അറ്റ്ലാന്റ, ജോർജിയ: 2026 ഒക്ടോബർ 23 — മലങ്കര മാർത്തോമ്മാ സുറിയാനി സഭയും കൊളംബിയ തിയോളജിക്കൽ സെമിനാരിയും ചേർന്ന് വടക്കേ അമേരിക്കൻ ഭദ്രാസനത്തിലെ യുവതലമുറയ്ക്ക് ദൈവശാസ്ത്ര പഠനത്തിനും പരിശീലനത്തിനും കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ അറ്റ്ലാന്റയിലെ കാർമൽ മാർത്തോമ്മാ സെന്ററിൽ ധാരണാ പത്രത്തിൽ (Memorandum of Understanding – MOU) ഒപ്പു വെച്ചു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയെ പ്രതിനിധീകരിച്ച് റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയും കൊളംബിയ തിയോളജിക്കൽ സെമിനാരിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ആൻഡ് പ്രൊഫസർ ഓഫ് പ്രാക്ടിക്കൽ തിയോളജി റവ. ഡോ. വിക്ടർ അലോയോയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത് ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ കൊളംബിയ തിയോളജിക്കൽ സെമിനാരിയുടെ പ്രതിനിധികൾക്കൊപ്പം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മറ്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. കൊളംബിയ തിയോളജിക്കൽ സെമിനാരിയുടെ സീനിയർ വൈസ് പ്രസിഡന്റും ഡീൻ ഓഫ് ഫാക്കൽറ്റി…
Author: പി പി ചെറിയാൻ
തെരുവുകളിൽ പുതുതലമുറ (എഡിറ്റോറിയല്‍)
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവരുന്ന യുവജന പ്രക്ഷോഭങ്ങൾ പുതിയൊരു സാമൂഹിക യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഭരണകൂടങ്ങളുടെ നയങ്ങളോടും സാമ്പത്തിക അസമത്വങ്ങളോടും സാമൂഹിക അനീതികളോടുമുള്ള പ്രതിഷേധം ഇന്ന് രാജ്യാതിർത്തികൾ കടന്ന് ശക്തിപ്പെടുകയാണ്. ഇന്തോനേഷ്യയിൽ അടുത്തിടെ പ്രകടമായ ജനരോഷം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്നാണ്. ഫ്രാൻസ് മുതൽ അർജന്റീന വരെയും ഇറ്റലി മുതൽ ടുണീഷ്യ വരെയും വിവിധ രാജ്യങ്ങളിൽ വിദ്യാർഥികളും യുവജനങ്ങളും തെരുവിലിറങ്ങുന്നത് കേവലം പ്രാദേശിക പ്രശ്നങ്ങളുടെ പേരിലല്ല. മറിച്ച്, നിലവിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വ്യവസ്ഥകളോടുള്ള ആഴത്തിലുള്ള അതൃപ്തിയുടെ പ്രതിഫലനമായാണ് ഈ പ്രക്ഷോഭങ്ങളെ വിലയിരുത്തേണ്ടത്. സാമ്പത്തികമായി മുന്നേറിയ യൂറോപ്യൻ രാജ്യങ്ങളിൽപ്പോലും യുവതലമുറയുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നു എന്നതാണ് ആശങ്കാജനകമായ വസ്തുത. രൂക്ഷമാകുന്ന ജീവിതച്ചെലവ്, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ, തൊഴിലവസരങ്ങളുടെ കുറവ്, പാർപ്പിട സൗകര്യങ്ങളുടെ അപ്രാപ്യത എന്നിവ യുവാക്കളെ കടുത്ത നിരാശയിലേക്കാണ് നയിക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും സുരക്ഷിതമായ ജീവിതവും ഉറപ്പു…
സൗത്ത് വെസ്റ്റ് സെന്റർ എ സേവികാസംഘം കലാമേളയിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റർ എ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാമേളയിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് രണ്ടാം സ്ഥാനം നേടി. വിവിധ ഇടവകകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത കലാമേള കലാപ്രതിഭകളുടെ മികവിനും ക്രൈസ്തവ കൂട്ടായ്മയുടെ ഐക്യത്തിനും വേദിയായി. സെന്റർ പ്രസിഡന്റ് റവ. കെ. എം. മാത്യുവിന്റെ അധ്യക്ഷതയിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയിൽ വെച്ച് നടത്തപ്പെട്ട കലാമേള റവ. എബ്രഹാം വി. സാംസണിന്റെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. ബൈബിൾ ക്വിസ്, ഗ്രൂപ്പ് സോങ്, സോളോ സോങ്, മലയാളം, ഇംഗ്ലീഷ് പ്രസംഗം, ബൈബിൾ വായന, ഉപന്യാസരചന തുടങ്ങിയ ഇനങ്ങളിൽ വിവിധ ഇടവകകളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ച കലാമേളക്ക് കൺവീനർ ലിസി യോഹന്നാൻ, സെന്റർ…
ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ സീനിയേഴ്സിനെയും, ഗ്രാന്റ് പേരന്റ്സിനെയും ആദരിച്ചു
ഫിലഡല്‍ഫിയ: ദേശീയ ഗ്രാന്‍ഡ് പേരന്റ്സ് ദിനാചരണത്തോടനുബന്ധിച്ച് സെ. തോമസ് സീറോമലബാര്‍ ദേവാലയത്തില്‍ സീനിയേഴ്സിനും, ഗ്രാന്റ് പേരന്റ്സിനും സമുചിതമായ സ്നേഹാദരങ്ങള്‍ നല്കി. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ ഫോറത്തിന്റെ നേതൃത്വത്തിലാണു ഗ്രാന്‍ഡ്പേരന്റ്സ് ദിനം ആഘോഷിച്ചത്. കൃതഞ്ജതാബലി, സ്നേഹവിരുന്ന്, ഒക്ടോബര്‍ ജډദിനക്കാരെ അനുമോദിക്കല്‍, വിവിധ കലാപരിപാടികള്‍ എന്നിവയായിരുന്നു ദിനാചരണത്തിന്റെ സവിശേഷതകള്‍. എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ ലേബര്‍ ഡേ കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച്ചയാണു അമേരിക്കയില്‍ ദേശീയ ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആയി ആഘോഷിക്കുന്നത്. അനുഭവസമ്പത്തും, അറിവും, സ്നേഹവും, കരുതലുമുള്ള വല്യപ്പച്ചډാരും, വല്യമ്മച്ചിമാരും നമ്മുടെ കുടുംബങ്ങള്‍ക്കും, സമൂഹത്തിനും രാഷ്ട്രത്തിനും നല്കുന്ന വിലമതിക്കാനാകാത്ത സംഭാവനകള്‍ അനുസ്മരിക്കുന്നതിനും, അവരോടുള്ള സ്നേഹാദരങ്ങളും, നന്ദിയും പ്രകടിപ്പിക്കുന്നതിനുമുള്ള അവസരമായിട്ടാണു ഗ്രാന്‍ഡ് പേരന്റ്സ് ദിനാചരണം വിഭാവനചെയ്യുന്നത്. കുടുംബത്തിന്റെ അടിത്തറയായ പ്രായമായവരെ ബഹുമാനിക്കേണ്ടതും, സ്നേഹിക്കേണ്ടതും പരിഷ്കൃത സമൂഹത്തിന്റെ കടമയാണ്. ഒരു പക്ഷേ സ്വന്തം മാതാപിതാക്കളേക്കാള്‍ കൂടുതല്‍ സ്നേഹിക്കാനും, താലോലിക്കാനും, പ്രതിസന്ധികളില്‍ ശരിയായ വഴി…
ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിക്കാൻ 250 ശതമാനം തീരുവ ഭീഷണി മുഴക്കിയെന്ന് ട്രംപ്; അവകാശവാദം തള്ളി ഇന്ത്യ
വാഷിംഗ്ടണ്‍: ഇന്ത്യയും പാക്കിസ്താനും തമ്മിലുണ്ടായ സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിൽ താൻ നിർണായക പങ്കുവഹിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും 250 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നും അമേരിക്കയുമായുള്ള വ്യാപാരബന്ധം പൂർണമായും വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ട്രംപിന്റെ മധ്യസ്ഥത സംബന്ധിച്ച അവകാശവാദം ഇന്ത്യ വീണ്ടും തള്ളി. തന്റെ ഭരണകാലത്തെ നയതന്ത്ര നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ഇന്ത്യ–പാക് സംഘർഷത്തിൽ ഇടപെട്ടതായി ട്രംപ് ആവർത്തിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ട് പ്രധാന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ അതിനുള്ള അംഗീകാരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കാത്തതിലുള്ള അതൃപ്തിയും ട്രംപ് പ്രകടിപ്പിച്ചു. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായപ്പോൾ വ്യാപാരബന്ധം അവസാനിപ്പിക്കുമെന്നും 250 ശതമാനം തീരുവ ചുമത്തുമെന്നും ഇരുരാജ്യങ്ങളെയും അറിയിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഈ സാമ്പത്തിക…
