വിവേക് രാമസ്വാമി: രാഷ്ട്രീയ വിജയത്തിനുവേണ്ടി മനുഷ്യത്വവും മാന്യതയും ബലികഴിക്കരുത് (അഭിപ്രായ ലേഖനം): വർഗീസ് പ്ലാമൂട്ടിൽ

*കേരളത്തിൽനിന്നുള്ള ഒരു അമേരിക്കൻ കുടിയേറ്റക്കാരന്റെ അഭിമാനവും നിരാശയും പ്രതീക്ഷയും അമേരിക്കയിലേക്ക് കുടിയേറിയ ഒരു മലയാളി എന്ന നിലയിൽ, നമ്മുടെ നാട്ടിൽനിന്ന് ഈ രാജ്യത്തെത്തിയവരും അവരുടെ മക്കളും കൈവരിക്കുന്ന നേട്ടങ്ങൾ എനിക്ക് എന്നും അഭിമാനകരമാണ്. അവസരങ്ങളുടെ ഈ നാട്ടിൽ കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും ഉയരങ്ങൾ കീഴടക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും വിജയത്തിൽ നമ്മുടെ സമൂഹത്തിനും സന്തോഷിക്കാൻ കാരണമുണ്ട്. അത്തരത്തിൽ അഭിമാനത്തോടെ നോക്കിക്കണ്ടിട്ടുള്ള ഒരു യുവാവാണ് വിവേക് രാമസ്വാമി. കേരളത്തിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകനായ വിവേക്, സംരംഭകനായും പൊതുരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായും വളർന്നുവന്ന വ്യക്തിയാണ്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനായി മത്സരിച്ച അദ്ദേഹം ഇന്ന് ഒഹായോ സംസ്ഥാനത്തിന്റെ ഗവർണർ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. ഒരു മലയാളി കുടിയേറ്റക്കാരനെ സംബന്ധിച്ചിടത്തോളം ഇത് ചെറിയ കാര്യമല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് എല്ലാവരും യോജിക്കണമെന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാനും അതിൽ അഭിമാനിക്കാനും രാഷ്ട്രീയമായ…

ബിഗ് ടെക് കമ്പനികൾക്കെതിരെ രൂക്ഷ വിമർശനവുമായി യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി

ചിക്കാഗോ :സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണത്തിലൂടെ ബിഗ് ടെക് കമ്പനികൾ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുവെന്ന് യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി. ഇന്ത്യൻ വിരുദ്ധ വിദ്വേഷം സമൂഹമാധ്യമങ്ങളിൽ വർദ്ധിച്ചുവരികയാണെന്നും, ഇതിനെതിരെ കമ്പനികളെ കോൺഗ്രസ് ഉത്തരവാദികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒക്ടോബർ 21-ന് ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കമ്പനികൾക്ക് വിദ്വേഷം തടയാൻ യാതൊരു പ്രേരണയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇല്ലിനോയിയിലെ അറോറയിലുള്ള ബാലാജി ക്ഷേത്രത്തിന് നേരെ ഉണ്ടായ ആക്രമണ ഗൂഢാലോചനയിൽ ഫെഡറൽ അന്വേഷണം ആവശ്യപ്പെട്ട് രാജ കൃഷ്ണമൂർത്തിയും 105 നിയമനിർമ്മാതാക്കളും എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന് കത്തയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അലക്സാന്ദ്രോസ് പപോരാകിസ് (19) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ തീവ്രവാദ ഭീഷണി മുഴക്കിയതിനും ആയുധം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. ആക്രമണശ്രമം നടക്കുമ്പോൾ രാജ കൃഷ്ണമൂർത്തിയും ക്ഷേത്രത്തിലുണ്ടായിരുന്നു.

