നക്ഷത്ര ഫലം (25-12-2024 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. കായികം, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കന്നി: ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും, ഏത് ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കാൻ ശക്തി നല്‍കും. പേരും പ്രശസ്‌തിയും വര്‍ധിക്കാൻ സാധ്യത. തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാകാൻ സാധ്യതയില്ല. മാനസികമായും ശാരീരികമായും സമ്മർദം അനുഭവപ്പെടാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. സാമ്പത്തിക ഇടപാടുകളിൽ അതീവ…

പ്രതീക്ഷയുടെ പ്രകാശം തൊട്ടുണർത്തി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോളിംഗ്

ന്യൂജേഴ്സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തിൽ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോൾ സംഘങ്ങൾ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോൾ, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്നേഹദൂതുമായി സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയവും വാർഡ് തോറുമുള്ള ക്രിസ്മസ് കരോൾ ഈ വർഷവും ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്മസ് കാലത്തിന്റെ ഓർമയുണർത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഉത്ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങൾ കരോൾ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു. നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതൽ ആകർഷകമാക്കി. വാര്‍ഡ്‌ തിരിച്ചു നടത്തിയ ക്രിസ്‌തുമസ്‌ കരോളിംഗിന് വാര്‍ഡ്‌ പ്രതിനിധികള്‍ നേതൃത്വം നല്‍കി. ചുമലിലെ സഞ്ചിയിൽ സമ്മാനങ്ങളുമായി ക്രിസ്മസ്‌ പാപ്പായും ഗായക സംഘത്തെ അനുഗമിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്‌,…

ഫൊക്കാനയുടെ ക്രിസ്‌മസ്‌ ആശംസകള്‍

വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്‌മസ്‌ കാലം കൂടി കടന്നു വന്നിരിക്കുകയാണ് . ക്രിസ്‌തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന ഏവർക്കും ക്രിസ്‌മസ്‌ ആശംസകള്‍ നേരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുദേവന്റെ ജനനം ലോകം മുഴുവൻ ആഹോഷിക്കുന്ന ഈ വേളയിൽ ആശംസകള്‍ നേരുന്നതിനോടൊപ്പം നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാന്‍ കഴിയുന്ന മാർഗ്ഗമായി നമുക്ക് മാറാൻ കഴിയണം എന്നും പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്മസ്. സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും നാളുകള്‍ ആവട്ടെ വരുംദിനങ്ങളെന്ന്‌ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,എക്സി .വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ…

പമ്പ അസോസിയേഷന് പുതിയ ഭരണ സമിതി

ഫിലഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് റെവ. ഫിലിപ്സ് മോടയിൽ അദ്ധ്യക്ഷത വഹിച്ച പൊതു സമ്മളനത്തിൽ ജോൺ പണിക്കർ വാർഷിക റിപ്പോർട്ടും സുമോദ് നെല്ലിക്കാല വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്നു ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധ കർത്തായുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ജോൺ പണിക്കർ (പ്രസിഡന്റ്), ജോർജ്‌ ഓലിക്കൽ (ജനറൽ സെക്രട്ടറി), സുമോദ് തോമസ് നെല്ലിക്കാല (ട്രഷറർ), അലക്സ് തോമസ് (വൈസ് പ്രസിഡന്റ്), തോമസ് പോൾ (അസ്സോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസ്സോസിയേറ്റ് ട്രഷറർ), ഫിലിപ്പോസ് ചെറിയാൻ (അക്കൗണ്ടന്റ്) , ജോർജ് പണിക്കർ (ഓഡിറ്റർ) എന്നിവരെ കൂടാതെ ചെയർ പേഴ്സൺസ് ആയി സുരേഷ് നായർ (ആർട്സ്), സുധ കർത്താ (സിവിക് ആൻഡ്…

സുനിത വില്യംസും സംഘവും ബഹിരാകാശത്ത് നിന്ന് ക്രിസ്മസ് ആശംസകൾ നേര്‍ന്നു

നാസ: നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഈ വർഷത്തെ ക്രിസ്മസ് ആഘോഷിച്ചു. സുനിത വില്യംസിൻ്റെയും അവര്‍ക്കൊപ്പം ബഹിരാകാശത്ത് താമസിക്കുന്ന മൂന്ന് ബഹിരാകാശയാത്രികരുടെയും (ഡോൺ പെറ്റിറ്റ്, നിക്ക് ഹേഗ്, ബുച്ച് വിൽമോർ) വീഡിയോ നാസ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. ബഹിരാകാശയാത്രികരുടെ ഈ സംഘം ബഹിരാകാശത്ത് നിന്ന് ക്രിസ്മസ് സന്തോഷം പകരുകയാണ്. കൂടാതെ ബഹിരാകാശത്ത് തന്നെ ക്രിസ്മസ് ആഘോഷിക്കാൻ പ്രത്യേക ഒരുക്കങ്ങളും നടത്തുന്നുണ്ട്. ഈ വീഡിയോയിൽ, മൂന്ന് ബഹിരാകാശ സഞ്ചാരികൾ സാന്താക്ലോസിൻ്റെ ചുവന്ന തൊപ്പി ധരിച്ചിരിക്കുന്നു. സാധാരണയായി ഈ തൊപ്പിയുടെ മുകൾഭാഗം എല്ലായ്പ്പോഴും താഴേക്ക് തൂങ്ങിക്കിടക്കും. കാരണം, അതിൻ്റെ ഫാബ്രിക്ക് മൃദുവാണ്. എന്നാൽ, ബഹിരാകാശത്ത് നിർമ്മിച്ച ഈ വീഡിയോയിൽ, ബഹിരാകാശയാത്രികരുടെ തൊപ്പി നേരെ നിൽക്കുന്നു. കാരണം, ബഹിരാകാശത്ത് ഗുരുത്വാകർഷണബലം ഇല്ല, അതുകൊണ്ടാണ് കാര്യങ്ങൾ പറന്നുകൊണ്ടേയിരിക്കുന്നത്. നാസ ബഹിരാകാശയാത്രികരായ…

അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ കള്ളക്കടത്ത്-മനുഷ്യക്കടത്ത് സംഘത്തില്‍ കനേഡിയന്‍ കോളേജുകളുടെ പങ്ക്: ഇ ഡി അന്വേഷണം ആരംഭിച്ചു

ഗുജറാത്തിലെ ഡിങ്കുച ഗ്രാമത്തിൽ നടന്ന ദുരന്തം കാനഡ-യുഎസ് അതിർത്തി വഴിയുള്ള വൻ മനുഷ്യക്കടത്ത് റാക്കറ്റിനെ തുറന്നുകാട്ടി. കള്ളപ്പണം വെളുപ്പിക്കൽ, കള്ളക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി കനേഡിയൻ കോളേജുകളുടെയും ഇന്ത്യൻ ഏജൻ്റുമാരുടെയും പങ്കിനെക്കുറിച്ച് ED അന്വേഷണം ആരംഭിച്ചു. കാനഡ-യുഎസ് അതിർത്തിയില്‍ വെച്ച് ഗുജറാത്തിലെ ഡിങ്കുച ഗ്രാമത്തിൽ നിന്നുള്ള നാല് പേരുടെ മരണത്തിന് ശേഷം, കള്ളപ്പണം വെളുപ്പിക്കലും മനുഷ്യക്കടത്തും സംബന്ധിച്ച ഒരു പ്രധാന കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. 2022 ജനുവരി 19 ന്, ഒരേ കുടുംബത്തിലെ ഈ നാല് പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ, കടുത്ത തണുപ്പിനെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ED പറയുന്നതനുസരിച്ച്, കനേഡിയൻ കോളേജുകളും സർവ്വകലാശാലകളും ഈ കള്ളക്കടത്ത് ശൃംഖലയിൽ ഉൾപ്പെട്ടിരിക്കാം. സ്റ്റുഡൻ്റ് വിസ വഴി ഇന്ത്യൻ പൗരന്മാർക്ക് കാനഡയിലേക്ക് കടക്കാൻ കള്ളക്കടത്തുകാര്‍ അനുമതി നൽകിയിരുന്നെങ്കിലും വിദ്യാർഥികൾ ഈ സ്ഥാപനങ്ങളിലേക്ക് പോയിരുന്നില്ല. പകരം…

നിരാലംബർക്ക് പ്രതീക്ഷ നല്‍കുവാൻ നാം നന്മയുടെ നക്ഷത്രങ്ങള്‍ ആകണം: ആർ വെങ്കിടാചലം

എടത്വ: ജീവിതത്തിന്റെ ഇരുണ്ട വഴികളിൽ വെളിച്ചം പകരുവാൻ ഓരോരുത്തരും നന്മയുടെ നക്ഷത്രങ്ങള്‍ ആകണമെന്ന് ലയൺസ് ക്ലബ് ഇന്റർനാഷണൽ 318ബി ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം പ്രസ്താവിച്ചു. തലവടി സിഎംഎസ് ഹൈസ്കൂളിൽ നടന്നുവരുന്ന കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂൾ എൻഎസ്എസ് സഹവാസ ക്യാമ്പിൽ ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ ക്രിസ്തുമസ് പുതുവത്സര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം. പ്രസിഡന്റ്‌ ഡോ ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിജി. ജലജകുമാരി, ലയൺസ് ക്ലബ് റീജണൽ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, സോൺ ചെയർമാൻ സുരേഷ് ബാബു, ലയൺസ് ക്ലബ്ബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, അംഗങ്ങളായ വിൻസൻ ജോസഫ് കടുമത്ത്, കെ ജയചന്ദ്രന്‍, തലവടി…

കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ അവർ എത്തി; ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി

നൂറനാട്: ഇക്കുറിയും കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ പങ്കുവെയ്ക്കലിനായി അവർ ഒത്തു കൂടി. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിനം ചെലവഴിക്കുന്നതിന് സുമനസ്സുകൾ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ എത്തി. സൗഹൃദവേദി മാവേലിക്കര താലൂക്ക് യൂണിറ്റ്, ഷോട്ട് പുളിക്കത്ര കൊയിനോണിയ ഗ്രൂപ്പിന്റെ സഹകരണത്തോടെ സാനിറ്റോറിയത്തിൽ നടത്തിയ 21-ാമത് ‘നന്മയുടെ സ്നേഹക്കൂട് ‘ സംഗമം പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനും കേരള ക്ഷേത്ര സമന്വയ സമിതി വർക്കിംഗ് പ്രസിഡൻ്റ് കുടശ്ശനാട് മുരളി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സൗഹൃദവേദി വൈസ് ചെയർപേഴ്സൺ ഡി. പത്മജാ ദേവി നിർവഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ കൗൺസിൽ അംഗം മീര സാഹിബ് മുഖ്യ സന്ദേശം നല്‍കി. കൊയിനോണിയ…

റഈസ് നജീബ് (21) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ മരണപ്പെട്ടു

ദോഹ: തിരുവനന്തപുരം പള്ളിനട കഴക്കൂട്ടം സ്വദേശിയും യുവ എഞ്ചിനീയറുമായ റഈസ് നജീബ് (21) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ മരണപ്പെട്ടു. ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന നജീബ് ഹനീഫയുടെയും ഖത്തർ എനർജിയിൽ ജോലി ചെയ്യുന്ന ഷഹീന നജീബിന്റെയും മകനാണ്. യു.കെ.യിൽ നിന്നും എൻജിനീയറിംഗില്‍ ബിരുദം നേടി ദോഹയിൽ തിരിച്ചെത്തിയ റഈസിന് ദുബായിലെ ഒരു കമ്പനിയിൽ ജോലിക്കായി ഓഫർ ലെറ്റർ ലഭിച്ച് ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്. സഹോദരൻ ഫായിസ് നജീബ്. സഹോദരി റൗദാ നജീബ്. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനാണ് മരണപ്പെട്ട റഈസിന്റെ പിതാവ് നജീബ് ഹനീഫ. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നസീർ ഹനീഫ പിതൃ സഹോദരനാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ വിംഗ് അറിയിച്ചു. റഈസ് നജീബിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ…

മഞ്ചേരി മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം: കെ വി സഫീർ ഷാ

മഞ്ചേരി: മഞ്ചേരി ജനറൽ ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മറ്റൊരു സ്ഥലം കണ്ടെത്തി ജില്ലയിലെ മെഡിക്കൽ കോളേജ് സമഗ്രമായി വികസിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി സഫീർ ഷാ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ൽ ജില്ലക്കുള്ള മെഡിക്കൽ കോളജ് അനുവദിച്ചപ്പോൾ ജനറൽ ആശുപത്രിയിലുള്ള ശിഹാബ് തങ്ങൾ ജനറൽ ആശുപത്രിയുടെ തൊട്ടടുത്ത് നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയാറായ മാതൃശിശു ആശുപത്രിയുടെ കെട്ടിടങ്ങൾ ഉപയോഗിച്ചാണ് താത്കാലികമായി മെഡിക്കൽ കോളേജ് ആരംഭിച്ചത്. നിലവിലെ ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് ആക്കിയതോടുകൂടി മലപ്പുറം ജില്ലയിലെ ജനറൽ ആശുപത്രി നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവിലെ ആശുപത്രി ജനറൽ ആശുപത്രിയായി നിലനിർത്തിക്കൊണ്ട് ആവശ്യമായ വിശാലമായ സ്ഥലത്തേക്ക് മെഡിക്കൽ കോളേജിന് മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസനത്തിൽ നടക്കുന്നത് സർക്കാർ വിവേചനമാണ്. കേരളത്തിലെ മറ്റു സർക്കാർ മെഡിക്കൽ…