ഫോമാ പ്രസിഡന്റ് ജേക്കബ് തോമസിന്റെ കേരളാ സന്ദര്‍ശനം വന്‍ വിജയം

തിരുവനന്തപുരം: ഫോമയുടെ പ്രസിഡന്റായി അവരോധിക്കപ്പെട്ടതിനു ശേഷമുള്ള തന്റെ ആദ്യ കേരള സന്ദര്‍ശനം വന്‍ വിജയമായിരുന്നു എന്ന് ഡോ. ജേക്കബ് തോമസ്. ഫോമയുടെ കേരള കണ്‍വന്‍ഷന്‍, ഫോമാ ഹെല്പിംഗ് ഹാന്‍ഡ്സ്, ഫോമാ ഭവന പദ്ധതി അടക്കമുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റ് ജേക്കബ് തോമസ് കേരളാ സന്ദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തു സെക്രട്ടറിയേറ്റില്‍ മിക്ക വകുപ്പുകളുടെയും മന്ത്രിമാരെയും വകുപ്പുതല സെക്രട്ടറിമാരെയും സന്ദര്‍ശിച്ച അദ്ദേഹം വിവിധ വകുപ്പുതല ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു, ചര്‍ച്ചകളില്‍ കേരളത്തിലെ ശുദ്ധജലവിതരണവും മാലിന്യ നിര്‍മാര്‍ജനവുമടക്കമുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിന് അമേരിക്കന്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, കേരളത്തിലേയ്ക്ക് കൂടുതല്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുവാന്‍ വിദേശ നിക്ഷേപ സാദ്ധ്യതകള്‍, യു എസ് കാനഡ സ്റ്റുഡന്റസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, കൂടാതെ അമേരിക്കയും കാനഡയും യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളിലടക്കം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കുടിയേറിയ മലയാളികളുടെ കേരളത്തിലെ സ്വത്തുവകകളുടെ…

മങ്കി പോക്സ്: ഡാളസ് കൗണ്ടിയില്‍ രണ്ട് മരണം

ഡാളസ്: ഡാളസ് കൗണ്ടിയില്‍ എംപോക്സ്(മങ്കിപോക്സ്) വ്യാപകമാകുകയും, അതിനെ തുടര്‍ന്ന് രണ്ടു മരണം റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസ് ഔദ്യോഗീകമായി സ്ഥരീകരിക്കുകയും നാല്‍പതു വയസ്സിനു താഴെയുള്ളവരാണ് മരിച്ചവര്‍ രണ്ടുപേരെന്നും ഡോ. ഫിലിപ്പ് വാങ് പറഞ്ഞു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് മരണം നടന്നതെങ്കിലും ഈ ആഴ്ചയാണ് ഡാളസ് കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ എം.പോക്സാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഡിസംബര്‍ 20 വരെ ഡാളസ് കൗണ്ടിയില്‍ മാത്രം 851 എംപോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 839 പേര്‍ പുരുഷന്മാരും 12 സ്ത്രീകളുമാണ്. ഇതില്‍ പതിനെട്ടു വയസ്സിന് താഴെയുള്ളവര്‍ മൂന്നു പേര്‍ മാത്രമാണ്. എംപോക്സ് പരിശോധനക്ക് പാര്‍ക്ക്ലാന്റ് ആശുപത്രിയിലും, പ്രിസം ഹെല്‍ത്തിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കൗണ്ടി അധികൃതര്‍ അറിയിപ്പു രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനക്ക് വരുമ്പോള്‍ മാസ്‌കും, ലോംഗ് പാന്റ്സും, ലോങ്ങ് സ്ലീവ് ഷര്‍ട്ടും ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.…

യുക്രെയ്നില്‍ സ്വാതന്ത്ര്യം വിജയിച്ചുകൊണ്ടിരിക്കുകയാണെന്ന് സെലന്‍സ്‌ക്കി

വാഷിംഗ്ടണ്‍ ഡി.സി.: മുന്നൂറ് ദിവസമായി റഷ്യ യുക്രെയ്നെതിരെ തുടരുന്ന യുദ്ധം അതിന്റെ പരിസമാപ്തിയിലേക്കെത്തി കൊണ്ടിരിക്കുകയാണെന്നും, യുക്രെയ്ന്‍ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തിനു മുമ്പില്‍ റഷ്യ അടിയറവു പറയേണ്ടിവരുമെന്നും യു.എസ്. കാപ്പിറ്റോളില്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്ത അഭിസംബോധന ചെയ്തുകൊണ്ട് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. അന്താരാഷ്ട്ര സമാധാനശ്രമങ്ങളെ കാറ്റില്‍ പറത്തി റഷ്യ യുക്രെയ്നെതിരെ നടത്തുന്ന മനുഷ്യത്യരഹിതമായ അക്രമങ്ങളെ ചെറുക്കുന്നതിന് അമേരിക്ക നല്‍കി വരുന്ന പിന്തുണക്കും, സഹായത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1944 ല്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ജര്‍മ്മനിക്കെതിരെ അമേരിക്കന്‍ പട്ടാളക്കാര്‍ നടത്തിയ ധീരമായ ചെറുത്തു നില്‍പ്പിന് തുല്യമായാണ് ഈ ക്രിസ്തുമസ് സീസണില്‍ ചെറുത്തു നില്‍ക്കുന്നതെന്ന് അമേരിക്കന്‍ ചരിത്രം പരാമര്‍ശിച്ചു സെലന്‍സ്‌കി പറഞ്ഞു. അമേരിക്കന്‍ ജനത നല്‍കുന്ന സാമ്പത്തിക സഹായം ആഗോള തലത്തില്‍ സുരക്ഷിതത്വവും, ജനാധിപത്യവും നിലനിര്‍ത്തുക എന്ന സദ് ഉദ്ദ്യേശത്തോടെയാണെന്നും സെലന്‍സ്‌കി പറഞ്ഞു.…

കാൽഗറി സെന്റ് തോമസ് മാർത്തോമാ പള്ളി ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 23 ന്

കാൽഗറി : കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് 2022 ഡിസംബർ 23 വെള്ളിയാഴ്ച്ച വൈകുന്നേരം 7:00 PM (MST) മാർത്തോമാ പള്ളിയിൽ വെച്ച് നടത്തപ്പടുന്നതാണ്. ഇടവക വികാരി, റെവ. ജോജി ജേക്കബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ , കാൽഗറി സ്കൈ വ്യൂ MP, ജോർജ് ചഹാൽ മുഖ്യാഥിതി ആയിരിക്കും. ഇടവക ക്വയർ അംഗങ്ങൾ ആലപിക്കുന്ന കരോൾ സംഗീത വിരുന്നും, സൺ‌ഡേ സ്കൂൾ കുഞ്ഞുങ്ങളുടെ പ്രത്യേക പരിപാടികളും, മറ്റു സ്പെഷ്യൽ പ്രോഗ്രാമുകളുംകലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് . ഈ പ്രോഗ്രാമിലേക്കു കാൽഗറിയിലുള്ള എല്ലാവരേയും സംഘാടകർ ക്ഷണിച്ചു കൊള്ളുന്നു.

എഴുത്തുകാരി പ്രൊഫ. ശ്രീദേവി കൃഷ്ണൻ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: എഴുത്തുകാരി പ്രൊഫ. ശ്രീദേവി കൃഷ്ണൻ ന്യൂയോർക്കിൽ അന്തരിച്ചു. പ്രൊഫ. ശ്രീദേവി പൊളിറ്റിക്കല്‍ സയന്‍സില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റാങ്കോടെ എം എ പാസ്സായ ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഒരു മാസ്‌റ്റേഴ്‌സ് ബിരുദം കൂടി നേടി .“കാസറ്റ് ആന്‍ഡ് പൊളിറ്റിക്‌സ് ഇന്‍ കേരള” എന്ന വിഷയത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ റിസേര്‍ച്ച് സ്‌കോളറും ആയിരുന്നു. ആന്ധ്രപ്രദേശ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ കോളേജ് അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. റീഡേഴ്‌സ് ഡൈജസ്റ്റ്, ഫെമിന, വനിത, ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങി ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും കോളങ്ങളും, ചെറുകഥ, നോവല്‍, ലേഖനങ്ങള്‍ എന്നിവയും തുടര്‍ച്ചയായി പ്രൊഫ. ശ്രീദേവി എഴുതിയിരുന്നു. റീഡേഴ്‌സ് ഡൈജസ്റ്റ് നടത്തിയ വാലന്‍ന്റൈന്‍ സ്‌പെഷ്യല്‍ രചനാ മത്സരത്തില്‍ സമ്മാനം നേടി . പ്രസിദ്ധീകരിച്ചിട്ടുള്ള ഇംഗ്ലീഷ് പുസ്തകങ്ങള്‍: The Truth of the…

