നാനായുടെ കാത്തിരിപ്പ് : വി. രാജേഷ് മോഹന്‍ റാവു

നാനായുടെയും ബേബിയുടെയും ലോകം അവരുടെ മകനായിരുന്നു. അവന്റെ സന്തോഷത്തിനുവേണ്ടി അവർ പലതും വേണ്ടെന്നുവെച്ചു. മകന് നല്ലൊരു ഭാവിയുണ്ടാകണം എന്നതായിരുന്നു നാനായുടെ ആഗ്രഹം. അവൻ വിശന്നിരിക്കരുത്, വിഷമിക്കരുത്, ഒറ്റപ്പെടരുത് എന്നതായിരുന്നു ബേബിയുടെ പ്രാർത്ഥന. മകൻ വളർന്നു. പഠിച്ചു, ജോലിനേടി, സ്വന്തം ജീവിതം കെട്ടിപ്പടുത്തു. മാതാപിതാക്കളെ അവൻ സ്നേഹിച്ചിരുന്നു. പക്ഷേ, ആ സ്നേഹം പ്രകടിപ്പിക്കാൻ സമയം കണ്ടെത്തുന്നതിൽ അവൻ പതുക്കെ പിന്നിലായി. അമ്മ വിളിക്കുമ്പോൾ, “കുറച്ച് തിരക്കിലാണ് അമ്മേ, പിന്നെ വിളിക്കാം,” എന്ന് പറയും. അച്ഛൻ വിളിച്ചാൽ വിശേഷങ്ങൾ വേഗത്തിൽ ചോദിച്ചറിഞ്ഞ് ഫോൺ വെക്കും. വിളിക്കണമെന്ന് കരുതിയ പല രാത്രികളിലും ക്ഷീണം അവനെ ഉറക്കത്തിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം അതേക്കുറിച്ച് ഓർത്തില്ല. അവന്റെ തിരക്കുകൾക്കിടയിൽ നാനായും ബേബിയും തങ്ങളുടെ കാത്തിരിപ്പുകൾ ചെറുതാക്കി. മകൻ വിളിക്കാത്തതിനെക്കുറിച്ച് അവർ പരസ്പരം പരാതിപ്പെട്ടില്ല. വിളിച്ചാൽ സന്തോഷത്തോടെ സംസാരിച്ചു. വിളിക്കാത്ത ദിവസങ്ങളിൽ അവന് സുഖമാണെന്ന് കരുതി…

സുരക്ഷിതമായ സൗകര്യങ്ങളിൽനിന്ന് പുറത്തുകടന്ന് ദൈവീക ദൗത്യത്തിലേക്ക് ധീരമായി മുന്നേറണം: റവ. ജെയിംസ് കെ ജോൺ

ഡാളസ്: വ്യക്തിപരമായ സുഖസൗകര്യങ്ങൾക്കും ഭൗതിക നേട്ടങ്ങൾക്കും മാത്രം മുൻഗണന നൽകുന്ന ആത്മീയ ജീവിതത്തിൽനിന്ന് മാറി, ദൈവീക ദൗത്യത്തിലേക്ക് ധീരമായി ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക പാരിഷ് മിഷൻ വാർഷിക കൺവെൻഷന് തുടക്കമായി. ഒക്ടോബർ 23 മുതൽ 26 വരെയാണ് കൺവെൻഷൻ നടക്കുന്നത്. ഒക്ടോബർ 23 വെള്ളിയാഴ്ച നടന്ന ഉദ്ഘാടനയോഗത്തിൽ ലബ്ബക്കിലെ വികാരി റവ. ജെയിംസ് കെ ജോൺ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹഗ്ഗായി പ്രവാചകന്റെ പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹം നൽകിയ സന്ദേശം വിശ്വാസികളുടെ മുൻഗണനകളെക്കുറിച്ചുള്ള ഗൗരവമായ ആത്മപരിശോധനയ്ക്ക് ആഹ്വാനം ചെയ്യുന്നതായിരുന്നു. സ്വന്തം വീടുകളുടെയും ജീവിതസൗകര്യങ്ങളുടെയും കാര്യത്തിൽ മാത്രം ശ്രദ്ധാലുക്കളായി, ദൈവത്തിന്റെ ദൗത്യങ്ങളെയും ഉത്തരവാദിത്വങ്ങളെയും നീട്ടിവയ്ക്കുന്ന പ്രവണത വിശ്വാസികൾ ഗൗരവമായി പരിശോധിക്കണമെന്ന് സന്ദേശം ഓർമിപ്പിച്ചു. സഭയുടെ കെട്ടിടങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിൽമാത്രം ഒതുങ്ങിപ്പോകാതെ, ദൈവം നൽകിയിരിക്കുന്ന സമയവും വിഭവങ്ങളും ഉപയോഗിച്ച് ലോകത്തിലേക്ക് സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം…

ശബരിമല തീർഥാടനം: ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ചു; ചായയ്ക്ക് 16 രൂപ, ഊണിന് 82 രൂപ വരെ

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകരിൽ നിന്ന് ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയുന്നതിനായി ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വിൽക്കുന്ന വെജിറ്റേറിയൻ വിഭവങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ജ്യൂസുകൾ എന്നിവയുടെ വില ഏകീകരിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. സന്നിധാനം, പമ്പ, നിലയ്ക്കൽ, ജില്ലയിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഭക്ഷണസാധനങ്ങൾക്ക് വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ വിഭവത്തിന്റെയും അളവും വിലയും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്നിധാനത്ത് ചായയ്ക്ക് 16 രൂപയും കാപ്പിക്ക് 16 രൂപയുമാണ് വില. പമ്പയിലും നിലയ്ക്കലിലും ഇവയ്ക്ക് 14 രൂപയും ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ 12 രൂപയുമാണ് ഈടാക്കാവുന്നത്. പരിപ്പുവട, ഉഴുന്നുവട എന്നിവയ്ക്ക് സന്നിധാനത്ത് 18 രൂപയും പമ്പയിലും നിലയ്ക്കലിലും 15 രൂപയും മറ്റ് പ്രദേശങ്ങളിൽ 12 രൂപയുമാണ് നിരക്ക്. ദോശയ്ക്ക് സന്നിധാനത്ത് 16 രൂപയും പമ്പയിലും നിലയ്ക്കലിലും 14 രൂപയും മറ്റ് സ്ഥലങ്ങളിൽ 12 രൂപയുമാണ് വില. ചപ്പാത്തിക്ക്…

ശബരിമല തീർഥാടനം: സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ കേരള–തമിഴ്‌നാട് സംയുക്ത തീരുമാനം

ഇടുക്കി: ശബരിമല തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ ഇടുക്കി, തേനി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ചേർന്ന അന്തർസംസ്ഥാന യോഗത്തിൽ നിർണായക തീരുമാനങ്ങൾ. ഇത്തവണ വണ്ടിപ്പെരിയാറിന് സമീപം വാളാർഡിയിൽ ഓൺലൈൻ ബുക്കിംഗ് കേന്ദ്രം പ്രവർത്തിക്കും. ആരോഗ്യ പരിശോധനയ്ക്കുശേഷം മാത്രമായിരിക്കും സത്രം വഴിയുള്ള കാനനപാതയിലേക്ക് തീർഥാടകരെ അനുവദിക്കുക. ആരോഗ്യപ്രശ്നങ്ങളുള്ളവരെ പമ്പ വഴിയുള്ള യാത്രയ്ക്ക് പ്രേരിപ്പിക്കും. തീർഥാടകർക്കായി കുടിവെള്ളം, ഭക്ഷണം, ചികിത്സ, ശൗചാലയങ്ങൾ എന്നിവ ഉറപ്പാക്കും. കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നും അധിക ബസ് സർവീസുകൾ നടത്തും. പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ നവംബർ പത്തിനകം പൂർത്തിയാക്കും. സുരക്ഷയ്ക്കായി ഡ്രോൺ നിരീക്ഷണം, വാച്ച് ടവർ, പ്രത്യേക പട്രോളിങ് സംഘങ്ങൾ എന്നിവ ഏർപ്പെടുത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കും. തീർഥാടന പാതകളിലെ ഭക്ഷണവില നിയന്ത്രിക്കുമെന്നും അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. തീർഥാടകരുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും…

എടത്വ സബ് ട്രഷറിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ

എടത്വാ: എടത്വ സബ് ട്രഷറിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. റജി ചെറിയാൻ എംഎൽഎ യും ട്രഷറി ഉദ്ദ്യോഗസ്ഥരും എത്തി നിർമ്മാണം വിലയിരുത്തി. ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മൻ, ജൂനിയർ സൂപ്രണ്ട് രാജേഷ് ജി മുതുകുളം, സബ് ട്രഷറി ഓഫീസർ രമ്യാ പി രവി ഹൈഡ്രോജിയോളജിസ്റ്റ് സാന്റി എസ് ആർ, എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ഫിലിപ്പ് വരമ്പത്ത്, കോൺഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് ജോയി ചെക്കന്നാട്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എന്നിവരുടെ നേതൃത്വത്തില്‍ ആണ് സന്ദർശനം നടത്തിയത്. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടിഐഡിപി) ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന എടത്വ സബ് ട്രഷറിയുടെ ശിലാസ്ഥാപനം 2025 മെയ് 29ന് തോമസ് കെ തോമസ് എംഎല്‍എ യുടെ അധ്യക്ഷതയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍…

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു; ലോക്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം ലോക്ഭവനിൽ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന മാഥൂർ കേരളത്തിന്റെ 29-ാമത് ഗവർണറായാണ് ചുമതലയേറ്റത്. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് ഓം പ്രകാശ് മാഥൂറിനെ സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി നിയോഗിച്ചത്. ഗവർണർ പദവിയിലെ മാറ്റത്തിന്റെ ഭാഗമായി നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ, ഭരണനേതൃത്വങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിസഭാംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. രാജസ്ഥാനിലെ പാലി ജില്ലയിൽ ബാലി താലൂക്കിലെ ബേദൽ…

വന്യജീവി ആക്രമണം: കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ; പരിധിയും അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണവും ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലം കൃഷിനാശം നേരിടുന്ന കർഷകർക്ക് ആശ്വാസമായി നഷ്ടപരിഹാര നിരക്കുകൾ ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. നിലവിലുള്ള നഷ്ടപരിഹാര തുകയിൽ 100 ശതമാനം വർധന വരുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനുപുറമെ, നഷ്ടപരിഹാരത്തിന് ഏർപ്പെടുത്തിയിരുന്ന പരമാവധി പരിധിയും അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണമായും ഒഴിവാക്കി. വന്യജീവി ആക്രമണങ്ങൾ മൂലം ആവർത്തിച്ച് കൃഷിനാശം നേരിടുന്ന കർഷകർക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതാണ് പുതിയ തീരുമാനം. പത്തുവർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. 2015ലാണ് ഇതിന് മുമ്പ് നഷ്ടപരിഹാര നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നത്. അതിനുശേഷം കാർഷിക മേഖലയിലെ ഉൽപ്പാദനച്ചെലവ്, തൊഴിലാളികളുടെ കൂലി, വളം, മറ്റ് കാർഷിക സാമഗ്രികൾ എന്നിവയുടെ വില ഗണ്യമായി വർധിച്ചിട്ടും കർഷകർക്ക് പഴയ നിരക്കിലുള്ള നഷ്ടപരിഹാരമാണ് ലഭിച്ചിരുന്നത്. ഈ സാഹചര്യത്തിൽ നഷ്ടപരിഹാര നിരക്കുകൾ കാലാനുസൃതമായി പുതുക്കണമെന്ന ആവശ്യം…

പുതുക്കാട് മേൽപ്പാലം തൂണുകളിൽ നിർമിക്കണം; രണ്ടായിരത്തിലേറെപ്പേരെ അണിനിരത്തി സി.പി.എമ്മിന്റെ മനുഷ്യശൃംഖല

പുതുക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുക്കാട് നിർമിക്കുന്ന മേൽപ്പാലത്തിന്റെ നിലവിലെ രൂപരേഖ മാറ്റി തൂണുകളിൽ ഉയർത്തി നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുതുക്കാട് ടൗണിനെ രണ്ടായി വിഭജിക്കുന്ന തരത്തിലുള്ള നിർമാണരീതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. കൊടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ രണ്ടായിരത്തിലേറെപ്പേർ പങ്കെടുത്തു. പുതുക്കാട് പോസ്റ്റ് ഓഫീസ് മുതൽ ആമ്പല്ലൂർ മേൽപ്പാലംവരെ ദേശീയപാതയോരത്ത് അണിനിരന്ന പ്രവർത്തകരും നാട്ടുകാരും നിലവിലെ നിർമാണരീതിക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുക്കാട് ജങ്ഷനിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ രൂപകല്പന പ്രദേശത്തിന്റെ സാമൂഹിക, വ്യാപാര, ഗതാഗത മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലവിലെ പദ്ധതിപ്രകാരം ദേശീയപാതയിൽ ഏകദേശം 1.45 കിലോമീറ്റർ ദൂരത്തിൽ മണ്ണിട്ടുയർത്തിയാണ് മേൽപ്പാലം നിർമിക്കുന്നത്. ഇത്തരത്തിൽ നിർമാണം പൂർത്തിയായാൽ ആമ്പല്ലൂരിലേതിനു സമാനമായി പുതുക്കാട് ടൗണിന് കുറുകെ വലിയൊരു മതിൽ ഉയരുന്ന സാഹചര്യമുണ്ടാകുമെന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്. ടൗണിന്റെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങൾ തമ്മിലുള്ള…

സർക്കാർ അന്ത്യശാസനവും ഫലം കണ്ടില്ല; എറിയാട് വിഷമണ്ണ് നീക്കം ചെയ്യൽ പൂർണമായി നിലച്ചു; ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

എറിയാട്: രാസമാലിന്യം കലർന്ന മണ്ണ് നീക്കം ചെയ്യാൻ സർക്കാർ നൽകിയ അന്ത്യശാസനവും ഫലം കണ്ടില്ല. എറിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ തണ്ണീർത്തടങ്ങളും തോടുകളും സ്വകാര്യ ഭൂമികളും നികത്താൻ ഉപയോഗിച്ച രാസമാലിന്യം കലർന്ന മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ വീണ്ടും പൂർണമായും നിലച്ചു. ഒക്ടോബർ 28-നകം മണ്ണ് മുഴുവനായും നീക്കം ചെയ്യണമെന്ന കർശന നിർദേശം നിലനിൽക്കെയാണ് നടപടികൾ സ്തംഭിച്ചിരിക്കുന്നത്. ഇതോടെ തീരദേശ ജനതയുടെ ആരോഗ്യവും പരിസ്ഥിതി സുരക്ഷയും സംബന്ധിച്ച ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്. രാസമാലിന്യം കലർന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ. നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിയാത്തതിൽ നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നിക്ഷേപിച്ച രാസമാലിന്യം…

ഇന്ത്യ–ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നതായി ഐടിബിപി മേധാവി; മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ–ചൈന അതിർത്തിയിൽ സൈനികർ തമ്മിലുള്ള സംഘർഷം തുടരുന്നതായി ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഡയറക്ടർ ജനറൽ ശത്രുഘ്നന്‍ കപൂർ നടത്തിയ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിതുറന്നു. അതിർത്തിയിലെ ചൈനീസ് സൈനിക നീക്കങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ അരുണാചൽ പ്രദേശിലെ വിവിധ മേഖലകളിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ടെന്നും സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നുമാണ് ഐടിബിപി മേധാവിയുടെ വെളിപ്പെടുത്തൽ. അതിർത്തിയിലെ യഥാർത്ഥ സാഹചര്യം രാജ്യത്തെ അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ആൽവാറിലുള്ള സെൻട്രൽ ട്രെയിനിംഗ് കോളേജിൽ സംഘടിപ്പിച്ച ‘ഹിംവീർ സമ്മാൻ സമാരോഹ്’ ചടങ്ങിൽ സംസാരിക്കവെയാണ് ഐടിബിപി ഡയറക്ടർ ജനറൽ ശത്രുഘ്നന്‍ കപൂർ അതിർത്തിയിലെ സംഘർഷത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും…