1905-ൽ പോൾ ഹാരിസും അദ്ദേഹത്തിന്റെ മൂന്നു സുഹൃത്തുക്കളുമാണ് റോട്ടറി ഇന്റർനാഷണൽ സ്ഥാപിച്ചത്. അവരുടെ ആദ്യ കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി എല്ലാ വർഷവും ഫെബ്രുവരി 23-ന് ലോക സമാധാന-ധാരണ ദിനം ആഘോഷിക്കുന്നു. 1905 ഫെബ്രുവരി 23-ന് ചിക്കാഗോയിൽ വെച്ചാണ് ആദ്യത്തെ റോട്ടറി ക്ലബ് മീറ്റിംഗ് നടത്തിയത്. വ്യത്യസ്ത സംസ്കാരങ്ങളിലും മതങ്ങളിലും പ്രദേശങ്ങളിലും നിന്നുള്ള ആളുകൾക്കിടയിൽ സംഭാഷണവും സഹകരണവും വർദ്ധിപ്പിച്ചുകൊണ്ട് സംഘർഷങ്ങൾ കുറയ്ക്കാനും ലോക സമാധാനം സ്ഥാപിക്കാനുമാണ് ഈ ദിവസം ലക്ഷ്യമിടുന്നത്. യുദ്ധം അവസാനിപ്പിക്കാനും യോജിപ്പുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ പരസ്പര ധാരണയും സഹാനുഭൂതിയുമാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. മാനുഷിക സേവനത്തിലൂടെ സമാധാനം, സൗഹാർദ്ദം, പരസ്പര ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് റോട്ടറി ഇന്റർനാഷണലിന്റെ പ്രധാന ലക്ഷ്യം. അഹിംസ പരമോ ധർമ്മം, വസുധൈവ കുടുംബകം തുടങ്ങിയ തത്വങ്ങൾ ലോക വേദിയിൽ ആവർത്തിക്കാൻ അവസരം നൽകിയതിനാല്‍ ഇന്ത്യയ്ക്കും ഇന്ത്യാക്കാര്‍ക്കും ഈ…
Author: .
മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയാ തലവൻ എൽ മെൻചോ ഞായറാഴ്ച സൈനിക നടപടിയിൽ കൊല്ലപ്പെട്ടു
മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവൻ “എൽ മെൻചോ” എന്നറിയപ്പെട്ടിരുന്ന നെമെസിയോ റൂബൻ ഒസെഗുവേര സെർവാന്റസ് ഞായറാഴ്ച ജാലിസ്കോയിൽ നടന്ന സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടു. സിജെഎൻജി കാർട്ടലിന്റെ തലവനായിരുന്നു. ഇയാളെ പിടികൂടുന്നവർക്ക് അമേരിക്ക 15 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. മെക്സിക്കോയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ നടന്ന ഏറ്റവും വലിയ നടപടിയിൽ, ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (സിജെഎൻജി) തലവൻ “എൽ മെൻചോ” കൊല്ലപ്പെട്ടു. ഞായറാഴ്ച തപൽപ പ്രദേശത്ത് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ഇയാളെ മെക്സിക്കോ സിറ്റിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്. ഇയാളെ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്ക് 15 മില്യൺ ഡോളർ പാരിതോഷികം യുഎസ് വാഗ്ദാനം ചെയ്തിരുന്നു. ഇയാളുടെ മരണവാർത്ത പരന്നതോടെ, മയക്കു മരുന്നു മാഫിയകള്‍ പ്രതികാര നടപടി ആരംഭിച്ചു. ഒരു ഡസൻ സംസ്ഥാനങ്ങളിൽ റോഡുകൾ കത്തിച്ചു, വാഹനങ്ങൾ കത്തിച്ചു, സ്കൂളുകൾ അടച്ചു. ഗ്വാഡലജാര പോലുള്ള…
‘എൽ മെൻചോ’യുടെ കൊലപാതകം: മെക്സിക്കോയിൽ വ്യാപകമായ അക്രമം; സൂപ്പര്‍ മാര്‍ക്കറ്റുകളും പെട്രോള്‍ പമ്പുകളും അഗ്നിക്കിരയാക്കി; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം
സൈനിക നടപടിയിൽ എൽ മെൻചോ കൊല്ലപ്പെട്ടതിനെത്തുടർന്ന്, നിരവധി മെക്സിക്കൻ സംസ്ഥാനങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു, ഗ്വാഡലജാര ഉൾപ്പെടെ നിരവധി നഗരങ്ങളിൽ തീപിടുത്തവും വെടിവയ്പ്പും പൊട്ടിപ്പുറപ്പെട്ടു. ഞായറാഴ്ച നടന്ന ഒരു ഓപ്പറേഷനിൽ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ (സിജെഎൻജി) നേതാവ് നെമെസിയോ റൂബൻ ഒസെഗുവേര സെർവാന്റസ് അഥവാ ‘എൽ മെൻചോ’വിനെ സൈന്യം കൊലപ്പെടുത്തിയതിനെ തുടർന്ന് രോഷാകുലരായ കാർട്ടൽ അംഗങ്ങൾ ഒരു ഡസനോളം മെക്സിക്കൻ സംസ്ഥാനങ്ങളിൽ വാഹനങ്ങൾ കത്തിക്കുകയും റോഡുകൾ നശിപ്പിക്കുകയും ചെയ്തു. വിനോദസഞ്ചാര നഗരമായ പ്യൂർട്ടോ വല്ലാർട്ടയിൽ നാശനഷ്ടങ്ങള്‍ വരുത്തി വെച്ചു. അതേസമയം, അക്രമം സിജെഎൻജി സാന്നിധ്യമുള്ള അയൽ സംസ്ഥാനമായ മൈക്കോവാക്കനിലേക്ക് വേഗത്തിൽ വ്യാപിച്ചു. ജാലിസ്കോയുടെ തലസ്ഥാനമായ ഗ്വാഡലജാരയിൽ, ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്തു. കാർട്ടൽ അംഗങ്ങൾ പൊതുജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും പെട്രോൾ പമ്പുകൾ, സ്റ്റോറുകൾ, ഫാർമസികൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള വസ്തുവകകൾ കത്തിക്കുകയും ചെയ്തു. ഗ്വാഡലജാര വിമാനത്താവളത്തിൽ…
ജീവന്റെ കാവൽക്കാരുടെ കരുണാ കരങ്ങൾക്ക് വേതനത്തിന്റെ നീതി വേണം (ലേഖനം): വിന്‍സന്റ് ഇമ്മാനുവല്‍
യുഎൻഎ എന്ന സംഘടന 2026 ഫെബ്രുവരി 21 ശനിയാഴ്ച തൃശൂരിൽ സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്കും വമ്പിച്ച ഒരു ജാഥയും നടത്തിയത് അവരുടെ അടിസ്ഥാന ശമ്പളം 40,000 രൂപാ ആവശ്യപ്പെട്ടാണ്. അതാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. മനുഷ്യജീവിതത്തിന്റെ ഏറ്റവും ദുർബലവും നിർവചനാതീതവുമായ നിമിഷ ങ്ങളിൽ, ഒരാളുടെ കൈ പിടിച്ചു നിൽക്കുന്ന ഒരു നിശ്ശബ്ദ സാന്നിധ്യം ഉണ്ടാകുന്നു, അതാണ് നഴ്സ്. രോഗ ത്തിന്റെ മങ്ങിയ ഇടനാഴികളിലൂടെ ഭയം, വേദന, അനിശ്ചിതത്വം എന്നിവ കുത്തൊഴുക്കായി ഒഴുകുമ്പോൾ, പ്രതീക്ഷയുടെ ചെറുദീപമായി അവർ കാവൽ നിൽക്കുന്നു. ലോകത്തിലെ ഏത് തൊഴിലും മനുഷ്യനോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ അതിന് മഹത്വമുണ്ടാകും; എന്നാൽ, ജീവന്റെ അതിർ വരമ്പുകളിൽ കാവലായി നിൽക്കുന്ന ഈ സേവനത്തിന് ഒരു വ്യത്യസ്തമായ ദിവ്യത്വമുണ്ട്. വിചിത്രമായൊരു വിരോധാഭാസം പോലെ, സമൂഹത്തിന്റെ ഏറ്റവും കരുണാഭരിതമായ ഈ ദൗത്യത്തിന് ലഭിക്കുന്ന പ്രതിഫലം പലപ്പോഴും അതിന്റെ മഹത്വത്തിന്…
ഇന്‍റർനാഷണൽ പ്രയർലെെൻ ഫെബ്രുവരി 24 ചൊവാഴ്ച; റവ ജേക്കബ് ജോർജ് മുഖ്യ പ്രഭാഷകൻ
ഡിട്രോയിറ്റ്: ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ഫെബ്രു 24 ചൊവാഴ്ച സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ (615- മത് ) റവ ജേക്കബ് ജോർജ് (സീനിയർ പ്രീസ്റ് ഓഫ് ചർച് സൗത്ത് ഇന്ത്യാ ഹൂസ്റ്റൺ) ടെക്സസിലെ ഹൂസ്റ്റണിൽ നിന്നും സന്ദേശം നല്‍കുന്നു വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്. ഫെബ്രു 24 ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ റവ ജേക്കബ് ജോർജിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.എല്ലാവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം സംഘാടകർ അഭ്യർത്ഥിച്ചു ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ഫോണ്‍:…
തട്ടിക്കൊണ്ടുപോയ കരങ്ങളും! എടുത്തുകൊണ്ടുപോകുന്ന കരങ്ങളും!: പാസ്റ്റർ മാത്യു വർഗീസ്, ഡാളസ്
വാർത്താ മാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന ഒരു വാർത്ത അത്രേ നാൻസി ഗുത്രി എവിടെ? 84 വയസ്സുള്ള, പ്രശസ്തയായ ഒരു മകളുടെ ഹൃദ് രോഗിയായ ആ വൃദ്ധ മാതാവിന് എന്തു സംഭവിച്ചു? 2026 ജനുവരി 31 ന് രാത്രി മുതൽ ഇവരെ കാണുവാനില്ല. ഏകയായി തനിച്ച് ടൂസാൺ അരിസോണയിൽ പാർത്ത ആ വ്യദ്ധമാതാവിന് എങ്ങും അപ്രത്യക്ഷയാകണ്ട ആവശ്യമുണ്ട് എന്ന് ആരും കരുതുന്നില്ല. അവർക്ക് ശത്രുക്കൾ ഉണ്ടോയെന്നും ആർക്കും അറിയില്ല. ഇത് വേദനിപ്പിക്കുന്ന ഒരു സംഭവമത്രേ. ആ കുടുംബത്തിൻെ്് ദുഃഖം എത്രയോ തീവ്രമാണ്, തങ്ങളുടെ മാതാവിന് എന്ത് സംഭവിച്ചു എന്ന് അറിയുവാനുള്ള ഉത്കണ്ഠയോടെ ദിനരാത്രങ്ങൾ അവർ ഊണും, ഉറക്കവും ഇല്ലാതെ തള്ളിനീക്കുകയാണ്. ഈ സംഭവം വളരെ ദാരുണവും, മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും അത്രേ. ഹൃദയമുള്ള മനുഷ്യ ജീവിതങ്ങൾ ഈ സംഭവം കേൾക്കുമ്പോൾ ഒരു തുള്ളി കണ്ണുനീരെങ്കിലും പൊഴിക്കും. അമേരിക്കയുടെ എഫ്…
വിർജീനിയയിൽ ദാരുണമായ കൊലപാതകം: രണ്ടുവയസ്സുകാരനടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
വിർജീനിയ:അമേരിക്കയിലെ വിർജീനിയയിലുള്ള വുഡ്ബ്രിഡ്ജിൽ, ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 21 ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ നടന്ന കൊലപാതകവും ആത്മഹത്യയുമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 35-കാരിയായ സിയി ലു , ഭർത്താവ് ഡാൻക്സിയോങ് ഗാവോ (40), ഭർതൃമാതാവ് കെഗാങ് സി (69), സിയി ലുവിന്റെ രണ്ടുവയസ്സുകാരനായ മകൻ എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 23 തിങ്കളാഴ്ച അസ് വീക്കിലിയുമായി പങ്കിട്ട ഒരു അപ്‌ഡേറ്റിൽ, “സംശയിക്കപ്പെടുന്ന പ്രതി” 35 വയസ്സുള്ള സിയി ലു ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. വീടിന്റെ ബേസ്‌മെന്റിലായിരുന്ന മുത്തച്ഛനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടൻ തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സിയി ലു ആണ് മറ്റു മൂന്നുപേരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. കൃത്യമായ…
കാംബെൽസ് സ്നാക്സ് വിഭാഗം മേധാവിയായി മോഹിത് ആനന്ദ് ചുമതലയേറ്റു
ന്യൂജേഴ്‌സി :പ്രമുഖ അമേരിക്കൻ ഭക്ഷണ ഉൽപ്പന്ന കമ്പനിയായ കാംബെൽസ് തങ്ങളുടെ സ്നാക്സ് വിഭാഗം പ്രസിഡന്റായി ഇന്ത്യൻ വംശജനായ മോഹിത് ആനന്ദിനെ നിയമിച്ചു. 2026 ഫെബ്രുവരി 23 മുതൽ അദ്ദേഹം ചുമതലയേറ്റു. ഗോൾഡ് ഫിഷ്, പെപ്പറിഡ്ജ് ഫാം, സ്നൈഡേഴ്സ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ ഉൾപ്പെടുന്ന സ്നാക്സ് പോർട്ട്‌ഫോളിയോയുടെ നേതൃത്വം മോഹിത് ആനന്ദിനായിരിക്കും. കൺസ്യൂമർ ഗുഡ്‌സ് മേഖലയിൽ 30 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം, കെല്ലനോവ , യൂണിലിവർ, പി&ജി എന്നീ ആഗോള കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. സ്നാക്സ് വിഭാഗത്തിൽ മികച്ച വളർച്ചയും പ്രവർത്തനക്ഷമതയും കൈവരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യമെന്ന് കാംബെൽസ് സി.ഇ.ഒ മിക് ബീഖൂയിസൺ പറഞ്ഞു. പഞ്ചാബ് എൻജിനീയറിങ് കോളേജ്, മുംബൈയിലെ ജമ്‌നാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ 25ന്; ഒരു കോടി രൂപയുടെ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ അവാർഡുകളുടെയും നഴ്സിംഗ് സ്കോളർഷിപ്പുകളുടെയുംവിതരണം(ആർദ്രം 2026) ഫെബ്രുവരി 25ന് വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ മന്ത്രി ജെ.ചിഞ്ചുറാണിമുഖ്യതിഥിയായിരിക്കും.രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് മുഖ്യ പ്രഭാഷണം നിർവഹിക്കും. എ.എൽ.എമാരായ കെ.മുരളീധരൻ, കടകംപള്ളി സുരേന്ദ്രൻ, എം.മുകേഷ്, വി.കെ.പ്രശാന്ത്, അഹമ്മദ് ദേവർ കോവിൽ, അനൂപ് ജേക്കബ്, ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയൻ,മെഡിമിക്സ് ഉടമ ഡോ.എ.വി.അനൂപ്, നോർക്ക എം.ഡി അജിത് കൊളാശ്ശേരി, കവി മുരുകൻ കാട്ടാക്കട തുടങ്ങിയവർ ആശംസകൾ നേരും. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഗ്ളോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി സി.വെളിയത്ത് ,വൈസ്…
സഹോദരനെ പട്ടിണിക്കിട്ടു കൊന്നു; യുട്ടാ സംസ്ഥാനത്തു യുവാവിന് തടവുശിക്ഷ
യുട്ടാ :അമേരിക്കയിലെ യുട്ടാ സംസ്ഥാനത്തു വർഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങൾക്കും പട്ടിണിക്കുമൊടുവിൽ 12 വയസ്സുകാരനായ സഹോദരൻ മരിച്ച സംഭവത്തിൽ 23-കാരനായ ടൈലർ പീറ്റേഴ്സണ് കോടതി തടവുശിക്ഷ വിധിച്ചു. ഗാവിൻ പീറ്റേഴ്സൺ എന്ന ബാലൻ 2024 ജൂലൈയിലാണ് മരിച്ചത്. വെറും തറയിൽ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിലായിരുന്നു ഗാവിൻ. ഭക്ഷണവും വെള്ളവും നൽകാതെ മാസങ്ങളോളം പട്ടിണിക്കിട്ടതിനെ തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായിരുന്നു. സെപ്സിസ് (Sepsis) ബാധിച്ചാണ് കുട്ടി മരിച്ചത്. കുട്ടിയെ നിരീക്ഷിക്കാൻ മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ ഒളിപ്പിക്കാൻ ടൈലർ ശ്രമിച്ചിരുന്നു. എന്നാൽ പ്രതികളുടെ ഫോണുകളിൽ നിന്ന് കുട്ടിയെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ഇവർ നടത്തിയ സന്ദേശങ്ങൾ പോലീസ് കണ്ടെടുത്തു. ചൈൽഡ് അബ്യൂസ് ഹോമിസൈഡ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ടൈലറിന് അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ടൈലറിന്റെ പിതാവിനും രണ്ടാനമ്മയ്ക്കും നേരത്തെ തന്നെ ഈ കേസിൽ ശിക്ഷ…