ദാമ്പത്യ കാര്യവിചാരം: സണ്ണി മാളിയേക്കൽ

എസ്. രമേശൻ നായരുടെ വരികൾക്ക് എം.ജി .രാധാകൃഷ്ണൻ സംഗീതം നൽകി യമുനാ കല്യാണി രാഗത്തിൽ ഡോ. കെ.ജെ. യേശുദാസ് ആലപിച്ച ‘പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ’ എന്ന ചലച്ചിത്ര ഗാനം ഉത്തമയായ ഭാര്യയെ എങ്ങിനെ വിശേഷിപ്പിക്കണം എന്നതിന്റെ പരത്മീതിൽ എത്തി നിൽക്കുന്നു. എന്നാൽ, കെ.എസ്. ചിത്ര ഗൗരി മനോഹരി-ഹരികാംബോജി രാഗത്തിൽ തിരുനല്ലൂർ കരുണാകരനെഴുതി എം.ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ‘കാറ്റേ നീ വീശരുതിപ്പോൾ കാറെ നീ പെയ്യരുത് ഇപ്പോൾ ആരോമൽ തോണിയിൽ എന്റെ ജീവന്റെ ജീവനിരിപ്പൂ’ തൻറെ പ്രിയതമയുടെ പ്രണയത്തിൻറെ തീവ്രതയെ വരച്ചു കാട്ടുന്നു. ഒഎൻവി കുറുപ്പ് സാറിൻറെ രണ്ടുവരി മതി ഒരു പ്രണയത്തിൻറെ മധുരം നുണയുവാൻ. ‘അരികിൽ നീ ഉണ്ടായിരുങ്ങിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി’ രണ്ടു വർഷത്തിലേറെയായി റൊട്ടേറ്റ് കഫ് അഥവാ കൈയുടെ കുഴയ്ക്ക് അസഹ്യമായ വേദന. എക്സ്റേയും, എംആർഐയും,…

യുഎസ് മിലിട്ടറി തിരിച്ചറിയപ്പെടാത്ത നൂറുകണക്കിന് പേടകങ്ങൾ കണ്ടു; അന്വേഷണം തുടരുമെന്ന് ഓൾ ഡൊമെയ്ൻ റസല്യൂഷൻ ഓഫിസ്

വാഷിംഗ്ടണ്‍: കഴിഞ്ഞ ആറ് മാസത്തിനിടെ നൂറുകണക്കിന് യുഎഫ്ഒകൾ യുഎസ് സൈന്യം കണ്ടതായി റിപ്പോർട്ട്. പെന്റഗൺ അജ്ഞാത പേടകങ്ങളുടെ ദൃശ്യങ്ങൾ വിശദമാക്കുന്ന ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം സൃഷ്ടിച്ച ഓൾ ഡൊമെയ്ൻ റെസല്യൂഷൻ ഓഫീസാണ് (ARO) സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. 2004 നും 2021 നും ഇടയിൽ 140 UFO കാഴ്ചകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യു.എഫ്.ഒ ദൃശ്യങ്ങളുടെ റിപ്പോർട്ടുകൾ യുഎസ് മിലിട്ടറിയുടെ ഭാഗമായ ആർമി, നേവി, എയർഫോഴ്സ് അംഗങ്ങളാണ് പുറത്തുവിട്ടത്. ആകാശത്തും ബഹിരാകാശത്തും വെള്ളത്തിനടിയിലും യുഎഫ്‌ഒകൾ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇവ അന്യഗ്രഹ പേടകങ്ങളല്ലെന്ന് ഓൾ ഡൊമൈൻ റെസല്യൂഷൻ ഓഫീസ് ഡയറക്ടർ സീൻ കിർക്ക്പാട്രിക് പറഞ്ഞു. ഈ വർഷം ജൂലൈയിലാണ് ഓൾ ഡൊമെയ്ൻ റസല്യൂഷൻ ഓഫിസ് സ്ഥാപിക്കപ്പെട്ടത്. യുഎസ് സേനാവിഭാഗങ്ങൾ പലസമയങ്ങളിലായി കാണുന്ന അജ്ഞാതപേടകങ്ങളും വാഹനങ്ങളും സംബന്ധിച്ച റിപ്പോർട്ടുകൾ ശേഖരിക്കുക, അവ ക്രോഡീകരിക്കുക എന്നതാണ് ഓഫിസിന്റെ…

ഉക്രേനിയന്‍ പ്രസിഡന്റ് സെലെൻസ്കി വാഷിംഗ്ടണിൽ എത്തി; പുതിയ യുഎസ് സൈനിക സഹായം ഉറപ്പാക്കുന്നു

വാഷിംഗ്ടണ്‍: റഷ്യയുടെ അധിനിവേശത്തിനു ശേഷമുള്ള തന്റെ ആദ്യ വിദേശ പര്യടനത്തിനായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ബുധനാഴ്ച വാഷിംഗ്ടണിലെത്തി. യുഎസ് നേതാക്കൾ അദ്ദേഹത്തെ “ധീരൻ” എന്ന് വാഴ്ത്തുകയും പുതിയ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. സുരക്ഷാ ആശങ്കകൾ കാരണം രഹസ്യമായി ക്രമീകരിച്ച യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. ആൻഡ്രൂസ് എയർഫോഴ്‌സ് ബേസിൽ യുഎസ് സൈനിക വിമാനത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. റൺവേയിൽ ഒരു വലിയ വാഹനവ്യൂഹമാണ് അദ്ദേഹത്തെ വഹിച്ചുകൊണ്ടുള്ള വിമാനത്തെ എതിരേറ്റത്. പുതു വർഷത്തില്‍ ഉക്രെയ്‌നിനായി 45 ബില്യൺ ഡോളറിന്റെ പുതിയ പാക്കേജിന് അന്തിമരൂപം നൽകുന്ന കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് അദ്ദേഹം വൈറ്റ് ഹൗസിൽ പ്രസിഡന്റ് ജോ ബൈഡനെ കാണും. “താങ്കള്‍ ഇവിടെ വരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,” സെലൻസ്‌കിയുടെ വരവിന് തൊട്ടുമുമ്പ് ബൈഡൻ ട്വീറ്റ് ചെയ്തു. പേൾ ഹാർബറിനെതിരായ ജപ്പാന്റെ ആക്രമണം രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ…

മേരാ ഭാരത് മഹാൻ (ലേഖനം): ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

ഖത്തറിലെ വേൾഡ്കപ്പ് കണ്ടു കഴിഞ്ഞപ്പോൾ ഒരു സംശയം മാറിക്കിട്ടി. നല്ല അച്ചടക്കവും ക്യാപ്റ്റനെ അനുസരിക്കാനും നല്ല മനസുള്ളവർക്കേ, ഭംഗിയായി ടീമിൽ കളിച്ചു മുന്നേറി കപ്പടിക്കാൻ സാധിക്കു. എന്തിനും അഭിപ്രായവും എതിരഭിപ്രായവും പറഞ്ഞു എല്ലാവരും നേതാവ് കളിച്ചു നടന്നാൽ, ഇന്ത്യയെന്ന ഇത്രയും വലിയ ഒരു രാജ്യത്തിനു നല്ല ഒരു ടീം വാർത്തെടുക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല, പോയിരുന്നു കളി കാണാൻ പോലും യോഗ്യതയില്ലെന്ന് ഇത്രയും കാലം നമ്മൾ തെളിയിച്ചു കൊണ്ടേയിരിക്കയായിരുന്നല്ലോ ! “അങ്ങനെ. ചുമ്മാ ഇൻഡ്യാക്കാരനെ അവഹേളിച്ചു മിടുക്കാനാകാൻ നോക്കല്ലേ. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, ഇവിടെ അമേരിക്കയിൽ പോലും ഓരോ ദിവസവും ഇന്ത്യക്കാരൻ ഒരു വലിയ കോർപ്പറേഷനോ സർവകലാശാലയോ ഏറ്റെടുക്കുന്നതിന്റെ പുതിയ പ്രഖ്യാപനം വാർത്തകളായിക്കൊണ്ടിരിക്കുന്നു!” അത് കൊള്ളാമല്ലോ. അപ്പോൾ ആദ്യം പറഞ്ഞത് അങ്ങ് വിഴുങ്ങിക്കളയുന്നതായിരിക്കും അഭികാമ്യം. പൊതുവേ ഇന്ത്യക്കാർ കൂടുതൽ ആശയവിനിമയ തല്പരരും സൗഹൃദ ചിന്താഗതിക്കാരും ചിലപ്പോൾ തമാശക്കാരും വിദേശത്തു…

ഡോ. ബാബു സ്റ്റീഫൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമശ്രീ പ്ലാറ്റിനം സ്പോൺസർ

അമേരിക്കൻ മലയാളി സമൂഹത്തെ ശാക്തീകരിക്കുകയെന്ന ലക്ഷ്യവുമായി ഫൊക്കാനയിൽ പുതു ചരിത്രമെഴുതുന്ന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാർഡ് പരിപാടിയുടെ പ്ലാറ്റിനം സ്പോൺസറായി. 2023 ജനുവരി 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചി ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വർണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ, മാധ്യമരത്ന ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഡോ. ബാബു സ്റ്റീഫൻ വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായുള്ള പ്രമുഖ വ്യവസായി എന്നതിന് പുറമെ മാധ്യമ സംരംഭകനുമാണ്. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫന്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നിവ. കൈരളി ടിവിയില്‍ 88 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത…