നാടിനെ വിറപ്പിച്ച കാട്ടാനയെ മയക്കു വെടി വെച്ച് നിരീക്ഷിച്ച് ടാസ്ക് ഫോഴ്സ്

പാലക്കാട്: നാലു വർഷമായി നാട്ടിൽ കറങ്ങിനടന്ന് ജനങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പനാനയെ മയക്കു വെടി വെച്ചു. ആന മയങ്ങാന്‍ 45 മിനിറ്റ് എടുക്കുമെന്നും ഈ സമയം നിർണായകമാണെന്നും സംഘം അറിയിച്ചു. ആന ഇപ്പോൾ ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണത്തിലാണ്. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണി ക്യാമ്പിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ കാട്ടുകൊമ്പൻ ധോണിയിൽ എവിടെയാണെന്നതിനെ കുറിച്ച് കൃത്യമായ വിവരം വനംവകുപ്പിന് ലഭിച്ചിരുന്നു. തുടർന്നാണ് മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കാട്ടാനയെ ടാസ്ക് ഫോഴ്സ് കണ്ടെത്തിയത്. പിന്നീട് വനം ചീഫ് ഫോറസ്‌റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും മയക്കുവെടി വയ്‌ക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി മൂന്ന് കുങ്കിയാനകളെയും എത്തിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ റെയ്ഞ്ച്‌ ഓഫീസർ എൻ. രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ പ്രവർത്തനസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിൽ സുപ്രധാന പങ്കുവഹിച്ചത്.

പാറ്റൂർ ആക്രമണ കേസില്‍ സംഘത്തലവൻ ഓം പ്രകാശിന്റെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ്

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓം പ്രകാശിന്റെ കവടിയാറിലെ ഫ്‌ളാറ്റിൽ പൊലീസ് റെയ്ഡ് നടത്തി. പൂട്ടിയിട്ടിരുന്ന ഫ്‌ളാറ്റിന്റെ വാതിൽ തകർത്താണ് സംഘം അകത്ത് കടന്നത്. ഇന്നലെ രാത്രി നടന്ന റെയ്‌ഡിൽ മൂന്ന് എടിഎം കാർഡുകൾ പോലീസിന് ഫ്ലാറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. ബാങ്ക് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. പാറ്റൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഓം പ്രകാശിൻറെ കൂട്ടാളികൾ ആക്രമണത്തിനായി ഉപയോഗിച്ച വാഹനവും ഇതേ ഫ്ലാറ്റിൻറെ പാർക്കിംഗ് ഏരിയയിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ഓം പ്രകാശിന്റെ ഡ്രൈവർമാരായ ഇബ്രാഹിം റാവുത്തർ, സൽമാൻ എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിലെ ആരിഫ്, ആസിഫ്, രഞ്ജിത്ത്, ജോമോൻ എന്നിവരും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഓം പ്രകാശിനൊപ്പം ഇവർ ഒളിവിൽ പോയതെന്നാണ് പോലീസിന്റെ അനുമാനം. എന്നാൽ അഭിഭാഷകരുടെ സഹായത്തോടെ ഇന്നലെ രാവിലെ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.…

ഇന്നത്തെ രാശിഫലം (ജനുവരി 22, ഞായര്‍)

ചിങ്ങം: ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. ജോലിസ്ഥലത്ത് സഹപ്രവർത്തകർ അനിഷ്‌ടം കാണിക്കുകയും നിസ്സഹകരിക്കുകയും ചെയ്‌തേക്കാം. കാര്യങ്ങൾ ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടാകാം. എതിരാളികൾ കൂടുതൽ പ്രതിബന്ധങ്ങളുണ്ടാക്കിയേക്കും. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടിൽനിന്നുള്ള ചീത്ത വാർത്ത നിങ്ങളെ ഉത്കണ്ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. നിരാശയ്ക്ക് കീഴടങ്ങരുത്. കന്നി: ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങൾ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഭൗതിക ചർച്ചകളിൽ നിന്ന് അകന്നുനിൽക്കുക. ഊഹക്കച്ചവടത്തിനും മുതൽമുടക്കിനും ഇന്ന് അനുയോജ്യമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂർവം സമയം ചെലവിടും. തുലാം: മാനസിക സംഘർഷത്തിൻറെയും അതിവൈകാരികതയുടെയും ദിവസമാണ്. പ്രതികൂലചിന്തകൾ നിങ്ങളെ നിരാശനാക്കാം. കുടുംബ പ്രശ്‌നങ്ങൾ ഉത്കണ്‌ഠയുളവാക്കും. യാത്രയ്ക്ക് ശുഭകരമായ ദിവസമല്ല. കുളങ്ങൾ, കിണറുകൾ, നദികൾ എന്നിവയിൽ നിന്ന് അകന്ന് നിൽക്കുക. ഉറക്കമില്ലായ്‌മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ, വസ്‌തു തർക്കങ്ങളിൽ നിന്ന് അകന്നുനിൽക്കുക. വൃശ്ചികം: ദിവസം മുഴുവൻ ഉത്സാഹവും ഉന്മേഷവും തോന്നും. പുതിയ പദ്ധതികളും പ്രവർത്തനങ്ങളും വന്നുചേരും. സഹപ്രവർത്തകർ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനെയോ ബന്ധുവിനേയോ കണ്ടുമുട്ടാൻ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. സഹോദരങ്ങൾ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം…

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT) 2023 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘടനം “വർണോത്സവം – An Evening of Colorful Extravaganza ” ജനുവരി 28 നു

ഫ്ലോറിഡ: 2014 ൽ ഫ്ലോറിഡയിലെ ടാമ്പാ എന്ന കൊച്ചു തുരുത്തിൽ രൂപം കൊണ്ട മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT), 2023 ൽ മറ്റുള്ള കൂട്ടായ്മകൾക്ക് മാതൃക ആക്കാവുന്ന പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോവുന്നത്. സുനിത ഫ്‌ളവർഹിൽ (പ്രസിഡന്റ് ), ജിഷ തത്തംകുളം (വൈസ് പ്രസിഡന്റ് ) , ഷിറ ഭഗവാട്‌ല (സെക്രട്ടറി ), അനഘ ഹരീഷ് (ട്രെഷറർ ) പ്രീത കണ്ണേത് ജോർജ് (ജോയിന്റ് സെക്രട്ടറി ) രശ്മി മേനോൻ (ജോയിന്റ് ട്രെഷറർ ) റോസമ്മ മാത്തുക്കുട്ടി (സീനിയർ ഫോറം കോഓർഡിനേറ്റർ ), മെൽവിൻ ബിജു (യൂത്ത് ഫോറം കോഓർഡിനേറ്റർ ), സ്മിത മന്നാഡിയാർ (ഗാർഡനിങ് കോഓർഡിനേറ്റർ ) അനീറ്റ കുര്യാക്കോസ് (കിഡ്സ് ഫോറം കോഓർഡിനേറ്റർ ) എന്നിവർ ഔദ്യോഗികമായി സ്ഥാനം ഏൽക്കുമ്പോൾ, സ്ത്രീ സമത്വം, സ്വാതന്ത്രം തുടങ്ങിയ ആശയങ്ങൾ പ്രവർത്തികമാക്കിക്കൊണ്ടാണ് വനിതകൾ മാത്രം ഉള്ള നേതൃ…

ബൈഡന്റെ വസതിയിൽ 12 മണിക്കൂർ നീണ്ട റെയ്ഡ്; രഹസ്യരേഖകൾ പിടിച്ചെടുത്തു

വിൽമിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയർ വിൽമിംഗ്ടണിലുള്ള വസതിയിൽ 12 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിനെ തുടർന്ന് കൂടുതൽ രഹസ്യരേഖകൾ പിടിച്ചെടുത്തു. ജനുവരി 20 വെള്ളിയാഴ്ച രാവിലെ 9.45ന് ആരംഭിച്ച റെയ്ഡ് രാത്രി 10.30 വരെ നീണ്ടു. ബൈഡന്റെ വസതിയിൽ വർക്കിംഗ് ഏരിയ, ലിവിംഗ് റൂം, സ്റ്റോറേജ് സ്പെയ്സ് എന്നിവിടങ്ങളിൽ വിശദമായ പരിശോധന നടത്തിയതായി ബൈഡന്റെ പേഴ്സണൽ അറ്റോർണി ബോബു ബോവർ സ്ഥിരീകരിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണു രേഖകൾ പിടികൂടിയ വാർത്ത പുറത്തുവന്നതോടെ ബൈഡൻ പ്രതികരിച്ചത്. ബൈഡന്റെ വസതിയിൽ റെയ്ഡ് നടക്കുമ്പോൾ ബൈഡന്റെ പേഴ്സണൽ ലീഗ് ടീമംഗങ്ങളും വൈറ്റ്ഹൗസ് കൗൺസിൽസ് ഓഫിസും സ്ഥലത്തുണ്ടായിരുന്നു. ക്ലാസിഫൈഡ് ഡോക്യുമെന്റ്സ് വിവാദമായതോടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസും ഈ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. യുഎസ് ജുഡീഷ്യറി കമ്മിറ്റി പിടിച്ചെടുത്ത രേഖകൾ പരിശോധിക്കണമെന്ന് സ്പെഷൽ കൗൺസിൽ റിച്ചാർഡ് എറിനോട് ആവശ്യപ്പെട്ടു. ജനുവരി…

നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം!

നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം, എന്നതിനെ കുറിച്ചു മനസിലാക്കുന്നതിനുമുമ്പ് എന്താണ് അറിവ് എന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഒരാളുടെ അനുഭവത്തിലൂടെയോ, വിദ്യാഭ്യാസത്തിലൂടെയോ, നേടിയ വസ്തുതകൾ, വിവരങ്ങൾ, അല്ലെങ്കിൽ കഴിവുകൾ, എന്നിവയെല്ലാം അറിവുകളുടെ രീതിയായി പരിഗണിക്കുന്നു. ഇതിനെ പ്രായോഗിക വൈദഗ്ദ്ധ്യം, അല്ലെങ്കിൽ വ്യക്തമായ ഒരു വിഷയത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ധാരണ എന്നിവയായി കണക്കാക്കുന്നു. ഇത്തരം അറിവുകൾ മറ്റുള്ളവരിൽ കാഴ്ചപ്പാട് വളർത്താനും, പ്രൊഫഷണൽ ബന്ധങ്ങൾ ശക്തിപ്പെടുത്താനും, കഴിയും. കൂടാതെ ഇത്തരം അറിവുകൾ മറ്റുള്ളവരുമായി പങ്കിടുമ്പോൾ, അത് നിങ്ങളുടെ സ്വന്തം അറിവിനെ ആഴത്തിലാക്കാനും നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഉൾപ്പെടുത്താനും സഹായിക്കുന്നു. അറിവ് അല്ലെങ്കിൽ വിവരങ്ങൾ തമ്മിൽ എന്താണ് വ്യത്യാസം?. അറിവ് പങ്കുവയ്ക്കുന്നതിൻ്റെ നേട്ടങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഇത് വ്യക്തമാക്കേണ്ടത് പ്രധാനമാണ്. വിവരങ്ങൾ യഥാർത്ഥത്തിൽ എന്തിൻ്റെയെങ്കിലും ഡാറ്റയോ വിശദാംശങ്ങളോ മാത്രമാണ്. എന്നാൽ ആ ഡാറ്റ മനസ്സിലാക്കുകയും അത് കൂടുതൽ ഉപയോഗിക്കുകയും ചെയ്ത ഒരാളുടെ അനുഭവത്തിലേക്കും, ജീവിതത്തിലേക്കും,…

വിദ്യാഭ്യാസ വായ്പാ പദ്ധതി: പുതിയ തീരുമാനങ്ങള്‍ യുഎസ് ഭരണകൂടം പുറത്തിറക്കി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാഭ്യാസ വായ്പാ പദ്ധതി പ്രകാരം 32,800 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പ്രതിമാസ തിരിച്ചടവുകള്‍ നല്‍കേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് പദ്ധതിയെക്കുറിച്ചുള്ള പുതിയ തീരുമാനങ്ങള്‍ യുഎസ് ഭരണകൂടം പുറത്തിറക്കി. മുന്‍കാലങ്ങളില്‍ 40000 ഡോളര്‍ വാര്‍ഷിക വരുമാനമുള്ള, കടം വാങ്ങുന്നയാള്‍ക്ക് അവരുടെ വിദ്യാഭ്യാസ വായ്പകള്‍ക്കായി ഏകദേശം 151ഡോളര്‍ പ്രതിമാസ തിരിച്ചടവ് ഉണ്ടായിരുന്നു. പുതുക്കിയ പ്ലാന്‍ പ്രകാരം അവരുടെ തിരിച്ചടവ് 30 ഡോളര്‍ ആയി കുറയും. കണക്കുകൂട്ടലുകള്‍ അനുസരിച്ച് വാര്‍ഷിക വരുമാനം 90000 ഡോളര്‍ ഉള്ള ഒരു വ്യക്തിയുടെ പേയ്മെന്റുകള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ 568 ഡോളറില്‍ നിന്ന് 238 ഡോളര്‍ ആയി കുറയുമെന്നാണ് റിപ്പോര്‍ട്ട്.അതുപോലെ, ഏകദേശം $32,800-ൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് കുടിശ്ശിക പേയ്‌മെന്റുകളൊന്നും നൽകേണ്ടതില്ല. നിലവിലെ റീപേ സ്‌കീം പ്രകാരം വായ്പയെടുക്കുന്നവർ അവരുടെ വിവേചനാധികാര വരുമാനത്തിന്റെ 10% തുല്യമായ…

മോഡിയുടേത് ചോര മണക്കുന്ന കൈകളാണെന്ന് ലോകം വീണ്ടും വിളിച്ച് പറയുന്നു: സോളിഡാരിറ്റി

