ഇന്നത്തെ രാശിഫലം (08-10-2026 വ്യാഴം)

ചിങ്ങം: സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസമായി ചെയ്‌തുതീര്‍ക്കാന്‍ സഹായിക്കും. ഇടപാടുകളില്‍നിന്ന് നേട്ടമുണ്ടാകും. ആശയങ്ങൾ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും കാന്‍വാസ് ചെയ്യാനും ടെണ്ടറുകളില്‍ മത്സരിക്കാനും നല്ല ദിവസം. അന്തസും അഭിമാനവും വര്‍ധിക്കും. പിതൃഭാഗത്തുനിന്നും നേട്ടം വന്നുചേരും. അസഹിഷ്‌ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക. കന്നി: ക്ഷിപ്രകോപമോ അസഹിഷ്‌ണുതയോ കാണിക്കരുത്. ഇന്ന് ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‍നങ്ങളും നേരിടേണ്ടിവരും. നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്‍നമാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവെക്കുക. ശന്തനായിരിക്കുക. ചെലവുകൾ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യപരമോ ആയ കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. കീഴ്‌ജീവനക്കാരെ ജോലിയില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക. തുലാം: നിങ്ങളുടെ വഴിയേ വരുന്ന എല്ലാ…

‘ഞാൻ വീമ്പിളക്കുകയല്ല, എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു’; സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരത്തിന് വീണ്ടും അവകാശവാദമുന്നയിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന എട്ട് യുദ്ധങ്ങളും പ്രധാന അന്താരാഷ്ട്ര സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിൽ താൻ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരത്തിന് തന്നെ പരിഗണിക്കാൻ ഈ നേട്ടങ്ങൾ മതിയായ കാരണമാണെന്നും അന്താരാഷ്ട്ര സമാധാനം ഉറപ്പാക്കുന്നതിൽ തന്റെ ഭരണകൂടം നടത്തിയ ഇടപെടലുകൾ ചരിത്രപരമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് സമാധാനശ്രമങ്ങളിലെ തന്റെ പങ്കിനെക്കുറിച്ച് ട്രംപ് വീണ്ടും വിശദീകരിച്ചത്. ലോകത്തിലെ ഏറ്റവും സങ്കീർണമായ സംഘർഷങ്ങൾ പരിഹരിക്കാൻ തനിക്ക് സാധിച്ചുവെന്നും മുൻ അമേരിക്കൻ പ്രസിഡന്റുമാർക്ക് കഴിയാതിരുന്ന പല കാര്യങ്ങളും തന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ കഴിഞ്ഞുവെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. “ഞാൻ വീമ്പിളക്കുകയല്ല, എട്ട് യുദ്ധങ്ങൾ ഞാൻ ഒത്തുതീർപ്പാക്കി. അത് ചെറിയ കാര്യമല്ല. സാധാരണഗതിയിൽ ഒരു അമേരിക്കൻ പ്രസിഡന്റിന് ഇത്തരം നേട്ടങ്ങൾ കൈവരിക്കുക എളുപ്പമല്ല,” ട്രംപ് പറഞ്ഞു.…

ഇർവിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ് മുപ്പതാം വാർഷികം ആഘോഷിച്ചു; ചാർട്ടർ അംഗങ്ങൾക്ക് ആദരം

ഡാളസ്: ഇർവിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ്ബിന്റെ (ഡിസ്ട്രിക്ട് 2-X1) മുപ്പതാം വാർഷിക ആഘോഷവും കുടുംബസംഗമവും പ്രൗഢ ഗംഭീരമായി നടന്നു. ടെക്സസിലെ ഫ്ലവർ മൗണ്ടിലുള്ള ട്വിൻ കോവ്സ് പാർക്കിൽ നടന്ന ആഘോഷപരിപാടിയിൽ ചാർട്ടർ അംഗങ്ങളും മുതിർന്ന അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ലയൺ ഉമ ഹരിദാസ് ആലപിച്ച അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ക്ലബ്ബ് നടത്തിവരുന്ന ജീവകാരുണ്യ സാമൂഹിക സേവനങ്ങളെക്കുറിച്ച് പ്രസിഡന്റ് ലയൺ ജിജോ പേരേപ്പാടൻ അധ്യക്ഷ പ്രസംഗത്തിൽ ഓർമിച്ചു. 51 ലയൺ കുടുംബങ്ങളുടെ കരുത്തുമായാണ് ക്ലബ്ബ് മുപ്പതാം വാർഷികത്തിലേക്ക് എത്തുന്നതെന്നും, സ്ഥാപക അംഗങ്ങളുടെ ആത്മാർത്ഥമായ സേവനമാണ് ക്ലബ്ബിനെ ഇന്നത്തെ നിലയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ഗാരി വൈൻയാർഡ് ക്ലബ്ബിന്റെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ നിയ മക്കേ ലയൺസ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങളെക്കുറിച്ച് സന്ദേശം…

114 ഡോളറിനു വേണ്ടി സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി ; പരാജയപ്പെട്ട മരുന്നാണ് ഉപയോഗിച്ചതെന്ന് ആക്ഷേപം

ടെക്സസ്: 2000-ൽ കൺവീനിയൻസ് സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 46കാരനായ ജമാൽ ഹോവാർഡിന്റെ വധശിക്ഷ ബുധനാഴ്ച രാത്രി നടപ്പിലാക്കി..ടെന്നസിയിൽ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ പരാജയപ്പെട്ടതിന് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടക്കുന്ന ആദ്യ വധശിക്ഷയാണിത്. ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെടുന്ന ഏഴാമത്തെ വ്യക്തിയാണ് ജമാൽ ഹോവാർഡ്. അമേരിക്കയിൽ ഈ വർഷം വധശിക്ഷയ്ക്ക് വിധേയനാക്കപ്പെടുന്ന 30-ാമത്തെ വ്യക്തിയാണിത്. ഹണ്ട്സ്വില്ലെയിലെ ടെക്സസ് സ്റ്റേറ്റ് പെനിറ്റൻ്ററിയിൽ ബുധനാഴ്ച വൈകിട്ട് 6 മണിക്ക് (CDT) വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും, രാത്രി 8:03-നാണ് മരണം സ്ഥിരീകരിച്ചതെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസ് അറിയിച്ചു. 2001-ൽ ആണ് ജമാൽ ഹോവാർഡിന് വധശിക്ഷ വിധിച്ചത്. 2000 മെയ് 12-ന് കൺവീനിയൻസ് സ്റ്റോർ ജീവനക്കാരിയായ 42 കാരി വിക്കി സ്വാർട്ട്ഔട്ടിനെ കൊലപ്പെടുത്തി കാഷ് രജിസ്ട്രാറിൽ നിന്ന് 114 ഡോളറും ഒരു കാർട്ടൺ സിഗരറ്റും മോഷ്ടിച്ച…

പ്രേം നസീറിന്റെ മൂത്തമകൾ ലൈലാ ബീഗം അന്തരിച്ചു; മലയാളത്തിന്റെ നിത്യഹരിത നായകന്റെ കുടുംബസ്മരണകൾക്ക് ഇനി മകളുടെ സാന്നിധ്യമില്ല

പിതാവിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത അനുഭവങ്ങൾ ഓർമക്കുറിപ്പുകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ലൈലാ ബീഗത്തിന് വിട; ഖബറടക്കം ചിറയിൻകീഴിൽ കോഴിക്കോട്: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ മൂത്തമകൾ ലൈലാ ബീഗം (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോഴിക്കോട് പറയഞ്ചേരിയിലെ ‘സോജിത്’ എന്ന വസതിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി കോഴിക്കോടായിരുന്നു ലൈലാ ബീഗത്തിന്റെ ജീവിതകേന്ദ്രം. പരേതനായ റിട്ടയേർഡ് സൂപ്രണ്ടിംഗ് എൻജിനീയർ പി.എ. റഷീദാണ് ഭർത്താവ്. സജിത്ത്, സോജ എന്നിവർ മക്കളാണ്. അന്തരിച്ച നടൻ ഷാനവാസ്, റസിയ, റിത എന്നിവർ സഹോദരങ്ങളാണ്. ഭൗതികശരീരം തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മംഗലപുരം കുറക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. 1950 ഓഗസ്റ്റ് 24ന് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിലാണ് ലൈലാ ബീഗം ജനിച്ചത്. മലയാള സിനിമയിൽ താരപദവിയുടെ ഉന്നതിയിൽ നിലകൊണ്ടിരുന്ന പ്രേംനസീറിന്റെ കുടുംബത്തിലെ മൂത്തമകളെന്ന നിലയിൽ…

കീവ് ഉൾപ്പെടെ ഉക്രെയ്‌നിലെ 12 മേഖലകളിൽ റഷ്യയുടെ കനത്ത മിസൈൽ, ഡ്രോൺ ആക്രമണം; നാല് കുട്ടികളടക്കം 19 പേർ കൊല്ലപ്പെട്ടു, 60 പേർക്ക് പരിക്ക്

പ്രിലുക്കി നഗരത്തിൽ വൻ നാശനഷ്ടം; ജനവാസ കേന്ദ്രങ്ങളും അപ്പാർട്ട്മെന്റുകളും തകർന്നു; റഷ്യയുടെ എണ്ണശുദ്ധീകരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രെയ്‌ന്റെ തിരിച്ചടി; യുദ്ധം കൂടുതൽ രൂക്ഷമാകുന്നു കീവ്: ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവ് ഉൾപ്പെടെ രാജ്യത്തെ 12 മേഖലകളിൽ റഷ്യ നടത്തിയ വ്യാപകമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നാല് കുട്ടികളടക്കം കുറഞ്ഞത് 19 പേർ കൊല്ലപ്പെട്ടതായി ഉക്രെയ്‌ൻ അധികൃതർ അറിയിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റതായും നിരവധി കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ജനവാസ മേഖലകളും വ്യാവസായിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടതായി ഉക്രെയ്‌ൻ ആരോപിച്ചു. റഷ്യയുടെ ഭാഗത്തുനിന്ന് വലിയൊരു ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പ് നേരത്തേ ലഭിച്ചിരുന്നെങ്കിലും ആക്രമണം പൂർണമായി പ്രതിരോധിക്കാൻ ഉക്രെയ്‌ന് കഴിഞ്ഞില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കുകയും ചെയ്തിരുന്നു. എന്നാൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഒരേസമയം ഉപയോഗിച്ചുള്ള…

തദ്ദേശവകുപ്പിൽ ഐഎഎസ് പോര് മുറുകുന്നു; അനുപമയും ദിവ്യ എസ്. അയ്യരും നേർക്കുനേർ? മാലിന്യ സംസ്കരണത്തിന് രണ്ട് പദ്ധതികൾ; ഭരണതലത്തിൽ ആശയക്കുഴപ്പം

ഒരേ ലക്ഷ്യത്തിനായി ‘നിർമലം’, ‘ഐ.സി. 100 ചലഞ്ച്’ പദ്ധതികൾ; അധികാരപരിധിയെയും ഏകോപനമില്ലായ്മയെയും ചൊല്ലി തർക്കമെന്ന് റിപ്പോർട്ട്; തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൽ മാലിന്യസംസ്കരണ പദ്ധതികളുടെ നടത്തിപ്പിനെച്ചൊല്ലി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതായി റിപ്പോർട്ട്. വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും ഒരേ ലക്ഷ്യം മുൻനിർത്തി വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. വകുപ്പിലെ ഭരണപരമായ ഏകോപനത്തെയും ഉദ്യോഗസ്ഥരുടെ അധികാരപരിധിയെയും സംബന്ധിച്ച ചോദ്യങ്ങളും ഇതോടെ ഉയർന്നിരിക്കുകയാണ്. മാലിന്യസംസ്കരണ രംഗത്ത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ടി.വി. അനുപമയുടെ നേതൃത്വത്തിൽ ‘നിർമലം’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ പദ്ധതിയുടെ രൂപീകരണത്തിലും നടത്തിപ്പിലും പ്രിൻസിപ്പൽ ഡയറക്ടറായ തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപവുമായി ദിവ്യ എസ്. അയ്യർ രംഗത്തെത്തിയെന്നാണ് വിവരം.…

വീണ്ടും ദൈവാലയത്തിന്റെ മണിനാദം മുഴങ്ങി; ജോർജ്ജുക്കുട്ടിച്ചായന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി

തലവടി: ദൈവാലയത്തെ സ്വന്തം ഭവനം പോലെ സ്നേഹിച്ച, വിശ്വാസത്തെ ജീവിതത്തിന്റെ വഴികാട്ടിയാക്കിയ, ദൈവത്തിന്റെ ആലയത്തിനും സമൂഹത്തിനും വേണ്ടി നിസ്വാർത്ഥമായി സമയം മാറ്റിവെച്ച തലവടി ആനപ്രമ്പാൽ തെക്ക് കടിയന്ത്രയിൽ ജോർജ്ജ് തോമസ്സിന്റെ (ജോർജ്ജുകുട്ടി 72 ) ഭൗതിക ശരീരം ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ കവാടത്തിൽ എത്തിച്ചപ്പോൾ വീണ്ടും ദൈവാലയത്തിന്റെ മണിനാദം മുഴങ്ങി. മൂന്ന് പതിറ്റാണ്ടായി ദൈവാലയത്തിന്റെ കൈക്കാരനായിരുന്നു ജോർജ്ജ് തോമസ്. ദൈവാലയത്തിന്റെ മണിനാദവും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ദൈവാലയത്തോടുള്ള സ്നേഹവും വിശ്വാസത്തോടുള്ള സമർപ്പണവും എന്നും വരും തലമുറയ്ക്ക് ഒരു മാതൃകയാണ്. ഇനി ദൈവാലയ മുറ്റത്ത് ജോർജ്ജ് തോമസ്സിന്റെ സാന്നിധ്യമുണ്ടാകില്ല, പരിചിതമായ ആ പുഞ്ചിരി കാണാനാകി ല്ല, സ്നേഹത്തോടെ വിളിക്കുന്ന ആ ശബ്ദം കേൾക്കാനാകില്ല… എങ്കിലും, അദ്ദേഹം പകർന്ന സ്നേഹവും നന്മയും വിശ്വാസവും എന്നും ഹൃദയങ്ങളിൽ ജീവിക്കും. സ്നേഹത്തിന്റെ അടയാളങ്ങൾ ഇവിടെ എന്നും നിലനിൽക്കും. ജോർജ്ജ്…

ജനത്തിരക്കുള്ള കേന്ദ്രങ്ങളിലേക്ക് ‘സപ്ലൈകോ ഗോ’; ആദ്യ കൺവീനിയൻസ് സ്റ്റോർ വൈറ്റില ഹബ്ബിൽ തുറന്നു

എറണാകുളം നഗരത്തിൽ ആറോളം സ്റ്റോറുകൾ; വിമാനത്താവളത്തിലും ഇൻഫോപാർക്കിലും പുതിയ കേന്ദ്രങ്ങൾ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ശൃംഖല വ്യാപിപ്പിക്കും; യാത്രക്കാർക്ക് ഭക്ഷ്യവസ്തുക്കൾ മുതൽ ദൈനംദിന ആവശ്യസാധനങ്ങൾ വരെ ഒരിടത്ത് കൊച്ചി: ജനത്തിരക്കേറിയ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും അവശ്യസാധനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സപ്ലൈകോ ആരംഭിക്കുന്ന പുതിയ കൺവീനിയൻസ് സ്റ്റോർ ശൃംഖലയായ ‘സപ്ലൈകോ ഗോ’ പ്രവർത്തനമാരംഭിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സ്റ്റോർ വൈറ്റില മൊബിലിറ്റി ഹബ്ബിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മാറുന്ന ഉപഭോക്തൃ ശീലങ്ങളും ജീവിതരീതികളും പരിഗണിച്ച് സപ്ലൈകോയുടെ ചില്ലറ വ്യാപാര സംവിധാനത്തെ കൂടുതൽ ആധുനികവും ഉപഭോക്തൃസൗഹൃദവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ‘സപ്ലൈകോ ഗോ’യെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത വിൽപ്പനശാലകൾക്കൊപ്പം ജനങ്ങൾ കൂടുതലായി എത്തുന്ന യാത്രാ-തൊഴിൽ കേന്ദ്രങ്ങളിൽ ചെറിയതും സൗകര്യപ്രദവുമായ കൺവീനിയൻസ് സ്റ്റോറുകൾ സ്ഥാപിക്കുന്ന പുതിയ മാതൃകയാണ് സപ്ലൈകോ സ്വീകരിക്കുന്നത്. ഒറ്റപ്പെട്ട സ്റ്റോറുകളെന്നതിലുപരി ക്ലസ്റ്റർ മാതൃകയിലാണ് ‘സപ്ലൈകോ…

നിയമങ്ങൾ പാലിച്ചാൽ ആസാൻ ചൊല്ലുന്നതിൽ ഭരണകൂടം ഇടപെടരുത്: അലഹബാദ് ഹൈക്കോടതി

ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ ശബ്ദപരിധിയും സമയനിയന്ത്രണവും നിർബന്ധം; 2020-ലെ വിധിയിലെ നിർദേശങ്ങൾ പാലിക്കണമെന്നും കോടതി ന്യൂഡൽഹി: നിയമപരമായി നിശ്ചയിച്ചിട്ടുള്ള ശബ്ദപരിധികളും ഉച്ചഭാഷിണികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പാലിക്കുന്ന സാഹചര്യത്തിൽ പള്ളിയിൽ ദിവസത്തിൽ അഞ്ച് തവണ ആസാൻ ചൊല്ലാനുള്ള അവകാശത്തിൽ പോലീസോ ജില്ലാ ഭരണകൂടമോ ഇടപെടരുതെന്ന് അലഹബാദ് ഹൈക്കോടതി നിർദേശിച്ചു. സഹാറൻപൂർ ജില്ലയിലെ ഒരു പള്ളിയിൽ ആസാൻ ചൊല്ലുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അതേസമയം, ആസാൻ ചൊല്ലാനുള്ള അവകാശവും അത് ഉച്ചഭാഷിണിയിലൂടെയോ മറ്റ് ശബ്ദവർധക ഉപകരണങ്ങളിലൂടെയോ പ്രക്ഷേപണം ചെയ്യുന്നതും രണ്ടായി കാണണമെന്ന് കോടതി വ്യക്തമാക്കി. ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങളും ഹൈക്കോടതിയുടെ 2020-ലെ വിധിയിലെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു. സഹാറൻപൂർ ജില്ലയിലെ ഗഗൽഹെഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ പഥേർ ഗ്രാമത്തിലുള്ള പ്ലോട്ട് നമ്പർ 47-ലാണ് ആയിഷ പള്ളി…