ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ 8 നു റിലീസ് ആകുന്നു . അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, മോണിക്കാ കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം പാട്ടുകളും ടീസറും റിലീസ് ആയതോടെ ശ്രദ്ധേയമായിരുന്നു .മലയാള സിനിമക്കു അമേരിക്കൻ മലയാളികൾ നൽകുന്ന നിസ്സീമമായ പിൻതുണക്കു മറ്റൊരു നാഴിക കല്ലാകും ഈ ചിത്രം എന്ന് പ്രതീക്ഷിക്കപ്പെടുന്നു . മാധ്യമ പ്രവർത്തകനായ ഡോക്ടർ ജി കിഷോർ തന്റെ ക്യാംപസ് ജീവിതത്തിൽ ഉണ്ടായ യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ രാജാസാഗർ ആണ് താളിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒരു കോളേജിലെ സൈക്കോളജി ഡിപ്പാർട്മെന്റ് കേന്ദ്രീകരിച്ചാണ് താളിന്റെ കഥ വികസിക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ്, വിദ്യാർത്ഥികളായ വിശ്വയും മിത്രനും…
Author: .
ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം “ഫൈറ്റ് ക്ലബ് “: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
ലോകേഷ് കനകരാജ് എന്ന പ്രശസ്തനായ സംവിധായകൻ തന്റെ പ്രൊഡക്ഷൻ ഹൗസ് ജി സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ആ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായതാണ്. ഇപ്പോഴിതാ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ഫൈറ്റ് ക്ലബ് എന്നാണ് ചിത്രത്തിന്റെ പേര്. അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ഉറിയടി’ വിജയ് കുമാറാണ് നായകൻ. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ആദിത്യ യാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നിമിഷനേരങ്ങൾക്കുള്ളിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ് ഫൈറ്റ് ക്ലബ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. തന്റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങൾ ജി സ്‌ക്വാഡിലൂടെ പ്രേക്ഷകരിലെത്തിക്കാനും ലോകേഷ് കനകരാജ് തുടക്കം കുറിക്കുന്ന ആദ്യ ചിത്രമാണ് ഫൈറ്റ് ക്ലബ്. സിനിമാട്ടോഗ്രാഫർ :…
“ജി സ്‌ക്വാഡ്”: സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് അന്നൗൺസ് ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജ്
ഇന്ത്യൻ സിനിമാലോകത്തിലെ പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് – ജി സ്‌ക്വാഡ് ലോഞ്ച് ചെയ്യുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘മാനഗരം’, ‘കൈതി’, ‘മാസ്റ്റർ’, ‘വിക്രം’, ‘ലിയോ’ തുടങ്ങിയ സമാനതകളില്ലാത്ത സിനിമകളിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. സ്ഥിരമായ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ ‘സ്റ്റാർ ഡയറക്ടർ’ ആയി അംഗീകരിക്കപ്പെട്ട സംവിധായകൻ ഇപ്പോൾ സൂപ്പർസ്റ്റാർ രജനികാന്തുമായി സഹകരിച്ച് സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ‘തലൈവർ 171’ എന്ന തന്റെ മഹത്തായ ഓപസ് പ്രോജക്റ്റിനായി ഇപ്പോൾ സഹകരിച്ചു കൊണ്ടിരിക്കുകയാണ്. സംവിധായക പ്രോജക്ടുകളുടെ കൂടുതൽ ഹെവി ലൈനപ്പ് മുന്നിലുള്ള ലോകേഷ് കനകരാജ് ഇപ്പോൾ തന്റേതായ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുകയാണ്. “ജി സ്ക്വാഡ്” എന്ന പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചതിനെക്കുറിച്ചു ശ്രീ ലോകേഷ് കനകരാജ് പറഞ്ഞത് ഇപ്രകാരമാണ്, “എന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അതുവഴി അഭിരുചികൾ ആസ്വദിക്കുന്ന പുതിയ വിചിത്രമായ…
“ഇത് പ്രകാശമല്ല ദർശനമാണ്”, കാന്താരാ എ ലെജൻഡിന്റെ ഗംഭീര ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകരിലേക്ക്
