ഹിസാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ഹിസാർ വിമാനത്താവളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാനം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം അന്താരാഷ്ട്ര ടെർമിനലിന്റെ തറക്കല്ലിടലും നടന്നു. ഇത് ഒരു ശംഖിന്റെ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹിസാറിൽ 7,200 ഏക്കർ സ്ഥലത്താണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമായി ഇത് 3 ഘട്ടങ്ങളായി വികസിപ്പിക്കും. ഇതുസംബന്ധിച്ച് ഹരിയാന സർക്കാരും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇവിടെ ഒരു വ്യാവസായിക ഇടനാഴിയും നിർമ്മിക്കും. “വളരെ വേഗം ഇവിടെ നിന്ന് മറ്റ് നഗരങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിക്കും. ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഇന്ന് നടന്നു. ഈ തുടക്കം ഹരിയാനയുടെ വികസനത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഈ പുതിയ തുടക്കത്തിന് ഹരിയാനയിലെ ജനങ്ങളെ…
Author: .
ഇന്ന് ഐശ്വര്യവും സമ്പത്തും നിറഞ്ഞ വിഷു; വിഷുക്കണി കണ്ടുണര്‍ന്ന് മലയാളികള്‍
ഇന്ന് വിഷു, ഐശ്വര്യവും സമ്പത്തും നിറഞ്ഞ ഒരു പുതിയ യുഗത്തിനായുള്ള പ്രാർത്ഥനയുടെയും പ്രത്യാശയുടെയും ദിനം. വിഷുക്കണി കണ്ടും വിഷു കൈനീട്ടം നല്‍കിയും ഇന്ന് നാടെങ്ങും വിഷു ആഘോഷിക്കുന്നു. കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിലേക്കും കണ്ണുകൾ തുറക്കുന്ന പ്രത്യാശയുടെ ദിവസമാണ് വിഷു. മേട മാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യവും വർഷം മുഴുവൻ നിലനിൽക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷുദിനത്തിൽ ദർശനത്തിനായി വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വിഷു ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. വരും വർഷത്തിൽ നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരിക എന്നതാണ് കണി കാണുക എന്ന ആശയം. അതിനാൽ, പച്ചക്കറികൾ, പഴങ്ങൾ, പുതിയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് വിഷുക്കണി തയ്യാറാക്കുന്നത്, ഇവയെല്ലാം സമൃദ്ധിയുടെ പ്രതീകമാണ്. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്. പരമ്പരാഗത…
വിഷു ദിനത്തില്‍ ഉണ്ണിക്കണ്ണനെ കാണാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ജനമൊഴുകിയെത്തി
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം പൂർത്തിയായി. വിഷുപ്പുലരിയിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണനെ കണി പതിനായിരക്കണക്കിന് ഭക്തർ എത്തി. പുലർച്ചെ 2.45 മുതൽ 3.45 വരെ ക്ഷേത്ര ശ്രീകോവിലിനുള്ളിലും നമസ്കാര മണ്ഡപത്തിലും കാണി കാണാൻ ഭക്തർക്ക് അവസരം ലഭിച്ചു. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുലർച്ചെ 2 മണിക്ക് ക്ഷേത്രത്തിൽ കണി ഒരുക്കി. വിഷുവിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം (ഏപ്രിൽ 13) രാത്രി തൃപ്പൂക്ക ചടങ്ങിന് ശേഷം വിശ്രമിച്ച കീഴ് ശാന്തിയാണ് കണി ഒരുക്കി നൽകിയത്. ശ്രീകോവിലിലെ മുഖമണ്ഡപത്തിലാണ് കണി ഒരുക്കിയ്ത്. വിഷുക്കണി ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തരുടെ നീണ്ട നിര ഇന്നലെ വൈകുന്നേരം മുതൽ ക്ഷേത്രത്തിൽ കാണാൻ കഴിഞ്ഞു. അതേസമയം, കണികാണാന്‍ സന്ദർശിക്കുന്ന ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ…
