പുതുവർഷത്തിൽ പുത്തനുണർവോടെ ‘നാമം’ നേതൃനിര

ന്യൂജെഴ്സി: അമേരിക്കൻ മലയാളികളുടെ സാമുഹ്യ, കലാസാംസ്കാരിക രംഗത്ത് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ‘നാമം’ (NAMAM) 2023 ലെ നേതൃനിരയെ പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി മുതൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുമെന്ന് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു. വൈദ്യശാസ്ത്ര രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ആശ മേനോനാണ് നാമത്തിന്റെ പുതിയ പ്രസിഡന്റ്. Suja Nair Shirodhkar (സെക്രട്ടറി), Namith Manath (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. Neuro-Ophthalomology felloship നേടിയ ഡോ. ആശ, വിവിധ മെഡിക്കൽ കമ്മിറ്റികളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐടി എഞ്ചിനീയറിംഗ് രംഗത്ത് ജോലി ചെയ്യുന്ന സുജയും, ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയില്‍ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്ന നമിത്തും ഏതാനും വർഷങ്ങളായി നാമത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചവരാണ്. 2023-ലെ നാമത്തിന്റെ പുതിയ നേതൃത്വ നിര അമേരിക്കന്‍ മലയാളികളുടെ ഇടയിൽ നിരവധി കർമ്മപരിപാടികൾ…

മാര്‍ത്തോമാ സേവികാ സംഘം മീറ്റിംഗ് ജനുവരി 3ന്

ഡാളസ് : മലങ്കര മർത്തോമാ സുറിയാനി സഭ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്ത് വെസ്റ്റ് റീജനൽ സേവികാ സംഘം മീറ്റിംഗ് ജനുവരി 3 ന് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. വൈകിട്ട് 7 മണിക്ക് (ടെക്സസ് സമയം) ആരംഭിക്കുന്ന യോഗത്തിൽ കരോൾട്ടൺ മാർത്തോമാ ഇടവക വികാരിയും റീജനൽ പ്രസിഡന്റുമായ റവ. തോമസ് മാത്യു പി. അധ്യക്ഷത വഹിക്കും. ഫാർമേഴ്സ് മാർത്തോമാ ചർച്ചിൽ നിന്നുള്ള റവ. അബ്രഹാം തോമസ് വചന ശുശ്രൂഷ നിർവഹിക്കും. റീജനിലെ എല്ലാ ഇടവകയിൽ നിന്നുള്ള സേവികാ സംഘാംഗങ്ങൾ യോഗത്തിൽ പ്രാർഥനാ പൂർവ്വം സംബന്ധിക്കണമെന്ന് സെക്രട്ടറി ജോളി ബാബു അറിയിച്ചു. സൂം മീറ്റിംഗ് ഐഡി – 876 261 1625 പാസ്കോഡ് –12345 കൂടുതൽ വിവരങ്ങൾക്ക് : ജോളി ബാബു 214 564 3584

പുതുവര്‍ഷ വരവേല്‍പ്പ് (നര്‍മ്മ കവിത)

തട്ടുമുട്ട് താളം ഇടിവെട്ട് മേളം വന്നല്ലോ വന്നല്ലോ പുതുവർഷം ഇലക്ട്രിഫൈയിങ്ങ് പുതുവർഷം വന്നല്ലോ വരവായി പുതുവർഷം ആഹ്ളാദിക്കാൻ തകർത്തു ആർമോദിക്കാൻ സഹചരെ പുതു സൂര്യോദയം പുതുപുത്തൻ കിനാക്കൾ പ്രണയമണി മിഥുനങ്ങളെ ഹൃദയം നിറയെ തേൻ തുളുമ്പും അതിമോഹന പുഷ്പ മഴയായി തമ്മിൽ ഇഴുകി പടരാം ചൂടു ശീൽക്കാര ചുംബനങ്ങൾ പരസ്പരം കെട്ടിപുണർന്നുപങ്കിടാമി പുതുവൽസര രാത്രിയിൽ കണ്ണുപോത്തു സദാചാര പോലീസ് നയനങ്ങളെ നുരച്ചു പൊങ്ങും ഷാമ്പയിൻ പകരാം നുണയാം ആടികുലുക്കി കുലിക്കി പാടാം തൊണ്ണതുരപ്പൻ ഗാനം കെട്ടിപ്പിടിയിടാ.. കൂട്ടിപ്പിടിയിടാ കണ്ണേ മുത്തേ കണ്ണാളാ ഓർമ്മകളിലെ പോയ വർഷം ഇനി വലിച്ചെറിയൂ ഇനി വരും വർഷത്തെ മാറോടു ചേർത്തു കെട്ടിപ്പുണരാം തട്ടുപൊളിപ്പൻ നൃത്തചുവടുകളുമായി വരൂ വരൂ സഹചരെ വരും വർഷത്തെ ഒട്ടാകെ അടിപൊളിയാക്കി മാറ്റിടാം.. അയ്യോ എവിടെ നിന്നോ വരുന്നല്ലോ മറ്റേതൊരു സംഘം കണ്ണീരും കൈയ്യുമായി മോങ്ങി മോങ്ങി വരുന്നൊരു…

പുതുവത്സര ചിന്തകള്‍: ജോണ്‍ ഇളമത

പണ്ടൊക്കെ എന്തൊരുത്സാഹമായിരുന്നു പുതുവത്സരത്തെ വരവേല്‍ക്കാന്‍! ഇന്നതൊക്കെ അസ്തമിച്ചിരിക്കുന്നു. എന്തു പുതുവത്സരം? പ്രതീക്ഷകള്‍ക്ക് മങ്ങല്‍, അതല്ലെങ്കില്‍ തിമിരം ബാധിച്ചിരിക്കുന്നു. ഈയിടെ ഫേസ്ബുക്കില്‍ ആരോ വരച്ച ഒരു കാര്‍ട്ടൂണ്‍ കണ്ടു. “പപ്പാ, അയാം ബാക്ക്, മെറി കൃസ്തുമസ് ആന്റ് എ ഹാപ്പി ന്യൂഇയര്‍!” ആരാണ് താരം. പഴയ വിദ്വാന്‍. ഭൂമുഖത്തുനിന്നൊളിച്ചോടി എന്നു കരുതിയിരുന്ന ആ സൂത്രകാരന്‍ വിദ്വാന്‍! അവനാണ് ഇന്നും താരം, “കൊറാണാ പത്തൊമ്പത്!” അവനിന്നും നിന്നു വിലസുന്നു. പത്തൊമ്പതും, ഇരുപതും, ഇരുപത്തൊന്നും, ഇരുപത്തിരണ്ടും കഴിഞ്ഞിട്ടും. ഇരുപത്തിമൂന്നില്‍ എന്താകാം അവന്റെ അവതാരം? ഒരു ഹിരണ്യകശിപൂ അവതാരമാകാതിരിക്കട്ടെ എന്ന തോന്നലിനെ അവന്‍ മറികടക്കാതിരിക്കട്ടെ! ആരോ ബുദ്ധിശാലിയാകാം ആ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. എന്താാലും പൊട്ടിച്ചിരിച്ചുപോയി. സംഭവം നടക്കുന്നത് ചൈനയിലാണ്. ഒരു കൊറോണ വൈറസ് വെളുക്കെ ചിരിച്ച് ചൈനീസ് പ്രസിഡന്റിനെ ആലിംഗനം ചെയ്തു പറേവാ: ഡാഡീ! അയാം ബാക്ക്, ഹാപ്പി ന്യൂയര്‍! ഇരുപത്തിമൂന്നിലും…

