത്തരവില്‍ പറയുന്നു. ഇന്ത്യൻ, വിയറ്റ്നാമീസ് മാതാപിതാക്കളുടെ ഫ്രഞ്ച് പൗരത്വമുള്ള ശോഭ്‌രാജ്, വ്യാജ പാസ്‌പോർട്ടുമായി യാത്ര ചെയ്‌തതിനും 1975-ൽ അമേരിക്കൻ വിനോദസഞ്ചാരിയായ കോണി ജോ ബോറോൻസിച് (29), കനേഡിയൻ ലോറന്റ് കാരിയർ (26) എന്നിവരെ കൊലപ്പെടുത്തിയതിനും 2003 മുതൽ കാഠ്മണ്ഡു സെൻട്രൽ ജയിലിലാണ്. 78 വയസ്സുള്ള ശോഭരാജിന് യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വർഷവും വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷവും തടവിനും ശിക്ഷിക്കപ്പെട്ടു. കനേഡിയൻ പൗരന്റെ കൊലപാതകത്തിൽ കോടതി ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല. അതേസമയം, ശോഭരാജ് 19 വർഷം ജയിലിൽ കഴിഞ്ഞു. 1975ൽ കാഠ്മണ്ഡു, ഭക്തപൂർ ജില്ലാ കോടതികൾ രണ്ട് കൊലപാതകങ്ങളിലും ശോഭരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2010-ൽ കാഠ്മണ്ഡു ജില്ലാ കോടതി…