ലോകവ്യാപകമായി സിനിമാ പ്രേക്ഷകരുടെ പ്രശംസയും ബ്ലോക്ക് ബസ്റ്റർ വിജയവും സ്വന്തമാക്കിയ കാന്താരക്കു ശേഷം റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായെത്തുന്ന കാന്താരാ എ ലെജൻഡ് ചാപ്റ്റർ ഒന്നിന്റെ അതിഗംഭീര ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസായി. ഇന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ് വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന കാന്താര ലെജന്റിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിജയ് കിരാഗണ്ടൂർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ.” പ്രകാശമേ.. പ്രകാശത്തിൽ നിങ്ങൾക്കെല്ലാം ദൃശ്യമാണ് ഇത് പ്രകാശമല്ല, ദർശനമാണ് . ഇനി നടന്നതും മുന്നേ നടന്നതും നിങ്ങൾക്ക് ദൃശ്യമാകും” എന്ന് തുടങ്ങുന്ന ടീസറിൽ പുതിയ അവതാരപ്പിറവി തന്നെയാണ് കാന്താര എ ലെജണ്ടിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം കാന്താര പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ എത്തിച്ചത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിർവഹിച്ചത്. കാന്താര…
ഹോളിവുഡ് താരം ഫോക്‌സിനെതിരെ വീണ്ടും ലൈംഗികാരോപണം
ഹോളിവുഡ് താരം ജാമി ഫോക്‌സ് പുതിയ പ്രതിസന്ധിയിൽ. ഓസ്‌കാർ ജേതാവ് ജാമി ഫോക്‌സ് 2015ൽ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കോടതി രേഖകളിൽ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. 2015 ഓഗസ്റ്റിൽ ന്യൂയോർക്ക് സിറ്റിയിലെ ക്യാച്ച് റസ്‌റ്റോറന്റിന്റെ ടെറസില്‍ വെച്ച് ഫോക്‌സ് തന്നെ ആക്രമിച്ചതായി യുവതി ആരോപിച്ചു. ആളൊഴിഞ്ഞ ഒരു കോണിലേക്ക് തന്നെ കൊണ്ടുപോയ ശേഷം, ഫോക്സ് തന്റെ അനുവാദമില്ലാതെ സ്വകാര്യ ഭാഗങ്ങളിൽ മനപ്പൂർവ്വം സ്പർശിക്കുകയും ബലപ്രയോഗം നടത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ഒരു സെക്യൂരിറ്റി ജീവനക്കാരൻ പീഡനം നടക്കുന്നത് കണ്ടെങ്കിലും ഇടപെട്ടില്ലെന്നും പറയുന്നു. ഒരു സുഹൃത്ത് സംഭവം കണ്ടപ്പോൾ തന്റെ രക്ഷയ്ക്കെത്തിയതായും യുവതി പറഞ്ഞു. ആക്രമണത്തിന് ശേഷം യുവതിക്ക് ചികിത്സയ്ക്കായി ആശുപത്രിയിൽ പോകേണ്ടി വന്നതായും ഹർജിയിൽ ആരോപിക്കുന്നുണ്ട്. വേദന, കഷ്ടപ്പാട്, വൈകാരിക ക്ലേശം, ഉത്കണ്ഠ, അപമാനം എന്നിവയ്ക്കാണ് യുവതി…
സൗദി അറേബ്യയിലെ മദീനയിൽ ആദ്യമായി സിനിമാ തിയേറ്റർ തുറന്നു
റിയാദ്: പ്രശസ്ത സിനിമാ ശൃംഖലയായ എംപയർ സിനിമ, സൗദി അറേബ്യയിലെ മദീനയിൽ സിനിമാ മൾട്ടിപ്ലക്‌സ് തുറന്നു. മദീനയിലെ അൽ-റാഷിദ് മാളിലാണ് ഈ സിനിമാ തിയ്യേറ്റര്‍. 10 സ്ക്രീനുകളും 764 സീറ്റുകളും ഉൾക്കൊള്ളുന്ന ഇവിടെ കുട്ടികളുടെ തിയേറ്ററും കളിസ്ഥലവും ഉണ്ട്. കമ്പനിയുടെ സൗദി അറേബ്യയിലെ പത്താമത്തെ സിനിമാ സമുച്ചയമാണിത്. സൗദി അറേബ്യയിൽ തങ്ങളുടെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് മദീന ശാഖയുടെ പ്രവർത്തനം ആരംഭിച്ചതെന്ന് എംപയർ സിനിമാസിന്റെ സിഇഒ ജിനോ ഹദ്ദാദ് പറഞ്ഞു. ജീവിത നിലവാരം ഉയർത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ട് വിഷൻ 2030 പരിഷ്‌കരണ അജണ്ടയുടെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2017-ൽ സിനിമാ നിരോധനം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമായി 2018-ൽ സൗദി അറേബ്യ സിനിമാ നിരോധനം മുഴുവനായും നീക്കുകയും ചെയ്തു. അമേരിക്കൻ ശൃംഖലയായ എഎംസി എന്റർടൈൻമെന്റ് 35 വർഷത്തിന്…
മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്
കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിക്ക് കോഴിക്കോട് നടക്കാവ് പോലീസ് നോട്ടീസ് അയച്ചു. ഒരു ചാനൽ റിപ്പോർട്ടറെ അപമാനിച്ചുവെന്നാരോപിച്ചാണ് നടനെതിരെ കേസ്. ഈ മാസം 19 ന് മുൻപ് നടക്കാവ് പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് എത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പരാതിക്കാരിയുടെയും സാക്ഷികളായ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുത്തിരുന്നു. കൂടാതെ ആ സമയത്ത് സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന ആളുകളുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തിയിരുന്നു. തന്റെ പ്രവൃത്തി മാധ്യമ പ്രവർത്തകയെ വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുമെന്ന് സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചിരുന്നു. എങ്കിലും താരത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. അതേസമയം, ഇടത് അനുഭാവമുള്ള മാധ്യമ പ്രവർത്തകർ പിന്തുടരുന്നതായി ആരോപണം ഉയർന്നപ്പോഴാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ മാധ്യമ റിപ്പോര്‍ട്ടര്‍മാരോട്…
ആദ്യരാത്രിയിലെ കുമ്പസാരം (ചെറുകഥ): മൊയ്തീന്‍ പുത്തന്‍ചിറ
അവള്‍ പാലുമായി വരുമ്പോള്‍ അയാള്‍ ചിന്താമഗ്നനായി ജനാലക്കരികില്‍ ഇരുട്ടിന്റെ പാളികളില്‍ മുഖമമര്‍ത്തി നില്‍ക്കുകയായിരുന്നു. ഒരു നവവധുവിന്റെ എല്ലാ ഭാവഹാദികളോടുംകൂടി മന്ദംമന്ദം നടന്നുവന്ന് അവള്‍ അയാളുടെ പിറകില്‍ വന്നു നിന്നു. വാതില്‍ തുറന്നടഞ്ഞതും, അവളുടെ പാദചലനങ്ങള്‍ തനിക്കു പിന്നില്‍ വന്നവസാനിച്ചതും അയാളറിഞ്ഞിരുന്നു. വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസനെപ്പോലെ നാടകീയമായി മുഖമുയര്‍ത്തി, ശബ്ദം കരുതലോടെ നിയന്ത്രിച്ച് അവളെ നോക്കി അയാള്‍ തനിക്കാവുന്നത്ര ദൃഢതയോടെ പറഞ്ഞു… “നമ്മുടെ രാത്രി തുടങ്ങും മുമ്പേ എനിക്കു ചിലതു പറയാനുണ്ട്. നിനക്കത് കേള്‍ക്കാനുള്ള ധൈര്യം കാണുമെന്ന് ഞാന്‍ ഊഹിക്കുന്നു. നമ്മളിനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക് എല്ലാം കേട്ടതിനുശേഷം നിനക്കൊരു തീരുമാനമെടുക്കാം ….” “എനിക്കു സമ്മതം. വിരോധമില്ലെങ്കില്‍ നമുക്കിരുവര്‍ക്കും പറയാനുള്ളതെല്ലാം ഈ രാത്രി തന്നെ പറഞ്ഞു തീര്‍ക്കാം.” അവള്‍ പറഞ്ഞു. അയാള്‍ തൂടങ്ങി… “എനിക്കൊരു പ്രേമബന്ധമുണ്ട്” “ഞാനൂഹിച്ചു.” അയാള്‍ പറഞ്ഞു നിര്‍ത്തും മുമ്പേ അവളങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍…
സൽമാൻ ഖാൻ, കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരുടെ ആക്‌ഷന്‍ ചിത്രം ‘ടൈഗർ 3’ ന്റെ പുതിയ ടീസർ പുറത്തിറങ്ങി
സൽമാൻ ഖാൻ, കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവർ ഒന്നിക്കുന്ന ‘ടൈഗർ3’ പുതിയ പ്രൊമോ വീഡിയോ ഇന്ന് പുറത്തിറങ്ങി. ടീസറിൽ സൽമാനെ ചിത്രത്തിലെ ദുഷ്ട സൂത്രധാരനായ ഇമ്രാൻ ഹാഷ്മി ഭീഷണിപ്പെടുത്തുന്നതും സൽമാൻ ഖാൻ സൂപ്പർ ഏജന്റായതിനാൽ അവനെ തടയാൻ ഒരുങ്ങുന്നതും കാണാം. താൻ ഇന്ത്യക്കാരെ നിഷ്കരുണം വേദനിപ്പിക്കുമെന്ന് പ്രധാന വില്ലൻ ഇമ്രാൻ ഹാഷ്മി പ്രഖ്യാപിക്കുന്നു. ടീസറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, ചിത്രത്തിന്റെ റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് YRF സ്പൈ യൂണിവേഴ്‌സിൽ ‘ഏക് താ ടൈഗർ’, ‘ടൈഗർ സിന്ദാ ഹേ’, ‘വാർ’, ‘പത്താൻ’ എന്നിവയ്ക്ക് പിന്നാലെയാണ് ‘ടൈഗർ 3’ വരുന്നത്. ചിത്രത്തിൽ യഥാക്രമം അവിനാഷും സോയയും ആയി സൽമാൻ ഖാനും കത്രീന കൈഫും തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നു. മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ‘ടൈഗർ 3’ നിർമ്മിക്കുന്നത് ആദിത്യ ചോപ്രയാണ്. ഈ വർഷത്തെ ഏറ്റവും…
100 കോടി ക്ലബ്ബിലേക്ക് മമ്മൂട്ടിയുടെ “കണ്ണൂർ സ്‌ക്വാഡ് “
മമ്മൂട്ടി കമ്പനിയുടെ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ ഇടം നേടി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയിൽ ഇടംപിടിച്ചത്. ഭീഷ്മ പർവം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്.ഒൻപത് ദിവസം കൊണ്ട് ചിത്രം അൻപതു കോടി ക്ലബ്ബിൽ എത്തിയിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കിയ ചിത്രം തിയേറ്ററിൽ ഇപ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു.സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ…