2022 ന് സന്തോഷകരമായ യാത്രയയപ്പ്. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട് 2023 പുതുവര്‍ഷം ഏവർക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്‌മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍ത്ഥമായി ഫൊക്കാന പ്രാര്‍ത്ഥിക്കുന്നു. ഫൊക്കാനയെ സംബന്ധിച്ചടത്തോളം ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽവന്നു വളരെ അധികം ചാരിറ്റി പ്രവർത്തങ്ങൾ ഉൾപ്പെടെ ഫൊക്കാനയുടെ പ്രവർത്തനം നല്ല രീതിൽ പോകുന്നു. അമേരിക്കന്‍ മലയാളികളുടെ അഭിമാനവുമായി ഫൊക്കാന വളര്‍ന്നു മായാത്ത മുദ്രകള്‍ പതിപ്പിച്ചു അതിന്റെ പ്രയാണം നടന്നുകൊണ്ടേയിരിക്കുന്നു. അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉലച്ചിലുകളും ഉണ്ടാക്കിയിട്ടുെണ്ടങ്കിലും ഫൊക്കാനയുടെ അടിവേരുകള്‍ ഉറപ്പോടെ തന്നെ നിലനിൽക്കുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. പുതുവര്‍ഷം എന്നത് പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പാണ് ലോകമെമ്പാടുമുള്ള ഏവര്‍ക്കും സമ്മാനിക്കുന്നത്. ജനിച്ച നാടും വീടും വിട്ട് പ്രവാസികളായി നാം ഇവിടെ ജീവിക്കുബോഴും ,നമ്മുടെ സംസ്കാരം കാത്തുസൂഷിച്ചുകൊണ്ടു അമേരിക്കൻ മലയാളികളായി ജീവിക്കുവാനും കുടുംബം എന്ന സത്യത്തിന്…
Category: AMERICA
സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക മള്‍ട്ടി പര്‍പ്പസ് ഹാള്‍ ശിലാസ്ഥാപനം – ജനുവരി 1 ന് ഞായറാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകകയ്ക്കു വേണ്ടി പുതുതായി നിർമ്മാണം നടത്തുന്ന മൾട്ടി പർപ്പസ് ഹാളിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും ശിലാസ്ഥാപനവും മലങ്കര ഓർത്തഡോൿസ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപോലീത്താ 2023 ജനുവരി 1 നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നിർവഹിക്കും. രാവിലെ 7.45 ന് ദേവാലയാങ്കണത്തിൽ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവകാംഗങ്ങൾ കത്തിച്ച മെഴുകുതിരിയും മുത്തുക്കുടയുമായി ഭക്തിപുരസരം സ്വീകരിക്കും. 8 മണിക്ക് പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം അഭിവന്ദ്യ തിരുമേനി വി.കുർബാനയ്ക്കു കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ വികാരി, അസ്സോസിയേഷൻ അംഗങ്ങൾ, ഭദ്രാസന അസംബ്ലി പ്രതിനിധികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിക്കും. 11:30 ന് ഗ്രൗണ്ട് ബ്രേക്കിങ് സെറിമണിയും ശിലാസ്ഥാപനവും നടത്തപ്പെടും. തുടർന്ന് ആത്മീയ സംഘടനകളിലെ അംഗങ്ങളുമായി മെത്രാപ്പൊലീത്ത…
ഐഡഹോ വിദ്യാര്‍ഥികളുടെ കൊലപാതകം; ക്രിമിനോളജി വിദ്യാര്‍ഥി അറസ്റ്റില്‍
ഐഡഹോ : ഐഡഹോ യൂണിവേഴ്‌സിറ്റിയിലെ നാലു വിദ്യാര്‍ത്ഥികളെ കുത്തി കൊലപ്പെടുത്തുകയും രണ്ട് വിദ്യാര്‍ഥികളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ക്രിമിനോളജി പി.എച്ച്ഡി വിദ്യാര്‍ഥി ബ്രയാന്‍ ക്രിസ്റ്റഫര്‍ കോറബര്‍ഗര്‍ അറസ്റ്റിലായി. ഈസ്റ്റേണ്‍ പെന്‍സില്‍വാനിയായില്‍ നിന്നും വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. നവംബര്‍ 13ന് നടന്ന കൊലപാതകത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.മോസ്‌കോയിലുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതാനും മൈലുകള്‍ ദൂരെയുള്ള വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ് പിടിയിലായതെന്ന് മോസ്‌കോ പോലീസ് ചീഫ് ജയിംസ് ഫ്രൈ അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുറിയിലേക്ക് അതിക്രമിച്ചു കയറി മനപ്പൂര്‍വം കൊല നടത്തുകയായിരുന്നു എന്നാണ് ലാറ്റ കൗണ്ടി പ്രോസിക്യൂട്ടര്‍ ബില്‍ തോംപ്‌സണ്‍ പറയുന്നത്. ഇയാള്‍ക്കെതിരെ 4 ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ് ചെയ്യുകയും, ജാമ്യം നിഷേധിച്ചതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്നും കണ്ടെത്തുന്ന ഡി.എന്‍.എ പ്രതിയുടെ ഡി.എന്‍.എയുമായി സാമ്യം ഉണ്ടെന്നു അദ്ദേഹം പറയുന്നു. ദിവസങ്ങള്‍…
മുൻ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു
റോം: ഫ്രാൻസിസ് മാർപാപ്പയുടെ മുൻഗാമിയായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇന്ന് (ഡിസംബർ 31-ന്) 95-ാം വയസ്സിൽ അന്തരിച്ചു. മതേര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍ വച്ചായിരുന്നു അന്ത്യം. തന്റെ മുൻഗാമിയായ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ അസുഖബാധിതനാണെന്നും അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ വത്തിക്കാനിലെ എല്ലാവരോടും പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച അറിയിച്ചിരുന്നു. “നിശബ്ദതയിൽ സഭയെ പരിപാലിക്കുന്ന എമിരിറ്റസ് ബെനഡിക്റ്റ് മാർപാപ്പയ്‌ക്കായി ഒരു പ്രത്യേക പ്രാർത്ഥനയ്ക്കായി നിങ്ങളോട് എല്ലാവരോടും അപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ബെനഡിക്ടിന്റെ അനാരോഗ്യത്തെക്കുറിച്ച് വത്തിക്കാനിൽ പങ്കെടുത്തവരെ ഫ്രാൻസിസ് മാർപാപ്പ അറിയിക്കുകയും തുടർന്ന് അദ്ദേഹത്തെ മറ്റെർ എക്ലീസിയ ആശ്രമത്തിൽ കാണുകയും ചെയ്തു. മാർപാപ്പയായി കർദ്ദിനാൾ ജോസഫ് റാറ്റ്‌സിംഗറായി തിരഞ്ഞെടുക്കപ്പെട്ട് എട്ട് വർഷത്തിനുള്ളിൽ, സ്ഥാനമൊഴിയാനുള്ള തീരുമാനത്തിലൂടെ 2013 ഫെബ്രുവരിയിൽ ലോകമെമ്പാടുമുള്ള കത്തോലിക്കരെ അതിശയിപ്പിച്ചപ്പോൾ ബെനഡിക്റ്റ് പതിനാറാമന് 85 വയസ്സായിരുന്നു. വിമോചന ദൈവശാസ്ത്രത്തിന്റെ സാമൂഹിക പ്രവർത്തനത്തിനെതിരായ പ്രചാരണത്തിൽ,…
ഇന്റർനാഷണൽ പ്രയർ ലൈൻ ജനു 3 നു ബിഷപ്പ് ഡോ. സി.വി. മാത്യു പുതുവത്സര സന്ദേശം നൽകുന്നു
ഹൂസ്റ്റണ്‍ :ജനുവരി 3 നു ചൊവാഴ്ച സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ പ്രയർ ലൈൻ 451-മത് സമ്മേളനത്തിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗികനുമായ ഡോ. സി.വി. മാത്യു പുതുവത്സര സന്ദേശം നൽകുന്നു.വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർ നാഷണൽ പ്രയർ ലയ്ൻ. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) ആരംഭിക്കുന്നത് . വിവിധ സഭ മേലധ്യക്ഷന്മാരും , പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ജനുവരി 3 നു ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന ബിഷപ്പ് ഡോ. സി.വി. മാത്യുവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍…
