മാസപ്പടി കേസ് നിർണായക വഴിത്തിരിവിലേക്ക്; പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കാൻ നീക്കം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച മാസപ്പടി കേസ് നിർണായകമായ നിയമനടപടികളിലേക്ക് നീങ്ങുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പിണറായി വിജയന്റെ മകൾ ടി. വീണ എന്നിവർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷം മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാവൂ എന്ന സർക്കാർ നിലപാട് ഹൈക്കോടതി തള്ളിയതോടെയാണ് സംഭവവികാസങ്ങൾക്ക് വേഗം കൂടിയത്. ലഭ്യമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിട്ടതായി പുറത്തുവരുന്ന വിവരം. ആരോപണങ്ങളുടെ ഗൗരവവും കേസുമായി ബന്ധപ്പെട്ട രേഖകളും പരിഗണിച്ച് നിയമാനുസൃതമായ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് ആസ്ഥാനത്ത് തുടർനടപടികൾ സജീവമായിരിക്കുകയാണ്. വിജിലൻസ് ഡയറക്ടർ മനോജ്…

കേരളത്തിന് പ്രതിവർഷം 5,000 കോടി രൂപയുടെ നികുതിനഷ്ടമെന്ന് വിലയിരുത്തൽ; എല്ലാ ഇ-കൊമേഴ്‌സ് വിൽപനകൾക്കും ഇ-ഇൻവോയ്സ് നിർബന്ധമാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഇ-കൊമേഴ്‌സ് ഇടപാടുകളുമായി ബന്ധപ്പെട്ട സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) വിഹിതത്തിൽ സംഭവിക്കുന്ന ചോർച്ച മൂലം കേരളത്തിന് പ്രതിവർഷം ശരാശരി 5,000 കോടി രൂപയെങ്കിലും നഷ്ടമുണ്ടാകുന്നതായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യം പരിഹരിക്കുന്നതിനായി വാർഷിക വിറ്റുവരവിന്റെ പരിധി പരിഗണിക്കാതെ എല്ലാ ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർക്കും ഇലക്ട്രോണിക് ഇൻവോയ്സിങ് (ഇ-ഇൻവോയ്സ്) സംവിധാനം നിർബന്ധമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ജിഎസ്ടി കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് സംസ്ഥാനത്തിന്റെ നിർദേശം മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്. ഓൺലൈൻ വ്യാപാരമേഖല അതിവേഗം വികസിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ നടത്തുന്ന ഓരോ ഇടപാടിന്റെയും യഥാർഥ വിതരണസ്ഥലം കൃത്യമായി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിനാണ് ഐജിഎസ്ടിയുടെ അർഹമായ വിഹിതം ലഭിക്കേണ്ടത്. എന്നാൽ നിലവിലെ നികുതി റിപ്പോർട്ടിങ് സംവിധാനത്തിലെ ചില സാങ്കേതികവും നടപടിക്രമപരവുമായ പോരായ്മകൾ കാരണം കേരളത്തിന് ലഭിക്കേണ്ട നികുതിവരുമാനത്തിന്റെ ഒരു ഭാഗം മറ്റു…

‘സമാധാനപരമായി പ്രതിഷേധിക്കുന്നവരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കരുത്’; അധികാരികൾക്ക് കർശന നിർദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ആരെയും കസ്റ്റഡിയിലെടുക്കരുതെന്നും സുപ്രീം കോടതി. സമാധാനപരമായി പ്രതിഷേധിക്കുന്ന പൗരന്മാർക്കെതിരെ നിയമവിരുദ്ധമായ തടങ്കൽ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് കോടതി നിർദേശം നൽകി. പ്രതിഷേധങ്ങളുടെ പേരിൽ പൗരസ്വാതന്ത്ര്യങ്ങൾ അനാവശ്യമായി നിയന്ത്രിക്കരുതെന്നും ക്രമസമാധാനപാലനത്തിന്റെ പേരിലുള്ള നടപടികൾ നിയമത്തിന്റെ പരിധിക്കുള്ളിലായിരിക്കണമെന്നും കോടതി വ്യക്തമാക്കി. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) നടപടികളിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് സ്വീകരിച്ച നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തി ഹർജികളിൽ വാദം കേട്ടത്. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ രാഷ്ട്രീയ നേതാക്കൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, സാധാരണ പൗരന്മാർ തുടങ്ങിയവരെ നിയമവിരുദ്ധമായി…

മിടായികുന്നിലെ തണൽ മരങ്ങൾ (ഭാഗം-7): ജയശങ്കര്‍ പിള്ള

“ബാലൻ സാറിന്റെ വീടല്ലേ” വിറയാർന്ന സ്വരത്തിൽ ദേവൻ തിരക്കി. “സാറിവിടില്,… പുറത്തു പോയിരിയ്ക്ക്യാ, ആരാ.” അമ്മ തിരക്കി. “അമ്മേ, ഞങ്ങള്‍ മായയുടെ ക്‌ളാസ്സ് മേറ്റ്സ് ആണ്, എന്റെ പേര് വക്കച്ചൻ ” വക്കച്ചനാണ് മറുപടി പറഞ്ഞത്. “മായേടെയോ..മക്കളിവിടെ നില്ല്..ഓളെ വിളിയ്ക്കാട്ടോ…” അമ്മ അകത്തേക്ക് പോയി. ചാരിയിട്ട വാതിലിനു പിന്തിരിഞ്ഞു നിൽക്കുമ്പോള്‍ ദേവന്റെ നെഞ്ചിടിപ്പു കൂടി വന്നു മുറ്റത്തേക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ഇടതൂർന്ന ചില്ലകൾക്കിടയിൽ ഉറക്കം തൂങ്ങിയ അണ്ണാറക്കണ്ണന്മാർ ഞെട്ടിയുണർന്നു ചിലക്കുവാൻ തുടങ്ങി. അകത്തെവിടെയോ ആകാശവാണിയിലൂടെ ഒഴുകിയെത്തിയിരുന്ന ചലച്ചിത്ര ഗാനങ്ങൾ പൊടുന്നനെ നിലച്ചു. “എടാ,.. വക്കച്ചാ .. ” അകത്തേക്ക് പ്രതീക്ഷയോടെ നോക്കി നിന്ന വക്കച്ചന്റെ കൈയ്യിൽ പിടിച്ചു ദേവൻ വിളിച്ചു. “നമുക്ക് തിരികെ പോയാലോ? കുഴപ്പായോ ? ” “നീ ഇങ്ങനെ പേടിച്ചാലോ… അവിടെ നിൽക്ക്” ചവിട്ടുപടിയിൽ നിന്നും മുറ്റത്തേക്കിറങ്ങിയ ദേവനെ അവൻ…

കൊളംബസ് ഡേ സ്പെഷ്യൽ: വഴി തെറ്റിപ്പോയ ഒരു ‘ദേശാടനക്കിളിയുടെ’ കണ്ടുപിടുത്തം! (സണ്ണി മാളിയേക്കൽ, ടെക്സാസ്)

നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം. ​പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു ചർച്ചാവിഷയം ഇതായിരുന്നു…. “ഭൂമി പരന്നതാണോ, അതോ ഉരുണ്ടതാണോ?” പാവം ജനങ്ങൾ അന്ന് പേടിച്ചു കഴിഞ്ഞിരുന്നു, ഭൂമിക്ക് അറ്റമുണ്ടെന്നും അങ്ങനെയെങ്ങാനും വക്കത്തെത്തിയാൽ കപ്പൽ നേരെ പാതാളത്തിലേക്ക് മറിഞ്ഞു വീഴുമെന്നും! ​പക്ഷേ, നമ്മുടെ ഹീറോ ക്രിസ്റ്റഫർ കൊളംബസ് മാത്രം ഒരു ലോജിക് പിടിച്ചു: “ഭൂമി ഉരുണ്ടതാണെങ്കിൽ, സ്പെയിനിൽ നിന്ന് പടിഞ്ഞാറോട്ട് തുഴഞ്ഞാൽ നേരെ ഇന്ത്യയിലെത്താം!” ​സംഗതി കേൾക്കുമ്പോൾ വലിയൊരു സയന്റിഫിക് തിയറി പോലെ തോന്നും. പക്ഷേ, കൊളംബസിന്റെ കുഴപ്പം എന്താണെന്നുവെച്ചാലോ? അയാൾ കണക്കുകൂട്ടിയ ഭൂമിയുടെ സൈസ് യഥാർത്ഥ ഭൂമിയുടെ പകുതിയേ ഉണ്ടായിരുന്നുള്ളൂ! ലോകത്തിന്റെ വലിപ്പം ഇത്രയേ ഉള്ളൂ എന്ന് സ്വയം വിശ്വസിപ്പിച്ച്, വഴിയിൽ അമേരിക്കയും കരീബിയൻ സമുദ്രവുമൊക്കെ കിടക്കുന്നുണ്ടെന്ന യാഥാർത്ഥ്യം കണ്ട് കണ്ണടച്ച് ഇരുട്ടാക്കി പുള്ളി കപ്പലിറങ്ങി. ​സ്പെയിനിലെ…

മന്ത്ര വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 11 മുതൽ 20 വരെ ഓൺലൈൻ പരിപാടികൾ

ന്യൂയോർക്ക്: നവരാത്രി ആഘോഷങ്ങൾക്ക് വ്യത്യസ്തമായൊരു മുഖം നൽകിക്കൊണ്ട് മന്ത്ര (MANTRAH USA) വനിതാ ഫോറം സംഘടിപ്പിക്കുന്ന NAV DURGAS 2026 ഒക്ടോബർ 11ന് ആരംഭിക്കും. പത്ത് ദിവസങ്ങളിലായി വിവിധ മേഖലകളിൽ പ്രാവീണ്യവും അനുഭവസമ്പത്തുമുള്ള പത്ത് വനിതകളാണ് വിശിഷ്ടാതിഥികളായി എത്തുന്നത്. ഓരോരുത്തരും തങ്ങളുടെ പ്രവർത്തനമേഖലകളിലെ അറിവും അനുഭവങ്ങളും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പങ്കുവയ്ക്കുകയും പ്രസക്തമായ വിഷയങ്ങളിൽ ചർച്ചകൾ നയിക്കുകയും ചെയ്യും. ആത്മീയതയും ദേവി ഉപാസനയും മുതൽ സ്ത്രീകളുടെ ആരോഗ്യം, ജീവിതശൈലി, സാംസ്കാരിക വിഷയങ്ങൾ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഈ പരിപാടിയിൽ ചർച്ചയാകും. ഓരോ ദിവസവും അതത് മേഖലകളിൽ അറിവും അനുഭവസമ്പത്തുമുള്ള വനിതകൾ തങ്ങളുടെ വൈദഗ്ധ്യവും പ്രായോഗിക അറിവുകളും പങ്കുവയ്ക്കും. മന്ത്ര വനിതാ ഫോറം ചെയർപേഴ്സൺ ഡോ. നീന കുമാറിന്റെ നേതൃത്വത്തിലാണ് പത്തുദിവസത്തെ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. നവരാത്രി ആഘോഷങ്ങൾക്കൊപ്പം അറിവും അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കാനും സമൂഹത്തിന് പ്രയോജനകരമായ…

കൊളംബസ് ദിനം : ചരിത്രത്തെ മാറ്റിമറിച്ച ഒരു യാത്രാസ്മരണ (സി വി സാമുവേൽ, ഡിട്രോയിറ്റ്)

എല്ലാ ഒക്ടോബറിലും അമേരിക്കയിൽ കൊളംബസ് ദിനം ആചരിക്കുന്നു. 1492 ഒക്ടോബർ 12-ന് ക്രിസ്റ്റഫർ കൊളംബസ് അമേരിക്കയിൽ എത്തിച്ചേർന്നതിന്റെ ഓർമ്മയ്ക്കായി ആചരിക്കുന്ന ഒരു ഫെഡറൽ അവധിയാണ് ഇത്. അറ്റ്‌ലന്റിക് സമുദ്രത്തിലൂടെ അദ്ദേഹം നടത്തിയ ഈ യാത്ര ലോകചരിത്രത്തിൽ പുതിയൊരു അധ്യായം തുറക്കുകയും, യൂറോപ്പും അമേരിക്കയും തമ്മിലുള്ള നൂറ്റാണ്ടുകൾ നീണ്ട സമ്പർക്കത്തിന് തുടക്കം കുറിക്കുകയും ചെയ്തു. എങ്കിലും, കൊളംബസ് ദിനം എന്നത് ഒരു ഒറ്റപ്പെട്ട സഞ്ചാരിയെക്കുറിച്ചുള്ള ഓർമ്മ മാത്രമല്ല. ഇത് ഇറ്റാലിയൻ-അമേരിക്കൻ പാരമ്പര്യം, കുടിയേറ്റം, തദ്ദേശീയരായ അമേരിക്കൻ ജനതയുടെ ചരിത്രം, യൂറോപ്യൻ പര്യവേക്ഷണങ്ങളുടെ സങ്കീർണ്ണമായ പാരമ്പര്യം എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. സ്പെയിനിലെ ഫെർഡിനാന്റ് രാജാവിന്റെയും ഇസബെല്ല രാജ്ഞിയുടെയും പിന്തുണയോടെ യാത്ര തിരിച്ച ഇറ്റാലിയൻ വംശജനായ പര്യവേക്ഷകനായിരുന്നു ക്രിസ്റ്റഫർ കൊളംബസ്. 1492-ൽ ഏഷ്യയിലേക്കുള്ള പടിഞ്ഞാറൻ പാത കണ്ടെത്തുമെന്ന പ്രതീക്ഷയോടെ, നിന, പിന്റ, സാന്താ മരിയ എന്നീ മൂന്ന് കപ്പലുകളുമായി കൊളംബസ് അറ്റ്‌ലന്റിക് മുറിച്ചുകടന്നു.…

ഡി.എസ്.എം.സി നോര്‍ത്ത് അമേരിക്കയുടെ ഗായകസംഘ പരിശീലന പരിപാടി

മാർത്തോമ്മാ സഭ നോർത്ത് അമേരിക്കാ ഭദ്രാസനത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് (DSMC) സംഗീതപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ആരാധനാ ശുശ്രൂഷയെ സമ്പന്നമാക്കുന്നതിനുമായി “7 NOTES: Choir Workshop” എന്ന ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 11, 18, 25 തീയതികളിൽ തുടർച്ചയായ മൂന്ന് ഞായറാഴ്ചകളിൽ, ഈസ്റ്റേൺ സമയം രാത്രി 8 മണിക്ക് Zoom പ്ലാറ്റ്‌ഫോമിലൂടെയാണ് പരിശീലനം നടക്കുന്നത്. സംഗീത അധ്യാപകൻ, ഗായകസംഘ ഡയറക്ടർ, സംഗീത നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജോഷൻ വർഗീസ് കോശിയാണ് ക്ലാസുകൾ നയിക്കുന്നത്. “സംഗീതത്തിലൂടെ ആരാധനയിൽ വളരുക” എന്നതാണ് പരിശീലനത്തിന്റെ പ്രമേയം. നിലവിൽ ഗായകസംഘങ്ങളിൽ സേവനം ചെയ്യുന്നവർ, മുൻകാല ഗായകസംഘാംഗങ്ങൾ, ഭാവിയിൽ ഗായകസംഘത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർ, വിശുദ്ധസംഗീതത്തിൽ താൽപര്യമുള്ളവർ എന്നിവർക്ക് പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ മൂന്ന് സെഷനുകളിലും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഗായകസംഘ മാസ്റ്റർമാരും നേതാക്കളും ഈ…

DAD (കവിത): ജയൻ വർഗീസ്

അണ്ഡ കോശത്തിന്റെ ആത്മാവി ലാനന്ദ തുന്ദില മോഹ പരാഗം , ആരോ വരുന്നുവെ, ന്നാകെ കുളിരുന്നോ രാവേശ മോഹ വിലാസം ! ജീവൻ പ്രപഞ്ച ചൈതന്യ നിരാമയ ഭാഗം തുടിക്കും സരസം , ആദിയാം സത്യാ സമസ്തത പൂവിട്ട കാല പ്രവാഹ സുഗന്ധം ! ആരോ വിളിക്കുന്നു പോരൂ പ്രിയപ്പെട്ട ശാരിക തേൻ കിളി കുഞ്ഞേ, കൂടൊരുക്കുന്നു ഞാൻ നിന്നെ കിടത്തുവാൻ ഭൂമിയാം വായു വിരിപ്പിൽ ! പാടിയുറക്കുമീ താരാട്ടിൽ വിശ്വയ്ക സ്നേഹ പ്രവാഹം ചുരത്തി, ആടിയുറങ്ങാൻ പ്രപഞ്ചം കളിപ്പാട്ട ജാലം നിരത്തും നിൻ കണ്ണിൽ ! ആയതി, നാദി മഹാ വികാസത്തിന്റെ ആത്മ പ്രചോദന ഹേതു , കാലാന്തരത്തിന്റെ തൊട്ടിലിൽ വാത്സല്യ താരാട്ട് പാട്ടായി ദൈവം !

ടെക്സസിലെ വാൻ സാൻഡ് കൗണ്ടി ശരീഅത്ത് നിയമത്തിനെതിരെ പ്രമേയം പാസാക്കി

വാൻ സാൻഡ് കൗണ്ടി: ടെക്സസിലെ വാൻ സാൻഡ് കൗണ്ടി ശരീഅത്ത് നിയമത്തിനെതിരെ എതിർപ്പ് പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ഈ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ടെക്സസിലെ ആദ്യ കൗണ്ടിയാണ് ഇത്. കൗണ്ടി കമ്മീഷണർമാർ ബുധനാഴ്ചയാണ് ഈ പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. കൗണ്ടിയിലെ 80 ഏക്കർ ഭൂമി വാങ്ങലുമായി ബന്ധപ്പെട്ടാണ് ഈ നീക്കം. യുഎസ് പ്രതിനിധി കീത്ത് സെൽഫിന്റെ കരട് പ്രമേയത്തിൽ നിന്നാണ് ഇതിനുള്ള പ്രചോദനം ഉൾക്കൊണ്ടത്. യുഎസ് ഭരണഘടനയാണ് രാജ്യത്തെ പരമോന്നത നിയമമെന്നും, അതിന് അതീതമായ ഒരു രാഷ്ട്രീയ-നിയമ സംവിധാനവും ഇവിടെ അനുവദിക്കാനാവില്ലെന്നും കമ്മീഷണർമാർ വ്യക്തമാക്കി. ഇത് അമേരിക്കയിൽ സ്വതന്ത്രമായി ആരാധന നടത്തുന്ന മുസ്ലീം ജനവിഭാഗങ്ങൾക്ക് എതിരല്ലെന്നും, വ്യക്തിപരമായ മതവിശ്വാസങ്ങളെ മാനിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.