രാശിഫലം (24-02-2026 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് ഒരു സന്തോഷ വാർത്തയാണ്. ഇന്ന് നിങ്ങളുടെ ദിവസത്തിന്‍റെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചെലവഴിക്കേണ്ടി വരും. ജോലിസ്ഥലത്ത്‌ ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും മറ്റും ആവശ്യമാണ്. സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസ് കാര്യങ്ങൾക്ക് ഇന്ന് ഉത്തമ ദിവസമാണ്. പ്രതീക്ഷിച്ചതിലും ലാഭം കൈവരും. കന്നി: ഇന്ന് നല്ല ഒരു ദിവസമായിരിക്കും. പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെയായിരിക്കും നിങ്ങളുടെ ദിവസം ആരംഭിക്കുക. വിദേശ യാത്രയ്‌ക്ക് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങളെ ഉല്ലാസവാനായി കാണും. തുലാം: പുതിയ സംരംഭം തുടങ്ങാൻ പറ്റിയ ദിവസമാണ്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. അത് മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കുന്നതാണ്. സഹപ്രവർത്തകരുടെ സഹായം ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ പ്രവൃത്തികൾ ഇന്ന് മറ്റുള്ളവർക്ക് ഗുണമായി മാറും. സന്തോഷകരമായ ഒരു വാർത്ത ഇന്ന് നിങ്ങളെ തേടിയെത്തും.…

സംസ്ഥാന സര്‍ക്കാര്‍ പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷന് ഔദ്യോഗികമായി തുടക്കം കുറിച്ചു

തിരുവനന്തപുരം: ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ബാധിക്കുന്ന പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷന്റെ നിയമനത്തിന് കേരള സംസ്ഥാന സർക്കാർ ഔദ്യോഗികമായി തുടക്കം കുറിച്ചു. ആഘോഷപൂർവ്വം പ്രഖ്യാപിക്കേണ്ടിയിരുന്ന പ്രഖ്യാപനം കമ്മീഷന്റെ അസാധാരണ സമയപരിധി സംബന്ധിച്ച് കടുത്ത രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അദ്ധ്യക്ഷനായ പാനലിന്റെ രൂപീകരണം ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു . അഡ്വ . എം. രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ (റിട്ട. അഡീഷണൽ സെക്രട്ടറി) എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. മൂന്ന് മാസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ വകുപ്പ് കമ്മീഷനോട് ഉത്തരവിട്ടു . മൂന്ന് മാസത്തെ സമയപരിധി കൃത്യമായി മെയ് 23 ന് അവസാനിക്കും. തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ച്, നിലവിലെ സർക്കാരിന്റെ കാലാവധി അതിനു തൊട്ടുമുമ്പ് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ ഭരണകൂടം മെയ് 20 ന് സത്യപ്രതിജ്ഞ…

തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) 95-ാമത്തെ വയസ്സില്‍ കടപ്ലാമറ്റത്തുള്ള സ്വഭവനത്തില്‍ വച്ച് അന്തരിച്ചു. പാലാ രൂപതയില്‍പ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ പാലയ്ക്കാട്ടുമല കുളങ്ങര തറവാട്ടിലെ ഔസേപ്പ് – അന്ന ദമ്പതികളുടെ നാലാമത്തെ പുത്രിയാണ് പരേത. ഭര്‍ത്താവ് പരേതനായ കെ.ടി. ജോസഫ് കൂവള്ളൂര്‍. മക്കള്‍: തോമസ് കൂവള്ളൂര്‍-ന്യൂയോര്‍ക്ക്, ജോസ് ജോസഫ് കൂവള്ളൂര്‍ – വെമ്പള്ളി, റോസ കെ.ജെ. പുളിക്കപ്പറമ്പില്‍ – കുറുപ്പന്തുറ, അഗസ്റ്റിന്‍ ജോസഫ് കൂവള്ളൂര്‍, സെലിന്‍ തോമസ് ഉറുമ്പേല്‍ – ചേര്‍പ്പുങ്കല്‍, ലൂക്കോസ് ജെ. കൂവള്ളൂര്‍ – ജോസ്ഗിരി, സക്കറിയാ ജോസഫ് കൂവള്ളൂര്‍ (പോട്ടക്കേറില്‍-സ്ലീവാപുരം), റോബര്‍ട്ട് ജോസഫ് കൂവള്ളൂര്‍ – കടപ്ലാമറ്റം. മരുമക്കള്‍: സിസിലി തോമസ് കൂവള്ളൂര്‍ ഓരത്തേല്‍ – കുറുപ്പന്തുറ, ഏലിയാമ്മ പാലവേലില്‍ – പട്ടിത്താനം, പി.യു. ജോസഫ് പുളിക്കപ്പറമ്പില്‍ – കുറുപ്പന്തുറ, തോമ്മാച്ചന്‍ ഉറുമ്പേല്‍ –…