ഗുജറാത്ത് വംശഹത്യക്ക് കാർമികത്വം വഹിച്ച ചോര പുരണ്ട കൈകളാണ് ഇന്ത്യയെ നയിക്കുന്നതെന്ന സത്യം എത്ര ശ്രമിച്ചാലും മറച്ച് വെക്കാനാവില്ല എന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ്. ഈ യാഥാർഥ്യം വ്യക്തമാക്കുന്നതാണ് ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ ഇതുവരെ പുറത്തുവിടാത്ത രഹസ്യരേഖ അടങ്ങുന്നതാണ് ബ്രിട്ടനിൽ ചൊവ്വാഴ്ച ബി.ബി.സി-ടു സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി. മുസ്ലിം വിരുദ്ധ വംശീയത ഭരണകൂട രൂപം പ്രാപിച്ച രാജ്യത്ത് മോഡിയുടേത് ചോരമണക്കുന്ന കൈകളാണെന്ന്‌ ലോകം വീണ്ടും വിളിച്ചു പറയുകയാണ് ഡോക്യുമെൻ്ററിയെന്നും ഇത്തരം ഓർമകൾ സംഘ് വിരുദ്ധ പോരാട്ടത്തിൻ്റെ അനിവാര്യതയാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി സുഹൈബ്. വംശീയതയാണ് നിലവിലെ ഇന്ത്യൻ ഭരണകൂടത്തിൻ്റെ അടിത്തറ. ഗുജറാത്ത് മുസ്ലിം വംശഹത്യക്ക് നേതൃത്വം നൽകി എന്നതായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ദേശീയ നേതാവായി ഉയരാൻ യോഗ്യനായത്. എന്നാൽ അതിനെ…

ഐസിഐസിഐ വായ്പാ തട്ടിപ്പ് കേസ്: വീഡിയോകോൺ ചെയർമാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

മുംബൈ: ഐസിഐസിഐ ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂതിന് ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. 2022 ഡിസംബർ 26 നാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ധൂതിനെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതികളായ മുൻ ഐസിഐസിഐ സിഇഒ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും സിബിഐയുടെ നിയമവിരുദ്ധ അറസ്റ്റിന്റെ പേരിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വേണുഗോപാൽ ദൂതിന്റെ അഭിഭാഷകൻ സന്ദീപ് ലദ്ദ കോടതിയിൽ ഹർജി നൽകിയത്. ഐസിഐസിഐ ബാങ്ക് മുൻ സിഇഒ-എംഡി ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ ന്യൂ പവർ റിന്യൂവബിൾസ് ലിമിറ്റഡിന്റെ (എൻആർഎൽ) ഉടമസ്ഥാവകാശം നേടാനും അനധികൃതമായി സമ്പാദിച്ച പണം കൈപ്പറ്റാനും കൂട്ടുപ്രതി സഹായിച്ചതായി സിബിഐ ആരോപിച്ചു. വീഡിയോകോൺ ഗ്രൂപ്പിന് വായ്പ നൽകുന്നവരുടെ കൺസോർഷ്യം 40,000 കോടി രൂപ വായ്പ നൽകിയതിലെ ക്രമക്കേട്…

ഹൈദരാബാദിൽ ആറ് ഡാറ്റാ സെന്ററുകൾ മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നു

ഹൈദരാബാദ്: സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ് ഹൈദരാബാദിൽ മൂന്ന് ഡാറ്റാ സെന്ററുകൾ കൂടി സ്ഥാപിച്ച് തങ്ങളുടെ ഡാറ്റാ സെന്റർ നിക്ഷേപം വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി തെലങ്കാന സർക്കാർ വ്യാഴാഴ്ച അറിയിച്ചു. മൈക്രോസോഫ്റ്റ് കഴിഞ്ഞ വർഷം മൂന്ന് കാമ്പസുകളുടെ ആദ്യ ക്യാപ്റ്റീവ് ഡാറ്റാ സെന്റർ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. നേരത്തെയുള്ള നിക്ഷേപ പ്രതിബദ്ധത ഹൈദരാബാദിൽ മൂന്ന് ഡാറ്റാ സെന്ററുകളായിരുന്നു, ഓരോന്നിനും കുറഞ്ഞത് 100 മെഗാവാട്ട് ഐടി ശേഷിയുള്ളപ്പോൾ, മൈക്രോസോഫ്റ്റ് ഇപ്പോൾ തെലങ്കാനയിലെ മൊത്തം 6 ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു, ഓരോ ഡാറ്റാ സെന്ററും ശരാശരി 100 മെഗാവാട്ട് ഐടി ലോഡ് നൽകുന്നു എന്ന് സർക്കാർ പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള അസ്യൂറിന്റെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിന് ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുക എന്ന മൈക്രോസോഫ്റ്റിന്റെ ലക്ഷ്യത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ ഡാറ്റാ സെന്ററുകൾ. എല്ലാ 6 ഡാറ്റാ സെന്ററുകളും അടുത്ത 10-15 വർഷത്തിനുള്ളിൽ ഘട്ടം…