ഹെൻറിസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം വാനും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് 7 മരണം

സാൾട്ട് ലേക്ക് സിറ്റി – വ്യാഴാഴ്ച രാത്രി യു.എസ്. ഹൈവേ 20 ൽ വിനോദസഞ്ചാരികളുടെ വാൻ ഒരു പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചതായി ഐഡഹോ സ്റ്റേറ്റ് പോലീസ് പറഞ്ഞു. ഏകദേശം വൈകുന്നേരം 7:15 ന്, ഹെൻ‌റീസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം കിഴക്കൻ ഐഡഹോയിലെ ഹൈവേ 20 ലെ മൈൽ മാർക്കർ 399 ന് സമീപമാണ് അപകടം  ഉണ്ടായതെന്നു  ഐഡഹോ സ്റ്റേറ്റ് പോലീസ് പറഞ്ഞു. പടിഞ്ഞാറോട്ട് പോവുകയായിരുന്ന ഒരു ഡോഡ്ജ് റാം പിക്കപ്പ് ട്രക്കും കിഴക്കോട്ട് യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലേക്ക് പോവുകയായിരുന്ന ഒരു മെഴ്‌സിഡസ് പാസഞ്ചർ വാനും കൂട്ടിയിടിച്ചു. അപകടത്തെത്തുടർന്ന് രണ്ടും തീപിടിച്ചതായി പോലീസ് പറഞ്ഞു. “വാൻ ഒരു ടൂർ ഗ്രൂപ്പിനെ കൊണ്ടുപോകുകയായിരുന്നുവെന്ന് റിപ്പോർട്ട്,” ഐഡഹോ സ്റ്റേറ്റ് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിൽ വാനിലുണ്ടായിരുന്ന ആറ് പേരും പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറും മരിച്ചതായി…

യൂണിയൻ കോപ് പുതിയ നദ് അൽ ഷെബ ശാഖ ഉദ്ഘാടനം ചെയ്തു

ദുബൈ: യൂണിയൻ കോപ് ദുബായ് നദ് അൽ ഷെബ മാളിൽ പുതിയ ഷോറൂം തുടങ്ങി. റീട്ടെയിൽ മേഖലയിലെ പ്രമുഖ ബ്രാൻഡായ യൂണിയൻ കോപിന്റെ 28-ാമത് ശാഖയാണിത്. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി എന്നിവർ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. പുതിയ, ആധുനിക രീതിയിലുള്ള ശാഖ യു.എ.ഇയുടെ റീട്ടെയിൽ വികസനത്തിന് ഉതകുന്നതാണെന്ന് അൽ ഹഷെമി പറഞ്ഞു. ദുബായിലെ ഉപയോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് പ്രവർത്തന മികവ് പുലർത്താൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നദ് അൽ ഷെബ 2,3,4 മേഖലകളിലും ചുറ്റുമുള്ളവർക്കും ശാഖ പ്രയോജനപ്പെടുത്താനാകും.

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം ‘മിയസാക്കി’ ലുലു ഹൈപ്പർ മാർക്കറ്റിലെ മാമ്പഴ മേളയിൽ

ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്നാരംഭിച്ച മാമ്പഴ മേളയിൽ മിന്നും താരമായി ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ ‘മിയാസാക്കി’ . ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവർന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് ഏകദേശം മൂന്ന് ലക്ഷം രൂപവരെയാണ് വില. മിയസാക്കിക്ക് ലുലുവിലെ വില 595 ഖത്തർ റിയാലാണ്. ഇന്ത്യയിൽ നിന്നാണ് ലുലു ഈ വ്യത്യസ്ത മാമ്പഴം ഇറക്കുമതി ചെയ്തത്. എയർപോർട്ട് റോഡ്, അൽ ഗരാഫ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മിയസാക്കി വില്പനക്കായുണ്ട്. 1940 കളിൽ കാലിഫോർണിയയിൽ പിറവിയെടുത്ത മിയാസാക്കി മാമ്പഴം പിന്നീട് ജപ്പാനിലെ മിയാസാക്കി നഗരത്തിലേക്ക് കടന്ന് ആ പേര് സ്വന്തമാക്കുകയായിരുന്നു. ജപ്പാനില്‍ തന്നെയാണ് ഇത് കാര്യമായി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലും ഇപ്പോൾ കർഷകർ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഈ മാമ്പഴത്തിനു അസാധാരണമായ രുചിയും ഊർജ്ജസ്വലമായ നിറവും…

നക്ഷത്ര ഫലം (02-05-2025 വെള്ളി)

ചിങ്ങം: ഉയര്‍ന്ന ആത്മവിശ്വാസം ഉണ്ടാകും. പ്രവൃത്തിസ്ഥാനത്ത് വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം തേടിയെത്തുകയും ചെയ്യും കന്നി: ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും തുലാം: ബിസിനസില്‍ നല്ലവരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നല്ല ദിവസമായി കരുതാം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ത്ഥയാത്രക്കോ സാധ്യതയുണ്ട്. പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക. വിദേശത്തു നിന്ന് സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും. വൃശ്ചികം: ജോലി അമിതമായിട്ടുള്ള ഒരു…

പ്രധാനമന്ത്രി മോദി കേരളത്തിലെത്തി: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യും; കേരളം ആഗോള സമുദ്ര ഭൂപടത്തിൽ ഇടം പിടിച്ചു

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ആഗോള സമുദ്ര ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (മെയ് 2 വെള്ളിയാഴ്ച ) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം തുറമുഖം, ലോകത്തിലെ ഏറ്റവും സാങ്കേതികമായി സങ്കീർണ്ണമായ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളിൽ ഒന്നായി സ്വയം നിലകൊള്ളുന്നു, ഇത് കപ്പലുകളുടെ ടേൺഅറൗണ്ട് സമയം കുറയ്ക്കുകയും വലിയ കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ വരവോടെ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. പഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സുരക്ഷ കടുപ്പിച്ചിട്ടുള്ളത്. കരയിലും കടലിലും പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നഗരമൊട്ടാകെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലില്‍ കോസ്റ്റ് ഗാര്‍ഡും നേവിയുമാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ചടങ്ങില്‍ പങ്കെടുക്കാന്‍ 10,000 പേരെത്തുമെന്നാണ് കണക്ക് കൂട്ടല്‍. പരിപാടിയോട് അനുബന്ധിച്ച് ഇന്ന് കെഎസ്‌ആര്‍ടിസിയുടെ…

ആള്‍ക്കൂട്ടക്കൊല: വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ചു

പറപ്പൂര്‍: മംഗ്ലൂരു ആർ എസ് എസ് പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ടക്കൊലക്ക് വിധേയമാക്കിയ പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി അഷ്‌റഫിന്റെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ സന്ദര്‍ശിക്കുകയും മാതാപിതാക്കളെ അനുശോചനമറിയിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും കുടുംബത്തിന് ഉറപ്പു നല്‍കി. ജില്ലാ സെക്രട്ടറി ഷാക്കിര്‍ മോങ്ങം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വി ടി എസ് ഉമര്‍ തങ്ങള്‍, മണ്ഡലം പ്രസിഡണ്ട് കുഞ്ഞാലി മാസ്റ്റര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൊളക്കാട്ടില്‍ നജീബ്, പി കെ അബ്ദുല്‍ ജലീല്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

റോഡരികിൽ ബസ് നിർത്തി നമസ്‌കരിച്ച ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു

ഹാവേരി (കർണാടക): ബസ് വഴിയിൽ നിർത്തി നമസ്കരിച്ചതിന് കെഎസ്ആർടിസി കണ്ടക്ടർ കം ഡ്രൈവർ എആർ മുല്ലയെ സസ്‌പെൻഡ് ചെയ്തു. വിശാലഗഡിൽ നിന്ന് ഹനഗലിലേക്ക് വരുമ്പോൾ സർക്കാർ ബസിന്റെ ഡ്രൈവർ പെട്ടെന്ന് ബസ് റോഡരികിൽ നിർത്തി ബസിന്റെ സീറ്റിൽ ഇരുന്ന് പ്രാർത്ഥിക്കാൻ തുടങ്ങിയെന്ന് പറയപ്പെടുന്നു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഡ്രൈവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഗതാഗത മന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ അന്വേഷണം നടത്തി ഡ്രൈവർ എ ആർ മുല്ലയെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച്, വടക്കുപടിഞ്ഞാറൻ കർണാടക സംസ്ഥാന റോഡ് ഗതാഗത ജില്ലാ ഡിവിഷണൽ കൺട്രോളർ വിജയ് കുമാർ പറഞ്ഞു, “വകുപ്പ് മന്ത്രി അന്വേഷിച്ച് നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. അതനുസരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എ ആർ മുല്ലയെ സസ്‌പെൻഡ്…

