ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന നിർമാണ പദ്ധതിയായ തേജസിന് കൂടുതൽ കരുത്തുപകരുന്ന നടപടിയുമായി അമേരിക്കൻ വിമാന എൻജിൻ നിർമാതാക്കളായ ജിഇ എയ്റോസ്പേസ്. തേജസ് എംകെ1എ (Tejas Mk1A) യുദ്ധവിമാനങ്ങൾക്കായി നാല് എഫ്404-ഐഎൻ20 (F404-IN20) എൻജിനുകൾ കൂടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) കൈമാറി. എൻജിൻ വിതരണത്തിലെ കാലതാമസം മൂലം പ്രതിസന്ധി നേരിട്ടിരുന്ന തേജസ് പദ്ധതിക്ക് പുതിയ നീക്കം ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. എൻജിനുകളുടെ ലഭ്യത വർധിക്കുന്നതോടെ യുദ്ധവിമാനങ്ങളുടെ നിർമാണവും ഇന്ത്യൻ വ്യോമസേനയ്ക്കുള്ള വിതരണവും വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സെപ്റ്റംബറിൽ നാല് എൻജിനുകളും ഓഗസ്റ്റിൽ മൂന്ന് എൻജിനുകളും എച്ച്എഎല്ലിന് ലഭിച്ചിരുന്നു. 2026 ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ആകെ 20 എഫ്404-ഐഎൻ20 എൻജിനുകൾ വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ജിഇ എയ്റോസ്പേസ് പ്രവർത്തിക്കുന്നത്. എൻജിൻ വിതരണം നിശ്ചിത സമയക്രമത്തിൽ പൂർത്തിയാക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുമായും എച്ച്എഎല്ലുമായും നിരന്തരം സഹകരിച്ചുവരികയാണെന്ന് കമ്പനി വ്യക്തമാക്കി.…
Author: പ്രിന്സി
മാസപ്പടി കേസ് നിർണായക വഴിത്തിരിവിലേക്ക്; സേവനമൊന്നും നല്കാതെ 3.28 കോടി നൽകിയത് എന്തിന്? പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അപ്പീൽ നൽകാന് സാധ്യത
കൊച്ചി: സി.എം.ആർ.എൽ.–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതോടെ പണമിടപാടുകളുടെ യഥാർഥ ഉദ്ദേശ്യവും പണം കൈമാറിയ വഴികളും അതിന്റെ വിനിയോഗവും അന്വേഷണത്തിന്റെ മുഖ്യവിഷയങ്ങളാകും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവരുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉൾപ്പെടുന്നതിനാൽ കേസിലെ തുടർനടപടികൾ രാഷ്ട്രീയമായും നിയമപരമായും ഏറെ പ്രാധാന്യമുള്ളതാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കുമെന്നാണ് സൂചന. ഉത്തരവിനെതിരെ അപ്പീൽ നൽകുന്നതും വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്താൽ അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതും നിയമപരമായ സാധ്യതകളാണ്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനും വീണയ്ക്കും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ.) നൽകിയ പണത്തിന്റെ…
ഇടനിലക്കാരില്ലാതെ മരുന്ന് സംഭരണം; ഇൻസുലിൻ വിലയിൽ വൻ കുറവ്, സർക്കാരിന് 18.50 കോടി രൂപയുടെ ലാഭം
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിൽ ഇടനിലക്കാരെ ഒഴിവാക്കി നിർമാണ കമ്പനികളുമായി നേരിട്ട് ചർച്ച നടത്തിയതിലൂടെ വൻ സാമ്പത്തിക നേട്ടവുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ). ഇൻസുലിൻ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ സംഭരണച്ചെലവ് ഗണ്യമായി കുറയ്ക്കാൻ പുതിയ നടപടിയിലൂടെ സാധിച്ചു. നാലുമാസത്തേക്കുള്ള ഇൻസുലിൻ സംഭരണത്തിൽ മാത്രം സംസ്ഥാന സർക്കാരിന് 18.50 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. മരുന്ന് വിതരണത്തിലെ ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കി നിർമാണ കമ്പനികളുമായി നേരിട്ട് വിലപേശൽ നടത്തുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഇതിലൂടെ മരുന്നുകളുടെ വില കുറയ്ക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കാനും പൊതുജനാരോഗ്യ മേഖലയിലെ ചെലവ് നിയന്ത്രിക്കാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രമേഹ രോഗികൾക്ക് അത്യാവശ്യമായ ഇൻസുലിന്റെ സംഭരണ വിലയിലാണ് ശ്രദ്ധേയമായ കുറവുണ്ടായത്. നേരത്തേ 10 മില്ലിലീറ്റർ ഇൻസുലിന് 99.60 രൂപയാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ നൽകിയിരുന്നത്. പുതിയ ധാരണയനുസരിച്ച്…
ഇന്നത്തെ രാശിഫലം (10-10-2026 ശനി)
ചിങ്ങം: സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കും. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾ അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് നൽകാൻ സാധ്യതയുണ്ട്. കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസം ഇന്ന് നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം മികച്ചതാകും. കഠിനാധ്വാനത്തിൻ്റെ പ്രതിഫലം ഉടൻ ലഭിക്കും. തുലാം: ഇന്ന് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല. പ്രത്യേകിച്ചും അഭിമുഖങ്ങളെ സംബന്ധിച്ച്. എന്നാൽ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും. വൃശ്ചികം: നിങ്ങള്ക്ക് അനുകൂലമായ ദിവസമാണിന്ന്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്വ്വം സമയം ചെലവിടുകയും ചെയ്യും.…
എൽ നിനോ ഭീഷണി ശക്തമാകുമോ?; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂടിനും വരൾച്ചയ്ക്കും പ്രളയത്തിനും സാധ്യത; കാലാവസ്ഥാ വ്യതിയാനത്തിൽ ആശങ്ക
ന്യൂഡൽഹി: പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആഗോള കാലാവസ്ഥയെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു. എൽ നിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്ന സാഹചര്യമുണ്ടായാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അസാധാരണമായ ചൂട്, കടുത്ത വരൾച്ച, അതിതീവ്ര മഴ, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ പ്രതിസന്ധികൾ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. സമുദ്രത്തിലെ താപനില വർധിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ചൂടും ഉയരുന്നത് കൃഷി, കുടിവെള്ള ലഭ്യത, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. ലോക കാലാവസ്ഥാ സംഘടനയായ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ എൽ നിനോ–സതേൺ ഓസിലേഷൻ (ENSO) പ്രതിഭാസത്തിലെ മാറ്റങ്ങൾ നിരീക്ഷിച്ചുവരികയാണ്. എൽ നിനോ ശക്തമായാൽ അതിന്റെ പ്രത്യാഘാതങ്ങൾ പസഫിക് സമുദ്രത്തിൽ മാത്രം ഒതുങ്ങില്ല. ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, അമേരിക്കൻ ഭൂഖണ്ഡങ്ങൾ എന്നിവിടങ്ങളിലെ മഴയുടെയും താപനിലയുടെയും സ്വാഭാവിക ക്രമത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാം. ആഗോള…
‘അശ്ലീല ചിത്രങ്ങളിൽ സ്കൂൾ യൂണിഫോം ഉപയോഗിക്കുന്നത് നിരോധിക്കണം’; ശക്തമായ ആവശ്യവുമായി ബ്രിട്ടനിലെ വിദ്യാർത്ഥിനികൾ
ലണ്ടൻ: അശ്ലീല ചിത്രങ്ങളിലും ലൈംഗികതയെ പ്രമേയമാക്കുന്ന വിനോദ പരിപാടികളിലും സ്കൂൾ യൂണിഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ബ്രിട്ടനിലെ കൗമാരക്കാരായ വിദ്യാർത്ഥിനികൾ രംഗത്ത്. സ്കൂൾ യൂണിഫോമുകളെ ലൈംഗിക ആകർഷണത്തിന്റെ പ്രതീകമായി ചിത്രീകരിക്കുന്നത് കുട്ടികളുടെ ലൈംഗികവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പെൺകുട്ടികളുടെ സുരക്ഷിതത്വബോധത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമാണ് വിദ്യാർത്ഥിനികളുടെ ആരോപണം. ഓക്സ്ഫോർഡ്ഷെയറിലെ ബിസെസ്റ്ററിലുള്ള ദി കൂപ്പർ സ്കൂളിലെ വിദ്യാർത്ഥിനികളാണ് ഈ വിഷയത്തിൽ ശക്തമായ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇവർ ആരംഭിച്ച ഓൺലൈൻ നിവേദനത്തിന് ഇതിനകം 26,000ത്തിലധികം പേരുടെ പിന്തുണ ലഭിച്ചതായാണ് റിപ്പോർട്ട്. സ്കൂൾ യൂണിഫോമുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാർത്ഥികളുടെയും വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നതാണെന്നും അവയെ ലൈംഗികതയുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സ്കൂളിലെ ‘ലിറ്റിൽ ഫെമിനിസ്റ്റ് ബുക്ക് ക്ലബ്’ അംഗങ്ങളാണ് ഈ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. യൂണിഫോമിന്റെ യഥാർഥ അർഥവും പ്രാധാന്യവും സമൂഹം തിരിച്ചറിയണമെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. 15 വയസ്സുകാരിയായ അയ്ലിൻ പറയുന്നതനുസരിച്ച്, സ്കൂൾ യൂണിഫോം…
നാനാ പടേക്കർ: അഭിനയത്തിന്റെ കരുത്തും ജീവിതത്തിന്റെ ലാളിത്യവും (വി. രാജേഷ് മോഹൻ റാവു)
ഇന്ത്യൻ സിനിമയിൽ സ്വന്തം അഭിനയശൈലി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു നാനാ പടേക്കർ. 2026 ഒക്ടോബർ 8-ന് 75-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചുവെന്ന വാർത്ത സിനിമാലോകത്തെയും അദ്ദേഹത്തിന്റെ ആരാധകരെയും ദുഃഖത്തിലാഴ്ത്തി. നായകവേഷങ്ങളിലും പ്രതിനായകവേഷങ്ങളിലും ഹാസ്യകഥാപാത്രങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച കലാകാരനായിരുന്നു അദ്ദേഹം. സിനിമയിലെ താരപരിവേഷത്തിനപ്പുറം കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് അഭിനയിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. മുഖഭാവങ്ങളിലും സംഭാഷണങ്ങളിലും ശരീരഭാഷയിലും ഒരുപോലെ ശക്തമായ സാന്നിധ്യം അറിയിച്ച നാനാ പടേക്കർ ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം സ്വന്തമാക്കി. 1951-ൽ മഹാരാഷ്ട്രയിൽ ജനിച്ച നാനാ പടേക്കറുടെ യഥാർഥ പേര് വിശ്വനാഥ് പടേക്കർ എന്നായിരുന്നു. മറാത്തി നാടക വേദിയിലൂടെ കലാജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലേക്ക് കടന്നു. 1978-ൽ പുറത്തിറങ്ങിയ ഗമൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാജീവിതത്തിന് തുടക്കമായത്. തുടർന്ന് മറാത്തി നാടകങ്ങളിലും ഹിന്ദി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. തുടക്കകാലം മുതൽതന്നെ അഭിനയത്തിലെ…
അൽ അഹമ്മദിയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന് അനധികൃത ഭക്ഷണശാലകൾ അടച്ചുപൂട്ടി; കനത്ത പിഴ
കുവൈത്ത്: കുവൈത്തിലെ അൽ അഹമ്മദി ഗവർണറേറ്റിൽ ആരോഗ്യ, സുരക്ഷാ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിച്ചു. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ ജനവാസ മേഖലകളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മൂന്ന് ഭക്ഷണശാലകൾ പൂർണമായും അടച്ചുപൂട്ടി. ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, നെഗറ്റീവ് ഫിനോമിന കമ്മിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഈ ഭക്ഷണശാലകളിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എട്ട് നിയമലംഘന നോട്ടീസുകൾ നൽകി. നിയമപരമായ ലൈസൻസുകളൊന്നുമില്ലാതെയാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷണം തയ്യാറാക്കുന്നതിനും വിൽപ്പന നടത്തുന്നതിനും തീർത്തും വൃത്തിഹീനമായ സാഹചര്യങ്ങളാണ് ഇവിടെ നിലനിന്നിരുന്നത് എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. കൂടാതെ, ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ല. പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും സ്ഥാപനങ്ങൾ പാലിച്ചിരുന്നില്ല. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി…
യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ
ഒക്ടോബർ 5 മുതൽ 24 വരെയാണ് ക്യാംപയിൻ നടക്കുന്നത്. ഈ കാലയളവിൽ പ്രത്യേക ഓഫറുകളും പാരിതോഷികങ്ങളും സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസമുണ്ടാകും ദുബായ്: യൂണിയൻ കോ-ഓപ്പിന്റെ 44-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ മാസത്തെ പ്രമോഷണൽ ക്യാംപയിന് തുടക്കമിട്ടു. ‘20 Millionaires in 20 Days’ ക്യാംപയിനിൽ ഓരോ ദിവസവും ഒരു ഭാഗ്യശാലിക്ക് 10 ലക്ഷം തമയാസ് പോയിന്റുകൾ സമ്മാനമായി നേടാനുള്ള അവസരമുണ്ട്. ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഫ്രഷ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പ്രമുഖ ബ്രാൻഡുകളുടെ പങ്കാളിത്തത്തോടെ നിരവധി പ്രത്യേക ഓഫറുകളും ക്യാംപയിനിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 5 മുതൽ 24 വരെയാണ് ക്യാംപയിൻ നടക്കുന്നത്. ഈ കാലയളവിൽ പ്രത്യേക ഓഫറുകളും പാരിതോഷികങ്ങളും സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസമുണ്ടാകും. പ്രത്യേക ഓഫറുകൾ, സമ്മാന നറുക്കെടുപ്പുകൾ, റിവാർഡുകൾ, വിവിധ ബ്രാൻഡുകളുടെ പ്രത്യേക പ്രമോഷനുകൾ എന്നിവ ഒരുമിച്ച് അവതരിപ്പിക്കുകയാണ് ഈ വർഷത്തെ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്ന്…
കുവൈത്തിൽ നായ്ക്കളെ വളർത്തുന്നവർക്ക് പുതിയ കർശന നിയമങ്ങൾ; ലംഘിച്ചാൽ തടവും പിഴയും
കുവൈത്ത്: കുവൈത്തിൽ നായ്ക്കളെ വളർത്തുന്നവർക്ക് പുതിയ കർശന നിയമങ്ങൾ ഏർപ്പെടുത്തി. പൊതുസുരക്ഷയും ശുചിത്വവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നായ്ക്കളെ വളർത്തുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ജനവാസ മേഖലകളിലും പൊതുസ്ഥലങ്ങളിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മൃഗങ്ങളുടെ ക്ഷേമം സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ കുവൈത്തിൽ നായ്ക്കളെ വളർത്തുന്നവർ നിർബന്ധമായും ചില കർശന നിബന്ധനകൾ പാലിക്കേണ്ടിവരും. പുതിയ നിയമങ്ങൾ അനുസരിച്ച്, നായ്ക്കളെ വളർത്തുന്ന ഓരോ വ്യക്തിക്കും ഔദ്യോഗിക ഉടമസ്ഥാവകാശ ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ, ഓരോ നായയുടെയും കഴുത്തിൽ പ്രത്യേക തിരിച്ചറിയൽ നമ്പർ (ഐഡി നമ്പർ) രേഖപ്പെടുത്തിയ ലോഹ ടാഗോടുകൂടിയ കോളർ ധരിപ്പിക്കണം. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ നായ്ക്കളെയും അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കണം. പേവിഷബാധ തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പും വർഷംതോറുമുള്ള…
