മന്ത്ര വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 11 മുതൽ 20 വരെ ഓൺലൈൻ പരിപാടികൾ

ന്യൂയോർക്ക്: നവരാത്രി ആഘോഷങ്ങൾക്ക് വ്യത്യസ്തമായൊരു മുഖം നൽകിക്കൊണ്ട് മന്ത്ര (MANTRAH USA) വനിതാ ഫോറം സംഘടിപ്പിക്കുന്ന NAV DURGAS 2026 ഒക്ടോബർ 11ന് ആരംഭിക്കും. പത്ത് ദിവസങ്ങളിലായി വിവിധ മേഖലകളിൽ പ്രാവീണ്യവും അനുഭവസമ്പത്തുമുള്ള പത്ത് വനിതകളാണ് വിശിഷ്ടാതിഥികളായി എത്തുന്നത്. ഓരോരുത്തരും തങ്ങളുടെ പ്രവർത്തനമേഖലകളിലെ അറിവും അനുഭവങ്ങളും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പങ്കുവയ്ക്കുകയും പ്രസക്തമായ വിഷയങ്ങളിൽ ചർച്ചകൾ നയിക്കുകയും ചെയ്യും. ആത്മീയതയും ദേവി ഉപാസനയും മുതൽ സ്ത്രീകളുടെ ആരോഗ്യം, ജീവിതശൈലി, സാംസ്കാരിക വിഷയങ്ങൾ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഈ പരിപാടിയിൽ ചർച്ചയാകും. ഓരോ ദിവസവും അതത് മേഖലകളിൽ അറിവും അനുഭവസമ്പത്തുമുള്ള വനിതകൾ തങ്ങളുടെ വൈദഗ്ധ്യവും പ്രായോഗിക അറിവുകളും പങ്കുവയ്ക്കും. മന്ത്ര വനിതാ ഫോറം ചെയർപേഴ്സൺ ഡോ. നീന കുമാറിന്റെ നേതൃത്വത്തിലാണ് പത്തുദിവസത്തെ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. നവരാത്രി ആഘോഷങ്ങൾക്കൊപ്പം അറിവും അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കാനും സമൂഹത്തിന് പ്രയോജനകരമായ…

കൊളംബസ് ദിനം : ചരിത്രത്തെ മാറ്റിമറിച്ച ഒരു യാത്രാസ്മരണ (സി വി സാമുവേൽ, ഡിട്രോയിറ്റ്)

എല്ലാ ഒക്ടോബറിലും അമേരിക്കയിൽ കൊളംബസ് ദിനം ആചരിക്കുന്നു. 1492 ഒക്ടോബർ 12-ന് ക്രിസ്റ്റഫർ കൊളംബസ് അമേരിക്കയിൽ എത്തിച്ചേർന്നതിന്റെ ഓർമ്മയ്ക്കായി ആചരിക്കുന്ന ഒരു ഫെഡറൽ അവധിയാണ് ഇത്. അറ്റ്‌ലന്റിക് സമുദ്രത്തിലൂടെ അദ്ദേഹം നടത്തിയ ഈ യാത്ര ലോകചരിത്രത്തിൽ പുതിയൊരു അധ്യായം തുറക്കുകയും, യൂറോപ്പും അമേരിക്കയും തമ്മിലുള്ള നൂറ്റാണ്ടുകൾ നീണ്ട സമ്പർക്കത്തിന് തുടക്കം കുറിക്കുകയും ചെയ്തു. എങ്കിലും, കൊളംബസ് ദിനം എന്നത് ഒരു ഒറ്റപ്പെട്ട സഞ്ചാരിയെക്കുറിച്ചുള്ള ഓർമ്മ മാത്രമല്ല. ഇത് ഇറ്റാലിയൻ-അമേരിക്കൻ പാരമ്പര്യം, കുടിയേറ്റം, തദ്ദേശീയരായ അമേരിക്കൻ ജനതയുടെ ചരിത്രം, യൂറോപ്യൻ പര്യവേക്ഷണങ്ങളുടെ സങ്കീർണ്ണമായ പാരമ്പര്യം എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. സ്പെയിനിലെ ഫെർഡിനാന്റ് രാജാവിന്റെയും ഇസബെല്ല രാജ്ഞിയുടെയും പിന്തുണയോടെ യാത്ര തിരിച്ച ഇറ്റാലിയൻ വംശജനായ പര്യവേക്ഷകനായിരുന്നു ക്രിസ്റ്റഫർ കൊളംബസ്. 1492-ൽ ഏഷ്യയിലേക്കുള്ള പടിഞ്ഞാറൻ പാത കണ്ടെത്തുമെന്ന പ്രതീക്ഷയോടെ, നിന, പിന്റ, സാന്താ മരിയ എന്നീ മൂന്ന് കപ്പലുകളുമായി കൊളംബസ് അറ്റ്‌ലന്റിക് മുറിച്ചുകടന്നു.…

ഡി.എസ്.എം.സി നോര്‍ത്ത് അമേരിക്കയുടെ ഗായകസംഘ പരിശീലന പരിപാടി

മാർത്തോമ്മാ സഭ നോർത്ത് അമേരിക്കാ ഭദ്രാസനത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് (DSMC) സംഗീതപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ആരാധനാ ശുശ്രൂഷയെ സമ്പന്നമാക്കുന്നതിനുമായി “7 NOTES: Choir Workshop” എന്ന ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 11, 18, 25 തീയതികളിൽ തുടർച്ചയായ മൂന്ന് ഞായറാഴ്ചകളിൽ, ഈസ്റ്റേൺ സമയം രാത്രി 8 മണിക്ക് Zoom പ്ലാറ്റ്‌ഫോമിലൂടെയാണ് പരിശീലനം നടക്കുന്നത്. സംഗീത അധ്യാപകൻ, ഗായകസംഘ ഡയറക്ടർ, സംഗീത നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജോഷൻ വർഗീസ് കോശിയാണ് ക്ലാസുകൾ നയിക്കുന്നത്. “സംഗീതത്തിലൂടെ ആരാധനയിൽ വളരുക” എന്നതാണ് പരിശീലനത്തിന്റെ പ്രമേയം. നിലവിൽ ഗായകസംഘങ്ങളിൽ സേവനം ചെയ്യുന്നവർ, മുൻകാല ഗായകസംഘാംഗങ്ങൾ, ഭാവിയിൽ ഗായകസംഘത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർ, വിശുദ്ധസംഗീതത്തിൽ താൽപര്യമുള്ളവർ എന്നിവർക്ക് പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ മൂന്ന് സെഷനുകളിലും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഗായകസംഘ മാസ്റ്റർമാരും നേതാക്കളും ഈ…

DAD (കവിത): ജയൻ വർഗീസ്

അണ്ഡ കോശത്തിന്റെ ആത്മാവി ലാനന്ദ തുന്ദില മോഹ പരാഗം , ആരോ വരുന്നുവെ, ന്നാകെ കുളിരുന്നോ രാവേശ മോഹ വിലാസം ! ജീവൻ പ്രപഞ്ച ചൈതന്യ നിരാമയ ഭാഗം തുടിക്കും സരസം , ആദിയാം സത്യാ സമസ്തത പൂവിട്ട കാല പ്രവാഹ സുഗന്ധം ! ആരോ വിളിക്കുന്നു പോരൂ പ്രിയപ്പെട്ട ശാരിക തേൻ കിളി കുഞ്ഞേ, കൂടൊരുക്കുന്നു ഞാൻ നിന്നെ കിടത്തുവാൻ ഭൂമിയാം വായു വിരിപ്പിൽ ! പാടിയുറക്കുമീ താരാട്ടിൽ വിശ്വയ്ക സ്നേഹ പ്രവാഹം ചുരത്തി, ആടിയുറങ്ങാൻ പ്രപഞ്ചം കളിപ്പാട്ട ജാലം നിരത്തും നിൻ കണ്ണിൽ ! ആയതി, നാദി മഹാ വികാസത്തിന്റെ ആത്മ പ്രചോദന ഹേതു , കാലാന്തരത്തിന്റെ തൊട്ടിലിൽ വാത്സല്യ താരാട്ട് പാട്ടായി ദൈവം !

ടെക്സസിലെ വാൻ സാൻഡ് കൗണ്ടി ശരീഅത്ത് നിയമത്തിനെതിരെ പ്രമേയം പാസാക്കി

വാൻ സാൻഡ് കൗണ്ടി: ടെക്സസിലെ വാൻ സാൻഡ് കൗണ്ടി ശരീഅത്ത് നിയമത്തിനെതിരെ എതിർപ്പ് പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ഈ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ടെക്സസിലെ ആദ്യ കൗണ്ടിയാണ് ഇത്. കൗണ്ടി കമ്മീഷണർമാർ ബുധനാഴ്ചയാണ് ഈ പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. കൗണ്ടിയിലെ 80 ഏക്കർ ഭൂമി വാങ്ങലുമായി ബന്ധപ്പെട്ടാണ് ഈ നീക്കം. യുഎസ് പ്രതിനിധി കീത്ത് സെൽഫിന്റെ കരട് പ്രമേയത്തിൽ നിന്നാണ് ഇതിനുള്ള പ്രചോദനം ഉൾക്കൊണ്ടത്. യുഎസ് ഭരണഘടനയാണ് രാജ്യത്തെ പരമോന്നത നിയമമെന്നും, അതിന് അതീതമായ ഒരു രാഷ്ട്രീയ-നിയമ സംവിധാനവും ഇവിടെ അനുവദിക്കാനാവില്ലെന്നും കമ്മീഷണർമാർ വ്യക്തമാക്കി. ഇത് അമേരിക്കയിൽ സ്വതന്ത്രമായി ആരാധന നടത്തുന്ന മുസ്ലീം ജനവിഭാഗങ്ങൾക്ക് എതിരല്ലെന്നും, വ്യക്തിപരമായ മതവിശ്വാസങ്ങളെ മാനിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.

ഓർമ്മകളിൽ ഷെറിൻ: സണ്ണി മാളിയേക്കല്‍

ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത് വർഷം തികയുന്നു. ​സരസ്വതി കുമാരി എന്ന പേരിൽ ജനിച്ച്, പിന്നീട് അമേരിക്കയിലേക്ക് ദത്തുപുത്രിയായി എത്തി ‘ഷെറിൻ സൂസൻ മാത്യൂസ്’ (Sherin Susan Mathews) എന്ന പേര് സ്വീകരിച്ച ആ മൂന്ന് വയസ്സുകാരിയുടെ വിയോഗം ഇന്നും നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്ന ഒരു വലിയ നോവാണ്. 2017 ഒക്ടോബർ മാസത്തിൽ നടന്ന ആ ദാരുണ സംഭവം മലയാളികൾക്കും ലോകമെമ്പാടുമുള്ള മനുഷ്യ സ്നേഹികൾക്കും ഏൽപ്പിച്ച ആഘാതം ചെറുതല്ല. ഒരു ചെറിയ കുഞ്ഞിന്റെ ജീവന്മേൽ ഉണ്ടായ ആ ക്രൂരതയും അകാലത്തിലുള്ള വേർപാടും കാലം കഴിഞ്ഞിട്ടും മായാത്ത മുറിവായി അവശേഷിക്കുന്നു. ​ഇന്ന് ആ കുരുന്നിന്റെ ഓർമ്മകൾക്ക് മുൻപിൽ, ആ പാവം ജീവനു മുന്നിൽ, ഞങ്ങൾ കണ്ണീരോടെയും പ്രാർത്ഥനയോടെയും പ്രണാമം അർപ്പിക്കുന്നു. ഷെറിന്റെ ഓർമ്മ നമ്മുടെയൊക്കെ മനസ്സിൽ എപ്പോഴും…

ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്റര്‍നാഷണല്‍ വിമന്‍സ്‌ ഫോറത്തിന്‌ പ്രൗഢോജ്ജ്വല തുടക്കം; ക്യാന്‍സര്‍ ബോധവല്‍ക്കരണ വെബിനാര്‍ ശ്രദ്ധേയമായി

വാഷിംഗ്ടണ്‍: വനിതാ ശാക്തീകരണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പുതിയ അധ്യായത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്റര്‍നാഷണലിന്റെ (Federation of Kerala Associations International) വിമന്‍സ്‌ ഫോറം ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. ഒക്ടോബര്‍ മാസത്തിലെ ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി, “രോഗനിര്‍ണയവും ചികിത്സയും” എന്ന വിഷയത്തിലുള്ള വെബിനാര്‍ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങളാലും ഹൃദയസ്പര്‍ശിയായ അനുഭവസാക്ഷ്യങ്ങളാലും ശ്രദ്ധേയമായി. ഒക്ടോബര്‍ 10-ന്‌ അമേരിക്കൻ ഈസ്റ്റേണ്‍ സമയം രാവിലെ 10 മണിക്ക്‌ (ഇന്ത്യന്‍ സമയം വൈകിട്ട്‌ 7.30-ന്‌) ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ലോകത്തിന്റെ മറ്റു രാജ്യങ്ങളില്‍ നിന്നുമായി നൂറിലധികം പേര്‍ പങ്കെടുത്തു. ആരോഗ്യബോധവർല്‍ക്കരണത്തിനൊപ്പം വനിതകളുടെ നേതൃത്വവും സാമൂഹിക പങ്കാളിത്തവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ഫെഡറേഷന്റെ പ്രവര്‍ത്തന ചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പായി മാറി. ഡോ. ആശാ പോറ്റിയുടെ ഹൃദ്യമായ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ്‌ ചടങ്ങുകള്‍ക്ക്‌…

തോക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് നാലു വയസ്സുകാരന്റെ ദാരുണാന്ത്യം: വളർത്തച്ഛന് 8 വർഷം തടവുശിക്ഷ

മെയ്ൻ: മെയ്ൻ സംസ്ഥാനത്ത് തോക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വളർത്തച്ഛന് എട്ടു വർഷം തടവുശിക്ഷ വിധിച്ചു. 37 കാരനായ റോബർട്ട് മക്കോയ് ആണ് ശിക്ഷിക്കപ്പെട്ടത്. 2025 മെയ് മാസത്തിലാണ് സംഭവം നടക്കുന്നത്. റോബർട്ട് മക്കോയിയും നാലു വയസ്സുകാരനായ ജാസ്പർ സ്മിത്തും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്ന സമയത്ത്, കുട്ടി വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ലോഡഡ് ആയ തോക്ക് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ബെഡ്‌റൂമിൽ വെച്ച് തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്ന് കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. കോടതിയിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് റോബർട്ട് മക്കോയ്ക്ക് 17 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. ഇതിൽ 9 വർഷം സസ്പെൻഡ് ചെയ്തു. ബാക്കി 8 വർഷം തടവും തുടർന്ന് 6 വർഷത്തെ പ്രൊബേഷനും അദ്ദേഹം അനുഭവിക്കണം. പ്രൊബേഷൻ കാലയളവിൽ 6 വയസ്സിന് താഴെയുള്ള കുട്ടികളുമായി ഇടപഴകാനോ തോക്കുകളും വെടിക്കോപ്പുകളും കൈവശം വെക്കാനോ അദ്ദേഹത്തിന് അനുവാദമില്ല.…

എസ്‌ഐആറിന് പിന്തുണയുമായി 42 മുൻ ജഡ്ജിമാർ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യവും ഭരണഘടനാപരമായ അധികാരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) സംബന്ധിച്ച് രാജ്യത്ത് രാഷ്ട്രീയ വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് പിന്തുണയുമായി മുൻ ജഡ്ജിമാരും പ്രമുഖ പൗരന്മാരും രംഗത്ത്. 42 വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടെ 272 പ്രമുഖർ ഒപ്പു വെച്ച തുറന്ന കത്തിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ അധികാരങ്ങളെയും എസ്‌ഐആർ നടപടികളെയും പിന്തുണച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ, ജുഡീഷ്യറി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും അവയുടെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയ പ്രചാരണങ്ങളിൽ കത്തിൽ ഒപ്പു വെച്ചവർ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനും വോട്ടർ പട്ടികകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരവും നിയമപരവുമായ അധികാരമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയിൽ അർഹരായ എല്ലാവരുടെയും പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അനർഹരായവരുടെയും ആവർത്തിച്ചുള്ളതുമായ പേരുകൾ ഒഴിവാക്കുന്നതിനുമുള്ള നടപടികൾ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ…

ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ ടാങ്കുകൾക്ക് ആധുനിക സുരക്ഷാകവചം; ടി-90, ടി-72, അർജുൻ ടാങ്കുകൾ നവീകരിക്കും

ന്യൂഡൽഹി: ആധുനിക യുദ്ധരംഗത്ത് ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി നേരിടാൻ ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന യുദ്ധടാങ്കുകളിൽ അത്യാധുനിക ആന്റി-ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. ചെറിയ ആക്രമണ ഡ്രോണുകളും സ്വയം പൊട്ടിത്തെറിച്ച് ലക്ഷ്യം തകർക്കുന്ന കാമികാസെ ഡ്രോണുകളും ടാങ്കുകൾക്കും മറ്റ് കവചിത സൈനിക വാഹനങ്ങൾക്കും ഗുരുതര ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് പുതിയ നടപടി. നിലവിൽ സൈന്യത്തിന്റെ ഭാഗമായ ടാങ്കുകളിൽ കൗണ്ടർ അൺമാൻഡ് ഏരിയൽ സിസ്റ്റം (Counter-UAS) സാങ്കേതികവിദ്യ ഉൾപ്പെടുത്തി അവയുടെ പ്രതിരോധശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നിലവിലുള്ള ടാങ്കുകളിൽ ആന്റി-ഡ്രോൺ സംവിധാനങ്ങൾ ഘടിപ്പിക്കുന്നതിനുള്ള സംഭരണ, നവീകരണ നടപടികൾക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. പുതിയ തലമുറ യുദ്ധടാങ്കുകൾ സൈന്യത്തിന്റെ ഭാഗമാകുന്നതുവരെ കാത്തിരിക്കാതെ നിലവിലുള്ള ടാങ്കുകളെ കൂടുതൽ സുരക്ഷിതമാക്കാനാണ് തീരുമാനം. ഇന്ത്യൻ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ ടി-90 ഭീഷ്മ, ടി-72 അജയ, തദ്ദേശീയമായി…