സഹായത്തിനു പകരമായി ട്രം‌പ് ഉക്രെയ്ന്റെ സ്വത്ത് കൊള്ളയടിച്ചു: റഷ്യ

റഷ്യൻ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് ഉക്രെയ്ന്‍-യു എസ് ധാതു കരാറിനോട് രൂക്ഷമായി പ്രതികരിച്ചു. അമേരിക്കയുടെ സഹായത്തിന് ഉക്രെയ്‌നിന്റെ ദേശീയ ആസ്തികളിൽ നിന്ന് പണം നൽകാൻ ട്രംപ് നിർബന്ധിച്ചുവെന്ന് അദ്ദേഹം ടെലിഗ്രാമിൽ എഴുതി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ധാതു കരാറിൽ അമേരിക്കയും ഉക്രെയ്നും ഒപ്പുവച്ചു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ കരാർ എന്ന് മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ ദിമിത്രി മെദ്‌വദേവ് അവകാശപ്പെട്ടു, അതനുസരിച്ച് ഉക്രെയ്ൻ അതിന്റെ പ്രകൃതിവിഭവങ്ങളിൽ നിന്ന് അമേരിക്കൻ സൈനിക സഹായത്തിന് പണം നൽകേണ്ടിവരും. 2025 ഏപ്രിൽ 30 ന് വാഷിംഗ്ടണിൽ ഒപ്പുവച്ച ഈ കരാർ പ്രകാരം, ഉക്രെയ്നിന്റെ പുതിയ ധാതു ഇടപാടുകളിൽ അമേരിക്കയ്ക്ക് മുൻഗണന ലഭിക്കും. ഈ കരാർ ഉക്രെയ്‌നിന്റെ പുനർനിർമ്മാണത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കും. യുഎസ് ട്രഷറി…

ഹിന്ദുത്വ വംശീയതക്കെതിരെ വിശാല സൗഹൃദ കൂട്ടായ്മ രൂപപ്പെടണം: റസാഖ് പാലേരി

കൊച്ചി: രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ജനങ്ങളെ വംശീയമായി ഉന്മൂലം ചെയ്യാൻ ശ്രമിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിനെതിരെ വിശാല സൗഹൃദ കൂട്ടായ്മ രൂപപ്പെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രക്ക് മട്ടാഞ്ചേരി കരിപ്പാലം മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന റദ്ദാക്കി രാജ്യത്ത് സംഘ് രാഷ്ട്ര നിർമിക്ക് ശ്രമിക്കുന്നവരാണ് ഇപ്പോൾ കേന്ദ്ര ഭരണം നടത്തുന്നത്. ഇന്ത്യയിൽ 2014-ന് ശേഷം ദളിത് – ക്രൈസ്തവ – മുസ്‌ലിം ജീവിതങ്ങൾ വംശീയ ഉന്മൂലന മുനമ്പിലാണ്. നിയമനടപടികളിലൂടെയും ബുൾഡോസർ രാജിലൂടെയും ഇന്ത്യയെ തകർക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഭരണഘടന നിലനിർത്തി കൊണ്ട് ഭീകര നിയമങ്ങൾ അടിച്ചേൽപിക്കുന്ന ആസൂത്രിത നീക്കമാണ് നടക്കുന്നത്. സി.എ.എയും വഖ്ഫ് ഭേദഗതി നിയമവും അതിൻ്റെ ഉദാഹരണങ്ങളാണ്. ഇതിനെതിരെ മതേതര ഇന്ത്യക്കായി ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി പോരാടണം. അഭിപ്രായ വ്യത്യാസങ്ങൾ ഉൾക്കൊള്ളാനും വിശാല ഐക്യവേദിയിൽ ഒറ്റക്കെട്ടായി ജനങ്ങൾക്ക്…

മംഗലാപുരം അഷ്റഫ് കൊലപാതകം: ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂറിന്റെ എഫ്.ബി പോസ്റ്റ്

പാക്കിസ്താന്‍, ബീഫ്, തീവ്രവാദം തുടങ്ങിയതെല്ലാം ഈ രാജ്യത്ത് മുസ്ലിമിനെ ഏത് പൊതുമധ്യത്തിലും മർദ്ദിച്ച് കൊല്ലാനുള്ള ദേശീയതയുടെ ലൈസൻസ് ആയി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഷ്റഫ്. ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ അതേ വാദങ്ങളെ ഏറ്റെടുത്ത് പ്രതികളുടെ ആരോപണത്തെ ശരി വെച്ച കർണാടക മന്ത്രി ജി പരമേശ്വരയ്യയടക്കമുള്ള സർക്കാർ സംവിധാനവും അതിനെ ശരി വെക്കുന്ന പോലിസ് FIR ഉം ഈ കൊലപാതകത്തിന് ഉത്തരവാദികളാണ്…. ഫ്രറ്റേണിറ്റി മൂവ്മെന്റ്സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: മലപ്പുറം ചോലക്കുണ്ട് സ്വദേശിയായ അഷ്റഫ് എന്ന മലയാളി മുസ്ലിം യുവാവിനെ മംഗലാപുരത്ത് വെച്ച ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിട്ട് കേരളീയ പൊതുബോധത്തിനോ മാധ്യമങ്ങൾക്കോ കാര്യമായ കുലുക്കമൊന്നും സംഭവിച്ച മട്ടില്ല. ഇപ്പോഴും സംഘ്പരിവാർ ഉദ്പാദിച്ച് വിടുന്ന ഉന്മാദ ദേശീയതയുടെ ആരോപണങ്ങൾ കത്തിച്ച് നിർത്തി ഹീനമായ വംശീയ കൊലപാതകത്തിന് ന്യായം ചമക്കുന്ന തിരക്കിലാണ് പലരും. മാനസികാസ്വസ്ഥതകൾ നേരിട്ടിരുന്ന യുവാവാണ് അഷ്റഫ്…