സ്റ്റുഡൻ്റ്സ് ഇന്ത്യ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ശൈത്യകാല അവധിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ ‘ഉഖുവ്വ’ എന്ന തലക്കെട്ടിൽ ദ്വിദിന വിൻ്റർ ക്യാമ്പ് സംഘടിപ്പിച്ചു. സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡണ്ട് ടി.കെ ഖാസിം ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഉംസലാലിലെ റിസോർട്ടിൽ വെച്ച് നടന്ന ക്യാമ്പിൽ എട്ടു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ‘കാലം തേടുന്ന കൗമാരം’ എന്ന വിഷയത്തിൽ ഡോ. താജ് ആലുവ ഇൻ്ററാക്റ്റിവ് സെഷൻ നയിച്ചു. ‘പുതിയകാലത്തെ മാധ്യമപ്രവർത്തനം : സാധ്യതകൾ, വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഷഹീൻ അബ്ദുല്ല (മക്തൂബ് മീഡിയ) സംസാരിച്ചു. ‘കാലടികൾ’ എന്ന തലക്കെട്ടിൽ റിയാസ് ടി റസാഖ്, ‘മാനസിക വികാസം’ എന്ന വിഷയത്തിൽ സിജി ഖത്തർ ചീഫ് കോർഡിനേറ്റർ റുക്നുദ്ദീൻ എന്നിവർ ക്ലാസെടുത്തു. പാട്ടും പറച്ചിലും നടനവുമായി വിദ്യാർഥികളുടെ സർഗശേഷികൾ പങ്കുവെച്ചു കൊണ്ടുള്ള ആർട്സ് സെഷൻ കെ. മുഹമ്മദ് സക്കരിയ്യ നിയന്ത്രിച്ചു. സ്റ്റുഡൻ്റ്സ്…

അഞ്ച് വര്‍ഷത്തിനിടെ അറുപതോളം പേര്‍ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പെണ്‍‌കുട്ടിയുടെ വെളിപ്പെടുത്തലില്‍ പോലീസ് കേസെടുത്തു

പത്തനം‌തിട്ട: അഞ്ച് വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 60 ഓളം പേർ പീഡിപ്പിച്ച സംഭവത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് അന്വേഷണം ആരംഭിച്ചു. 13 വയസ്സ് മുതൽ തന്നെ നിരവധി പേർ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അതിജീവിച്ച, ഇപ്പോള്‍ 18 വയസ്സുള്ള, പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് കേസ്. ചെന്നീർക്കരയിലെ അയൽക്കാരിലൊരാൾ തൻ്റെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടർന്ന് വീടിന് സമീപമുള്ള ഒറ്റപ്പെട്ട കുന്നിൽ വെച്ച് ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ച വെക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ പെൺകുട്ടി പത്തനംതിട്ടയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ 62 കുറ്റവാളികളെയെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ 40 പേർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരം ഇലവുംതിട്ട പോലീസ് കേസെടുത്തു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും നിരവധി പേർക്കെതിരെ…

ജപ്തിഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; ഷൊർണൂർ സഹകരണ അർബൻ ബാങ്കിനെതിരെ പ്രതിഷേധം; അന്വേഷണം നടത്തുമെന്ന് പോലീസ്

പാലക്കാട്: പട്ടാമ്പി കീഴായൂരിൽ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ്. കിഴക്കേ പുരയ്ക്കല്‍ ജയയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനാണ് നീക്കം. ജപ്തി നടപടികൾക്ക് മുമ്പ് ഷൊർണൂർ സഹകരണ അർബൻ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മതിയായ സമയം നൽകിയിരുന്നുവെന്നും അവർ നൽകിയ വിശദീകരണവും അന്വേഷണത്തിന്റെ ഭാഗമാക്കുമെന്ന് പോലീസ് പറഞ്ഞു. തീകൊളുത്തി മരിച്ച ജയയുടെ ബന്ധുക്കളിൽ നിന്ന് പട്ടാമ്പി പോലീസ് മൊഴി രേഖപ്പെടുത്തി. 2015 ലെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് പ്രകാരം ഇന്നലെ രാവിലെ ഷൊർണൂർ സഹകരണ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ ജയയുടെ വീട് ജപ്തി ചെയ്യാൻ എത്തി. ഉദ്യോഗസ്ഥരെ കണ്ട ജയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു, 80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഷൊർണൂർ സഹകരണ അർബൻ ബാങ്ക്…

മലയാളത്തിന്റെ ഭാവഗായകന് സംസ്ഥാനം വിട നല്‍കി; ചേന്ദമംഗലത്ത് സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു

കൊച്ചി: ജനുവരി 9-ന് അന്തരിച്ച ഭാവ ഗായകന്‍ പി.ജയചന്ദ്രൻ്റെ സംസ്‌കാരം ഇന്ന് (ശനിയാഴ്ച) എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്തുള്ള ചേന്ദമംഗലത്തുള്ള തറവാട്ടുവീട്ടിൽ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു. മൃതദേഹം പാലിയത്തെ തറവാട്ടുവീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം ഉച്ചയ്ക്ക് 1.20ഓടെ മകൻ ദിനനാഥൻ ചിത തെളിച്ചു. അദ്ദേഹത്തിന് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. രാവിലെ തൃശൂർ പൂങ്കുന്നത്തെ വസതിയിൽ നിന്ന് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് തറവാട്ടിലേക്ക് എത്തിച്ചപ്പോൾ നൂറുകണക്കിനാളുകൾ പ്രശസ്ത ഗായകന് അന്തിമോപചാരം അർപ്പിച്ചു. തറവാട്ടുവീട്ടിൽ പല ചടങ്ങുകൾക്കും പോകാറുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങൾ അനുസ്മരിച്ചു. ചേന്ദമംഗലത്ത് സംസ്‌കരിക്കണമെന്നത് അദ്ദേഹത്തിൻ്റെയും ആഗ്രഹമായിരുന്നുവെന്ന് അവർ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംസ്‌കാരം ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം അത് നേരത്തെയാക്കുകയായിരുന്നു. മന്ത്രിമാരായ എം.ബി.രാജേഷ്, ആർ.ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരും ഗായകന് അന്തിമോപചാരം അർപ്പിച്ചു. അമല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച…

തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ചർച്ച് പ്രതിഷ്ഠയും ബൈബിൾ കൺവൻഷനും

എടത്വ: തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ചർച്ച് പ്രതിഷ്ഠ ചടങ്ങ് ജനുവരി 15ന് വൈകിട്ട് 4ന് നടക്കും. സിഎസ്ഐ മദ്ധ്യ കേരള മഹായിടവക ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നല്‍കും. തുടർന്ന് കുർബാന അർപ്പിക്കും. 16മുതൽ 18 വരെ നടക്കുന്ന ബൈബിൾ കൺവൻഷൻ ഇടവക വികാരി റവ. മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്യും. റവ. ചാർലി ജോൺസ്, സുവി. ജയിംസ് പോൾ, റവ. റെജി പി ജോസഫ് എന്നിവർ പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് സംഗീത ശുശ്രൂഷ ആരംഭിക്കുമെന്ന് സഭാ ശുശ്രൂഷകൻ സുവി. ഡെന്നി ദാനിയേല്‍ , കൈക്കാരൻ ജോർജ്ജ് തോമസ് എന്നിവര്‍ അറിയിച്ചു.

നക്ഷത്ര ഫലം (11-01-2025 ശനി)

ചിങ്ങം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. വളരെ അടുത്ത സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ യാത്ര പോകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. വളരെ ഊർജസ്വലമായ ഒരു ദിവസമായിരിക്കും ഇന്ന്. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യത. കന്നി: ഇന്ന് ആത്‌മീയതയ്‌ക്കായി കൂടുതൽ സമയം കണ്ടെത്തും. മതപരമായ യാത്ര നടത്താൻ സാധ്യതയുണ്ട്. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. തൊഴിൽപരമായി നല്ല പ്രവർത്തനം കാഴ്‌ച വയ്‌ക്കാൻ സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്. പ്രതികൂല സാഹചര്യങ്ങളെ നിശ്‌ചയദാർഢ്യത്തോടെ തരണം ചെയ്യാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. തുലാം: ഇന്ന് മെച്ചപ്പെട്ട ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിയമപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ സൂക്ഷിക്കുക. സാമ്പത്തിക നഷ്‌ടത്തിന് സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ധിക്കും. കുടുംബത്തോടും…

സുപ്രീം കോടതി ജഡ്ജിമാർ ‘പൊതുസേവകരല്ല’, അതിനാൽ ലോക്പാലിൻ്റെ അധികാരപരിധിയിൽ ഇല്ല: ലോക്പാൽ

ന്യൂഡൽഹി: അഴിമതിക്കേസുകളിൽ നടപടിയെടുക്കാൻ രൂപീകരിച്ച ലോക്പാലിൻ്റെ സുപ്രധാന തീരുമാനത്തിൽ, ഹൈക്കോടതികളിലെയും കീഴ്‌ക്കോടതികളിലെയും ജഡ്ജിമാർ തങ്ങളുടെ അധികാരപരിധിയിൽ വരുമെന്ന് സമ്മതിച്ചു. എന്നാൽ, സുപ്രീം കോടതിയിലെ ജഡ്ജിമാർ ‘പൊതുസേവകരല്ലാത്തതിനാൽ അവരെ അതിൽ നിന്ന് ഒഴിവാക്കപ്പെടുന്നു’ എന്നും പറഞ്ഞു. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് (സിജെഐ) ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ ആരോപണങ്ങൾ കേൾക്കാൻ വിസമ്മതിച്ചുകൊണ്ട് വിഷയം തങ്ങളുടെ അധികാരപരിധിക്ക് പുറത്താണെന്ന് വ്യക്തമാക്കിയാണ് ലോക്പാൽ ഈ വാദം ഉന്നയിച്ചത്. 2024 ഒക്ടോബർ 18ന് അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകിയിരുന്നു. 382 പേജുള്ള പരാതിയിൽ, മുൻ ചീഫ് ജസ്റ്റിസിനെതിരെ അഴിമതി, പ്രത്യേക രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ പാർട്ടികൾക്കും നേട്ടമുണ്ടാക്കാൻ ഓഫീസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചു. എന്നാൽ, സുപ്രീം കോടതി ജഡ്ജിമാരുടെ അധികാരമില്ലായ്മ ചൂണ്ടിക്കാട്ടി ലോക്പാൽ ഹർജി തള്ളി. പാർലമെൻ്റിൻ്റെ ഏതെങ്കിലും നിയമപ്രകാരമല്ല, ആർട്ടിക്കിൾ 124 പ്രകാരമാണ് സുപ്രീം കോടതി സ്ഥാപിതമായത് എന്നതിനാൽ…

കർഷക പ്രതിഷേധം: ശംഭു അതിർത്തിയിൽ മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെ കർഷകൻ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ പ്രതിഷേധിച്ച 55 കാരനായ കർഷകൻ വ്യാഴാഴ്ച വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ് സമരവേദിയിൽ. മിനിമം താങ്ങുവില ഉറപ്പുനൽകുക, സ്വാമിനാഥൻ കമ്മീഷൻ ശിപാർശകൾ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി കഴിഞ്ഞ ഒരു വർഷമായി ഇവിടുത്തെ കർഷകർ സമരത്തിലാണ്. റിപ്പോർട്ട് അനുസരിച്ച്, പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ പഹുവിന്ദ് നിവാസിയായ രേഷാം സിംഗാണ് പ്രതിഷേധ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ നിരാശയുണ്ടെന്ന് കിസാൻ മസ്ദൂർ സംഘർഷ് മോർച്ചയുടെയും സംയുക്ത കിസാൻ മോർച്ചയുടെയും (രാഷ്ട്രീയേതര) കോ-ഓർഡിനേറ്റർ സർവാൻ സിംഗ് പന്ദേർ പറഞ്ഞു. സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും കുടുംബാംഗങ്ങൾക്ക് ജോലി നൽകുകയും കർഷകൻ്റെ കടം എഴുതിത്തള്ളുകയും ചെയ്യുന്നതുവരെ രേഷാം സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ…

ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ സര്‍‌വ്വത്ര നാശം വിതച്ചു; 150 ബില്യൺ ഡോളർ വിലമതിക്കുന്ന സ്വത്തുക്കൾ കത്തി നശിച്ചു

കാലിഫോര്‍ണിയ: ലോസ് ഏഞ്ചൽസിലെ പല വനങ്ങളിലും പടരുന്ന തീ ജനവാസ മേഖലകളെ വിഴുങ്ങുന്നു. കാലാവസ്ഥാ വിവരങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനമായ അക്യുവെതർ, തീപിടുത്തം മൂലമുണ്ടായ നാശനഷ്ടം ഏകദേശം 135 ബില്യൺ മുതൽ 150 ബില്യൺ ഡോളർ വരെ കണക്കാക്കുന്നു. ഹോളിവുഡ് ഹിൽസിലാണ് തീ പടർന്നിരിക്കുന്നത്. ലോകത്തിലെ പല വലിയ പ്രൊഡക്ഷൻ ഹൗസുകളുടെയും സ്റ്റുഡിയോകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ലോസ് ഏഞ്ചൽസിനു സമീപമുള്ള വനത്തിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തം അഞ്ചാം ദിവസമായിട്ടും നിയന്ത്രണാതീതമായി തുടരുകയാണ്. ലോസ് ഏഞ്ചൽസ് നഗരത്തിൻ്റെ വലിയൊരു ഭാഗത്തെ തീ വിഴുങ്ങി, ഇത് മൂലം പതിനായിരത്തിലധികം കെട്ടിടങ്ങൾ ചാരമായി. ഇതൊക്കെയാണെങ്കിലും, രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ, തീപിടുത്തത്തിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 1,80,000-ത്തിലധികം ആളുകൾക്ക് അവരുടെ വീടുകൾ വിട്ടുപോകേണ്ടിവന്നു. മറ്റ് രണ്ട് ലക്ഷം ആളുകളോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പസഫിക് പാലിസേഡ്സ് മേഖലയിലെ 5,300-ലധികം…

ലോസ് ഏഞ്ചൽസിലെ തീപിടുത്തം: ഗായിക ബ്രിട്‌നി സ്പിയേഴ്‌സ് ഭവനരഹിതയായി

കാലിഫോർണിയ: ലോസ് ഏഞ്ചൽസിൽ ഉണ്ടായ തീപിടിത്തം വൻ നാശം വിതച്ചു. ചൊവ്വാഴ്ച പസഫിക് പാലിസേഡ്സ് വനങ്ങളിൽ ആരംഭിച്ച തീ ഇപ്പോൾ 8 വനങ്ങളിലേക്ക് പടർന്നിരിക്കുകയാണ് ഇതോടെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. നിരവധി ഹോളിവുഡ് താരങ്ങളുടെ വീടുകളും തീപിടിത്തത്തില്‍ കത്തി നശിച്ചു. ഗായിക ബ്രിട്ട്‌നി സ്പിയേഴ്സും ഈ ദുരന്തത്തിന് ഇരയായി, അവരുടെ ആഡംബര 7.4 മില്യൺ ഡോളർ വിലവരുന്ന മാന്‍ഷന്‍ ഉപേക്ഷിച്ച് ഒരു ഹോട്ടലിൽ താമസിക്കേണ്ടിവന്നു. ഹോട്ടലിൽ താമസിക്കാൻ നാല് മണിക്കൂർ ഡ്രൈവ് ചെയ്യുകയാണെന്ന് സ്പിയേഴ്സ് ഇൻസ്റ്റാഗ്രാമിൽ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി കറണ്ട് ഇല്ലാത്തതിനാൽ ഫോൺ ചാർജ് ചെയ്യാൻ പോലും കഴിയാതെയായെന്നും അവര്‍ പറഞ്ഞു. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ രണ്ടാമത്തെ തീപിടുത്തമായാണ് ഇതിനെ കണക്കാക്കുന്നത്. 2900 ഏക്കറിലാണ് ഇതുവരെ തീ പടർന്നത്. മാർക്ക് ഹാമിൽ, മാൻഡി മൂർ, മരിയ ഷ്രിവർ, ജാമി ലീ…