ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം മാർച്ച് 19 മുതൽ

ഹ്യൂസ്റ്റൺ: വിശുദ്ധ വാരത്തോടനുബന്ധിച്ച് ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന കുടുംബ നവീകരണ വാർഷിക ധ്യാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 2026 മാർച്ച് 19 വ്യാഴാഴ്ച മുതൽ 22 ഞായറാഴ്ച വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകൻ ബ്രദർ സന്തോഷ് കരുമാത്രയുടെ നേതൃത്വത്തിലുള്ള ‘ടീം ഷെക്കെയ്‌ന’യാണ് ഇത്തവണ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങൾ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനും ആത്മീയ നവീകരണത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ഈ വർഷത്തെ ധ്യാനം വിശ്വാസികൾക്ക് വലിയൊരു അനുഗ്രഹമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ധ്യാനദിവസങ്ങളിൽ വൈദികരുടെ നേതൃത്വത്തിൽ കുമ്പസാരത്തിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും. ധ്യാന സമയം: മാർച്ച് 19 വ്യാഴം: വൈകുന്നേരം 6:00 മുതൽ രാത്രി 9:00 വരെ. മാർച്ച് 20 വെള്ളി: ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 9:00 വരെ. മാർച്ച് 21 ശനി: രാവിലെ 9:30 മുതൽ…

വോട്ട് ചെയ്യാൻ പൗരത്വ തെളിവ് നിർബന്ധം: ഫ്ലോറിഡ നിയമസഭ ബിൽ പാസാക്കി

ഫ്ലോറിഡ:ഫ്ലോറിഡയിൽ വോട്ട് ചെയ്യുന്നതിന് യു.എസ്. പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിർബന്ധമാക്കുന്ന പുതിയ ബിൽ നിയമസഭ പാസാക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ കനത്ത തർക്കങ്ങൾക്കൊടുവിലാണ് ബിൽ അംഗീകരിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഫ്ലോറിഡ ഹൗസ് വ്യാഴാഴ്ച വൈകുന്നേരം 77-28 എന്ന വോട്ടിന് ഈ നടപടി അംഗീകരിച്ചു. സെനറ്റ് ഈ നടപടി അംഗീകരിച്ച മണിക്കൂറുകൾക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്, പ്രധാനമായും പാർട്ടി ലൈനുകളിൽ, 27-12. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുമ്പ് പൗരത്വം തെളിയിക്കുന്ന പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നിശ്ചിത മാനദണ്ഡങ്ങളുള്ള ഡ്രൈവർ ലൈസൻസ് എന്നിവ ഹാജരാക്കണം. വോട്ട് ചെയ്യാൻ സ്റ്റുഡന്റ് ഐഡി കാർഡുകൾ, റിട്ടയർമെന്റ് സെന്റർ ഐഡികൾ തുടങ്ങിയവ ഇനി മുതൽ അംഗീകരിക്കില്ല. ഗവർണർ റോൺ ഡിസാന്റിസ് ഒപ്പിടുന്നതോടെ ഇത് നിയമമാകും. എന്നാൽ 2027 ജനുവരി മുതൽ മാത്രമേ ഈ നിയമം പ്രാബല്യത്തിൽ വരികയുള്ളൂ. ഡെമോക്രാറ്റിക്…

കണക്ടിക്കട്ടിൽ മന്ത്രയുടെ പൊങ്കാല മഹോത്സവം ശ്രദ്ധേയമായി

സ്റ്റ്രാറ്റ്ഫേർഡ്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (MANTRAH)യുടെ ആഭിമുഖ്യത്തിൽ കണക്ടിക്കട്ടിലെ Maa Durga Temple, Stratford ൽ പൊങ്കാല മഹോത്സവം ഭക്തിപൂർവ്വം സംഘടിപ്പിച്ചു. സ്റ്റ്രാറ്റ്ഫേർഡിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പൊങ്കാല മഹോത്സവം സംഘടിപ്പിക്കപ്പെട്ടത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. മന്ത്ര ജനറൽ സെക്രട്ടറി ശ്രീ ഉണ്ണി തോയക്കാടും റീജിയണൽ വൈസ് പ്രസിഡന്റ് രഞ്ജിത് നായരും, ട്രസ്റ്റീ ബേർഡ് അംഗം സുജനൻ എന്നിവർ ചടങ്ങുകളുടെ ഏകോപന പ്രവർത്തനങ്ങൾ നിർവഹിച്ചു. ആറ്റുകാൽ അമ്മയുടെ ഈ മഹോത്സവം ദുർഗാ ക്ഷേത്രത്തിൽ നടത്താൻ സാധിച്ചത് വലിയ അനുഗ്രഹമാണെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ, ട്രെഷറർ സഞ്ജീവ് നായർ, ട്രസ്റ്റി വൈസ് ചെയർ കൊച്ചുണ്ണി ഇളവൻമഠം, ഡയറക്ർ ബോർഡ് അഗങ്ങളായ പുരുഷോത്തമ പണിക്കർ, സുരേഷ് ബാബു, കൺവെൻഷൻ ചെയർ ഷിബു ദിവാകരൻ, നാഷണൽ കൾച്ചറൽ…