ഭാരത് ബോട്ട് ക്ലബ്ബിന് നവ നേതൃത്വം

ന്യൂയോർക്ക്: ന്യൂയോർക്കിലെ വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബ് 2023-ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2023-ലെ ഭാരവാഹികള്‍: വിശ്വനാഥൻ കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വർഗീസ് (വൈസ് പ്രസിഡന്റ്), വിശാൽ വിജയൻ (സെക്രട്ടറി), രാധാകൃഷ്ണൻ കുഞ്ഞുപിള്ള (ജോയിന്റ് സെക്രട്ടറി), ജയപ്രകാശ് നായർ (ട്രഷറര്‍), മനോജ് ദാസ് (ക്യാപ്റ്റന്‍), ചെറിയാൻ വി കോശി (വൈസ് ക്യാപ്റ്റന്‍), ചെറിയാൻ ചക്കാലപ്പടിക്കൽ (ടീം മാനേജര്‍) എന്നിവരെയും, ട്രസ്റ്റി ബോർഡിലേക്ക് ഡോ. മധു പിള്ളയേയും തെരഞ്ഞെടുത്തു. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി ബിജു മാത്യു പ്രവർത്തിക്കും. ബോർഡ് ഓഫ് ട്രസ്റ്റിയിലെ മറ്റു അംഗങ്ങള്‍: സാജു എബ്രഹാം, അജീഷ് നായർ, അപ്പുക്കുട്ടൻ നായർ. അഡ്വൈസറി ബോർഡ് ചെയർമാനായി പ്രൊഫസർ ജോസഫ് ചെറുവേലി തുടരും. കോവിഡ് 19 മഹാമാരിയുടെ വ്യാപനം ക്ലബ്ബിന്റെ പ്രവർത്തനങ്ങള്‍ മന്ദീഭവിച്ചിരുന്നു. ഈ വർഷം അമേരിക്കയിലും കാനഡയിലും സംഘടിപ്പിക്കുന്ന വള്ളംകളി…

നിരാശയിൽ അകപ്പെടാതെ ദൈവാശ്രയത്തിൽ നിലനിൽപ്പാനുള്ള ഇച്ഛാശക്തി വളർത്തിയെടുക്കുവാൻ പുതുവർഷം ഏവർക്കും സാധ്യമാകണം: ബിഷപ് ഡോ. മാർ ഫിലക്സിനോസ്

ന്യൂയോർക്ക്: പുതുവർഷത്തിലേക്ക് പ്രവേശിക്കുന്ന ഏവരും നിരാശയിൽ അകപ്പെടാതെ ദൈവാശ്രയത്തിൽ നിലനിൽപ്പാനുള്ള ഇച്ഛാശക്തി വളർത്തിയെടുക്കുവാൻ സാധ്യമാകണം. ദൈവ കൃപയാലും മനുഷ്യ സ്നേഹത്താലുമാണ് ഇത് സാധ്യമായിത്തീരേണ്ടത്. 2023 വർഷത്തെ വരവേൽക്കുന്ന ഏവർക്കും പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപനും, എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ രക്ഷാധികാരിയുമായ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ്. ജീവിതം അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം സമാധാനം കാംക്ഷിക്കുന്നുവെങ്കിലും കാറ്റും കോളും നിറഞ്ഞതായ നീറുന്ന ജീവിതാനുഭവങ്ങള്‍ മനുഷ്യനെ അലട്ടുന്ന ഒന്നാണ്. നവവത്സരം ഏപ്രകാരം എന്ന് ചിന്തിക്കുമ്പോള്‍ ദൈവത്തിന്റെ ലോകം ദൈവത്തിന്റെ പരിപാലനയിൽ അയിരിക്കുന്നു എന്നുള്ള നമ്മുടെ വിശ്വാസവും ഈ ലോകത്തെ പുതിയ ഒരു രൂപാന്തര അനുഭവത്തിലേക്ക് നയിപ്പാനുള്ളതായ മനുഷ്യന്റെ പ്രയത്‌നവും വളരെ പ്രാധാന്യമുള്ളതാണ്. തിന്മയ്ക്ക് പകരം തിന്മ ചെയ്യാതെ ആവോളം നന്മ ചെയ്യുവാനും സ്‌നേഹത്തില്‍ സത്യം സംസാരിപ്പാനും…

പുതുവര്‍ഷം പുതുകൃപകളോടെ ലാക്കിലേക്ക് ഓടുക: റൈറ്റ് റവ ഡോ. ഏബ്രഹാം മാര്‍ പൗലോസ്

ഡാളസ് :ഭൂതകാലത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് ഭാവികാലത്തെ ദൈവത്തോടു ചേർന്നു സ്വപ്നങ്ങള്‍ കണ്ട് വര്‍ത്തമാനകാലത്തെ ധന്യമാക്കുവാനുള്ള വെല്ലുവിളിയാണ് പുതുവല്‍സരത്തില്‍ നാം ഏറ്റെടുക്കേണ്ടതെന്നു മാർത്തോമാ സഭ മുംബൈ- ഡൽഹി ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ആഹ്വാനം ചെയ്തു . നിരന്തരം പുതുക്കിക്കൊണ്ടിരിക്കു വലിയവനായ ദൈവത്തോടൊപ്പം പുതുവല്‍സരത്തിന്റെ സാധ്യതകളിലേക്ക് നാം പ്രവേശിക്കുകയാണ്. ഇത്രത്തോളം നമ്മെ, വഴിയും സത്യവും ജീവനുമായി നടത്തിയ സര്‍വ്വശക്തനായ ദൈവത്തിനു സ്തുതികരേറ്റി, വിളിച്ചവന്‍ വിശ്വസ്തന്‍ എു രുചിച്ചറിഞ്ഞ്‌കൊണ്ട് പുതിയസംവല്‍സരത്തെ നാം പ്രതീക്ഷകളോടെ വരവേല്‍ക്കുകയാണ്. സാധ്യതകളെയും പ്രതീക്ഷകളെയും തകര്‍ത്തുകളയു സാഹചര്യങ്ങളും ശക്തികളും എല്ലാക്കാലത്തുമുണ്ടായെുവരും. എന്നാൽ ദൈവകൃപയില്‍ ശരണപ്പെട്ടു സുബോ ധത്തോടും ജാഗ്രതയോടും കൂടി നശീകരണ പ്രവണതകളെയും നിഷേധാത്മകമായ മനോഭാവങ്ങളെയും തടയുവാനും മൂല്യവത്തായ ചിന്തകളെയും ഗുണപരമായ മനോഭാവങ്ങളെയും ഉള്‍ക്കൊള്ളു വാനും നാം മനസ്സിനെ ദൈവവചന ധ്യാനത്തിലൂ ടെയും പ്രാര്‍ത്ഥനകളിയൂടെയും പാകപ്പെടുത്തിയെടുക്കേണ്ടതായിട്ടുണ്ടു . ഇംഗ്ലണ്ടിലെ പ്രശസ്തനായ…

ചൈനീസ് യാത്രക്കാർക്ക് കാനഡയില്‍ കോവിഡ് പരിശോധന നിര്‍ബ്ബന്ധമാക്കുന്നു

കാൻബെറ: ചൈന, ഹോങ്കോങ്, മക്കാവോ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ ആദ്യം കൊവിഡ്-19 നെഗറ്റീവ് പരിശോധിക്കണമെന്ന് കാനഡ നിർബന്ധമാക്കി. രണ്ട് വയസോ അതിൽ കൂടുതലോ പ്രായമുള്ള മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ജനുവരി 5 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ സർക്കാർ ശനിയാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. ദേശീയതയും വാക്‌സിനേഷൻ നിലയും പരിഗണിക്കാതെ തന്നെ എല്ലാ വിമാന യാത്രക്കാർക്കും ഈ ആരോഗ്യ നടപടികൾ ബാധകമാകുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. പുതിയ വിവരങ്ങളും തെളിവുകളും ലഭ്യമാകുന്ന മുറയ്ക്ക് 30 ദിവസത്തിന് ശേഷം അവലോകനം ചെയ്യുന്ന താൽക്കാലിക നടപടികളാണ് അവ. ബീജിംഗിന്റെ COVID-19 നിയന്ത്രണങ്ങൾ അതിവേഗം ലഘൂകരിക്കുന്നതിന്റെയും കേസുകളുടെ വർദ്ധനവിന്റെയും ഫലമായി, ചൈനയിൽ നിന്നുള്ള എല്ലാ യാത്രക്കാരും രാജ്യത്തേക്ക് പറക്കുന്നതിന് മുമ്പ് നെഗറ്റീവ് COVID-19 ടെസ്റ്റ് ഫലം സമര്‍പ്പിക്കണമെന്ന് അമേരിക്ക ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കാനഡയിലേക്കുള്ള ഫ്ലൈറ്റില്‍ കയറുന്നതിന് മുമ്പ്, യാത്രക്കാർ…

മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പാ (MAT) യുടെ 2023 ലെ കമ്മിറ്റിയില്‍ വനിതാ നേതൃത്വം!

മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (MAT ) 2023 – 2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇത്തവണ MAT നെ നയിക്കുന്നത് വനിതകൾ മാത്രം ഉള്ള ഭരണസമിതി ആയിരിക്കും എന്നതാണ് ഈ നേതൃത്വത്തിനെ വ്യത്യസ്തമാക്കുന്നത്. സുനിത ഫ്‌ളവർഹിൽ (പ്രസിഡന്റ് ), ജിഷ തത്തംകുളം (വൈസ് പ്രസിഡന്റ് ), ഷിറ ഭഗവാട്‌ല (സെക്രട്ടറി), അനഘ ഹരീഷ് (ട്രഷറര്‍), പ്രീത കണ്ണേത് ജോർജ് (ജോയിന്റ് സെക്രട്ടറി) രശ്മി മേനോൻ (ജോയിന്റ് ട്രെഷറർ ) റോസമ്മ മാത്തുക്കുട്ടി (സീനിയർ ഫോറം കോഓർഡിനേറ്റർ ), മെൽവിൻ ബിജു (യൂത്ത് ഫോറം കോഓർഡിനേറ്റർ ), സ്മിത മന്നാഡിയാർ (MAT ഗാർഡൻ ക്ലബ് കോഓർഡിനേറ്റർ), അനീറ്റ കുര്യാക്കോസ് (കിഡ്സ് ഫോറം കോഓർഡിനേറ്റർ) എന്നിവരാണ് പുതിയ കമ്മിറ്റിയിൽ അംഗങ്ങൾ ആയിട്ടുള്ളത്. അത്യധികം ജനകീയമായി പരിപാടികൾ ആസൂത്രണം ചെയ്യുക, വനിതകൾക്ക് പ്രാതിനിധ്യം കൊടുത്തുകൊണ്ടും അവരെ മുൻ നിരയിലേക്കെത്തിച്ചു…

ഫൊക്കാനയുടെ പുതുവത്സര ആശംസകൾ

2022 ന് സന്തോഷകരമായ യാത്രയയപ്പ്‌. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട്‌ 2023 പുതുവര്‍ഷം ഏവർക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്‌മരണകളും കൊണ്ടുത്തരട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി ഫൊക്കാന പ്രാര്‍ത്ഥിക്കുന്നു. ഫൊക്കാനയെ സംബന്ധിച്ചടത്തോളം ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽവന്നു വളരെ അധികം ചാരിറ്റി പ്രവർത്തങ്ങൾ ഉൾപ്പെടെ ഫൊക്കാനയുടെ പ്രവർത്തനം നല്ല രീതിൽ പോകുന്നു. അമേരിക്കന്‍ മലയാളികളുടെ അഭിമാനവുമായി ഫൊക്കാന വളര്‍ന്നു മായാത്ത മുദ്രകള്‍ പതിപ്പിച്ചു അതിന്റെ പ്രയാണം നടന്നുകൊണ്ടേയിരിക്കുന്നു. അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉലച്ചിലുകളും ഉണ്ടാക്കിയിട്ടുെണ്ടങ്കിലും ഫൊക്കാനയുടെ അടിവേരുകള്‍ ഉറപ്പോടെ തന്നെ നിലനിൽക്കുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. പുതുവര്‍ഷം എന്നത് പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പാണ്‌ ലോകമെമ്പാടുമുള്ള ഏവര്‍ക്കും സമ്മാനിക്കുന്നത്‌. ജനിച്ച നാടും വീടും വിട്ട്‌ പ്രവാസികളായി നാം ഇവിടെ ജീവിക്കുബോഴും ,നമ്മുടെ സംസ്കാരം കാത്തുസൂഷിച്ചുകൊണ്ടു അമേരിക്കൻ മലയാളികളായി ജീവിക്കുവാനും കുടുംബം എന്ന സത്യത്തിന്…