ഇന്ത്യൻ-അമേരിക്കൻ ഡെമോക്രാറ്റ് ജൂലി എ മാത്യു തുടർച്ചയായി രണ്ടാം തവണയും ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവല്ല സ്വദേശിനിയായ ജൂലി മാത്യു നീലേശ്വരം ഭീമനടിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഫോർട്ട് ബെൻഡ് കൗണ്ടി കോടതിയിലെ മൂന്നാം നമ്പർ ജഡ്ജായി നാല് വർഷത്തേക്ക് അവർ തുടരും. ഈ യാത്രയിൽ തന്നെ പിന്തുണച്ചവർക്കും പ്രവര്‍ത്തകര്‍ക്കും വോട്ടർമാർക്കും താന്‍ നന്ദിയുള്ളവളായിരിക്കുമെന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ജൂലി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നീലേശ്വരം ഭീമനടി സ്വദേശിയായ ജിമ്മി മാത്യുവാണ് ഭർത്താവ്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച ജൂലി മാത്യു 123,116 വോടുകൾക്കാണ് റിപബ്ലിക്കന്‍ സ്ഥാനാർഥിയായ ആൻഡ്രൂ ഡോൺബർഗിനെ പരാജയപ്പെടുത്തിയത്. ഫോര്‍ട്ട് ബെന്‍ഡ് കോടതി ബെഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇൻഡ്യൻ-അമേരിക്കന്ൻ വംശജയായി കഴിഞ്ഞ തവണ ജൂലി ചരിത്രം…
Category: AMERICA
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ആർ.രാജഗോപാലിന് മാധ്യമശ്രീ, വി.ബി പരമേശ്വരന് മാധ്യമരത്ന കൊച്ചി: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ പി സി എൻ എ ) ഈ വർഷത്തെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമശ്രീ അവാർഡിന് ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റർ ആർ. രാജഗോപാലും മാധ്യമരത്ന പുരസ്കാരത്തിന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി പരമേശ്വരനും അർഹരായതായി ഇന്ത്യ പ്രസ്ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, നിയുക്ത പ്രസിഡൻ്റ് സുനിൽ ട്രൈസ്റ്റാർ, ഉപദേശക സമിതി അംഗം മാത്യൂ വർഗീസ് എ ന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1989 ൽ വേണാട് പത്രിക സായാഹ്ന പത്രത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച ആർ. രാജഗോപാൽ 1996 ലാണ് ജോയിന്റ് ന്യൂസ് എഡിറ്ററായി ദി ടെലിഗ്രാഫിൽ എത്തിയത്. പത്ത് വർഷം കൊണ്ട് അദ്ദേഹത്തിന് ഉത്തരേന്ത്യയിലെ ഏറ്റവും പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ…
ഷിക്കാഗോ മലയാളി അസോസിയേഷന് സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 7 ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷത്തില്‍ വച്ച് സാമൂഹ്യതലത്തില്‍ സേവനം ചെയ്യുന്നവരെ ആദരിക്കുന്നു. ഷിക്കാഗോയിലുള്ള അമേരിക്കന്‍ മലയാളികളില്‍ നിന്ന് അര്‍ഹരായിട്ടുള്ളവരുടെ പേരുകള്‍ ജനുവരി നാലാം തീയതിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. അടുത്ത ജൂണ്‍ 24-ന് നടത്തപ്പെടുന്ന ഷിക്കാഗോ മലയാളി അസോസിയേഷന് കണ്‍വെന്‍ഷന്റെ കിക്ക് ഓഫും ക്രിസ്തുമസ്സ് ന്യൂഇയര്‍ ആഘോഷങ്ങളോടൊപ്പം നടത്തുന്ന യോഗത്തില്‍ വച്ച് നടത്തുന്നതായിരിക്കും. ക്രിസ്തുമസ് ട്രീം മത്സരം, വിവിധ കലാപരിപാടികള്‍ ഡിന്നര്‍ എന്നിവയോടെ ജനുവരി 7, ശനിയാഴ്ച 6 PM നോടെ ആരംഭിക്കുന്ന ക്രിസ്തുമസ് ന്യൂഇയര്‍ പരിപാടകളിലേക്ക് ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കളം (പ്രസിഡന്റ്) 312-685-6749, മനോജ് കോട്ടപ്പുറം (കോഓര്‍ഡിനേറ്റര്‍) 630 687 5768.
മെക്സിക്കൻ അതിർത്തി ജയിലിൽ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ 14 മരണം
മെക്സിക്കൊ സിറ്റി : ടെക്സസ് മെക്സിക്കോ അതിർത്തിയിൽ സിഡാസ് ജുവാറസ് സ്റ്റേറ്റ് ജയിലിനു നേരെ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ പത്ത് ജയിൽ സുരക്ഷാ ജീവനക്കാരും നാല് തടവുകാരും കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജനുവരി 1 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വാഹനത്തിൽ ആയുധങ്ങളുമായി ജയിലിനു മുന്നിൽ എത്തിയ തോക്കുധാരികൾ യാതൊരു പ്രകോപനവുമില്ലാതെ സുരക്ഷാ ജീവനക്കാർക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടേഴ്സ് ഓഫിസ് വ്യക്തമാക്കി. വെടിവയ്പ്പിനിടെ 24 തടവുകാർ രക്ഷപ്പെട്ടു. മെക്സിക്കൻ പടയാളികളും സ്റ്റേറ്റ് പൊലീസും ചേർന്ന് ജയിലിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചു. മെക്സിക്കൻ ജയിലുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സാധാരണയായി മാറിയിട്ടുണ്ട്. ലഹരി കടത്തുകാർ തമ്മിലുള്ള പക ആക്രമണങ്ങൾക്ക് കാരണമായി ചൂണ്ടികാണിക്കുന്നു.
ന്യൂയോര്‍ക്ക് ചരിത്രത്തില്‍ ആദ്യ വനിതാ ഗവര്‍ണ്ണായി കാത്തി ഹോച്ചല്‍ സത്യപ്രതിജ്ഞ ചെയ്തു
ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ഗവര്‍ണ്ണറായി കാത്തി ഹോച്ചല്‍(64) സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ഞായറാഴ്ച ന്യൂയോര്‍ക്ക് തലസ്്ഥാനമായ ആല്‍ബനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ എന്‍.എ.എ.സി.പി. പ്രസിഡന്റ് ഹെയ്സല്‍ ഡ്യൂക്കിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഫാമിലി ബൈബിളും റ്യൂസ് വെല്‍ട്ട് ഫാമിലി ബൈബിളും തൊട്ടാണ് ചടങ്ങ് നിര്‍വഹിച്ചത്. പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ നിന്നും കടമെടുത്തതാണ് റൂസ് വെല്‍ട്ട ഫാമിലി ബൈബിള്‍. ന്യൂയോര്‍ക്കിലെ തിരഞ്ഞെടുക്കപ്പെട്ട 57-മത് ഗവര്‍ണ്ണറും പ്രഥമ വനിതാ ഗവര്‍ണ്ണറുമാണ് കാത്തി. 2021 ആഗസ്റ്റില്‍ മുന്‍ ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുറമാ ലൈംഗീക ആരോപണങ്ങളില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് കാത്തി ഹോച്ചല്‍ ആദ്യമായി താല്‍ക്കാലിക ഗവര്‍ണ്ണറായി ചുമതലയേറ്റത്. 2022 നവംബര്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ വീണ്ടും നാലു വര്‍ഷത്തേക്ക് കാത്തിഹോച്ചല്‍ ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലിഡെല്‍ഡിനെ നേരിയ ഭൂരിപക്ഷത്തിലാണ് കാത്തി തോല്പിച്ചത്. വനിതാ ഗവര്‍ണ്ണറായി ഒരു ചരിത്രം…
ഷിക്കാഗോ എസ്ബി-അസംപ്ഷന്‍ അലമ്നൈ ദേശീയ ഉപന്യാസ മത്സരം- റജിസ്ട്രേഷന് ജനുവരി 31 വരെ നീട്ടി
ഷിക്കാഗോ: ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിത്. റജിസ്ട്രേഷനുള്ള സമയം ജനുവരി 31 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. ഹൈസ്കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്മോര്‍ ആയവര്‍ക്കോ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. റജിസ്ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും csbaessaycomp@gmail.com എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്. ജനുവരി 31 വരെയാണ് സൗജന്യ റജിസ്ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. തോമസ് സെബാസ്റ്റ്യൻ 601-715-2229.
