ജൽജീവൻ മിഷൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ 500 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ജല്‍ജീവൻ മിഷൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ 500 കോടി രൂപ വിഹിതമായി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാം ഗഡു കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കും. കരാറുകാരുടെ വൻ കുടിശ്ശിക കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തുക അനുവദിക്കുന്നതോടെ, ഈ സാമ്പത്തിക വർഷത്തേക്ക് കേന്ദ്രം അനുവദിച്ച 1949.36 കോടി രൂപ മുഴുവൻ ജല അതോറിറ്റിക്ക് അവകാശപ്പെടാൻ കഴിയും. ഈ തുകയിൽ, രണ്ടാം ഗഡുവായ 974.66 കോടി രൂപ ഈ സാമ്പത്തിക വർഷം കേന്ദ്ര വിഹിതമായി ലഭിക്കും. 44714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 11143.57 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരുന്നത്. 500 കോടി രൂപ കൂടി ചേര്‍ത്ത് 111643.57 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു കഴിഞ്ഞു.…

ഗാസയിൽ ഇസ്രായേൽ ആക്രമണം വർദ്ധിപ്പിച്ചു; കൂടുതൽ പ്രദേശം പിടിച്ചെടുക്കാൻ പ്രതിരോധ മന്ത്രി സൈന്യത്തോട് ഉത്തരവിട്ടു

ദോഹ: ഗാസയിലെ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിനെതിരെ സൈനിക ആക്രമണം വ്യാപിപ്പിക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വെള്ളിയാഴ്ച ഉത്തരവിട്ടു. കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ബാധിത പ്രദേശങ്ങളിൽ നിന്ന് പലസ്തീൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ച സമയത്താണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാൻ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് വിസമ്മതിച്ചാൽ ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ ഇസ്രായേൽ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ അദ്ദേഹം ഇസ്രായേൽ പ്രതിരോധ സേനയോട് (ഐഡിഎഫ്) ഉത്തരവിട്ടു, അതോടൊപ്പം ബാധിത പ്രദേശങ്ങളിലെ പലസ്തീൻ പൗരന്മാരെ ഒഴിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ഇസ്രായേൽ സമൂഹങ്ങളുടെയും സൈന്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഗാസയിലെ സുരക്ഷാ മേഖല വികസിപ്പിക്കാൻ ഇസ്രായേൽ തീരുമാനിച്ചതായി…

മിഷൻ ലീഗ് കുഞ്ഞേട്ടന്റെ ജന്മശതാബ്‌ദി അനുസ്മരണം: അന്താരാഷ്ട്ര ഓൺലൈൻ സമ്മേളനം മാർച്ച് 22ന്

കാക്കനാട്: അന്തർദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്‌പ മിഷൻ ലീഗ് (CML) സ്ഥാപകൻ “മിഷൻ ലീഗ് കുഞ്ഞേട്ടൻ” എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ പി. സി. അബ്രഹം പല്ലാട്ടുകുന്നേലിന്റെ 100ാം ജന്മവാർഷിക ആചരണം അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്നു. മാർച്ച് 22 ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 8:30ന് കൂടുന്ന ഓൺലൈൻ സമ്മേളനത്തിൽ വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളും പങ്കുചേരും. കാർഡിനൽ മാർ ജോര്‍ജ് അലഞ്ചേരി പരിപാടികൾ ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരൻ അധ്യക്ഷത വഹിക്കും. സിറോ മലബാർ സഭയുടെ ദൈവവിളി കമ്മീഷൻ ചെയർമാനും ചെറുപുഷ്‌പ മിഷൻ ലീഗിന്റെ സഹ രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യപ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ…

ഖുർആൻ സമ്മേളനവും ഹിഫ്ള് സനദ് ദാനവും മാര്‍ച്ച് 25 ന് മർകസിൽ

കോഴിക്കോട്: ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ 25-ാം രാവിൽ ഖുർആൻ സമ്മേളനവും ഹിഫ്‌ള് സനദ് ദാനവും മർകസിൽ നടക്കും. മാർച്ച് 25 ന് വൈകുന്നേരം 4 മുതൽ 26 പുലർച്ചെ 1 വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ ആത്മീയ-പ്രാർഥനാ മജ്‌ലിസുകളാണ് നടക്കുക. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിലെ 9 ക്യാമ്പസുകളിൽ നിന്ന് ഖുർആൻ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകളുടെ സനദ് ദാനവും സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ വാർഷിക ഖുർആൻ പ്രഭാഷണവും സമ്മേളനത്തിന്റെ മുഖ്യ പരിപാടികളാണ്. കൂടാതെ ആയിരം ഹാഫിളുകൾ നേതൃത്വം നൽകുന്ന ഗ്രാൻഡ് ഖത്മുൾ ഖുർആൻ മജ്ലിസ്, തൗബ, തഹ് ലീൽ പ്രാർഥനാ സംഗമം, ദൗറത്തുൽ ഖുർആൻ സദസ്സ് തുടങ്ങിയ ആത്മീയ പരിപാടികളും സമ്മേളനത്തിൽ നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി വിശുദ്ധ റമളാനിലെ പവിത്രമായ ദിനങ്ങളുടെ പ്രാധാന്യവും…

പ്രവാസി വെൽഫെയർ സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

ദോഹ: പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇൻഡസ്ട്രിയൽ ഏരിയയിൽ താമസിക്കുന്നവര്‍ക്കായി സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആരിഫ് വടകര റമദാന്‍ സന്ദേശം കൈമാറി. ഇഫ്താറിന്റെ ഭാഗമായി പ്രവാസികള്‍ക്കായുള്ള സര്‍ക്കാരിന്റെ വിവിധ സമൂഹിക സുരക്ഷാ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണവും നടന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവാസി വെൽഫെയർ പുറത്തിറക്കിയ കൈ പുസ്തകം ഇഫ്താര്‍ മീറ്റിലെത്തിയവര്‍ക്ക് വിതരണം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി നജ്മല്‍ തുണ്ടിയില്‍, വൈസ് പ്രസിഡണ്ട് റാസിഖ് എന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ആസിഫ് കള്ളാട്, അംജദ് കൊടുവള്ളി, നുസൈര്‍ നാദാപുരം, ഫവാസ് ഇ.എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. Video https://we.tl/t-CXtHhqx9Te

എബ്രഹാം ഒ.പി (88) ഡാളസിൽ അന്തരിച്ചു

മർഫി (ഡാളസ്): എബ്രഹാം ഒ.പി (88) ഡാളസിൽ അന്തരിച്ചു. ഓതറ ഓച്ചരുകുന്നിൽ കുടുംബാംഗവും ഡാളസ് സെഹിയോൻ മാർത്തോമ്മ സിറിയൻ ചർച്ച് അംഗവുമാണ്. ബോറിവാലി ഇമ്മാനുവൽ മാർത്തോമ്മ സിറിയൻ ചർച്ച്മു ൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ:മറിയാമ്മ എബ്രഹാം മക്കൾ: റെനി എബ്രഹാം, റോണി എബ്രഹാം, റീന ജോൺസൻ മരുമക്കൾ: എലിസബത്ത് എബ്രഹാം (മർഫി സിറ്റി കൗൺസിൽ അംഗം), ഷൈല എബ്രഹാം, ജോൺസൻ കൊച്ചു മക്കൾ:ജെസീക്ക, ഹന്ന, ജോഷ്വ, ജോനാഥൻ, ആബെൽ , റെബേക്ക പൊതുദർശനവും ശവസംസ്കാര ശുശ്രുഷയും : 2025 മാർച്ച് 29 ശനിയാഴ്ച രാവിലെ 9:30 ന് സെഹിയോൺ മാർത്തോമ്മ ചർച്ചിൽ (3760 14-ാം സ്ട്രീറ്റ്, പ്ലാനോ, ടെക്സാസ് 75074) കൂടുതൽ വിവരങ്ങൾക്ക്: റെനി എബ്രഹാം 972 762 8920

വർഗീസ് പൊന്നോലിൽ (ജോയി) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം വർഗീസ് പൊന്നോലിൽ (79) ന്യൂയോർക്കിൽ നിര്യാതനായി. കുഴിക്കാലയിൽ പൊന്നോലിൽ പരേതനായ പാസ്റ്റർ കെ.വി.മാത്യൂവിന്റെ മകനാണ്. തോന്ന്യാമല തെക്കേതിൽ കുടുംബാഗം ലീലാമ്മയാണ് ഭാര്യ. മക്കൾ: മാത്യൂ വർഗീസ്, സൂസൻ, ആനി. മരുമക്കൾ: ഷീന, മാർക്ക്, ഷാജി സഹോദരങ്ങൾ: ലില്ലിക്കുട്ടി കുരുവിള, ആലീസ് ഈപ്പൻ, ഡെയ്സി ജോൺസൺ, മോൻസി പൊന്നോലില്‍, മേഴ്സി ബാബു, ജോളി ഈശോ, പരേതയായ കുഞ്ഞുമോൾ. (എല്ലാവരും യു.എസ്.എ) സംസ്കാരം 23 ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ ഭൗതീക ശരീരം പൊതുദർശനത്തിന് വെയ്ക്കും. 24 ന് തിങ്കളാഴ്ച രാവിലെ 8.30 ന് സംസ്കാര ശുശ്രൂഷ ആരംഭിക്കുകയും തുടർന്ന് 11.30 ന് പോർട്ട് വാഷിങ്ങ്ടൺ നാസ നോൾസ് സെമിത്തേരിയിൽ സംസ്ക്കരിക്കുകയും ചെയ്യും.

ചെങ്ങന്നൂർ അസോസിയേഷൻ (CAP) ഫിലഡൽഫിയയിൽ രൂപീകൃതമായി

ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ചെങ്ങന്നൂർ അസോസിയേഷൻ (CAP) രൂപീകൃതമായി. മാർച്ച് 15 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ക്രൂസ്ടൗണിലുള്ള മയൂര റസ്റ്റോറന്റിൽ വച്ച് ഷിബു വർഗീസ് കൊച്ചുമഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ ഒരു താത്കാലിക കമ്മറ്റിക്ക് രൂപം കൊടുക്കുകയും, താഴെപ്പറയുന്നവരെ വിവിധ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ് : ജേക്കബ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് : ബെന്നി മാത്യു, സെക്രട്ടറി : ഷിബു മാത്യു, ജോയിന്റ് സെക്രട്ടറി : അനിൽ ബാബു, ട്രസ്റ്റി : ജോസ് സക്കറിയ, ജോയിന്റ് ട്രസ്റ്റി : ഉമ്മൻ മത്തായി കൺവീനഴ്സ് : ജിജു ജോർജ്, ജോർജ് തടത്തിൽ, ഏഞ്ചലിൻ മാത്യു, കൊച്ചുകോശി ഉമ്മൻ IT കോർഡിനേറ്റർസ് : ജോയൽ സതീഷ്, ജോയൽ ചാക്കോ, മാത്യുസ് ടി വര്ഗീസ്, ലിസ തോമസ്, ലിൻസ്…

തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തഹാവൂർ റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീം കോടതി അടുത്ത മാസം പരിഗണിക്കും

ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന് സമർപ്പിച്ച പുതുക്കിയ അപേക്ഷ യുഎസ് സുപ്രീം കോടതി ജഡ്ജിമാർ അടുത്ത മാസം പരിഗണിക്കും. 64 കാരനായ റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ തടവിലാണ്. 2025 ഫെബ്രുവരി 27-നാണ് യു എസ് സുപ്രീം കോടതിയിലെ അസോസിയേറ്റ് ജസ്റ്റിസും ഒമ്പതാം സർക്യൂട്ടിനായുള്ള സർക്യൂട്ട് ജസ്റ്റിസുമായ എലീന കഗന് മുമ്പാകെ “ഹേബിയസ് കോർപ്പസ് റിട്ട് ഹർജിയുടെ സ്റ്റേ പെൻഡിങ് ലിറ്റിഗേഷൻ ഫോർ എമർജൻസി ആപ്ലിക്കേഷൻ” സമർപ്പിച്ചത്. ഈ മാസം ആദ്യം, കഗൻ അപേക്ഷ നിരസിച്ചിരുന്നു. “ജസ്റ്റിസ് കഗന് മുമ്പ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട് ഹർജിയുടെ സ്റ്റേ പെൻഡിംഗ് ലിറ്റിഗേഷനുള്ള അടിയന്തര അപേക്ഷ” റാണ പുതുക്കി, പുതുക്കിയ അപേക്ഷ ചീഫ് ജസ്റ്റിസ് റോബർട്ട്സിന് കൈമാറണമെന്ന് അഭ്യർത്ഥിച്ചു.…

മാർത്തോമാ യുവജനസഖ്യം വൈദീകർക്ക് യാത്രയപ്പു നൽകി

ഡാളസ്: മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ സെന്റർ A യുടെ ആഭിമുഖ്യത്തിൽ സെന്ററിൽ നിന്നും സ്ഥലം മാറിപോകുന്ന മാർത്തോമാ സഭയുടെ വൈദികർക്ക് യാത്രയയപ്പ് നൽകി. മാർച്ച്‌ 9 ഞായറാഴ്ച 3.30 നു മാർത്തോമാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് പള്ളിയിൽ കൂടിയ യോഗത്തിൽ റവ. അലക്സ്‌ യോഹന്നാൻ, റവ. ഷൈജു സി ജോയി, റവ. ജോൺ കുഞ്ഞപ്പി, റവ. എബ്രഹാം തോമസ്, റവ. ജോബി ജോൺ എന്നിവർക്ക് യുവജന സഖ്യം ഊഷ്മളമായ യാത്രയയപ്പ് നൽകി. റവ. എബ്രഹാം തോമസ് മുഖ്യ സന്ദേശം നൽകി. കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്ക് കരുത്തേകിയ ദൈവകൃപയ്ക്ക് നന്ദി കരേറ്റുന്നതിനോടൊപ്പം ശുശ്രൂഷയിൽ സഹകരിച്ച യുവാക്കൾക്ക് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു. കഴിഞ്ഞ മൂന്നു വർഷം ഡാലസ് സെന്ററിലെ ശുശ്രൂഷ ദൈവരാജ്യ പ്രവർത്തനങ്ങളിൽ യുവാക്കളെ സജ്ജമാക്കുന്നതിനു ഉതുകുമാറുള്ള കർമ്മ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ…