ഫ്ളോറിഡ: ഒർലാന്റോ ഐ.പി.സി സഭാംഗം ഫോർട്ട് കൊച്ചി ഞാറയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ പാപ്പു ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (84) ഫ്ളോറിഡയിൽ അന്തരിച്ചു. കല്ലിശ്ശേരി നൈപ്പള്ളിയുഴത്തിൽ കുടുംബാഗമാണ്. സംസ്കാര ശുശ്രൂഷകൾ 2023 ജനുവരി 2, 3 തീയതികളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് . പൊതുദർശനം ജനുവരി 2ന് തിങ്കളാഴ്ച വൈകിട്ട് ആറു മുതൽ ഒമ്പതു വരെയും, 3 ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ 12 വരെ ഐ.പി.സി സഭാഹാളിലും (Ipc Orlando, 11531 Winter Garden Vineland Rd, Orlando, FL 32836) തുടർന്ന് സംസ്കാര ശുശ്രൂഷ 1 മണിക്ക് വുഡ്ലോണ് സെമിത്തേരിയിൽ (Woodlawn Cemetery, 400 Woodlawn Cemetry Rd, Gotha, FL 34734) നടത്തപ്പെടുന്നതുമാണ്. തൽസമയ പ്രക്ഷേപണം www.ipcorlando.org മുഖേന ഉണ്ടായിരിക്കും. മക്കൾ: ഷാജി, ഷീബാ, ഷെപ്പേർഡ്. മരുമക്കൾ: ലില്ലി,…
Category: AMERICA
കാരുണ്യത്തിന്റെ മുഖമായി ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി
ഡാളസ്സ് : ക്നാനായ കാത്തലിക് റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡാളസ്സിൽ വെച്ച് നടത്തിയ മിഷൻ ട്രിപ്പ് – “ഇൻസ്പയർ”, യുവജനങ്ങളിൽ കാരുണ്യത്തിന്റെ നവ്യാനുഭവമായി മാറി. ക്നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ നാല് ദിവസം ഭവനരഹിതരും ദുരിതമനുഭവിക്കുന്നവരുമായ വിവിധ ആളുകളെ സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായ സഹകരങ്ങൾ നൽകുകയും ചെയ്തു. വിവിധ ആതുരസേവന സംഘടനകളുമായി സഹകരിച്ച് പ്രതികൂലമായ കാലാവസ്തയുടെ നടുവിലും യൂത്ത് മിനിസ്ടിയിലെ യുവജനങ്ങൾ ഉണ്ണിയേശുവിന്റെ പിറവി തിരുനാളിന്റെ ഒരുക്കം കാരുണ്യ പ്രവർത്തനങ്ങളിലൂടെ ഏറെ അനുഗ്രഹീതമാക്കിയതിന്റെ നിറവിലാണ്. ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക സമൂഹം ഇൻസ്പയർ മിഷൻ ട്രിവിൽ പങ്കെടുത്ത കുട്ടികൾ പ്രത്യേക സ്വീകരണവും വിരുന്നും ഒരുക്കി ‘ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ , ഫാ. ജോസഫ് തച്ചാറ എന്നിവർ മിഷൻ ട്രിപ്പിന് നേതൃത്വം നൽകി.
ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസില്‍ ക്രിസ്തുമസ് ആഘോഷം
അശരണര്‍ക്കും ആലംബഹീനര്‍ക്കും പ്രത്യാശ നല്‍കുന്ന അവസരമാണ്, ക്രിസ്തുമസ് കാലഘട്ടം. ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവകയുടെ ക്രിസ്തുമസ് ദിനാഘോഷം ഉത്ഘാടനം ചെയ്തുകൊണ്ട്, ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലര്‍ ജൂലി വണ്‍ പ്രസ്താവിച്ചു. ഇടവകയുടെ വനിതാസമാജം 200 കളിപ്പാട്ടകിറ്റുകള്‍ അശരണരായ കുട്ടികള്‍ക്കുവേണ്ടി ജൂലി വണ്‍നെ ഏല്പിച്ചു. ഭവനരഹിതരായ 6600 ആളുകള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഷെല്‍ടേഴ്‌സില്‍ കഴിയുന്നുവെന്നും, അവരുടെ കുഞ്ഞുങ്ങള്‍ക്ക്, ഈ കളിപ്പാട്ടങ്ങള്‍ അനുഗ്രഹപ്രദമായി മാറുമെന്നും ജലീവണ്‍ പ്രസ്താവിച്ചു. ഇടവക വികാരി റവ.ജോണ്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സണ്ടേ സ്‌ക്കൂള്‍ ഡയറക്ടര്‍ ഫാ.ഷോണ്‍ തോമസ് ക്രിസ്തുമസ് സന്ദേശം നല്‍കി. നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന തലത്തില്‍, ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജാക്‌സണ്‍ ഹൈറ്റ്‌സ് സണ്ടേ സ്‌ക്കൂളിനുള്ള ഭദ്രാസനതല ട്രോഫി ഫാ.ഷോണ്‍ തോമസ് സണ്ടേ സ്‌ക്കൂള്‍ ഭാരവാഹികളെ ഏല്‍പിച്ചു. ബൈബിള്‍ വിജ്ഞാപനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന റയാന്‍ തോമസ്,…
യുക്രയ്‌ന് ബൈഡന്‍ നല്‍കുന്ന പിന്തുണ നീണ്ട യുദ്ധത്തിന് വഴിയൊരുക്കുമെന്ന് ക്രെംലിൻ
വാഷിംഗ്ടണ്‍: യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ വാഗ്ദാനം ചെയ്ത ശക്തമായ പിന്തുണ നീണ്ടയുദ്ധത്തിന് വഴിയൊരുക്കുമെന്ന് മോസ്‌കോ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി. യുക്രെയ്ന്‍, റഷ്യ യുദ്ധം പത്തുമാസം പിന്നിടുമ്പോള്‍ അമേരിക്കയും സഖ്യകക്ഷികളും റഷ്യക്കെതിരെ നടത്തികൊണ്ടിരിക്കുന്ന ഉപരോധം അപലപനീയമാണെന്നും റഷ്യന്‍ വിദേശകാര്യ വകുപ്പു വക്താവ് മറിയാ സക്കറോവ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുക്രയ്‌ന് അമേരിക്കയും, സഖ്യകക്ഷികളും എത്രമാത്രം മിലിട്ടറി പിന്തുണ നല്‍കിയാലും അവര്‍ക്ക് ഒന്നും നേടാനാവില്ലെന്നും മറിയ കൂട്ടിചേര്‍ത്തു. ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കി അമേരിക്ക നല്‍കുന്ന പിന്തുണക്ക് നന്ദി പറഞ്ഞു കൊണ്ടു വാഷിംഗ്ടണില്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയാണ് റഷ്യയെ പ്രകോപിപ്പിച്ചത്. പാട്രിയറ്റ് എയര്‍ മിസ്സൈല്‍ ഡിഫന്‍സ് സിസ്റ്റം തുടങ്ങിയ അതിനൂതനമായ ഉപകരണങ്ങള്‍ യുക്രയ്‌ന് നല്‍കുന്നതിന് 1.8 ബില്യണ്‍ ഡോളറാണ് അമേരിക്കാ വാഗ്ദാനം ചെയ്തിരിക്കുന്നു. ക്രോയ്‌സ് മിസ്സൈലിനെ തകര്‍ക്കുവാന്‍ കഴിയുന്ന ഈ…
ഹൂസ്റ്റണ്‍ മോസ്‌കിന് നേരെ അതിക്രമം; 30,000 ഡോളറിന്റെ നാശനഷ്ടമെന്ന് ഡയറക്ടര്‍
ഹൂസ്റ്റണ്‍: സൗത്ത് ഹൂസ്റ്റണിലുള്ള ക്വന്‍ ഇസ്ലാമിക് സെന്ററിനുനേരെ നടന്ന ആക്രമണത്തില്‍ 30,000 ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‌സണ്‍ സാഹിദ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഉണ്ടായ ആക്രണത്തില്‍ മോസ്‌കിനകത്തെ പ്രോജക്റ്റര്‍, റ്റി.വി., വാതിലുകള്‍ എന്നിവ പൂര്‍ണ്ണായും നശിപ്പിക്കപ്പെട്ടു. മൂന്നാമത്തെ തവണയാണ് ഇതേ മോസ്‌കിനു നേരെ ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നതെന്ന് സാഹിദ് പറഞ്ഞു. സമീപത്തുള്ള ക്യാമറകളില്‍ നിന്നും മോസ്‌കിനകത്തുള്ള പ്രാര്‍ത്ഥനാ ഹാളിലേക്ക് പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പ്രവേശിക്കുന്നത് വ്യക്തമായി കാണാം. തുടര്‍ന്ന് സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിലേക്കും പ്രവേശിക്കുന്നതും അവിടെയുള്ള വിലപ്പെട്ട ഉപകരണങ്ങള്‍ തകര്‍ക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് ഇതിനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അ്‌ന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഹേറ്റ് ക്രൈമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മോസ്‌ക് അടച്ചിടുവാന്‍ ഉദേശിക്കുന്നില്ലെന്നും, ഫെന്‍സുകള്‍ കെട്ടിയുയര്‍ത്തിയും, കൂടുതല്‍ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിച്ചും സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ഡയറക്ടര്‍…
ഡാളസില്‍ നിന്നും കാണാതായ പെരുമ്പാമ്പിനെ ആറു മാസങ്ങള്‍ക്കുശേഷം ഓസ്റ്റിനില്‍ കണ്ടെത്തി
ഡാളസ്: ഡാളസ് ഏരിയായില്‍ നിന്നും ആറുമാസം മുമ്പു 16 അടി നീളമുള്ള പെരുമ്പാമ്പിനെ ഒടുവില്‍ കണ്ടെത്തിയത് ഓസ്റ്റിനിലുള്ള ഒരു വീടിന്റെ ഗാരേജില്‍ നിന്ന്. ഓസ്റ്റിനിലുള്ള ചില വീട്ടുകാര്‍ ഓസ്റ്റിനില്‍ ആനിമല്‍ സെന്ററില്‍ വിളിച്ചു പതിനാറ് അടിയുള്ള പെരുമ്പാമ്പിനെ പിടിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഡിസംബര്‍ 20ന് ഓസ്റ്റിന്‍ മൃഗശാലാധികൃതര്‍ അറിയിച്ചു. ജൂലായ് മാസം മുതല്‍ പല സ്ഥലങ്ങളിലും ഈ പെരുമ്പാമ്പിനെ കണ്ടതായി പലരും സെന്ററില്‍ വിളിച്ചു പറഞ്ഞിരുന്നു. ഗാരേജില്‍ നിന്നും പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് ഓസ്റ്റിനിലുള്ള മൃഗശാലയില്‍ കൊണ്ടുവരികയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ പെരുമ്പാമ്പ് ഡാളസ്സിലെ ഒരു വീട്ടുടമസ്ഥന്റേതാണെന്ന് കണ്ടെത്തി. മൃഗശാലാധികൃതര്‍ അയാളുമായി ബന്ധപ്പെട്ടു. ആറു മാസം മുമ്പു ഡാളസ്സില്‍ നിന്നും പെരുമ്പാമ്പിനെ ഒരു ചടങ്ങില്‍ കെട്ടിയശേഷം കാറിന്റെ പുറകിലുള്ള സീറ്റില്‍ വെച്ചിരുന്നു. വഴിയില്‍ വെച്ചു കാര്‍ ഒരു അപകടത്തില്‍പ്പെട്ടു. ഇതേ സമയം ആരോ കാറിനകത്തു സൂക്ഷിച്ചിരുന്ന ചാക്ക്…
ക്നാനായ മാട്രിമണി ഫണ്ട് ഉദ്ഘാടനം ചെയ്തു
ക്നാനായ സമുദായം ഇന്ന് നേരിടുന്ന നിയമപരവും സഭാത്മകവുമായ വെല്ലുവിളികൾക്ക് പുറമെ, സാമൂഹികമായ നേരിടുന്ന വെല്ലുവിളി ആണ് സമുദായത്തിൽ നിന്ന് തന്നെ വിവാഹം കഴിക്കാൻ പറ്റാത്ത അവസ്ഥ. സമുദായത്തിൽ പ്രായം ചെന്നിട്ടും ജീവിത പങ്കാളികളെ കണ്ടെത്താൻ പറ്റാതെ, വിവാഹം കഴിക്കാത്ത ചെറുപ്പക്കാരുടെ എണ്ണം ഏറി വരികയാണ്. അവർക്ക് പരസ്പരം കണ്ടുമുട്ടാനും ആശയവിനിമയം നടത്താനും ഉള്ള വേദികൾ ഒരുക്കുവാൻ ആയി, കെ സി എസ് പുതിയ നേതൃത്വത്തിന്റെ കീഴിൽ തുടങ്ങിയ പദ്ധതി ആണ് ക്നാനായ മാട്രിമണി ഫണ്ട്. മാട്രിമോണിയൽ ഫണ്ട് ഉദ്ഘാടനം, നെടിയകാലയിൽ രാജു ആൻഡ് കുഞ്ഞമ്മ ദമ്പതികളിൽ നിന്നും, ആദ്യ ചെക്ക് സ്വീകരിച്ച്, കൊണ്ടു കെ സി എസ് പ്രസിഡന്റ് ജയിൻ മാക്കിൽ ഉദ്ഘാടനം ചെയ്തു.. ക്നാനായ സമുദായം നേരിടുന്ന ഈ സാമൂഹിക പ്രശ്നം പരിഹരിക്കുവാൻ, ഇവിടെയും നാട്ടിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ, “മീറ്റ് ആൻഡ് ഗ്രീറ്റു” പരിപാടികൾ…
ആരുണ്ട്? (കവിത): സതീഷ് കളത്തില്‍
കൂരിരുൾ മൂടുമീ ലോകത്തിൽ സ്നേഹദീപം കൊളുത്തി വെയ്ക്കാൻ ഡിസംബറിലെ ഒരു തണുത്ത രാത്രിയിൽ ഉണ്ണിയേശു പിറന്ന നേരം, താരകശൂന്യമാമാകാശത്ത് പെട്ടെന്നുദിച്ചു ഒരു ദിവ്യതാരം. ഇടയർ ആനന്ദ നൃത്തമാടി; ജ്ഞാനികൾ, പ്രഭുക്കർ, മാലാഖർ ഉണ്ണിയേശുവിൻ സന്ദർശകരായി. വീണ്ടുമൊരു ദിവ്യതാരംകൂടി ഈ നൂറ്റാണ്ടിലുദിച്ചെങ്കിൽ, വീണ്ടുമൊരു ഉണ്ണികൂടി ഈ ഡിസംബറിലെ തണുത്ത- രാത്രിയിൽ പിറന്നെങ്കിൽ ആനന്ദനൃത്തമാടാനിവിടെയാരുണ്ട്? ഉണ്ണിയെ കണ്ടുക്കുളിർക്കാനാരുണ്ട്?
നേർമ പുതുവത്സരാഘോഷം ഡിസംബർ 31 ന്
എഡ്മിന്റൻ: എഡ്മിന്റൻ റീജിയൻ മലയാളീ അസോസിയേഷൻ (നേർമ) 2023 -പുതുവത്സര ആഘോഷങ്ങൾക്കായി ബാൽവിൻ ഹാൾ അണിഞ്ഞൊരുങ്ങി. ഡിസംബറിൽ നിന്ന് ജനുവരിയിലേക്കുള്ള ദൂരമാണ് നമുക്കിടയിലുള്ളതെങ്കിലും കാലം നമുക്കായ് ജനുവരിയിൽ നിന്നും ഡിസംബറിലേക്കുള്ള പ്രതീക്ഷകൾ കാത്തുവെച്ചിരിക്കുന്നു…..പുതുവർഷം പ്രതീക്ഷകളുടെതാണ്, ജീവിതത്തിൽ മനോഹരമായ ഏടുകൾ തുന്നിചേർക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഓരോ പ്രതീക്ഷകളും. ഓരോ പുതുവർഷവും ഒത്തുചേരലുകളോടെയാണ് ആരംഭിക്കുന്നത്. പരസ്പരം സന്തോഷം പങ്കിട്ടും പ്രതീക്ഷകൾ കൈമാറിയുമാണ് ഓരോ പുതു വർഷത്തെയും വാരിപ്പുണരുന്നത്. കഴിഞ്ഞുപോകുന്നത് അസാധാരണമായ ഒരു വർഷമാണ്, കഴിഞ്ഞുപോകുന്ന വർഷത്തിലെ മനോഹരമായ ഓർമകളെ ചേർത്ത് പിടിച്ചുകൊണ്ട് നമുക്ക് പുതിയ വർഷത്തെ വരവേൽക്കാം, എഡ്മിന്റണിന്റെ ചരിത്രത്തിൽ ആദ്യമായി മലയാളികൾക്കായി നേർമ മലയാളി അസോസിയേഷൻ ഒരുക്കുന്ന ന്യൂ ഇയർ സ്പെഷ്യൽ ആഘോഷം ഡിസംബർ 31നു വൈകിട്ടു 6 മണിമുതൽ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്നു. മനോഹരമായ സ്റ്റേജ് പ്രോഗ്രാമുകളും ആവേശകരമായ മാജിക്‌ഷോയും,സ്വാദിഷ്ടമായ വിഭവങ്ങളും, അനേകം സമ്മാനങ്ങളും നിങ്ങൾക്കായി…
മിസ്സോറി സംസ്ഥാന ട്രഷറര്‍ പദവിയില്‍ വിവേക് മാലിക്കിന് നിയമനം
മിസ്സോറി: മിസ്സോറി സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാന ട്രഷറര്‍ പദവിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി വിവേക് മാലിക്കിനെ നിയമിച്ചു. ഇതു സംബന്ധിച്ചു പ്രഖ്യാപനം ഗവര്‍ണ്ണര്‍ മൈക്ക് പാര്‍സനാണ് നടത്തിയത്. വൈല്‍ഡ് വുഡില്‍ നിന്നുള്ള അറ്റോര്‍ണിയും, ബിസ്സിനസ് ഓണറുമായ മാലിക്കിന്റെ നിയമനം അടുത്ത തലമുറക്ക് ആവേശം പകരുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. അമേരിക്കയുടെ മഹത്വത്തിന്റെ പ്രചോദനം എന്നും അമേരിക്കന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് എത്തിചേരുന്ന കുടിയേറ്റക്കാരിലാണെന്ന് പ്രസിഡന്റ് റീഗന്‍ പറഞ്ഞ വാക്കുകള്‍ ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ചു നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നതിന് വിവേക് നല്‍കിവരുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ല്‍ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നതിന് മുമ്പ് രണ്ട് വര്‍ഷം ട്രഷറര്‍ പദവിയിലിരിക്കുന്നത് പ്രയോജനം ചെയ്യുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പദവി ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് എന്റെ ജീവിതത്തില്‍ മഹാ ഭാഗ്യമായി കണക്കാക്കുന്നു. വിവേക് പറഞ്ഞു. റോഹ്ടക്ക് മഹര്‍ഷി ദയാനന്ദ യൂണിവേഴ്സിറ്റിയില്‍…
