ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു. പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഉത്ഘാടനം ഏപ്രിൽ 7 തിങ്കളാഴ്ച വൈകിട്ട് 8 മുതൽ 9 വരെ [ഈസ്റ്റേൺ ടൈം] ഉണ്ടായിരിക്കുമെന്ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി ജോൺ അറിയിച്ചു. എല്ലാ തിങ്കളാഴ്ചകളിലും ഈസ്റ്റേൺ സമയം 8 മണിക്ക് 617 – 829 – 6186 എന്ന നമ്പരിലായിരിക്കും പ്രയർ ലൈൻ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പ്രയർ ലൈനിൽ പങ്കെടുക്കും. ജൂലൈ മൂന്ന് മുതൽ ആറു വരെ ഒർലാന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ വെച്ചാണ് രജത ജൂബിലി കൺവെൻഷൻ നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കെ.സി ജോൺ (954) 599 5472, പാസ്റ്റർ റോയി…
Author: ???? ????????????
സുഭാൻഷു ശുക്ല ഐഎസ്എസിൽ എത്തുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികയാകും
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന കീർത്തി മേയിൽ ശുഭാംശു ശുക്ലയ്ക്കു സ്വന്തമാകും. ശുക്ലയുൾപ്പെടെ നാലു യാത്രികരുമായുള്ള ആക്സിയോം ദൗത്യം (എഎക്സ്-4) മേയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് പുറപ്പെടും. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ദൗത്യത്തിന്റെ പൈലറ്റാണ് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു.. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. നാസയും ഐഎസ്ആർഒയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്സും ചേർന്നാണ് എഎക്സ്-4 ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സനാണ് കമാൻഡർ. ടിബോർ കപു (ഹംഗറി), സാവോസ് ഉസ്നൻസ്കി നിസ്നീവ്സ്കി (പോളണ്ട്) എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പുരാവസ്തുക്കൾ വഹിച്ചുകൊണ്ടും യോഗാസനങ്ങൾ ചെയ്തുകൊണ്ടും ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുക എന്നതാണ് ശുഭാൻഷു ശുക്ലയുടെ ലക്ഷ്യം i സ്പേസ് എക്സ് ഡ്രാഗണിൽ ഐഎസ്എസിലേക്ക് യാത്ര…
ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് കിക്കോഫ്
ഫിലഡൽഫിയ (പെൻസിൽവേനിയ): 2025 മാർച്ച് 30-ന്, മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി ഫിലഡൽഫിയയിലെ മാഷർ സ്ട്രീറ്റിലുള്ള സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി സന്ദർശിച്ച്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2025 ലെ ഫാമിലി കോൺഫറൻസിനുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു. ഇടവക വികാരി റവ. ഡോ. ജോൺസൺ സി. ജോണിന്റെ നേതൃത്വത്തിൽ കുർബാനയോടെയാണ് പരിപാടി ആരംഭിച്ചത്. കോൺഫറൻസ് സംഘടിപ്പിക്കുന്നതിനുള്ള കഠിനാധ്വാനത്തെയും സമർപ്പണത്തെയും സ്മരിച്ചുകൊണ്ട് ഫാ. ഡോ. ജോൺസൺ സി. ജോൺ കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്തു. അസിസ്റ്റന്റ് ട്രഷറർ ലിസ് പോത്തൻ, സുവനീർ എഡിറ്റർ ജെയ്സി ജോൺ, പ്രൊസഷൻ കോർഡിനേറ്റർ രാജൻ പടിയറ, ഫിനാൻസ് കമ്മിറ്റി അംഗം അലക്സ് പോത്തൻ എന്നിവരും പങ്കെടുത്തു. ഫാ. ഡോ. ജോൺസൻ ജോൺ തന്റെ പ്രസംഗത്തിൽ, ഫാമിലി/യൂത്ത് കോൺഫറൻസിന്റെ…
ലഹരിക്കെതിരെ ബോധവല്‍ക്കരണം: ജാഗ്രതാ സമിതി രൂപീകരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് പൊടിമറ്റം യൂണിറ്റ്
പൊടിമറ്റം: രാസലഹരി ഉള്‍പ്പെടെ മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും തടഞ്ഞ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തി ജനങ്ങളുടെ ജീവിതസംരക്ഷണം ഉറപ്പാക്കണമെന്ന് പൊടിമറ്റം സെന്റ് മേരീസ് ഇടവക കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലഹരിവസ്തുക്കളുടെ അനുദിനവ്യാപനം നിയമംമൂലം തടയുന്നതിന് നേതൃത്വം നല്‍കേണ്ട സംസ്ഥാന ഭരണനേതൃത്വങ്ങള്‍ തുടരുന്ന ഉത്തരവാദിത്വരഹിത നിലപാടിനെയും നിസംഗത മനോഭാവത്തെയും സമ്മേളനം അപലപിച്ചു. സാക്ഷരകേരളം ഇന്ത്യയിലെ ലഹരി വില്പനയുടെ ഏറ്റവും വലിയ വിപണിയായി മാറിയിരിക്കുന്നത് ആശങ്കപ്പെടുത്തുന്നു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി അടിയന്തര നടപടികളുണ്ടാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മദ്യം, മയക്കുമരുന്ന്, രാസലഹരി എന്നിവയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി ഇടവക തലത്തില്‍ ജാഗ്രതാസമിതിക്കും രൂപം നല്കി. കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് ഡയറക്ടര്‍ ഫാ. മാര്ട്ടിന് വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്…
വഖ്ഫ് നിയമഭേദഗതി മുസ്ലീം വംശഹത്യ പദ്ധതി: ഫ്രറ്റേണിറ്റി
മലപ്പുറം : നരേന്ദ്ര മോഡി ഭേദഗതി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന വഖ്ഫ് നിയമഭേദഗതി രാജ്യത്തെ മുസ്ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്നും അത് ഇന്ത്യ രാജ്യത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ല കമ്മിറ്റിയംഗം പി.കെ ഷബീർ. വഖ്ഫ് ബില്ലിനെതിരെ ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമവും ബില്ല് കത്തിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കെ.എം ജസീം സയ്യാഫ് അധ്യക്ഷനായിരുന്നു. ജില്ല കമ്മിറ്റിയംഗം സി. മുബീൻ മലപ്പുറം, അബ്ഷർ മുഹമ്മദ്, ഷഹീർ അക്തർ , ടി ആസിഫലി, വി.ടി മുനവ്വർ എന്നിവർ നേതൃത്വം നൽകി.
വഖഫ് നിയമ ഭേദഗതി വംശഹത്യപദ്ധതി തന്നെ!: വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം :വഖ്ഫ് നിയമഭേദഗതി മുസ്ലിം വംശഹത്യപദ്ധതി തന്നെ!. സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ 2025 ഏപ്രിൽ 2, വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിയും – ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റിയും സംയുക്തമായി അങ്ങാടിപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന്റെ ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. വഖഫ് നിയമഭേദഗതി ബില്ല് മുസ്ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണ്. പൗരത്വ നിയമ ഭേദഗതിയുടെ തുടർച്ച. 20 കോടി ഇന്ത്യൻ മുസ്ലിംകളെ ഗുജറാത്ത് മോഡൽ വംശഹത്യ നടത്തുക എന്നത് അസാധ്യമാണ്. അതിനാലാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ മുസ്ലിം വംശഹത്യ പദ്ധതികൾ പുതിയ രീതിയിൽ ആവിഷ്കരിക്കുന്നത്. മുസ്ലിംകളെ സാമൂഹ്യമായും സാമ്പത്തികമായും തകർത്ത് അപരവൽക്കരിക്കുക ( Exclusion) എന്ന വംശീയ പദ്ധതിയാണിത്. വഖ്ഫ്…
വഖ്ഫ് ബില്ലിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം: എസ്.ഐ.ഒ, സോളിഡാരിറ്റി നേതാക്കൾ അറസ്റ്റിൽ
വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ചു. കേന്ദ്ര വഖ്ഫ് ബിൽ മുസ്ലിം വംശഹത്യയുടെ തുടർച്ചയാണെന്ന് എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റികൾ പ്രസ്താവിച്ചു. എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ രാത്രി പത്തുമണിയോടെയാണ് റോഡ് ഉപരോധിച്ചത്. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അഡ്വ. അസ്ലം പളളിപ്പടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം ഉൾപ്പെടെ പതിനഞ്ചോളം പ്രവർത്തകരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.
നക്ഷത്ര ഫലം (03-04-2025 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കലാരംഗത്ത് നിങ്ങൾ ശോഭിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്നത്തെ ദിവസം നിങ്ങൾ ആത്മീയ കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക. നിങ്ങൾ ഒരു തീർഥയാത്രയ്ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടിയെത്തും. സാമ്പത്തിക നേട്ടത്തിമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. തുലാം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വൃശ്ചികം: മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാൻ സാധ്യത. കുടുംബത്തോടൊപ്പം കൂടുതൽ…
വഖ്ഫ് ഭേദഗതി ബിൽ – ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ ഉന്മൂലന അജണ്ടയെ ചെറുക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്
പ്രതിപക്ഷ ശബ്ദങ്ങളെയോ മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങളെയോ മുഖവിലക്കെടുക്കാതെ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം ഉന്മൂലന അജണ്ടയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. നേരത്തെ തന്നെ എതിർപ്പുകളെ വക വെക്കാതെ രാജ്യസഭയിൽ ഈ ബിൽ പാസാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വഖ്ഫ് ഭേദഗതിയുമായി ബന്ധപ്പെട്ട ഉയർന്ന് വന്ന വിമർശനങ്ങളിൽ അന്തിമ അഭിപ്രായം അറിയിക്കാൻ രൂപപ്പെടുത്തിയ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) പ്രതിപക്ഷ അംഗങ്ങളായവരുടെ അഭിപ്രായം പരിഗണിക്കാതെ കേന്ദ്ര സർക്കാറിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് എൻഡിഎ ഘടകകക്ഷികളുടെ കൂടെ പിന്തുണയിൽ വഖ്ഫ് ഭേദഗതി ബിൽ പ്രബല്യത്തിൽ കൊണ്ടു വരുന്നത്. വഖ്ഫിനെ മുൻനിർത്തിക്കൊണ്ട് മുസ്ലിം സമുദായത്തിനെതിരെ രാജ്യവ്യാപകമായി വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടാണ് സംഘ്പരിവാർ വഖഫ് ബിൽ പാസാക്കിയെടുക്കാനുള്ള സാമൂഹിക സാഹചര്യം ഒരുക്കുന്നത്. വഖഫ് ബോർഡുകളുടെ അധികാരപരിധിയേയും സ്വത്ത് വിനിയോഗത്തെയും നിയന്ത്രിക്കുന്നതാണ് പുതിയ…
ഗുജറാത്തിൽ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; വ്യോമസേനാ പൈലറ്റ് മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ
ജാംനഗർ: ഗുജറാത്തിലെ ജാംനഗറിലെ ഒരു ഗ്രാമത്തിൽ പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സീറ്റർ ജാഗ്വാർ യുദ്ധവിമാനം ഇന്നലെ രാത്രി തകർന്നുവീണു ഒരു പൈലറ്റ് മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെത്തുടർന്ന് അപകടസ്ഥലത്ത് നിരവധി പേർ തടിച്ചുകൂടി. വ്യാഴാഴ്ചയാണ് ഇന്ത്യൻ വ്യോമസേന അപകടം സ്ഥിരീകരിച്ചത്. ജാംനഗർ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള സുവർദ ഗ്രാമത്തിൽ ബുധനാഴ്ച രാത്രി വൈകിയാണ് ഈ ദാരുണമായ സംഭവം നടന്നത്. രാത്രി പരിശീലന പറക്കലിലായിരുന്ന വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. അപകടത്തിൽ വ്യോമസേന അഗാധമായ ഖേദം പ്രകടിപ്പിക്കുകയും അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ജാംനഗർ വ്യോമതാവളത്തിൽ നിന്നാണ് ജാഗ്വാർ പറന്നുയര്‍ന്നത്. മരിച്ച പൈലറ്റിന്റെ കുടുംബത്തിന് വ്യോമസേന അനുശോചനം രേഖപ്പെടുത്തി. ‘അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ വ്യോമസേന അഗാധമായ…