പുതുവർഷത്തിൽ പുത്തനുണർവോടെ ‘നാമം’ നേതൃനിര
ന്യൂജെഴ്സി: അമേരിക്കൻ മലയാളികളുടെ സാമുഹ്യ, കലാസാംസ്കാരിക രംഗത്ത് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ‘നാമം’ (NAMAM) 2023 ലെ നേതൃനിരയെ പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി മുതൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുമെന്ന് ചെയര്മാന് മാധവന് ബി നായര്‍ അറിയിച്ചു. വൈദ്യശാസ്ത്ര രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ആശ മേനോനാണ് നാമത്തിന്റെ പുതിയ പ്രസിഡന്റ്. Suja Nair Shirodhkar (സെക്രട്ടറി), Namith Manath (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. Neuro-Ophthalomology felloship നേടിയ ഡോ. ആശ, വിവിധ മെഡിക്കൽ കമ്മിറ്റികളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐടി എഞ്ചിനീയറിംഗ് രംഗത്ത് ജോലി ചെയ്യുന്ന സുജയും, ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയില്‍ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്ന നമിത്തും ഏതാനും വർഷങ്ങളായി നാമത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചവരാണ്. 2023-ലെ നാമത്തിന്റെ പുതിയ നേതൃത്വ നിര അമേരിക്കന്‍ മലയാളികളുടെ ഇടയിൽ നിരവധി കർമ്മപരിപാടികൾ…
മാര്‍ത്തോമാ സേവികാ സംഘം മീറ്റിംഗ് ജനുവരി 3ന്
ഡാളസ് : മലങ്കര മർത്തോമാ സുറിയാനി സഭ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്ത് വെസ്റ്റ് റീജനൽ സേവികാ സംഘം മീറ്റിംഗ് ജനുവരി 3 ന് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. വൈകിട്ട് 7 മണിക്ക് (ടെക്സസ് സമയം) ആരംഭിക്കുന്ന യോഗത്തിൽ കരോൾട്ടൺ മാർത്തോമാ ഇടവക വികാരിയും റീജനൽ പ്രസിഡന്റുമായ റവ. തോമസ് മാത്യു പി. അധ്യക്ഷത വഹിക്കും. ഫാർമേഴ്സ് മാർത്തോമാ ചർച്ചിൽ നിന്നുള്ള റവ. അബ്രഹാം തോമസ് വചന ശുശ്രൂഷ നിർവഹിക്കും. റീജനിലെ എല്ലാ ഇടവകയിൽ നിന്നുള്ള സേവികാ സംഘാംഗങ്ങൾ യോഗത്തിൽ പ്രാർഥനാ പൂർവ്വം സംബന്ധിക്കണമെന്ന് സെക്രട്ടറി ജോളി ബാബു അറിയിച്ചു. സൂം മീറ്റിംഗ് ഐഡി – 876 261 1625 പാസ്കോഡ് –12345 കൂടുതൽ വിവരങ്ങൾക്ക് : ജോളി ബാബു 214 564 3584
പുതുവര്‍ഷ വരവേല്‍പ്പ് (നര്‍മ്മ കവിത)