22 വർഷത്തെ ജയിൽവാസം: നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച് വിട്ടയച്ചു. 2003-ൽ താൻ നോക്കിനടത്തിയിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞ് കുളിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്. കാർമെന്റെ മൂത്ത മകൾ കുഞ്ഞിനെ കുളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വാട്ടർ ഹീറ്ററിലെ തകരാർ കാരണം അമിതമായി ചൂടുള്ള വെള്ളം (147.8 ഡിഗ്രി ഫാരൻഹീറ്റ്) വീണാണ് അപകടമുണ്ടായതെന്ന് പുതിയ തെളിവുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ നടന്ന വിചാരണയിൽ കാർമെൻ കുറ്റക്കാരിയല്ലെന്ന് കോടതി കണ്ടെത്തി. ഇതേത്തുടർന്ന് ഇവരെ നാടുകടത്താനുള്ള നീക്കം അമേരിക്കൻ അധികൃതർ ഉപേക്ഷിച്ചു. ഹോണ്ടുറാസ് സ്വദേശിയായ കാർമെന് അമേരിക്കയിൽ തുടരാൻ അനുമതി നൽകി.

‘കണ്ടോ കുരിശു മരത്തിൽ’ സംഗീത ആൽബം ഒരുങ്ങുന്നു

നിരണം: ക്രിസ്തീയ സംഗീത രംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിലകൊള്ളുന്ന തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാർമോണിക്ക് കളക്ടീവ് എന്ന സംഗീത സംഘത്തിന്റെ നേത്യത്വത്തില്‍ യേശു ക്രിസ്തുവിന്റെ പീഡാനുഭവ സംഗീത ആൽബം ഒരുങ്ങുന്നു. യേശു ക്രിസ്തുവിന്റെ അരുമ ശിഷ്യൻ തോമാ സ്ളീഹായുടെ പാദ സ്പർശനമേറ്റ വിശുദ്ധ ഭൂമിയായ നിരണം ഗ്രാമത്തിൽ ഉള്ള സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരണം. സജിമോൻ ജോർജ്ജ്, സുനിൽ കെ സാമുവൽ, റോയി ജോർജ്ജ് ഏബ്രഹാം, മോൻസി കുരുവിള, അജി ജോർജ്ജ്, എബി ചെറിയാന്‍ ഏബ്രഹാം എന്നിവരാണ് ഗായകർ. “കണ്ടോ കുരിശുമരത്തിൽ” എന്ന സംഗീത ആൽബത്തിന്റെ ചിത്രീകരണത്തിന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതിഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ, ഇടവക…

ശബരിമല സ്വര്‍ണ്ണ മോഷണ കേസ്: മുന്‍ മന്ത്രി കടകം‌പള്ളി സുരേന്ദ്രന്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ശബരിമല സ്വര്‍ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്നലെ ഡിജിപിക്ക് പരാതി നൽകി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പോണ്‍സര്‍മാരെ ബോര്‍ഡിലേക്ക് പരിചയപ്പെടുത്തിയത് കടകംപള്ളിയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെയും മൊഴി നല്‍കി. രമേശ് റാവുവിനും ഗോവർദ്ധനും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ നിർദ്ദേശിച്ചത് കടകം‌പള്ളിയാണെന്ന് പോറ്റി വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച എസ്‌ഐടി റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. മുൻ മന്ത്രിയുമായി അവർക്ക് പരിചയമുണ്ടെന്ന് സ്പോൺസർമാരുടെ മൊഴികളിലും പരാമർശമുണ്ട്. കഴക്കൂട്ടത്തെ പ്രതിഭ എന്ന സ്ത്രീ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ നൽകിയ പരാതിക്ക് പിന്നിൽ കടകംപള്ളിയാണെന്ന് പോറ്റി ആരോപിച്ചു. ശബരിമല സ്വർണ്ണ മോഷണക്കേസിൽ ജയിൽ മോചിതനാകുന്നത് തടയാൻ കടകംപള്ളി ശ്രമിച്ചതായും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പോറ്റി ആവശ്യപ്പെട്ടു. എന്നാൽ, ആരുടെയും സാമ്പത്തിക കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി…

1965 മോഡൽ കെ‌എസ്‌ആര്‍‌ടി‌സി ബസ് വീണ്ടും തലസ്ഥാനത്തെ നിരത്തിലിറങ്ങുന്നു; ഉദ്ഘാടന ഓട്ടം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്

തിരുവനന്തപുരം: 1965 മോഡൽ കെഎസ്ആർടിസി ബസ് വീണ്ടും തലസ്ഥാന നഗരിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കവടിയാർ മുതൽ തമ്പാനൂർ വരെ ബസ് മന്ത്രി കെ ബി ഗണേഷ് കുമാർ ഓടിക്കും. തലസ്ഥാന നഗരത്തിലൂടെ സർവീസ് നടത്തിയിരുന്ന വിന്റേജ് ബസിന്‍റെ ശൈലിയിലാണ് പാപ്പനംകോട് സെൻട്രൽ വർക്ക്സിൽ ബസ് നിർമ്മിച്ചിരിക്കുന്നത്. പുതിയ മോഡൽ ബസിന്‍റെ ബോഡിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഡബിൾ ഡെക്കർ ബസ് പോലെ ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ബസ് ഉപയോഗിക്കും. വിശദാംശങ്ങൾ മന്ത്രി പ്രഖ്യാപിക്കും.

ഇറാന്റെ ‘രഹസ്യ പദ്ധതി’ ട്രം‌പിന്റെ ഉറക്കം കെടുത്തുന്നു; കാലിഫോര്‍ണിയ തീരത്ത് കപ്പലിൽ നിന്ന് ഡ്രോൺ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നതായി എഫ് ബി ഐ

യുഎസ് വെസ്റ്റ് കോസ്റ്റിന് സമീപമുള്ള ഒരു കപ്പലിൽ നിന്ന് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയേക്കാമെന്ന് എഫ്ബിഐ കാലിഫോർണിയയ്ക്ക് മുന്നറിയിപ്പ് നൽകി, യുഎസ് ആക്രമണങ്ങൾക്ക് തിരിച്ചടി നൽകാനുള്ള പദ്ധതിയാണിത്. ട്രംപ് ഭീഷണി നിഷേധിച്ചെങ്കിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇറാനിൽ നിന്ന് ആഭ്യന്തര മണ്ണിൽ ഒരു ആക്രമണമുണ്ടാകുമെന്ന ഭീതി ഇപ്പോൾ അമേരിക്കയില്‍ വ്യാപകമാണ്. വെസ്റ്റ് കോസ്റ്റിന് സമീപമുള്ള ഒരു കപ്പലിൽ നിന്ന് ഇറാൻ ഡ്രോൺ ആക്രമണം നടത്താൻ ഒരുങ്ങുന്നതായാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) കാലിഫോർണിയ പോലീസിന് രഹസ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് പ്രതികാരമായി ഇറാന്‍ ഇസ്രായേലിലും മിഡില്‍ ഈസ്റ്റിലുള്ള അമേരിക്കയുടെ ഒട്ടനവധി സൈനിക താവളങ്ങളും ലക്ഷ്യമിട്ട് വന്‍ ആക്രമണമാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. എഫ്ബിഐയുടെ മുന്നറിയിപ്പ് അനുസരിച്ച്, 2026 ഫെബ്രുവരി ആദ്യം, യുഎസ് തീരത്തിനടുത്തുള്ള ഒരു അജ്ഞാത കപ്പലിൽ നിന്ന്…

‘ആദ്യ മണിക്കൂറിൽ തന്നെ ഇറാൻ പരാജയപ്പെട്ടു!’, ദൗത്യം മാത്രമേ പൂർത്തീകരിക്കാൻ ബാക്കിയുള്ളൂ: ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ ആദ്യ മണിക്കൂറിനുള്ളിൽ തന്നെ വിജയം നേടിയതായി യുഎസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. 58 ഇറാനിയൻ നാവിക കപ്പലുകൾ നശിപ്പിച്ചതിനെ അദ്ദേഹം ഉദ്ധരിച്ചു, ദൗത്യം പൂർത്തിയാകുന്നതുവരെ യുഎസ് സേന അവിടെ തുടരുമെന്ന് പറഞ്ഞു. വാഷിംഗ്ടണ്‍: ബുധനാഴ്ച കെന്റക്കിയിലെ ഹെബ്രോണിൽ നടന്ന റാലിയിൽ ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ വിജയം ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ആദ്യ ആക്രമണങ്ങൾക്ക് മണിക്കൂറുകൾക്കുള്ളിൽ തീരുമാനമെടുത്തെങ്കിലും, ജോലി പൂർത്തിയാക്കാൻ യുഎസ് സൈന്യം തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ നാവിക സേനയ്ക്കാണ് കനത്ത നഷ്ടം വരുത്തിയതെന്ന് ട്രംപ് പറഞ്ഞു. 58 കപ്പലുകൾ നശിപ്പിക്കപ്പെട്ടു. രണ്ടാഴ്ച മുമ്പ് ഇറാന്റെ സൈനിക താവളങ്ങളും ആണവ പദ്ധതിയും ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. എണ്ണവിലയെക്കുറിച്ചും കരുതൽ ശേഖരം ഉപയോഗിക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചന നൽകി. വിജയം വേഗത്തിൽ നേടിയെടുത്തതാണെന്ന് ട്രംപ് തന്റെ പിന്തുണക്കാരോട് പറഞ്ഞു. പക്ഷേ, അത് അകാലത്തിൽ പറയുന്നത് ശരിയല്ല.…

ഇ.എൻ. മോഹദാസിന്റെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

മലപ്പുറം: CPI(M) മുൻ മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹദാസിന്റെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം പൊതുപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ച അദ്ദേഹം രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രർത്തകർക്കും ഉള്ള വേദനയിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പങ്കുചേരുന്നു. ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം എന്നിവർ അന്തിമാദരമായി റീത്ത് അർപ്പിച്ചു.