സെവന്‍ത് സെന്‍സ് കൂട്ടായ്മ അമേരിക്കയില്‍; ചിത്രപ്രദര്‍ശനം ജനുവരി ഒന്നു മുതല്‍
ന്യൂയോര്‍ക്ക് : പ്രശസ്ത ചിത്രകാരന്‍ ഫ്രാന്‍സീസ് കോടങ്കണ്ടത്തിന്റെ നേതൃത്വത്തില്‍ സെവന്‍ത് സെന്‍സ് കൂട്ടായമയില്‍ ഉള്‍പ്പെട്ട ഒമ്പത് മലയാള ചിത്രകാരന്മാര്‍ വിവിധയിടങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തുന്നു. ജനുവരി ഒന്നിന് ന്യൂയോര്‍ക്കില്‍ തുടങ്ങി ന്യൂജേഴ്സി, സാന്‍ ഫാന്‍സിസ്‌ക്കൊ എന്നിവിടങ്ങളില്‍ പിന്നിട്ട് മെയ് 17 കാലിഫോര്‍ണിയയില്‍ അവസാനിക്കുന്ന രീതിയിലാണ് പ്രദര്‍ശന-വില്‍പന പര്യടനം. അമേരിക്കയിലുള്ള കലാകാരന്മാരെ കൊച്ചി മൂസ്റിസ് ബിനാലയിലേക്ക് ക്ഷണിക്കുക എന്ന ദൗത്യം കൂടി പര്യടനത്തിനുണ്ടെന്ന് ഫ്രാന്‍സിസ് കോടേങ്കണ്ടത്ത് അറിയിച്ചു. ഫാ.ബിജു മഠത്തികുന്നേല്‍, ശ്രീകാന്ത് നെട്ടൂര്‍, ബിജി ഭാസ്‌കര്‍, എബി എടശേരി, ഡോ.അരുണ്‍ ടി.കുരുവിള, അഞ്ജു പിള്ള, ശ്രീജിത്ത് പൊറ്റേക്കാടും, ഷെര്‍ജി ജോസഫ് പാലിശേരി എന്നിവരാണ് ഫ്രാന്‍സിസ് കോടേങ്കണ്ടത്തിന് പുറമെ അമേരിക്കന്‍ പര്യടനത്തിനെത്തുന്നത്. മുപ്പത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അമേരിക്കയില്‍ കലാപഠനം ഐച്ഛിക വിഷയമായ പഠന കേന്ദ്രങ്ങളുടേയും, സര്‍വകലാശാലകളുടെയും ആര്‍ട്ട് ഗാലറികളുടെയും സഹകരണത്തോടെയാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് -919895774480.
യേശുവിനെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുക: മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത
ആൽബനി: നമ്മിലൂടെ യേശുക്രിസ്തുവിനെ ലോകത്തിന് സാക്ഷ്യപ്പെടുത്താൻ നാം തയ്യാറാണോയെന്ന് അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത. ക്രിസ്തുമസ് ദിനത്തിൽ ആൽബനി സെന്റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന വി. കുർബാനക്കിടെയായിരുന്നു മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയായ മാർ നിക്കോളോവോസിന്റെ ചോദ്യം. ഇതാദ്യമായാണ് ഒരു മെത്രാപ്പോലീത്ത ഈ ദേവാലയത്തിൽ ക്രിസ്തുമസ് ശുശ്രുഷക്കായി എത്തുന്നത്. മേരി ഒരു കുഞ്ഞിന് ജന്മം നൽകുമെന്ന് ഗബ്രിയേൽ മാലാഖ അറിയിച്ചപ്പോൾ പരിശുദ്ധ മാതാവിന് അത് വിശ്വസിക്കുക പ്രയാസമായിരുന്നു. എന്നിട്ടും പരിശുദ്ധ അമ്മ ആ വാർത്ത വിശ്വസിക്കുകയും ദൈവഹിതത്തിന് സ്വയം സമർപ്പിക്കുകയും ചെയ്‌തു. കന്യകയിലൂടെയുള്ള യേശുവിന്റെ ജനനവാർത്ത മാലാഖമാർ ഇടയന്മാർക്ക് കൈമാറി. നമ്മെപ്പോലുള്ള സാധാരണക്കാർക്ക് വിശ്വസിക്കാനാവാത്ത വാർത്തയായിരുന്നു അത്. എന്നിട്ടും ഇടയന്മാർ അത് വിശ്വസിച്ചു. ഇന്ന് ഈ കുഞ്ഞിന്റെ പ്രസക്തി എന്തെന്നത് നാം അനുസ്‌മരിക്കണം. സൃഷ്ടിയെ വീണ്ടെടുക്കാനാണ്…
ഗ്രാമങ്ങളിൽ കോൺഗ്രസ്സിന്റെ വേരുകൾ വോട്ടാകണം : ലീലാ മാരേട്ട്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അതിന്റെ 138 വർഷങ്ങൾ പിന്നിട്ടുമ്പോൾ വളരെ പ്രതീക്ഷകളിൽ കൂടിയാണ് കടന്നുപോകുന്നത്. കോൺഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി ബി.ജെ.പി മുറവിളി കൂട്ടുമ്പോൾ കന്യാകുമാരി മുതൽ കാശീമീർ വരെ നടന്ന് കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കുവാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും ഭാരത് ജോഡോ യാത്ര കൊണ്ട് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. കോൺഗ്രസിന് ഇന്ത്യയുടെ ഗ്രാമങ്ങളിൽ ഇപ്പോഴും വേരുകൾ ഉണ്ട് എന്ന് തെളിയിച്ച സഞ്ചാരം കൂടിയായി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. ബി.ജെ.പി ഉന്നയിക്കുന്ന വിഷയങ്ങളെ ചുറ്റിപ്പറ്റി മുന്നോട്ട് പോകാതെ കോൺഗ്രസിന് സ്വയം ചില വ്യവഹാരങ്ങൾ ഉണ്ടാക്കുവാനും ദേശീയ രാഷ്ട്രീയത്തെ കോൺഗ്രസിന് നിയന്ത്രിക്കുവാൻ കഴിയുന്ന തരത്തിൽ പ്രവർത്തിക്കുവാനും സാധിക്കണം. ഗ്രാമങ്ങൾ നൽകുന്ന പിന്തുണ ഫല പ്രദമായി വിനിയോഗിക്കുവാൻ നമുക്ക് സാധിക്കണം. കോൺഗ്രസ് രാജ്യത്തിന്റെ അനിവാര്യതയാണന്ന് തിരിച്ചറിയാൻ ഓരോ മലയാളികൾക്കും സാധിക്കണം. അതിപ്പോൾ അമേരിക്കയിൽ ഇരുന്നായാലും പ്രവർത്തിക്കാൻ…
കാരുണ്യ പ്രഭ ചൊരിഞ്ഞ് ‘മാഗ് ‘ തിമിര ശസ്ത്രക്രിയ ക്യാമ്പ്
തിരുവല്ല: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നേത്ര രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയുമായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ. തിരുവല്ലയിലെ ചൈതന്യ നേത്രരോഗാശുപത്രിയാണ് മാഗിൻ്റെ ഈ മഹത് ഉദ്യമവുമായി കൈകോർക്കുന്നത്. സ്വന്തം ചിലവിൽ തിമിര ശസ്ത്രക്രിയ നടത്താൻ കഴിവില്ലാത്ത നൂറു രോഗികൾക്ക് ആയിരിക്കും മാഗ്ൻ്റെ സൗജന്യ സേവനം ലഭ്യമാകുക എന്ന് മാഗ് പ്രസിഡൻറ് അനിൽ ആറൻമുള അറിയിച്ചു. അനിൽ ആറൻമുള, ട്രഷറർ ജിനു തോമസ് എന്നിവർ ആശുപത്രിയിലെത്തി ആദ്യ ഗഡു തുക കൈമാറി. ചൈതന്യ നേത്രരോഗ ആശുപത്രിയിലെ ഡോ. ഷെയ്ൻ മാത്യു ആണ് ഈ കാര്യുണ്യ കർമ്മത്തിന്റെ ചുമതല വഹിക്കുക. മാഗിന്റെ ചാരിറ്റി കോർഡിനേറ്റർ റജി കുര്യൻ ആണ് മാഗിന്റെ ചുമതലകൾ നിറവേറ്റുക. ആദ്യ പടിയായി 22 പേരുടെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകൾ ഉടൻ ആരംഭിക്കും. മാഗ് അംഗങ്ങളാണ് ഈ…
2022-ൽ അമേരിക്കയില്‍ തോക്ക് അക്രമത്തിന് ഇരയായവരിൽ 17 വയസ്സിന് താഴെയുള്ള 6032 കുട്ടികളും ഉൾപ്പെടുന്നു: ജിവിഎ റിപ്പോര്‍ട്ട്
2022-ൽ അമേരിക്കയിൽ വെടിയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 6000 കവിഞ്ഞതായും, അവരില്‍ 17 വയസ്സും അതിൽ താഴെയും പ്രായമുള്ള 6032 കുട്ടികളെങ്കിലും മാരകമായ തോക്ക് ‘പകർച്ചവ്യാധിയുടെ’ ഇരകളാണെന്നും ഗൺ വയലൻസ് ആർക്കൈവ് കണ്ടെത്തി. 2014-ലാണ് ജിവിഎ തോക്ക് അക്രമത്തിനിരയായവരുടെ റെക്കോർഡ് സൂക്ഷിക്കാൻ തുടങ്ങിയത്. അതിനു ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. കഴിഞ്ഞ വർഷം രാജ്യത്തുടനീളമുള്ള 5700 മരണങ്ങൾക്ക് ഉത്തരവാദികളായ സാധാരണക്കാർ ഏകപക്ഷീയമായി തോക്കുകൾ ഉപയോഗിച്ചു എന്ന ശ്രദ്ധേയമായ വർദ്ധനവാണ് ഈ കണക്ക് പ്രതിഫലിപ്പിക്കുന്നത്. 11 വയസോ അതിൽ താഴെയോ പ്രായമുള്ള 306 കുട്ടികൾ വെടിയേറ്റ് കൊല്ലപ്പെടുകയും, 668 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, 12 മുതൽ 17 വരെ പ്രായമുള്ള 1325 കൗമാരക്കാർ വെടിയേറ്റ് മരിക്കുകയും 3732 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2022ൽ യുഎസിൽ ഇതുവരെ മൊത്തം 609 കൂട്ട വെടിവയ്പുകൾ നടന്നിട്ടുണ്ടെന്നും വർഷാവസാനത്തോടെ ഇത്…