റിലീഫ് കോർണറിന്റെ ഏഴാമത് വാർഷികയോഗം ഒക്ടോബർ 25 ഞായറാഴ്ച

ഹ്യൂസ്റ്റൺ: റിലീഫ് കോർണറിന്റെ ഏഴാമത് വാർഷിക യോഗം 2026 ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സെൻട്രൽ സമയം അനുസരിച്ച് നടക്കും. സ്റ്റാഫോർഡിലെ DESI INDIAN RESTAURANT ആണ് വേദി. വിലാസം: 209 FM 1092 Rd, Stafford, TX 77477. ഓൺലൈനായി പങ്കെടുക്കുന്നവർക്ക് ZOOM വഴി ചേരാം. ഈസ്റ്റേൺ സമയം വൈകിട്ട് 5 മണിക്കും പസഫിക് സമയം ഉച്ചയ്ക്ക് 2 മണിക്കും യോഗം ആരംഭിക്കും. സംഘടനയ്ക്ക് പിന്തുണ നൽകിയവർക്കും സന്നദ്ധപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതിനും ഇതുവരെയുള്ള സാമൂഹിക പിന്തുണാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമാണ് യോഗം. ഉടൻ ആരംഭിക്കുന്ന പുതിയ പരിപാടികളും പരിചയപ്പെടുത്തും. പൊതുജനങ്ങൾക്ക് പങ്കെടുക്കാനും പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാകാമെന്ന് അറിയാനും അവസരമുണ്ടാകും. റിലീഫ് കോർണറിന്റെ സേവനങ്ങൾ പ്രധാനമായും രണ്ട് വിഭാഗങ്ങളിലൂടെയാണ് നടപ്പാക്കുന്നത്. Reliefcorner — Free Mental Health Support വ്യക്തിപരവും കുടുംബപരവും ബന്ധങ്ങളുമായി ബന്ധപ്പെട്ടതുമായ വെല്ലുവിളികൾ…

ന്യൂയോർക്ക് സിറ്റി പ്ലാനിംഗ് കമ്മീഷനിലേക്ക് മീനാക്ഷി ശ്രീനിവാസനെ മംദാനി നാമനിർദ്ദേശം ചെയ്തു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പ്ലാനിംഗ് കമ്മീഷൻ അംഗമായി മുതിർന്ന നഗരാസൂത്രകയും അഡ്മിനിസ്ട്രേറ്റീവ് ലീഡറുമായ മീനാക്ഷി ശ്രീനിവാസനെ മേയർ സോഹ്റാൻ ക്വാമി മംദാനി നാമനിർദ്ദേശം ചെയ്തു. ഏകദേശം മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ മുനിസിപ്പൽ സർവീസ് പരിചയസമ്പത്തുള്ള വ്യക്തിയാണ് മീനാക്ഷി. ലാൻഡ്‌മാർക്സ് പ്രിസർവേഷൻ കമ്മീഷൻ ചെയർപേഴ്സൺ, ബോർഡ് ഓഫ് സ്റ്റാൻഡേർഡ്സ് ആൻഡ് അപ്പീൽസ്  ചെയർപേഴ്സൺ തുടങ്ങിയ പ്രമുഖ പദവികൾ അവർ ഇതിനുമുമ്പ് വഹിച്ചിട്ടുണ്ട്. പെൻസിൽവാനിയ സർവ്വകലാശാലയിൽ നിന്നാണ് അവർ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നഗരത്തിലെ ഭവന നിർമ്മാണം, ലാൻഡ് യൂസ്, സാമ്പത്തിക വികസനം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് നാല് വിദഗ്ധരെക്കൂടി കമ്മീഷനിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് സിറ്റി കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്ന ഈ നാമനിർദ്ദേശങ്ങൾക്ക് പ്രമുഖ സിവില് സംഘടനകളുടെ ശക്തമായ പിന്തുണയുണ്ട്.

അലാസ്കയിൽ 13,800 വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രം കണ്ടെത്തി; അമേരിക്കയിലെ ആദ്യകാല മനുഷ്യജീവിതത്തിന്റെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന നിർണായക കണ്ടെത്തൽ

വാഷിംഗ്ടൺ: അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യകാല മനുഷ്യവാസ ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുന്ന നിർണായക പുരാവസ്തു കണ്ടെത്തലുമായി ഗവേഷകർ. യുഎസിലെ അലാസ്കയുടെ മധ്യഭാഗത്തുള്ള വിദൂര പ്രദേശത്ത് നടത്തിയ ഖനനത്തിൽ ഏകദേശം 13,800 വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് മനുഷ്യർ താമസിക്കുകയും വേട്ടയാടുകയും ഭക്ഷണം പാകം ചെയ്യുകയും വിവിധ ഉപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നതിന്റെ തെളിവുകളാണ് ഗവേഷകർക്ക് ലഭിച്ചത്. വടക്കേ അമേരിക്കയിലെ ആദ്യകാല മനുഷ്യവാസ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്ന ഈ കണ്ടെത്തൽ, ഏഷ്യയിൽനിന്ന് അമേരിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള മനുഷ്യകുടിയേറ്റത്തിന്റെ ചരിത്രം മനസ്സിലാക്കുന്നതിലും നിർണായകമാണ്. പുരാതന മനുഷ്യരുടെ ജീവിതരീതി, സാങ്കേതികവിദ്യ, ഭക്ഷണശീലങ്ങൾ, സാമൂഹികബന്ധങ്ങൾ, ദീർഘദൂര യാത്രകൾ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളാണ് ഇവിടെനിന്ന് ലഭിച്ചിരിക്കുന്നത്. പ്രാദേശിക അതബാസ്കൻ ഭാഷയിൽ ‘അവർ അവിടെ ഉണ്ടായിരുന്നു’ എന്നർത്ഥം വരുന്ന ‘ഷാഗ് എക്‌സ്റ്റ്ഡാൽത്തി’ (Shag Ext’daal’thi’) എന്നാണ് പുരാവസ്തു…

ഉക്രെയ്‌നിലെ സ്റ്റാർലിങ്ക് സേവനത്തിൽ നിർണായക വഴിത്തിരിവ്; ട്രംപ്–മസ്‌ക് ഫോൺ സംഭാഷണത്തിന് പിന്നാലെ അമേരിക്കയുടെ വിശദീകരണം; ആരോപണങ്ങൾ നിഷേധിച്ച് യുഎസ് ഭരണകൂടം

വാഷിംഗ്ടൺ: റഷ്യ–ഉക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ ഉക്രെയ്‌നിലെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ഉക്രെയ്ൻ സൈന്യത്തിന്റെ ആശയവിനിമയ സംവിധാനങ്ങളിലും ഡ്രോൺ പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്‌പേസ് എക്‌സ് മേധാവി എലോൺ മസ്‌കുമായി ഫോണിൽ സംസാരിച്ചതായാണ് വിവരം. ഉക്രെയ്‌നിൽ സ്റ്റാർലിങ്ക് ശൃംഖലയുടെ പൂർണ പ്രവർത്തനശേഷി പുനഃസ്ഥാപിക്കാൻ ട്രംപ് മസ്‌കിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഉക്രെയ്‌നിലെ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്കൻ ഭരണകൂടമോ പ്രതിരോധ വകുപ്പോ നിർദേശം നൽകിയിട്ടില്ലെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്റ്റാർലിങ്കിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കമ്പനിയുടെ അധികാരപരിധിയിൽ വരുന്നതാണെന്നും അമേരിക്കൻ സർക്കാരിന്റെ നയപരമായ ഇടപെടലുകൾ ഇതിന് പിന്നിലില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ ഉക്രെയ്ൻ സൈന്യം വ്യാപകമായി ആശ്രയിക്കുന്ന ആശയവിനിമയ സംവിധാനങ്ങളിലൊന്നാണ് സ്റ്റാർലിങ്ക്. യുദ്ധമേഖലകളിൽ പരമ്പരാഗത…

ബിബിസിക്കെതിരായ മാനനഷ്ടക്കേസ്: ട്രംപ് ഡിസംബർ 11-നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ഉത്തരവ്

മയാമി: ബിബിസി ക്കെതിരെയുള്ള 1,000 കോടി ഡോളറിന്റെ മാനനഷ്ടക്കേസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡിസംബർ 11-നകം ചോദ്യം ചെയ്യലിന്  ഹാജരാകണമെന്ന് യു.എസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. നേരത്തെ നിശ്ചയിച്ചിരുന്ന തീയതി ട്രംപിന്റെ അഭിഭാഷകർ റദ്ദാക്കിയിരുന്നു. കോടതി ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ കേസ് തള്ളിക്കളയുമെന്ന് ജഡ്ജി എഞ്ജോലിക് ലെറ്റ് ട്രംപിന്റെ അഭിഭാഷകർക്ക് മുന്നറിയിപ്പ് നൽകി. 2021 ജനുവരി 6-ലെ പ്രസംഗവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിൽ ട്രംപിന്റെ ഭാഗത്തുനിന്ന് പൂർണ്ണമായ പരിശോധന നടന്നിട്ടില്ലെന്ന് ജഡ്ജി വ്യക്തമാക്കി. അതേസമയം, ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളുള്ളതിനാലാണ് ഒക്ടോബർ 16-ലെ ചോദ്യം ചെയ്യൽ മാറ്റിവെച്ചതെന്നാണ് ട്രംപിന്റെ അഭിഭാഷകരുടെ വാദം. എന്നാൽ പാർട്ടി രാഷ്ട്രീയത്തിന് മുൻഗണന നൽകി കോടതിയെ കബളിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ബിബിസിയുടെ അഭിഭാഷകൻ ആരോപിച്ചു. മാർ-എ-ലാഗോ ക്ലബ്ബിലെ അംഗത്വ വിവരങ്ങൾ കൈമാറണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. മുൻ പ്രത്യേക കൗൺസൽ ജാക്ക് സ്മിത്തിന്റെ മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട…

ഇന്നത്തെ രാശിഫലം (22-10-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്ല ദിവസമാണ് . പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമല്‍സരക്കാര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. തുലാം: നിങ്ങള്‍ക്ക് തികഞ്ഞ മാനസികോന്മേഷമുണ്ടാകും. പെരുമാറ്റംകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ദിവസമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ…

സ്കൂട്ടർ അപകടത്തെ തുടർന്ന് മരണമടഞ്ഞ ജേക്കബ് ചെറിയാന് ജന്മനാടിന്റെ യാത്രാമൊഴി

എടത്വ : സ്കൂട്ടർ അപകടത്തെ തുടർന്ന് മരണമടഞ്ഞ ജേക്കബ് ചെറിയാന് ജന്മനാട് യാത്രാമൊഴി നല്‍കി. തലവടി കുന്തിരിക്കൽ സിഎംസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഉന്നതാധികാര സമിതി അംഗം, എടത്വ വൈഎംസിഎ ഡയറക്ടര്‍ ബോർഡ് അംഗം, എടത്വ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച തലവടി ആനപ്രമ്പാൽ പൂവക്കാട് ജേക്കബ് ചെറിയാന് (മോനിച്ചന്‍ 63) അന്തിമോചാരം അർപ്പിക്കുവാൻ വൻ ജനാവലിയാണ് എത്തിയത്. ഭവനത്തിലെ ശുശ്രൂഷകളിൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ വൈദികരും ശുശ്രൂഷകരും പങ്കെടുത്ത് അനുശോചനമറിയിച്ചു. റെജി ചെറിയാൻ എംഎൽഎ ഉൾപ്പെടെ രാഷ്ടീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ നിരവധി പേർ എത്തി. 12.30ന് സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയില്‍ നടന്ന ചടങ്ങിന് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്‍കി. തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഇടവക…

മൃഗങ്ങളിൽ സിപ്രോഫ്ലോക്‌സാസിൻ ഉപയോഗത്തിന് യുഎഇയിൽ നിരോധനം; നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

ദുബായ്: മൃഗചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്ന സിപ്രോഫ്ലോക്‌സാസിൻ (Ciprofloxacin) എന്ന ആന്റിബയോട്ടിക് മരുന്നിന്റെ ഉപയോഗം നിരോധിക്കാൻ യുഎഇ തീരുമാനിച്ചു. നവംബർ ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരും. മനുഷ്യരിലെ ഗുരുതരമായ ബാക്ടീരിയൽ അണുബാധകൾ ചികിത്സിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ ആന്റിബയോട്ടിക്കിന്റെ ഫലപ്രാപ്തി നിലനിർത്തുന്നതിനും മരുന്നുകളോടുള്ള ബാക്ടീരിയകളുടെ പ്രതിരോധശേഷി വർധിക്കുന്നത് തടയുന്നതിനുമാണ് നടപടി. യുഎഇയിലെ ഔഷധനിയന്ത്രണ അതോറിറ്റിയായ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ആന്റിമൈക്രോബിയൽ പ്രതിരോധം (Antimicrobial Resistance-AMR) ഉയർത്തുന്ന ആരോഗ്യഭീഷണി നേരിടാനുള്ള ദേശീയതല പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിരോധനം നടപ്പാക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗവും തെറ്റായ രീതിയിലുള്ള ഉപയോഗവും മൂലം ബാക്ടീരിയകൾ മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി ആർജിക്കുന്നതാണ് ആന്റിമൈക്രോബിയൽ പ്രതിരോധം. ഇത്തരത്തിൽ പ്രതിരോധശേഷി നേടിയ ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധകൾ സാധാരണ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കുന്നത് കൂടുതൽ പ്രയാസകരമാകും. ഇത് ചികിത്സാച്ചെലവ് വർധിക്കുന്നതിനും രോഗം ഗുരുതരമാകുന്നതിനും കാരണമായേക്കാം. മനുഷ്യരിലെ…