കെ.വി. സ്കറിയ (77) ഡാളസിൽ അന്തരിച്ചു

ഡാളസ്: തൃശൂർ പഴഞ്ഞി കോലാടി കുടുംബാംഗവും കെ.എസ്.ഇ.ബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ കെ.വി. സ്കറിയ (77) അന്തരിച്ചു. ഫെബ്രുവരി 24 ചൊവ്വാഴ്ച പുലർച്ചെ 4:30-ന് ഡാളസിൽ വെച്ചായിരുന്നു അന്ത്യം. പഴഞ്ഞി കോലാടി വീട്ടിൽ പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മൂത്ത മകനും . പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനുമാണ് സ്കറിയ ഭാര്യ: ലൈല സ്കറിയ (കിളിരൂപറമ്പിൽ കുടുംബാംഗം) മക്കൾ: നവീൻ ജോർജ് സ്കറിയ, നിതിൻ മാത്യു സ്കറിയ. മരുമക്കൾ: ബ്ലെസി സ്കറിയ, റെബേക്ക സ്കറിയ. കൊച്ചുമക്കൾ: ജോർജ്, സാറ, സെബാസ്റ്റ്യൻ, കാലേബ്, നവോമി, എസ്തേർ, എലിസബത്ത്, ജോഷ്വ (എല്ലാവരും അമേരിക്കയിൽ). സഹോദരങ്ങൾ: ജെസ്സി & സ്കറിയ തോമസ് (കുരിക്കാട്ടിൽ, നിലമ്പൂർ) ലില്ലി & രാജു (പതിപ്പറമ്പിൽ, പീച്ചി) മേരി & ജോയ് (വലയിൽ, കുന്നക്കുരുടി) ജോൺസൺ & സിസി (ബഹ്‌റൈൻ) പൊതുദർശനം:ഫെബ്രുവരി 28…

ഫൊക്കാന കണ്‍വന്‍ഷന്‍ പെന്‍സില്‍വേനിയ റീജിയണല്‍ കിക്കോഫ് മാര്‍ച്ച് 7-ന് ഫിലഡല്‍ഫിയയില്‍

ഫിലഡല്‍ഫിയ: ഫൊക്കാന കണ്‍വന്‍ഷനുവേണ്ടിയുള്ള രജിസ്ട്രേഷന്‍ കിക്കോഫ് ഫിലഡല്‍ഫിയയില്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 7 ശനിയാഴ്ച 5:00 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് (7733 കാസ്റ്റര്‍ അവനൃു) പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പെന്‍സില്‍വേനിയ റീജിയണല്‍ വൈസ് പ്രസിഡന്റ് ഷാജി സാമുവലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, മറ്റ് ഫൊക്കാന ഭാരവാഹികളും പെന്‍സില്‍വേനിയ റീജീയണിലെ അംഗ സംഘടന പ്രസിഡന്റുമാരും ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കുന്നു. കിക്കോഫിനോടനുബന്ധിച്ച് ഫൊക്കാന റീജിയണല്‍ സ്‌പെല്ലിംങ് ബീ കോമ്പറ്റീഷനും, ഫൊക്കാനയില്‍ വിജയകരമായി തീര്‍ന്ന മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് വിതരണവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഷാജി സാമുവല്‍: 267 686 1882, മില്ലി ഫിലിപ്പ്: 215 620 6290

കെ.എച്ച്.എൻ.എ സാഹിത്യ വിചാരവേദി കമ്മിറ്റി രൂപീകരിച്ചു

ഫ്ലോറിഡ: ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണത്തിനും സാഹിത്യ സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനത്തിനുമായി നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA) സാഹിത്യ വിചാരവേദി കമ്മിറ്റിയെ രൂപീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരുമാണ് പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ.എച്ച്.എൻ.എ. യുടെ അഭിമാന സംരംഭമായ ആർഷദർശന പുരസ്‌കാരത്തിന്റെയും പുതുതായി ആരംഭിക്കുന്ന യുവസാഹിതി സമ്മാനത്തിന്റെയും സംഘാടനവും ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണവും നിർവഹിക്കുന്നതിനുള്ള കെ എച്ച് എൻ എ സാഹിത്യ വിചാരവേദിയിലേക്ക് സുരേന്ദ്രൻ നായർ (ഹ്യൂസ്റ്റൻ), ഡോ: സുശീല രവീന്ദ്രനാഥ്‌ (ഫ്ലോറിഡ), ജയശങ്കർ പിള്ള (കാനഡ), മധു ചെറിയേടത്തു (ന്യൂജേസി)പ്രസാദ് പാലക്കൽ (കാലിഫോർണിയ) എന്നിവരെ ഡയറക്ടർ ബോർഡ് തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അറിയിച്ചു. പ്രഥമ ആർഷദർശന പുരസ്കാരത്തിന്റെ സംഘാടകനും KHNA മുൻ പ്രസിഡന്റുമായ സുരേന്ദ്രൻ നായർ ആനുകാലിക മലയാള മാധ്യമങ്ങളിൽ…

അമ്മിണി സൈമൺ (90) ലോസ് ഏഞ്ചൽസിൽ അന്തരിച്ചു

ലോസ് ഏഞ്ചൽസ് : അമ്മിണി സൈമൺ (90)കാലിഫോർണിയയിൽ അന്തരിച്ചു. ലോസ് ഏഞ്ചൽസിലുള്ള വസതിയിൽ ഫെബ്രുവരി 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 മണിയോടെയാണ് അമ്മിണി മരണം സംഭവിച്ചത് . പത്തനാപുരം തേക്കാടത്ത് വളവുകായത്തിൽ, പരേതരായ ടി.ജി. ജോർജ് – കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്  ഫുല്ലർട്ടൺ ഗ്രേസ് ബൈബിൾ ചാപ്പലിലെ സജീവ അംഗവുമായിരുന്നു. ഭർത്താവ്: പരേതനായ സൈമൺ വർഗീസ്. മക്കളും മരുമക്കളും: അനിത & കുർട്ടിസ് സ്ട്രിക്ലാൻഡ് (കാലിഫോർണിയ) മാർഷ & ജോസ് വർഗീസ് (കാലിഫോർണിയ) മെലീസ & വിജി ചെറിയാൻ (ഡാളസ്) മെൽവിൻ (കാലിഫോർണിയ) കൊച്ചുമക്കൾ: ക്രിസ്റ്റ്യൻ, അമാനി, സമീർ, ആശ, ജൂലിയ, റേച്ചൽ, ബെഞ്ചമിൻ, എമിലി, ജോനാഥൻ. പൗത്രൻ: സായ്. സംസ്കാര ശുശ്രൂഷയുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

“സ്ത്രീ സ്വാതന്ത്ര്യം” ആവശ്യപ്പെട്ട് ഇറാനിലെ പെൺകുട്ടികൾ തെരുവിലിറങ്ങി; മൂന്ന് സർവകലാശാലകളിലേക്ക് കലാപം വ്യാപിക്കുന്നു; ഖമേനിയുടെ നില പരുങ്ങലില്‍

ടെഹ്‌റാനിലെ നിരവധി സർവകലാശാലകളിലെ വിദ്യാർത്ഥികൾ തുടർച്ചയായ മൂന്നാം ദിവസവും സർക്കാരിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങി. ബാസിജ് സേനയുമായുള്ള ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. വർദ്ധിച്ചുവരുന്ന യുഎസ് സമ്മർദ്ദത്തിനിടയിൽ, ഈ പ്രതിഷേധങ്ങൾ ഖമേനി സർക്കാരിന് ഒരു പുതിയ വെല്ലുവിളിയായി ഉയർന്നുവന്നിട്ടുണ്ട്. ഇറാനിലെ സ്ഥിതി വീണ്ടും തിളച്ചുമറിയുന്നു. അധികാരത്തിന്റെ ചുക്കാൻ പിടിക്കുന്ന പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സർക്കാർ ഒരേസമയം രണ്ട് മുന്നണികളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്നു: അമേരിക്കയിൽ നിന്നുള്ള ബാഹ്യ സമ്മർദ്ദവും ആഭ്യന്തര വിദ്യാർത്ഥി പ്രതിഷേധവും. തലസ്ഥാനമായ ടെഹ്‌റാനിൽ, സർവകലാശാലകളിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു, അതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുന്നുണ്ട്. വാരാന്ത്യത്തിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഫെബ്രുവരി 23 തിങ്കളാഴ്ച കുറഞ്ഞത് മൂന്ന് പ്രധാന സർവകലാശാലകളിലേക്ക് വ്യാപിച്ചു. വിദ്യാർത്ഥികളും അർദ്ധസൈനിക വിഭാഗമായ ബാസിജും തമ്മിൽ പല സ്ഥലങ്ങളിലും ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർവകലാശാലാ…

ഇറാന് സൂപ്പർസോണിക് മിസൈലുകൾ നൽകാൻ ചൈന തയ്യാറെടുക്കുന്നു

യുഎസ്-ഇറാൻ സംഘർഷങ്ങൾക്കിടയിൽ, ചൈനയും ഇറാനും തമ്മിലുള്ള മിസൈൽ കരാർ ഏതാണ്ട് ഉറപ്പാക്കി. ചൈനയുടെ സൂപ്പർസോണിക് സിഎം-302 മിസൈൽ ഏറ്റെടുക്കുന്നത് ഇറാന്റെ സമുദ്ര ആക്രമണ ശേഷി വർദ്ധിപ്പിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ക്രമാനുഗതമായി വർദ്ധിച്ചുവരുന്നതിനിടെ, ഇറാനും ചൈനയുമായി പ്രതിരോധ കരാറില്‍ ഒപ്പിട്ടു. റിപ്പോർട്ടുകൾ പ്രകാരം, ഇറാന് CM-302 മിസൈൽ നൽകാൻ ചൈന തയ്യാറെടുക്കുകയാണ്. ഈ കരാർ ഇരു രാജ്യങ്ങളും തമ്മിൽ വളരെക്കാലമായി നടക്കുന്ന ചര്‍ച്ചയുടെ ഫലമാണ്. അമേരിക്ക ഇറാനെ ആക്രമിക്കാന്‍ സന്നാഹമൊരുക്കുന്നതിനിടെയാണ് ത്വരിതഗതിയില്‍ ചൈനയുടെ ഈ നീക്കം. ഇതൊരു തന്ത്രപരമായ നീക്കമാണെന്ന് വിശകലന വിദഗ്ധർ കരുതുന്നു. ഈ കരാർ പ്രാദേശിക അധികാര സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം. CM-302 ഒരു സൂപ്പർസോണിക് കപ്പൽവേധ മിസൈലാണെന്ന് പറയപ്പെടുന്നു. ഇതിന്റെ ദൂരപരിധി ഏകദേശം 290 കിലോമീറ്ററാണ്. താഴ്ന്ന ഉയരത്തിൽ ഉയർന്ന വേഗതയിൽ പറക്കാന്‍ കഴിയുന്ന ഈ മിസൈലിന് ശത്രു യുദ്ധക്കപ്പലുകളെ…

ഇറാനെ ആക്രമിക്കാന്‍ പോയ യു എസ് സൈനികര്‍ക്കിടയില്‍ ‘ടോയ്‌ലറ്റ് യുദ്ധം’; യു എസ് എസ് ജെറാള്‍ഡ് ഫോര്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങൾക്കായി സൈനികര്‍ പാടുപെടുന്നു

ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, ട്രംപ് തന്റെ ഏറ്റവും ശക്തമായ വിമാനവാഹിനിക്കപ്പൽ വിന്യസിച്ചിട്ടുണ്ടെങ്കിലും, ടോയ്‌ലറ്റ് സംവിധാനത്തിന്റെ തകരാറുമൂലം, കപ്പലിൽ വിന്യസിച്ചിരിക്കുന്ന ആയിരക്കണക്കിന് സൈനികർ അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രശ്നങ്ങൾ നേരിടുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍: ഇറാനെതിരെ കർശന നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി, തങ്ങളുടെ ഏറ്റവും ശക്തമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനെ ആ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. എന്നാല്‍, 13 ബില്യൺ ഡോളർ വിലമതിക്കുന്ന ഈ അത്യാധുനിക യുദ്ധക്കപ്പൽ ഇപ്പോൾ ഒരു വിചിത്രമായ പ്രശ്നവുമായി മല്ലിടുകയാണ്. ടോയ്‌ലറ്റ് സംവിധാനം തകരാറിലായതു മൂലം കപ്പലിൽ വിന്യസിച്ചിരിക്കുന്ന ആയിരക്കണക്കിന് സൈനികർ അടിസ്ഥാന സൗകര്യങ്ങൾക്കായി പാടുപെടുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്നു. കപ്പലിൽ 650 ടോയ്‌ലറ്റുകൾ ഉണ്ടെന്നും എന്നാൽ മിക്കതും അടഞ്ഞു കിടക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. വാക്വം അധിഷ്ഠിത മലിനജല സംവിധാനം (VCHT) ജലസംരക്ഷണത്തിനായി രൂപകൽപ്പന ചെയ്‌തിട്ടുണ്ടെങ്കിലും…