നക്ഷത്ര ഫലം (14-04-2025 തിങ്കള്‍)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമായിരിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍ നിന്ന് എല്ലാതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് സമയം നല്ലതാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. മറ്റുള്ളവരോട് നന്നായി പെരുമാറാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഒരു ഉല്ലാസ യാത്രയ്ക്ക് അവസരം ലഭിക്കും. എന്നാല്‍ സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തത്പരരായവര്‍ക്കും ഇത് നല്ല സമയമല്ല. തുലാം: പണത്തിന്റെയും സാമ്പത്തിക ഇടപാടിന്റെയും കാര്യത്തില്‍ നിങ്ങളിന്ന് സൂക്ഷ്മത പാലിക്കണം. ബിസിനസ് സംരംഭം ആരംഭിക്കാന്‍ നല്ല സമയമാണിന്ന്. മാനസികവും ശാരീരികവുമായി നിങ്ങള്‍ ആരോഗ്യവാനായിരിക്കും. നേരിടുന്ന പ്രശ്നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കും. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും തീരുമാനമെടുക്കാന്‍…
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മെഹുൽ ചോക്സിയെ ബെൽജിയത്തിൽ സിബിഐ അറസ്റ്റ് ചെയ്തു; ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു
ന്യൂഡൽഹി: കുപ്രസിദ്ധമായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും, ഒളിവിൽ പോയ വജ്ര വ്യാപാരിയുമായ മെഹുൽ ചോക്സിയെ ഒടുവിൽ ബെൽജിയത്തിൽ സിബിഐ അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സിബിഐ. 13,000 കോടി രൂപയുടെ പിഎൻബി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കൈമാറ്റ അഭ്യർത്ഥനയെത്തുടർന്ന് ഒളിവിൽ പോയ വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ബെൽജിയത്തിൽ കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ചയാണ് വജ്ര വ്യാപാരിക്കെതിരെ ഈ നടപടി സ്വീകരിച്ചത്. ഇന്റർപോളിന്റെ റെഡ് നോട്ടീസ് പിൻവലിച്ചതിനെത്തുടർന്ന്, ഇന്ത്യൻ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സിബിഐയും ചോക്സിയെ ബെൽജിയത്തിൽ നിന്ന് നാടുകടത്താൻ നീക്കം നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. 2018-ൽ മുംബൈയിലെ പിഎൻബിയുടെ ബ്രാഡി ഹൗസ് ബ്രാഞ്ചിൽ വായ്പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ചോക്സി, അനന്തരവനും ഒളിച്ചോടിയ വജ്ര വ്യാപാരിയുമായ നീരവ്…
അരികുവൽക്കരണത്തിനുള്ള ടൂൾ ആയി മാധ്യമങ്ങൾ മാറരുത്: വെൽഫെയർ പാർട്ടി
തിരൂർ: കേരളത്തിലെ മാധ്യമങ്ങളിൽ പൊതു സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന പരമ്പരാഗത ചേരികളെയും ഭരണവർഗത്തെയും മാത്രം പരിഗണിക്കുകയും മറ്റുള്ളവർക്ക് ദൃശ്യത നൽകാതിരിക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവിൽ കാണപ്പെടുന്നത്. ഈ സമീപനം തിരുത്തുകയും അടിസ്ഥാന ജനവിഭാങ്ങളുടെ സാമൂഹിക – രാഷ്ട്രീയ പ്രതിനിധാങ്ങളെയും കീഴാളപക്ഷത്ത് നിന്നുള്ള ഉണർവുകളെയും ഉൾകൊള്ളാനും, അവരുടെ ശബ്ദം പൊതുസമൂഹത്തിൽ എത്തിക്കാനുള്ള വിശാലത പരമ്പരാഗത മാധ്യമ സ്ഥാപനങ്ങൾ കാണിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ മീഡിയ ഓറിയന്റേഷൻ ക്യാമ്പ് അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന മീഡിയ കോഡിനേറ്റർ ആദിൽ അബ്ദുൽ റഹീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലപ്പുറം, തിരൂർ മേഖലകളിലായി നടന്ന ക്യാമ്പുകളിൽ സംസ്ഥാന കമ്മിറ്റി അംഗം കെകെ അഷ്റഫ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, സെക്രട്ടറിമാരായ അഷ്റഫ് വൈലത്തൂർ, ജംഷീൽ അബൂബക്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സലീന അന്നാര, സൈതാലി വലമ്പൂർ, ശറഫുദ്ധീൻ…
ഫലപ്രഖ്യാപനങ്ങൾക്ക് മുമ്പ് മലബാർ സീറ്റ് പ്രതിസന്ധി പരിഹരിക്കണം: നഈം ഗഫൂർ
കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു ഫലപ്രഖ്യാപനങ്ങൾക്ക് മുമ്പുതന്നെ മലബാറിലെ ഹയർസെക്കൻഡറി, ഉന്നതവിദ്യാഭ്യാസ മേഖലകളിലെ സീറ്റ് പ്രതിസന്ധി പൂർണമായും പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു. ആവശ്യാനുസരണമുള്ള അധിക ബാച്ചുകൾ മുൻകൂട്ടി അനുവദിക്കില്ലെന്ന സർക്കാർ തീരുമാനം അംഗീകരിക്കില്ല. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം നേരിടേണ്ടി വരും. മന്ത്രിമാരെ തെരുവിൽ തടയുന്നതടക്കമുള്ള പ്രതിഷേധങ്ങൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകും. പുതിയ ദേശീയ വിദ്യാഭ്യാസ നയം ആശങ്കകൾ പരിഹരിച്ച് മാത്രമേ സംസ്ഥാനത്ത് നടപ്പിൽ വരുത്താവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ദിവസമായി പഴയങ്ങാടി വിറാസ് കാമ്പസിലെ കെ.കെ.കൊച്ച് നഗറിൽ നടന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന നേതൃസംഗമത്തിൽ സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി സുനിൽകുമാർ അട്ടപ്പാടി അധ്യക്ഷത വഹിച്ചു. ഫാത്തിമ തഹാനി നന്ദി പറഞ്ഞു. സംഗമത്തിന് മുഹമ്മദ് സഈദ്, ഗോപു തോന്നക്കൽ, ബാസിത് താനൂർ,…
ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസൺ; ആദ്യഘട്ടം ഏപ്രിൽ 25 വരെ
ലോക മലയാളികളെ ഒരു കുടക്കീഴില് അണി നിരത്തുന്ന ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷന് (ORMA) അഥവാ ‘ഓര്‍മ്മ ഇൻറർനാഷണൽ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനായി ഒരുക്കുന്ന പ്രസംഗ മത്സരം മൂന്നാം സീസൺ, ആദ്യഘട്ടം ഏപ്രിൽ 25 വരെ. ഒന്നാം സീസണിൽ 428 പേരും, രണ്ടാം സീസണിൽ 1467 പേരും പങ്കെടുത്ത, മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ വിജയികള്‍ക്കായി മൂന്നാം സീസണിലും പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് കാത്തിരിക്കുന്നത്. ആദ്യഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയർ – സീനിയർ ക്യാറ്റഗറികളിലെ ഇംഗ്ലീഷ് – മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാം. സെക്കന്‍ഡ് റൗണ്ട് മത്സരത്തില്‍ നിന്നും വിജയികളാകുന്ന 15 വീതം വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 9 ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. കൃത്യമായ പരിശീലനം നല്കിക്കൊണ്ടു പ്രസംഗമത്സരം…
സാൻ ഡീഗോയ്ക്ക് സമീപം തെക്കൻ കാലിഫോർണിയയിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം
കാലിഫോര്‍ണിയ: തിങ്കളാഴ്ച രാവിലെ ദക്ഷിണ കാലിഫോർണിയയിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സാൻ ഡീഗോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ പിടിച്ചുകുലുക്കി. പ്രാദേശിക സമയം ഏകദേശം രാവിലെ 10:00 മണിയോടെ സാൻ ഡീഗോ കൗണ്ടിയിലെ ഒരു ചെറിയ പർവത പട്ടണമായ ജൂലിയന്‍ സമീപമായിരുന്നു പ്രഭവകേന്ദ്രം. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം, സാൻ ഡീഗോയിൽ നിന്ന് 35 മൈൽ വടക്കുകിഴക്കും ലോസ് ഏഞ്ചൽസിൽ നിന്ന് 120 മൈൽ തെക്കും ആണ് ഭൂകമ്പം ഉണ്ടായത്. ഭൂചലനം വ്യാപകമായി അനുഭവപ്പെട്ടെങ്കിലും, ഉടൻ തന്നെ ആളപായമോ ഘടനാപരമായ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഗ്രാമീണ ഭംഗിക്കും ആപ്പിൾ പൈയ്ക്കും പേരുകേട്ട ജൂലിയൻ പ്രദേശത്ത് നേരിയ കുലുക്കം അനുഭവപ്പെട്ടു. ജൂലിയൻ കഫേ & ബേക്കറിയിൽ കപ്പുകൾ വീണത് പോലുള്ള ചില ചെറിയ വസ്തുക്കൾ സ്ഥലം മാറിപ്പോയി, പക്ഷേ അടിയന്തര സഹായത്തിനായുള്ള കോളുകളൊന്നും റിപ്പോർട്ട്…
തരൂർജിയുടെ വികൃതികൾ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
ദീർഘകാലത്തെ അമേരിക്കൻ പ്രവാസം മടുത്തു തുടങ്ങിയപ്പോൾ ആണ് ശശി തരൂർജിക്ക് അധികാരത്തോടുള്ള ആർത്തി അനുദിനം വർധിച്ചു വന്നത് യു എൻ അണ്ടർ സെക്രട്ടറിയുടെ കാലാവധി കഴിഞ്ഞ ശേഷം അതിനായി കോഫി അന്നന്റെ പിന്തുണയോടെ സെക്രട്ടറി ജനറൽ പദവിയിലേക്ക് 2006ൽ മത്സരിച്ചെങ്കിലും സൗത്ത് കൊറിയയുടെ ബാൻകി മൂണിനോട് പരാജയപ്പെട്ടു ആ സ്വപ്നം നടക്കാതെ പോയി. അമേരിക്കയിൽ ഇനിയും തുടർന്നുകൊണ്ട് ഏതെങ്കിലും അധികാര സ്ഥാനത്തു എത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ തരൂർജി അതിനായി താനുമായി ചെറിയ സൗഹൃദം ഉള്ള അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്ജിയെ വിളിച്ചു ചോദിച്ചു ഇന്ത്യയിലേക്ക് സ്ഥിരമായി വരണമെന്നുണ്ട് ഒരു രാജ്യസഭ മെമ്പർ ആക്കി കാബിനറ്റിൽ കയറ്റാൻ പറ്റുമോ എന്ന്. നിഷ്കളങ്കനും ദയാശീലനുമായ മൻമോഹൻജി പറഞ്ഞു ഞാനല്ല തീരുമാനങ്ങൾ എടുക്കുന്നത് ഞാൻ സോണിയ മാഡത്തോട് തന്റെ കാര്യം പറയാം എന്ന്. രണ്ടു ദിവസം കഴിഞ്ഞു മാന്യനും…
