ഷിംജിതയ്ക്ക് ജാമ്യമില്ല!

കോഴിക്കോട്: ദീപക് എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗൂഢാലോചനാ കുറ്റം ചുമത്തി അറസ്റ്റിലായ ഷിംജിത എന്ന യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് (ജനുവരി 27 ചൊവ്വ) ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളിയത്. ഈ മാസം ആദ്യം കണ്ണൂരിൽ വെച്ചാണ് ഓടുന്ന ബസിൽ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ ഷിംജിത പ്രചരിപ്പിച്ചത്. തുടര്‍ന്ന് സെയിൽസ്മാൻ യു. ദീപക് ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, പ്രതിയെ വിട്ടയക്കുന്നത് തെളിവുകൾ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇടയാക്കുമെന്ന പ്രോസിക്യൂഷന്റെ വാദത്തോട് മജിസ്ട്രേറ്റ് എം. ആതിര യോജിച്ചു. കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ മൊബൈൽ ഫോണിന്റെ ഫോറൻസിക് വിശകലനം നടത്തേണ്ടതുണ്ട്. ഷിംജിതയ്ക്ക് ദീപക്കിനെ മുമ്പ് പരിചയമുണ്ടായിരുന്നില്ലെന്നതുൾപ്പെടെയുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങൾ കോടതി അംഗീകരിക്കാൻ വിസമ്മതിച്ചു.…

ഇടുക്കിയുടെ മലനിരകളിൽ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; ‘കൂടോത്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അനൗൺസ് ചെയ്ത ‘കൂടോത്രം’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യറും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ചന്ദ്രൻ എന്നിവരും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മിഡിയയിലൂടെ ഡിജിറ്റൽ പുറത്തിറക്കി. ഹൊറർ, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് ജോണറുകളെ കൂട്ടിയിണക്കി എത്തുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പച്ചപ്പും കോടമഞ്ഞും നിറഞ്ഞ ഇടുക്കിയുടെ ഭംഗിക്കൊപ്പം ഭയത്തിൻ്റെയും കൗതുകത്തിൻ്റെയും നിഴൽ വീഴ്ത്തുന്നതാകും ചിത്രത്തിൻ്റെ പ്രമേയം എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. നടൻ ബൈജു ഏഴുപുന്ന സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ഇടുക്കി ആണ്. സാൻജോ പ്രൊഡക്ഷൻസിൻ്റെ…

വ്ലോഗര്‍ ഷിംജിത മുസ്തഫയുടെ ജാമ്യ ഹര്‍ജിയില്‍ നിര്‍ണ്ണായക വിധി ഇന്ന്

കോഴിക്കോട്: വ്ലോഗര്‍ ഷിംജിത മുസ്തഫയെ ബസില്‍ വെച്ച് പീഡിപ്പിച്ചെന്ന് വരുത്തിത്തീര്‍ത്ത് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായ ഷിംജിതയുടെ ജാമ്യ ഹര്‍ജിയില്‍ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫ (35) ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. ബസിൽ നിന്ന് ഒരു വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഷിംജിത, ബസ്സില്‍ വെച്ച് ഒരാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് വീഡിയോ പ്രചരിപ്പിച്ചത്, ആ വ്യക്തി ദീപക് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. വീഡിയോ വൈറലായതോടെ കടുത്ത മനോവിഷമത്തിലായ ദീപക് തന്റെ സുഹൃത്തുക്കളോട് നിരപരാധിത്വം പ്രഖ്യാപിക്കുകയും അപമാനം മൂലം ആത്മഹത്യ ചെയ്യുകയും ചെയ്തു. ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിന്റെ…

ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു

കോഴിക്കോട്: മർകസ്‌ അമ്പതാം വാർഷികത്തോടനുബന്ധിച്ച് മർകസ് സെൻ്റർ ഓഫ് എക്സലൻസായ മദീനത്തുന്നൂറിൻ്റെ അഡ്വാൻസ്ഡ് കാമ്പസായ ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പിൻ്റെ പ്രൊജക്ട് ലോഞ്ചിംഗ് കോഴിക്കോട് നോളജ് ഗാർഡനിൽ നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ ലോഞ്ചിങ്ങിന് നേതൃത്വം നൽകി. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാർഥന നടത്തി. സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷനറി ടോക്ക് നടത്തി. അബൂബക്കർ സഖാഫി വെണ്ണക്കോട് സ്കോളർലി ടോക്കും, ഡോ. ഷാഹുൽ ഹമീദ് നൂറാനി അച്ചീവ്മെൻറ് മാപ്പിങ്ങും നിർവഹിച്ചു. സയ്യിദ് മുഹമ്മദ് മെഹ്ദി മിയ ചിശ്തി അജ്മീർ സമാപന പ്രാർഥന നടത്തി.…

ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപബ്‌ളിക് ദിനം ആവശ്യപ്പെടുന്നത്

ദോഹ:  ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ  ശക്തി  ഇന്ത്യന്‍ ഭരണഘടനയാണെന്നും ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപബ്‌ളിക് ദിനം ആവശ്യപ്പെടുന്നതെന്നും റിപബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും അല്‍ സുവൈദ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും സമത്വവും അവകാശങ്ങളും ഉറപ്പാക്കുന്ന ഭരണഘടനയാണ് രാജ്യത്തെ ഐക്യത്തോടെ മുന്നോട്ട് നയിക്കുന്നത്. ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണസംവിധാനം ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തമാക്കുന്നു. ജനാധിപത്യം എന്നത് വോട്ടുചെയ്യുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്റെ മുന്നില്‍ സമത്വം, മാധ്യമസ്വാതന്ത്ര്യം, സാമൂഹിക നീതി എന്നിവയെല്ലാം ചേര്‍ന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം. ഈ മൂല്യങ്ങള്‍ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്.അതിനാല്‍, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത് ഒരു വിശേഷണം മാത്രമല്ല; അത് നമ്മള്‍ കാത്തുസൂക്ഷിക്കേണ്ട ഒരു മഹത്തായ പൈതൃകമാണ്. ജനാധിപത്യ മൂല്യങ്ങള്‍ ജീവിതത്തില്‍…

രാശിഫലം (27-01-2026 ചൊവ്വ)

ചിങ്ങം: കാഴ്ച്ചപ്പാടിൽ മാറ്റംവരുത്തുന്നത് മുന്നേറാൻ സാധിക്കുന്നതുകൊണ്ട് ഹൃദയത്തിനുപകരം തലച്ചോർ പറയുന്നത് കേൾക്കുക. ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. മുഴുവനായും ഇതൊരു നല്ല ദിവസമാണ്. കന്നി: ഒരുപാട് ഹൃദയങ്ങൾ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുംതോറും വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും. തുലാം: പ്രഭാപൂരിതമായ ഒരു പ്രഭാതത്തിലേക്കാണ് കണ്ണുതുറക്കുക. ഇന്ന് മുഴുവന്‍ അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ചില ചിന്തകള്‍ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുമ്പും രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് വഴി തെളിയിക്കും. എതിരാളികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനല്‍ ശ്രദ്ധപുലര്‍ത്തുക. അനുകൂലമല്ലാത്തതുകൊണ്ട് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. സാമ്പത്തിക നേട്ടത്തിനും യാത്രക്കും സാധ്യത കാണുന്നു. വൃശ്ചികം: ബൗദ്ധിക ചര്‍ച്ചകളുടേയും സാമൂഹികമായ ആശയവിനിമയങ്ങളുടേയും ദിവസമായിരിക്കും. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ്. ഭാഗ്യവേള തുടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരവുമാണ്. സ്വാദിഷ്‌ടമായ…

ബൈബിൾ മെമ്മറി വേഴ്സസ് ചാമ്പ്യൻ – 83 വയസ്സുള്ള ചിന്നമ്മ ജോർജ്ജ്

വിശ്വാസം, അച്ചടക്കം, ദൈവകൃപ എന്നിവയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, ചിന്നമ്മ ജോർജ് (വയസ്സ് 83) വീണ്ടും മെമ്മറി വേഴ്സസ് എഴുത്ത് മത്സരത്തിൽ ഒന്നാം സമ്മാനം നേടി, ദൈവവചനം ഹൃദയത്തിൽ എഴുതിയിരിക്കുമ്പോൾ പ്രായം ഒരു തടസ്സമല്ലെന്ന് വീണ്ടും തെളിയിച്ചു. ക്രൈസ്റ്റ് അസംബ്ലി ഓഫ് ഗോഡ് സംഘടിപ്പിച്ച മത്സരം, പങ്കെടുക്കുന്നവരെ ഒരു മണിക്കൂറിനുള്ളിൽ ബൈബിൾ മെമ്മറി വേഴ്സസ് കൃത്യമായി എഴുതാൻ വെല്ലുവിളിക്കുന്നതായിരുന്നു. ശരിയായ റഫറൻസുകൾ ഉൾപ്പെടെ.186 ബൈബിൾ വാക്യങ്ങൾ കൃത്യമായി എഴുതി എല്ലാവരെയും അത്ഭുതപ്പെടുത്തി, തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സമ്മാനം നേടി. ഡിസംബർ 13 ന് നടന്ന സഭാ വാർഷികാഘോഷ വേളയിൽ അവാർഡ് സമ്മാനിച്ചു. സീനിയർ പാസ്റ്റർ റവ. ജോർജ് പി. ചാക്കോയിൽ നിന്ന് അവർക്ക് ഒരു ട്രോഫിയും പ്രത്യേക അംഗീകാരവും, അവരുടെ പേരിൽ വ്യക്തിഗതമാക്കിയ ഒരു ബൈബിളും  നൽകി ആദരിച്ചു. രണ്ടാം സമ്മാനം ലിസി ഈപ്പനും മൂന്നാം സമ്മാനം സൂസമ്മ…

പോൾ തോമസ് ഇടാട്ടുകാരൻ നിര്യാതനായി

ഡാളസ്/കൊച്ചി :സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിലെ സണ്ണി വെയ്‌ൽ വെസ്റ്റ് വാർഡ് (സെന്റ് തെരേസ/ലിറ്റിൽ ഫ്ലവർ) അംഗം മിസ്റ്റർ പോൾ തോമസ് ഇടാട്ടുകാരൻ നിര്യാതനായി. 2026 ജനുവരി 27 ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 10:12-ന് കൊച്ചി രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കുടുംബം: പരേതൻ ലിൻസി തോമസിന്റെ ഭർത്താവാണ്. ജോയൽ തോമസ്, ജിയ തോമസ് എന്നിവർ മക്കളാണ്. സംസ്കാര ശുശ്രൂഷകൾ ഡാളസിലെ സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ നടത്തുന്നതാണ്. സംസ്കാര സമയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും. പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം, ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും വികാരി റവ. ഫാ. സിബി സെബാസ്റ്റ്യൻ MST, പാരിഷ് കൗൺസിൽ സെക്രട്ടറി സുജ കൈനിക്കര എന്നിവർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: ചർച്ച് ഓഫീസ്: 972-240-1100 വികാരി: 346-270-0262

2024-ൽ ആകെ അനുവദിച്ച എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യക്കാരെന്നു റിപ്പോർട്ട്

ടെക്സാസ്: സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകി ടെക്സാസ് ഗവർണർ. അമേരിക്കൻ പൌരന്‍മാരായ തൊഴിലാളികളെ സംരക്ഷിക്കാനാണ് നീക്കമെന്നാണ് ടെക്സാസ് ഗവർണറായ ഗ്രെഗ് അബോട്ട് നിർദ്ദേശത്തേക്കുറിച്ച് വിശദമാക്കുന്നത്. അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയാണ് 2027 മെയ് 31 വരെ പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ റിപ്പബ്ലിക്കൻ ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. ഫെഡറൽ പ്രോഗ്രാമിലെ ദുരുപയോഗങ്ങൾ തടയുന്നതിനും അമേരിക്കക്കാർക്ക് അവസരം ലഭിക്കുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ, സർവ്വകലാശാലകൾ, ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയിൽ പരിശോധന നടത്തിയതിന് പിന്നാലയാണ് നിർദ്ദേശം. ടെക്സസ് സമ്പദ്‌വ്യവസ്ഥ ടെക്സസിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രയോജനകരമാകണമെന്ന് ഗ്രെഗ് അബോട്ട് വ്യക്തമാക്കുന്നത്. യോഗ്യരായ അമേരിക്കൻ തൊഴിലാളികളെ നിയമിക്കുന്നതിന് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്താതെ വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തിന് നിയമിക്കാൻ ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഗ്രെഗ് അബോട്ട് ആരോപിക്കുന്നത്.…

യുഎസ് പൗരത്വമുള്ള അഞ്ചുവയസ്സുകാരിയെ നാടുകടത്തി; ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം

അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ നടപടി. ടെക്സസിലെ ഓസ്റ്റിനിൽ ജനിച്ചു വളർന്ന ജെനസിസിനെയും അമ്മ കാരെൻ ഗുട്ടറസിനെയും ജനുവരി 11-നാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. അമ്മയ്ക്കെതിരെയുള്ള പഴയ നാടുകടത്തൽ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കുട്ടി അമേരിക്കൻ പൗരയാണെന്ന വാദം അധികൃതർ ചെവിക്കൊണ്ടില്ല. അഭിഭാഷകനെയോ കോടതിയെയോ സമീപിക്കാൻ അനുവദിക്കാതെ രഹസ്യമായി ഹോട്ടലിൽ പാർപ്പിച്ച ശേഷമാണ് ഇവരെ നാടുകടത്തിയത്. നിലവിൽ ഹോണ്ടുറാസിലുള്ള ജെനസിസിന് അവിടുത്തെ ഭാഷയോ സാഹചര്യങ്ങളോ അറിയില്ല. മകളുടെ ഭാവി കണക്കിലെടുത്ത് അവളെ തിരികെ അമേരിക്കയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് അയക്കാൻ അമ്മ തീരുമാനിച്ചിരിക്കുകയാണ്. അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം നൽകുന്ന നിയമം നിർത്തലാക്കാൻ ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ഏകദേശം 53 ലക്ഷം യുഎസ് പൗരത്വമുള്ള കുട്ടികൾ…