പരിപാലിക്കാൻ ഏൽപ്പിച്ച മൂന്ന് നായകളുടെ ആക്രമണത്തിൽ 23 കാരിയായ കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ടു

ടൈലർ (ടെക്സാസ്): പരിപാലിക്കാൻ ഏൽപ്പിച്ച മൂന്ന് നായകളുടെ ആക്രമണത്തിൽ മാഡിസൺ റൈലി ഹൾ എന്ന 23കാരിയായ കോളേജ് വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. പഠനത്തോടൊപ്പം നായകളെ പരിപാലിക്കുന്ന ജോലി ചെയ്തിരുന്ന യുവതിയെ, നായകൾ ആക്രമിക്കുകയായിരുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ടൈലർ വിദ്യാർത്ഥിനി മാഡിസൺ റൈലി ഹൾ(23) ആണ് മരിച്ചത്. ടൈലർ സിറ്റിയിലെ റെസിഡൻഷ്യൽ ഏരിയയിലെ വീട്ടിലാണ് സംഭവം നടന്നത്. പഠനത്തോടൊപ്പം ചെറുജോലികൾ ചെയ്ത് വരുമാനം കണ്ടെത്തുന്ന യുവതി, നായകളെ പരിപാലിക്കാനുള്ള ജോലിയാണ് ചെയ്തിരുന്നത്. ഉടമസ്ഥനില്ലാതിരുന്ന വീട്ടിൽ നായകളെ പരിപാലിക്കുന്നതിനിടെയാണ് മൂന്ന് നായകളും ചേർന്ന് 23കാരിയെ കടിച്ചുകൊന്നത്. ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു മാഡിസൺ റൈലി ഹൾ. നവംബർ 21 വെള്ളിയാഴ്ച വൈകുന്നേരം 4:15 ഓടെയാണ് സംഭവം നടന്നത്. നായ്ക്കൾ ഇവരെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് അയൽവാസിയായ ആളാണ് പൊലീസിനെ വിളിച്ചത്.. പൊലീസെത്തിയപ്പോൾ സംഭവം നടന്ന വീടിൻ്റെ…

സാൻഫ്രാൻസിസ്കോ പള്ളിയിലെ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് മനോഹരമായി

ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ദേശീയ കൺവെൻഷന്റെ പ്രചാരണത്തിനും കിക്കോഫിനുമായി സാൻഫ്രാൻസിസ്കോയിലെ സെൻറ് തോമസ് ദേവാലയം സന്ദർശിച്ച കൺവെൻഷൻ ടീമിന് സ്നേഹപൂർവ്വമായ സ്വീകരണം ഇടവകാംഗങ്ങൾ നൽകി. രൂപതാ പ്രൊക്യുറേറ്റർ ഫാ: കുര്യൻ നെടുവേലിചാലുങ്കലിനോടൊപ്പം ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയും നാഷണൽ രജിസ്ട്രേഷൻ കോർഡിനേറ്റർ സണ്ണി വള്ളിക്കളവും കിക്കോഫിനായി എത്തിയിരുന്നു. ഫാ: കുര്യൻ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളുടെ വിവരങ്ങൾ നൽകി. ഇടവകയിൽ നിന്നുള്ള കൺവെൻഷൻ പ്രതിനിധികളായ അശോക് മാത്യു, ടൂണി മാത്യു, പ്രീതി തോമസ്, ട്രസ്റ്റിമാരായ അലക്സ് തോമസ്, ബിജു ജോസഫ്, ജെയിംസ് ചാക്കോ, ജോജോ ആലപ്പാട്ട്, എന്നിവരും സുജിത് ജോസഫും മനോഹരമായ കൺവെൻഷൻ കിക്കോഫിന് നേതൃത്വം നൽകി. ഇടവകാംഗങ്ങളുടെ ആവേശപൂർണ്ണമായ പങ്കാളിത്തം കൺവെൻഷൻ ടീമിന്…

ട്രംപ് വിരുദ്ധ വീഡിയോ: എഫ്.ബി.ഐ. അന്വേഷണം നേരിടുന്നുവെന്ന് ഡെമോക്രാറ്റുകൾ

വാഷിംഗ്ടൺ ഡി.സി. സൈനിക ഉദ്യോഗസ്ഥരോട് നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കരുത് എന്ന് ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് തങ്ങൾ എഫ്.ബി.ഐ. അന്വേഷണം നേരിടുകയാണെന്ന് നിരവധി ഡെമോക്രാറ്റിക് കോൺഗ്രസ് അംഗങ്ങൾ വെളിപ്പെടുത്തി. ദേശീയ സുരക്ഷാ പശ്ചാത്തലമുള്ള ആറ് നിയമനിർമ്മാതാക്കളാണ് ഈ വീഡിയോയിൽ ഉണ്ടായിരുന്നത്. എഫ്.ബി.ഐ. തങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും പ്രസിഡന്റ് ട്രംപിന്റെ ഒരു ഉപകരണമായി പ്രവർത്തിക്കുകയാണെന്ന് ഡെമോക്രാറ്റിക് പ്രതിനിധികളായ ജേസൺ ക്രോ, മാഗി ഗുഡ്‌ലാൻഡർ, ക്രിസ് ഡെലൂസിയോ, ക്രിസ്സി ഹൂലിഹാൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു. സൈനികരെ ലക്ഷ്യമിട്ടുള്ള ഈ വീഡിയോയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “ഏറ്റവും ഉയർന്ന തലത്തിലുള്ള രാജ്യദ്രോഹപരമായ പെരുമാറ്റം (SEDITIOUS BEHAVIOR AT THE HIGHEST LEVEL)” എന്ന് വിശേഷിപ്പിച്ചു. രാജ്യദ്രോഹികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെടുന്ന ഒരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചിരുന്നു. (എങ്കിലും, നിയമനിർമ്മാതാക്കളെ ട്രംപ് വധിക്കാൻ ശ്രമിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കി).…

അവധികാല ദീർഘദൂര യാത്രക്കാർക്ക് സന്തോഷ വാർത്ത; ഗ്യാസൊലിൻ വിലയിൽ കുത്തനെ ഇടിവ്; ഒക്ലഹോമയിൽ ഒരു ഗാലന് 1.99 ആയി താണു

വാഷിങ്ടൺ: രാജ്യത്ത് ഗ്യാസ് (ഗ്യാസൊലിൻ) വില കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴുന്നു. ഒരു ഗ്യാലൻ ഗ്യാസിന് 3.07 ഡോളറാണ് ദേശീയ ശരാശരി വില. 2021ൽ ഗാലന് 3.39 ഡോളറും 2022ൽ 3.56 ഡോളറുമായിരുന്നു താങ്ക്സ് ഗിവിങ് സമയത്തെ ദേശീയ ശരാശരി ഗ്യാസ് വില അമേരിക്കയിൽ ഏകദേശം 82 ദശലക്ഷം ആളുകൾ അവധിക്കാലത്ത് 50 മൈൽ ദൂരമെങ്കിലും യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 1.6 ദശലക്ഷം കൂടുതലാണ്, താങ്ക്സ് ഗിവിങ് യാത്രയിലെ ഏറ്റവും ഉയർന്ന റെക്കോർഡാണിത്. കൊളറാഡോ, ന്യൂ ഹാപ്ഷർ, ജോർജിയ തുടങ്ങിയ 28ലധികം സംസ്ഥാനങ്ങളിൽ വില മൂന്ന് ഡോളറിൽ താഴെയാണ്. ഒക്ലഹോമയിലെ ചില ഗ്യാസ് സ്റ്റേഷനുകളിൽ ഒരു ഗാലന് 1.99 ഡോളർ എന്ന നിലയിൽ വില കുറഞ്ഞത് 2021ന് ശേഷം ആദ്യമാണ്. എന്നാൽ കാലിഫോർണിയ, വാഷിങ്ടൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ വില…

സെമ്പിക് ഉൾപ്പെടെ 15 മരുന്നുകളുടെ വില കുറയ്ക്കാൻ മെഡികെയർ തീരുമാനം

വാഷിംഗ്‌ടൺ ഡി സി :യു.എസ്.എ.യിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡികെയർ (Medicare) ഉൾപ്പെടെയുള്ള 15 മുൻനിര മരുന്നുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചു. പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന ഓസെമ്പിക് (Ozempic), വെഗോവി (Wegovy) എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം കൊണ്ടുവന്ന ‘ഇൻഫ്ലേഷൻ റിഡക്ഷൻ ആക്ട്’ (Inflation Reduction Act) പ്രകാരം ആരംഭിച്ച മരുന്ന് വിലപേശൽ പരിപാടിയിലൂടെയാണ് വിലക്കുറവ് സാധ്യമായത്. ഓസെമ്പിക്, വെഗോവി (ടൈപ്പ് 2 പ്രമേഹം, ശരീരഭാരം കുറയ്ക്കൽ): നിലവിലെ ലിസ്റ്റ് വില $959-ൽ നിന്ന് $274 ആയി കുറച്ചു.ട്രെലെജി എലിപ്റ്റ (Trelegy Ellipta) (ആസ്ത്മ): $654-ൽ നിന്ന് $175 ആയി കുറച്ചു.എക്സ്റ്റാൻഡി (Xtandi) (പ്രോസ്റ്റേറ്റ് കാൻസർ): $13,480-ൽ നിന്ന് $7,004 ആയി കുറച്ചു.പോമലിസ്റ്റ് (Pomalyst) (കീമോതെറാപ്പി): $21,744-ൽ നിന്ന് $8,650 ആയി കുറച്ചു. മൊത്തത്തിൽ, ഈ 15 മരുന്നുകൾക്ക് മെഡികെയർ…

പുതുക്കിയ വോട്ടർ പട്ടിക: എണ്ണല്‍ ഫോം ജോലി പൂര്‍ത്തിയാക്കിയ ബിഎൽഒ എസ് ജെ ജയശ്രീയെ ആദരിച്ചു

റാന്നി: തീവ്രമായ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി എണ്ണൽ ഫോം ജോലികൾ 100 ശതമാനം പൂർത്തിയാക്കിയ റാന്നി നിയോജകമണ്ഡലത്തിലെ ബിഎൽഒ എസ് ജെ ജയശ്രീയെ പഴവങ്ങാടിയിലെ വീട്ടിലെത്തി ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ആദരിച്ചു. 775 വോട്ടർമാരുടെ എണ്ണൽ ഫോമുകളുടെ വിതരണം, ശേഖരണം, ഡിജിറ്റലൈസേഷൻ എന്നിവ ജയശ്രീ പൂർത്തിയാക്കി. റാന്നിയിലെ പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐത്തല 39-ാം നമ്പർ അംഗൻവാടി അദ്ധ്യാപികയാണ് ജയശ്രീ. 2018-ൽ, അംഗൻവാടി ജീവനക്കാരെ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പൂർത്തിയാക്കിയ ജില്ലയിലെ ആദ്യത്തെയാളായിരുന്നു ജയശ്രീ, മികച്ച അംഗൻവാടി ജീവനക്കാരിക്കുള്ള ജില്ലാ ഭരണകൂടത്തിന്റെ ബഹുമതിയും പഞ്ചായത്ത് തല അവാർഡും നേടിയിട്ടുണ്ട്. ഭർത്താവ് വി.എസ്. സുരേഷ്. മക്കൾ: ശ്രീലക്ഷ്മി, സൂര്യ ശ്രീ, സൂരജ് എന്നിവരാണ്. ഡെപ്യൂട്ടി കളക്ടർമാരായ ബീന എസ്. ഹനീഫ്, ആർ. ശ്രീലത, റാന്നി തഹസിൽദാർ അവിസ് കുമാരമണ്ണിൽ എന്നിവർ പങ്കെടുത്തു. പിആര്‍ഡി, കേരള സര്‍ക്കാര്‍

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമുണ്ട്. 1249 റിട്ടേണിംഗ് ഓഫീസർമാരും 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരും 1034 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഉത്തരവാദികളാണ്. വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണൽ എന്നിവയ്ക്കായി ഏകദേശം 180,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 70,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാൻ 14 ജനറൽ നിരീക്ഷകരെയും 70 ചെലവ് നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 2300 സെക്ടറൽ ഓഫീസർമാർ, 184 കൂറുമാറ്റ വിരുദ്ധ സ്ക്വാഡുകൾ, 70 ജില്ലാതല പരിശീലകർ, 650 ബ്ലോക്ക്തല പരിശീലകർ എന്നിവർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടാകും. പിആര്‍ഡി, കേരള സര്‍ക്കാര്‍

2026 ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ സെയിന്റ് മേരീസ് ജാക്‌സൺ ഹൈറ്റ്‌സിൽ മാർ നിക്കളാവോസ് ഉദ്ഘാടനം ചെയ്തു

