ഹൂസ്റ്റൺ: അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാകുവാൻ പ്രതിജ്ഞയെടുത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഫെബ്രുവരി 19 നു വൈകുന്നേരം 7 മണിക്ക് അപ്‌നാ ബസാർ ആഡിറ്റോറിയത്തിൽ നടന്ന ചാപ്റ്റർ പൊതുയോഗത്തിൽ വച്ചാണ് ഭാരവാഹികൾ ചുമതലയേറ്റത്. ഏപ്രിൽ മാസത്തിൽ വിപുലമായ രീതിയിൽ ചാപ്റ്ററിന്റെ ഔപചാരിക പ്രവത്തനോൽഘാടനം നടത്തുന്നതിനും തീരുമാനിച്ചു. പ്രസിഡണ്ട് ഫിന്നി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ജോയിന്റ് ട്രഷറർ സജി പുല്ലാട് പ്രാർത്ഥനാ ഗാനം ആലപപിച്ചു. തുടർന്ന് ഐപിസിഎൻഎ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാപ്റ്റർ മുൻ പ്രസിഡന്റ് കൂടിയായ അനിൽ ആറന്മുളയ്ക്ക് ഫിന്നിയും ജീമോൻ റാന്നി അനുമോദനങ്ങൾ അർപ്പിച്ചു. ഫിന്നി രാജു നടത്തിയ അദ്ധ്യക്ഷ…
Author: ജീമോൻ റാന്നി
മാർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ ന്യൂയോർക്കിൽ
ന്യൂയോർക്ക് : ഇരുപത്തിമൂന്നാമത് നോർത്ത് അമേരിക്ക ഭദ്രാസന മർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ 16 വരെ ന്യൂയോർക്കിലെ എല്ലെൻവിൽ ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ വെച്ച് നടത്തപ്പെടുന്നു. ന്യൂയോർക്ക് ശാലേം മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ കോൺഫ്രൻസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ബൈബിൾ പഠനങ്ങൾ, പ്രചോദനാത്മക പ്രസംഗങ്ങൾ, ഗൈഡൻസ് സെഷനുകൾ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനൽ ചർച്ചകൾ, സെമിനാറുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് കോൺഫ്രൻസിൽ ഒരുക്കിയിരിക്കുന്നത്. നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ , മാർത്തോമ്മാ സഭയിലെ പ്രമുഖ പ്രഭാഷകനായ റവ. ഡോ. മോത്തി വർക്കി എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ബൈബിൾ ക്ലാസ്സുകൾക്ക് റവ. സിബു എബ്രഹാം മാത്യു (കാനഡ) നേതൃത്വം നൽകും. “പ്രതിസന്ധികളിലെ പ്രബലത, രക്ഷകനോടൊത്തുള്ള അതിജീവനം” (Stronger than struggles, Resilience with the Savior) എന്നതാണ് ഈ വർഷത്തെ കോൺഫ്രൻസിന്റെ തീം. കോൺഫ്രൻസിൻറെ നടത്തിപ്പിനായി ശാലേം…
കാണാതായ കുട്ടിയെ കണ്ടെത്തി പ്രതി പിടിയിൽ:അംബർ അലർട്ട് പിൻവലിച്ചു
ഫീനിക്സ് : വെള്ളിയാഴ്ച രാത്രി കാണാതായ കെഹ്‌ലാനി റോജേഴ്‌സിനെ (3 വയസ്സ്) ഞായറാഴ്ച രാവിലെ ഫീനിക്സിൽ നിന്ന് സുരക്ഷിതയായി കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന മറീന നൊറിഗ (23) എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഗ്യാസ് സ്റ്റേഷന് സമീപം ഇവരെ കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ രക്ഷിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സഹായം ആവശ്യപ്പെട്ടതിനെത്തുടർന്ന് കുട്ടിയുടെ പിതാവ് മറീനയ്ക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി പെട്ടെന്ന് കുട്ടിയെയും കൊണ്ട് ഇവർ അപ്രത്യക്ഷമാവുകയായിരുന്നു. കുട്ടി ആരോഗ്യവതിയാണെന്നും നിലവിൽ സുരക്ഷിതയാണെന്നും അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന അംബർ അലർട്ട് പിൻവലിച്ചു
നിർമ്മാണം പൂര്‍ത്തിയാകാത്ത റോഡ്; പ്രദേശവാസികൾ പ്രതിഷേധ യോഗം ചേർന്നു
തലവടി: നിർമ്മാണം പൂര്‍ത്തിയാകാത്ത റോഡിന്റെ തടസ്സങ്ങൾ നീക്കി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധ യോഗം ചേർന്നു. തലവടി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡിൽ റീ ബിൽഡ് കേരള പദ്ധതി പ്രകാരം നാലാങ്കൽ – കുന്നത്ത് പറമ്പ് റോഡ് ആണ് ചെളിക്കുളമായി കിടക്കുന്നത്. റോഡിന്റെ നിർമ്മാണം ആരംഭിച്ചത് മൂന്ന് വർഷം മുമ്പ് ആണ്. പ്രതിഷേധ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജമ്മ സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം അഞ്ജു സന്തോഷ്, ജില്ലാ പഞ്ചായത്ത് മുൻ അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, മുൻ അംഗം പ്രിയ അരുൺ, പൊതു പ്രവർത്തകരായ വി. അരുൺകുമാർ, സജി ജോസഫ്, എം. കെ സജി, ഡോ. ജോൺസൺ വി ഇടിക്കുള, പ്രദേശവാസികളായ വിശാൽ…
ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരാജയപ്പെട്ടെങ്കിലും ടീം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
അഹമ്മദാബാദ്: 2026 ലെ ടി20 ലോകകപ്പിന്റെ സൂപ്പർ 8 ഘട്ടത്തിൽ ഇന്ത്യൻ ടീമിന് നിരാശാജനകമായ തുടക്കമാണ് ലഭിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ, ഈ മത്സരത്തിൽ 188 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 18.5 ഓവറിൽ 111 റൺസിന് തകർന്നു. തോൽവിക്ക് ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പ്രസ്താവന വന്നു. മത്സരശേഷം സംസാരിച്ച ക്യാപ്റ്റൻ, തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് പറഞ്ഞു. ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 21 റൺസ് എന്ന നിലയിലായിരുന്നു, എന്നാൽ പിന്നീട് മധ്യ ഓവറുകളിൽ ആഫ്രിക്കൻ ബാറ്റ്സ്മാൻമാർ തിരിച്ചുവന്ന് വലിയ സ്കോർ നേടി. “ഞങ്ങൾ വളരെ നന്നായി പന്തെറിഞ്ഞു” എന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. ചേസ് ചെയ്യുമ്പോൾ…
ടി20 ലോക കപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യയുടെ ദയനീയ പരാജയം
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സൂപ്പർ 8 റൗണ്ട് മത്സരത്തിൽ ഇന്ത്യൻ ടീം ദയനീയമായ തോൽവി ഏറ്റുവാങ്ങി. ദക്ഷിണാഫ്രിക്ക ഇന്ത്യയെ 76 റൺസിന്റെ വമ്പൻ മാർജിനിലാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. ടി20 ലോക കപ്പിൽ ഇന്ത്യയുടെ 14 മത്സര വിജയ പരമ്പരയ്ക്കും ഇതോടെ വിരാമമായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടിയപ്പോൾ, ഇന്ത്യ 18.5 ഓവറിൽ 111 റൺസിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റൻ ഐഡൻ മാർക്രം (4), ക്വിന്റൺ ഡി കോക്ക് (6), റയാൻ റിക്കെൽട്ടൺ (7) എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായി. കുറഞ്ഞ സ്കോറിൽ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് ഡേവിഡ് മില്ലറും യുവ ബാറ്റ്സ്മാൻ ഡെവാൾഡ് ബ്രെവിസും…
സോളിഡാരിറ്റി യൂത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
കൂട്ടിലങ്ങാടി: ‘ഇസ്സത്താണ് ഇസ്ലാം, വീണ്ടെടുപ്പാണ് റമദാൻ’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്ലാം മദ്രസ ഓപ്പൺ ഓഡിറ്റോറിയത്തിൽ യൂത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീസ് ആദം ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു.
റമദാനിന്റെ ആർദ്രതയുടെയും സാമൂഹികതയുടെയും വിളംബരമായി ഖത്തർ ചാരിറ്റി-സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ദോഹ: ഖത്തർ ചാരിറ്റിയുടെ പിന്തുണയോടെ സി.ഐ.സി (സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ) ഖത്തറിന്റെ ആഭിമുഖ്യത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ ഇഫ്താറൂ റഹ്മ കമ്മ്യൂണിറ്റി ഇഫ്താർ’ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. കുടുംബങ്ങൾ ഉൾപ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് പ്രവാസികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും ഒരുമയുടെയും വേദിയിയായി മാറി. സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷ പ്രസംഗം നടത്തി. റമദാൻ മുന്നോട്ട് വെക്കുന്ന സന്ദേശം സ്വന്തം ജീവിതത്തിലും സമൂഹത്തിലും പകർത്താൻ നാം ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുമയും സ്നേഹവും ഐക്യവും നിലനിർത്താൻ ഇത്തരം ഇഫ്താർ ഒത്തുചേരലുകൾ കൊണ്ട് സാധിക്കും. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജിംഗ് ഡയറക്ടറൂം സി ഐ സി മുൻ പ്രസിഡന്റുമായ കെ.സി. അബ്ദുൽ ലത്തീഫ് ഇഫ്താറു റഹ്മ…
ഡോ. അമാനുല്ല വടക്കാങ്ങരയുടെ നൂറ്റി ഒന്നാമത് പുസ്തകം പ്രകാശനം ചെയ്തു
ദോഹ: ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറ്റി ഒന്നാമത് പുസ്തകത്തിന്റെ പ്രകാശനം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. വിജയമന്ത്രങ്ങളുടെ പതിനൊന്നാമത് ഭാഗമാണ് പ്രകാശനം ചെയ്ത്. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീലഫിലിപ്പിന് ആദ്യ പ്രതി നല്‍കി സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പാണ് പ്രകാശനം നിര്‍വഹിച്ചത്. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ഖത്തര്‍ ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, ഖത്തര്‍ ട്രിബ്യൂണ്‍ ബിസിനസ് എഡിറ്റര്‍ സത്യേന്ദ്ര പഥക്, വിജയമന്ത്രങ്ങള്‍ പോഡ്കാസ്റ്റിന്റെ അവതാരകന്‍ റാഫി പാറക്കാട്ടില്‍ , വ്ളോഗര്‍ സനിത സന്തോഷ്, ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു. ആര്‍ജെ.പാര്‍വതിയായിരുന്നു പരിപാടിയുടെ…
തന്ത്രി കണ്ഠരര് രാജീവരരെ കള്ളക്കേസില്‍ കുടുക്കിയത് സിപിഎം നേതാക്കളെ രക്ഷിക്കാന്‍; മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതി ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമം
തിരുവനന്തപുരം: ശബരിമല മുഖ്യ തന്ത്രി കണ്ഠരര് രാജീവരുവിനെതിരെ ‘തെളിവില്ലെന്ന്’ കോടതി കണ്ടെത്തിയതിനെത്തുടർന്ന്, മുൻ ദേവസ്വം മന്ത്രിമാരെയും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് (സിഎംഒ) തന്ത്രിയെ ബലിയാടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസിൽ രാജീവരരുവിനെതിരെ ഒരു തരി പോലും തെളിവില്ലെന്ന് കൊല്ലത്തെ വിജിലൻസ് കോടതി നിരീക്ഷിച്ചതിനെത്തുടർന്ന് വിവാദം ശക്തമായി. ഇതോടെ പ്രതിപക്ഷ പാർട്ടികൾ അന്വേഷണത്തെ ചോദ്യം ചെയ്തു. അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് മുതിർന്ന കോൺഗ്രസ് എംഎൽഎ രമേശ് ചെന്നിത്തല ആരോപിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം വഴിതിരിച്ചുവിടാനും ദേവസ്വം മന്ത്രി വി.എൻ. വാസവൻ, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരിലേക്ക് എത്താതിരിക്കാനും തന്ത്രിയെ “മനപ്പൂർവ്വം…