അമേരിക്കയിൽ വിൽക്കുന്ന കടൽ മത്സ്യങ്ങൾക്ക് പുതിയ ലേബലുകൾ വരുന്നു; ട്രംപ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം
വാഷിംഗ്ടൺ ഡി ഡി :അമേരിക്കൻ പലചരക്ക് കടകളിൽ വിൽക്കുന്ന കടൽ മത്സ്യങ്ങൾക്ക് ഉത്ഭവസ്ഥാനം വ്യക്തമാക്കുന്ന പുതിയ ലേബലുകൾ കൊണ്ടുവരാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുതായി ഏർപ്പെടുത്തുന്ന ‘യു.എസ് കോട്ട് സീഫുഡ്’ (US Caught Seafood) ലേബൽ നിർബന്ധിതമായിരിക്കില്ല. തന്റെ ഫ്ലോറിഡയിലെ പ്രചാരണ പ്രസംഗത്തിൽ ട്രംപ് ഈ മത്സ്യബന്ധന മേഖലയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കയിൽ വിൽക്കപ്പെടുന്ന മത്സ്യങ്ങളുടെ ഭൂരിഭാഗവും (2023-ലെ കണക്കനുസരിച്ച് ഏകദേശം 80%) ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. 25 ബില്യൺ ഡോളർ വിലമതിക്കുന്ന മത്സ്യങ്ങളാണ് ഇറക്കുമതി ചെയ്തത്. അതേസമയം, ആഭ്യന്തര മത്സ്യബന്ധന മേഖലയുടെ മൂല്യം 5.1 ബില്യൺ ഡോളർ മാത്രമാണ്. കടം നൽകാനുള്ള പദ്ധതി: പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി മത്സ്യബന്ധന വ്യവസായത്തിന് യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ വഴി 5 ബില്യൺ ഡോളറിന്റെ വായ്പകളും ഭരണകൂടം തയ്യാറാക്കുന്നുണ്ട്.
ന്യൂയോർക്ക് അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആഗോള അയ്യപ്പ സംഗമവും അയ്യപ്പ ജ്ഞാനയജ്ഞവും വിജയകരമായി നടന്നു
ന്യൂയോർക്ക്: ന്യൂയോർക്ക് അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും അയ്യപ്പ ജ്ഞാനയജ്ഞവും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിജയകരമായി സമാപിച്ചു. ഒക്ടോബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈസൺ ഓഡിറ്റോറിയത്തിൽ ആഗോള അയ്യപ്പസംഗമത്തിന് തുടക്കമായി. തുടർന്ന് ഒക്ടോബർ 11 ഞായറാഴ്ചയും 12 തിങ്കളാഴ്ചയും എൻ.ബി.എ. സെന്ററിൽ അയ്യപ്പ ജ്ഞാനയജ്ഞവും വിദ്യാരംഭ ചടങ്ങുകളും നടന്നു. ശനിയാഴ്ച രാവിലെ എട്ടിന് ഫ്ലഷിംഗ് ഗണേശ ക്ഷേത്രത്തിൽ നടന്ന ഗണപതിഹോമത്തോടും പ്രത്യേക പൂജകളോടുമാണ് പരിപാടികൾക്ക് തുടക്കമായത്. അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളെ ഉൾപ്പെടുത്തി രൂപീകരിച്ച സ്വാഗതസംഘം, യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരിയെ പൂർണ കുംഭം നൽകി സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. തുടർന്ന് അയ്യപ്പ സന്നിധിയിൽ ദീപം തെളിയിക്കുകയും മന്ത്രോച്ചാരണങ്ങളോടെ പുഷ്പാർച്ചന നടത്തുകയും ചെയ്തതോടെ അയ്യപ്പസംഗമത്തിന് ഔപചാരിക തുടക്കമായി. രാധാമണി നായർ പ്രാർത്ഥനാഗീതം…
യൂറോപ്പിലെ സാംസ്കാരിക മരണം ആയുസ്സെടുക്കുമോ?: കാരൂർ സോമൻ (ചാരുംമൂടൻ)
ചരിത്രത്തിന് ജനകീയ മുഖങ്ങൾ പലതാണ്. ലോക ചരിത്രം ഫ്രഞ്ചു് ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ജനാധിപത്യ സംസ്കാരത്തിന്റെ. പ്രണയാലിംഗന നഗരത്തെ, മനുഷ്യാവകാശങ്ങളുടെ ഈറ്റില്ലമായ ഫ്രാൻസ് കത്തിയമരുന്നത് കാണുമ്പോൾ കലാ സാഹിത്യ പ്രേമികളുടെ മനസ്സിൽ വരുന്ന ഏറ്റവും ദീപ്തമായ ചില ചാരുതകളും ദുഃഖവുമുണ്ട്. ലോകത്തിന്റെ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ഫ്രാൻസിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാനങ്ങളുണ്ട്. രാജഭരണ വന്യതയുടെ മൂടുപടമണിഞ്ഞവരിൽ നിന്ന് പ്രകാശത്തിന്റെ നഗരമാക്കി മാറ്റിയ പാരീസ്, ഈഫൽ ടവർ, സെൻ നദി, മൊണാലിസ, ഡിസ്നിലാൻറെ, കന്യാമറിയം പ്രത്യക്ഷപ്പെട്ട ലൂർദ് ദേവാലയം, വേഴ്സെയിൽസ് കൊട്ടാരം, നോത്രദാം ദേവാലയം, ലോകം കണ്ട പ്രതിഭാശാലികളായ വോൾട്ടയർ, സാർത്ര്, വിക്ടർ ഹ്യൂഗോ, ബാലസാക്, ഇവരുറങ്ങുന്ന പന്തിയോൺ, ഡാവിഞ്ചി, മൈക്കലാഞ്ജലോ, റാഫേൽ, പിക്കാസോ, തുടങ്ങി പലതും എന്റെ യാത്രാവിവരണം ‘കണ്ണിന് കുളിരായി’ (പ്രഭാത് ബുക്ക്സ്-ആമസോൺ) എഴുതിയിട്ടുണ്ട്. പാരീസിലെ മനം കവരുന്ന കാഴ്ചകൾ കണ്ണിന് കനലായി കാണാമറയത്താകുമോ ?…
അച്ചാമ്മ തോമസ് (94) ഡാളസ്സിൽ നിര്യാതയായി
ഡാളസ് : മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാഗവും കുമ്പളാംത്താനം ചെറുകര പാലാക്കാമണ്ണിൽ കുടുംബഗവുമായ അച്ചാമ്മ തോമസ് (94) ഒക്ടോബർ 23 ന് ഡാളസ്സിൽ നിര്യാതയായി. ഭർത്താവ് : പരേതനായ പി.ജെ തോമസ് പുത്തൻപറമ്പിൽ മക്കൾ: തോമസ് ജോസഫ് – സാറാമ്മ ജോസഫ്, മാത്യു തോമസ് (പാസ്റ്റർ, മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ്) – സുജ മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കൽ) – ആനി ഫിലിപ്പ്, എബ്രഹാം തോമസ് – ഷേർളി എബ്രഹാം. ഒൻപതു കൊച്ചുമക്കളും ആറ് പേരക്കുട്ടികളും ഉണ്ട്. മാധ്യമ പ്രവർത്തകൻ പ്രസാദ് തീയാടിക്കലിന്റെ മാതാവാണ് പരേത. സംസ്ക്കാരം പിന്നീട് ഡാളസ്സിൽ നടക്കും.
ആത്മീയതയുടെ പുത്തൻ ഈണം; ‘എനിക്കായ് മുറിഞ്ഞ സ്നേഹം’ ശ്രദ്ധേയമാകുന്നു
ന്യൂജേഴ്സി: ദൈവസ്നേഹത്തിന്റെ ആഴവും ത്യാഗത്തിന്റെ മഹത്വവും ഓർമ്മിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘എനിക്കായ് മുറിഞ്ഞ സ്നേഹം’ എന്ന ക്രൈസ്തവ ഭക്തിഗാനം സംഗീതാസ്വാദകരുടെ മനം കവരുന്നു. മലയാളം ക്രൈസ്തവ സംഗീതലോകത്തേക്ക് എത്തിയ ഈ പുതിയ ഗാനം, ചുരുങ്ങിയ സമയം കൊണ്ടുതന്നെ വിശ്വാസികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. മനുഷ്യകുലത്തോടുള്ള യേശുക്രിസ്തുവിന്റെ അളവറ്റ കരുണയും കുരിശിലെ ത്യാഗസ്നേഹവുമാണ് ഗാനത്തിന്റെ ഇതിവൃത്തം. ദിവ്യകാരുണ്യ നാഥന്റെ സാന്നിധ്യവും സ്നേഹവും ഹൃദയത്തിൽ അനുഭവിക്കാൻ ആഹ്വാനം ചെയ്യുന്ന വരികൾ, ആഴമേറിയ ആത്മീയ ചിന്തകളിലേക്കും പ്രാർത്ഥനയിലേക്കും ശ്രോതാക്കളെ നയിക്കുന്നു. പിങ്കു തോമസ്, സ്കറിയ ജേക്കബ്, വിൽസൺ പിറവം എന്നിവരുടെ കൂട്ടായ്മയിലാണ് ഈ മനോഹര ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. സംഗീതവും ആത്മീയതയും ഇഴചേരുന്ന ഈ സൃഷ്ടി കേവലം ഒരു ഗാനത്തിനപ്പുറം, മനസ്സിന് കുളിർമയേകുന്ന ഒരു ധ്യാനാനുഭവമായാണ് ആസ്വാദകർ വിലയിരുത്തുന്നത്. മലയാളികളുടെ പ്രാർത്ഥനാവേളകളിലും കുടുംബപ്രാർത്ഥനകളിലും ഭക്തിഗാനങ്ങൾക്ക് എന്നും സവിശേഷമായ സ്ഥാനമാണുള്ളത്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ വിശ്വാസത്തിൽ…