ജാക്‌സൺ ഹൈറ്റ്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്‌സ് സഭയുടെ  നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ  ഏറ്റവും വലിയ വാർഷിക സമ്മേളനമായ ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭദ്രാസനത്തിലുടനീളമുള്ള ഇടവകകളിൽ നിന്നുള്ള വൈദികരും യുവാക്കളും വിശ്വാസികളും ഈ നാല് ദിവസത്തെ ആത്മീയ സമ്മേളനത്തിൽ  പങ്കെടുക്കും. 2025 നവംബർ 23 ഞായറാഴ്ച ജാക്‌സൺ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ, ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കളാവോസ്,, വികാരി ഫാ. ജോൺ തോമസിന്റെ സഹായത്തോടെ കുർബാനയെത്തുടർന്ന് 2026 ലെ കോൺഫറൻസിനുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മീറ്റിങ്ങിൽ  താഴെപ്പറയുന്ന കോൺഫറൻസ് ലീഡർഷിപ്പ് ടീം  അംഗങ്ങൾ പങ്കെടുത്തു: • ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി) • ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ) • റിംഗിൾ ബിജു (ജോയിന്റ് ട്രഷറർ) • അഖില സണ്ണി (എന്റർടൈൻമെന്റ്) • ജോഷിൻ എബ്രഹാം (മീഡിയ)…

മന്ത്രയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു

മന്ത്രയുടെ (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ദാർശനിക ദൗത്യത്തിൻ്റെ തുടർച്ച ഉറപ്പുവരുത്തി, ഔദ്യോഗിക അധികാര കൈമാറ്റ ചടങ്ങ് അതീവ പ്രൗഢിയോടെ പൂർത്തിയായി. പ്രസിഡന്റ് ശ്രീ കൃഷ്ണരാജ് മോഹനൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു. സ്ഥാനമൊഴിയുന്ന ട്രസ്റ്റി ചെയർ ശ്രീ വിനോദ് കെയാർക്കെ ചടങ്ങിന് നേതൃത്വം നൽകി. കാലാവധി പൂർത്തിയാക്കിയ പ്രസിഡണ്ട് ശ്രീ ശ്യാം ശങ്കറും സെക്രട്ടറി ശ്രീ ഷിബു ദിവാകരനും മന്ത്രയുടെ സ്ഥാപകനും മുതിർന്ന നേതാവുമായ ശ്രീ ശശിധരൻ നായരുടെ സാന്നിധ്യത്തിൽ പുതു നേതൃത്വത്തിന് ചുമതലകൾ ഔപചാരികമായി കൈമാറി. ശ്രീ ശശിധരൻ നായർ തൻ്റെ പ്രസംഗത്തിൽ മന്ത്ര എന്ന സംഘടനയുടെ അടിസ്ഥാന ആവശ്യകതയും പ്രാധാന്യവും എല്ലാവരെയും ഓർമിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ഹൈന്ദവ മലയാളി സമൂഹത്തിൽ ഏറ്റവും പ്രസക്തവും അർത്ഥവത്തുമായ പ്രവർത്തനങ്ങളാണ് മന്ത്ര നിർവഹിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീ കൃഷ്ണരാജ് മോഹനൻ്റെ…

സീറോ മലബാർ കൺവെൻഷൻ കിക്കോഫിന് കാലിഫോർണിയ ലിവർമോർ മിഷനിൽ ആവേശകരമായ പ്രതികരണം

ചിക്കാഗോ : രജതജൂബിലി ആഘോഷിക്കുന്ന സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് ഫാ: കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിൽ കാലിഫോർണിയ ലിവർമോർ സെൻറ് തെരേസ ഓഫ് കൽക്കട്ട സീറോ മലബാർ മിഷനിൽ വളരെ ഉത്സാഹപൂർവ്വം നവംബർ ഇരുപത്തിമൂന്നാം തീയതി നടന്നു. കൺവെൻഷന്റെ ഭാഗമായി ഇടവകകൾ സന്ദർശിക്കുന്നതിനും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ആയി എത്തിച്ചേർന്ന ഫാ: കുര്യൻ നെടുവേലിചാലുങ്കലിനെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും രജിസ്ട്രേഷൻ കോർഡിനേറ്റർ സണ്ണി വള്ളിക്കളത്തിനെയും ഇടവക വികാരി ഫാദർ സിജോ തറക്കുന്നേൽ സ്കറിയയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. കൺവെൻഷൻ കോർഡിനേറ്റര്മാരായ ജിസ്മോൻ ഓലിക്കൽ, ടോജോ തോമസ് (ട്രസ്റ്റി), ജോബി വരമ്പേൽ , ജോസ് ചുങ്കത്തു, ട്രസ്റ്റിമാരായ ജെയിംസ് ആലുങ്കൽ. ജോസഫ് താക്കോൽക്കാരൻ, ടോജോ തോമസ്എന്നിവർ മനോഹരമായ കിക്കോഫിന് നേതൃത്വം നൽകി. ജോസ് ചാമക്കാല രജിസ്ട്രേഷൻ , സ്പോൺസർഷിപ്പ്, കൺവെൻഷൻ…