തട്ടുമുട്ട് താളം ഇടിവെട്ട് മേളം വന്നല്ലോ വന്നല്ലോ പുതുവർഷം ഇലക്ട്രിഫൈയിങ്ങ് പുതുവർഷം വന്നല്ലോ വരവായി പുതുവർഷം ആഹ്ളാദിക്കാൻ തകർത്തു ആർമോദിക്കാൻ സഹചരെ പുതു സൂര്യോദയം പുതുപുത്തൻ കിനാക്കൾ പ്രണയമണി മിഥുനങ്ങളെ ഹൃദയം നിറയെ തേൻ തുളുമ്പും അതിമോഹന പുഷ്പ മഴയായി തമ്മിൽ ഇഴുകി പടരാം ചൂടു ശീൽക്കാര ചുംബനങ്ങൾ പരസ്പരം കെട്ടിപുണർന്നുപങ്കിടാമി പുതുവൽസര രാത്രിയിൽ കണ്ണുപോത്തു സദാചാര പോലീസ് നയനങ്ങളെ നുരച്ചു പൊങ്ങും ഷാമ്പയിൻ പകരാം നുണയാം ആടികുലുക്കി കുലിക്കി പാടാം തൊണ്ണതുരപ്പൻ ഗാനം കെട്ടിപ്പിടിയിടാ.. കൂട്ടിപ്പിടിയിടാ കണ്ണേ മുത്തേ കണ്ണാളാ ഓർമ്മകളിലെ പോയ വർഷം ഇനി വലിച്ചെറിയൂ ഇനി വരും വർഷത്തെ മാറോടു ചേർത്തു കെട്ടിപ്പുണരാം തട്ടുപൊളിപ്പൻ നൃത്തചുവടുകളുമായി വരൂ വരൂ സഹചരെ വരും വർഷത്തെ ഒട്ടാകെ അടിപൊളിയാക്കി മാറ്റിടാം.. അയ്യോ എവിടെ നിന്നോ വരുന്നല്ലോ മറ്റേതൊരു സംഘം കണ്ണീരും കൈയ്യുമായി മോങ്ങി മോങ്ങി വരുന്നൊരു…
പുതുവത്സര ചിന്തകള്‍: ജോണ്‍ ഇളമത
പണ്ടൊക്കെ എന്തൊരുത്സാഹമായിരുന്നു പുതുവത്സരത്തെ വരവേല്‍ക്കാന്‍! ഇന്നതൊക്കെ അസ്തമിച്ചിരിക്കുന്നു. എന്തു പുതുവത്സരം? പ്രതീക്ഷകള്‍ക്ക് മങ്ങല്‍, അതല്ലെങ്കില്‍ തിമിരം ബാധിച്ചിരിക്കുന്നു. ഈയിടെ ഫേസ്ബുക്കില്‍ ആരോ വരച്ച ഒരു കാര്‍ട്ടൂണ്‍ കണ്ടു. “പപ്പാ, അയാം ബാക്ക്, മെറി കൃസ്തുമസ് ആന്റ് എ ഹാപ്പി ന്യൂഇയര്‍!” ആരാണ് താരം. പഴയ വിദ്വാന്. ഭൂമുഖത്തുനിന്നൊളിച്ചോടി എന്നു കരുതിയിരുന്ന ആ സൂത്രകാരന് വിദ്വാന്! അവനാണ് ഇന്നും താരം, “കൊറാണാ പത്തൊമ്പത്!” അവനിന്നും നിന്നു വിലസുന്നു. പത്തൊമ്പതും, ഇരുപതും, ഇരുപത്തൊന്നും, ഇരുപത്തിരണ്ടും കഴിഞ്ഞിട്ടും. ഇരുപത്തിമൂന്നില്‍ എന്താകാം അവന്റെ അവതാരം? ഒരു ഹിരണ്യകശിപൂ അവതാരമാകാതിരിക്കട്ടെ എന്ന തോന്നലിനെ അവന് മറികടക്കാതിരിക്കട്ടെ! ആരോ ബുദ്ധിശാലിയാകാം ആ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. എന്താാലും പൊട്ടിച്ചിരിച്ചുപോയി. സംഭവം നടക്കുന്നത് ചൈനയിലാണ്. ഒരു കൊറോണ വൈറസ് വെളുക്കെ ചിരിച്ച് ചൈനീസ് പ്രസിഡന്റിനെ ആലിംഗനം ചെയ്തു പറേവാ: ഡാഡീ! അയാം ബാക്ക്, ഹാപ്പി ന്യൂയര്‍! ഇരുപത്തിമൂന്നിലും…
