മേരാ ഭാരത് മഹാൻ (ലേഖനം): ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

ഖത്തറിലെ വേൾഡ്കപ്പ് കണ്ടു കഴിഞ്ഞപ്പോൾ ഒരു സംശയം മാറിക്കിട്ടി. നല്ല അച്ചടക്കവും ക്യാപ്റ്റനെ അനുസരിക്കാനും നല്ല മനസുള്ളവർക്കേ, ഭംഗിയായി ടീമിൽ കളിച്ചു മുന്നേറി കപ്പടിക്കാൻ സാധിക്കു. എന്തിനും അഭിപ്രായവും എതിരഭിപ്രായവും പറഞ്ഞു എല്ലാവരും നേതാവ് കളിച്ചു നടന്നാൽ, ഇന്ത്യയെന്ന ഇത്രയും വലിയ ഒരു രാജ്യത്തിനു നല്ല ഒരു ടീം വാർത്തെടുക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല, പോയിരുന്നു കളി കാണാൻ പോലും യോഗ്യതയില്ലെന്ന് ഇത്രയും കാലം നമ്മൾ തെളിയിച്ചു കൊണ്ടേയിരിക്കയായിരുന്നല്ലോ ! “അങ്ങനെ. ചുമ്മാ ഇൻഡ്യാക്കാരനെ അവഹേളിച്ചു മിടുക്കാനാകാൻ നോക്കല്ലേ. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, ഇവിടെ അമേരിക്കയിൽ പോലും ഓരോ ദിവസവും ഇന്ത്യക്കാരൻ ഒരു വലിയ കോർപ്പറേഷനോ സർവകലാശാലയോ ഏറ്റെടുക്കുന്നതിന്റെ പുതിയ പ്രഖ്യാപനം വാർത്തകളായിക്കൊണ്ടിരിക്കുന്നു!” അത് കൊള്ളാമല്ലോ. അപ്പോൾ ആദ്യം പറഞ്ഞത് അങ്ങ് വിഴുങ്ങിക്കളയുന്നതായിരിക്കും അഭികാമ്യം. പൊതുവേ ഇന്ത്യക്കാർ കൂടുതൽ ആശയവിനിമയ തല്പരരും സൗഹൃദ ചിന്താഗതിക്കാരും ചിലപ്പോൾ തമാശക്കാരും വിദേശത്തു…

ഡോ. ബാബു സ്റ്റീഫൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമശ്രീ പ്ലാറ്റിനം സ്പോൺസർ

അമേരിക്കൻ മലയാളി സമൂഹത്തെ ശാക്തീകരിക്കുകയെന്ന ലക്ഷ്യവുമായി ഫൊക്കാനയിൽ പുതു ചരിത്രമെഴുതുന്ന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാർഡ് പരിപാടിയുടെ പ്ലാറ്റിനം സ്പോൺസറായി. 2023 ജനുവരി 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചി ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വർണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ, മാധ്യമരത്ന ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഡോ. ബാബു സ്റ്റീഫൻ വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായുള്ള പ്രമുഖ വ്യവസായി എന്നതിന് പുറമെ മാധ്യമ സംരംഭകനുമാണ്. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫന്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നിവ. കൈരളി ടിവിയില്‍ 88 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത…

യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഇന്ന് വാഷിംഗ്ടണ്‍ ഡി.സിയില്‍

വാഷിംഗ്ടണ്‍ ഡി.സി : യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി  ബുധനാഴ്ച (ഡിസംബര്‍ 21) വാഷിംഗ്ടണ്‍ ഡി.സിയില്‍ സന്ദര്‍ശനം നടത്തുമെന്ന് വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരി മാസം റഷ്യ യുക്രൈന് എതിരെ ആക്രമണം അഴിച്ചു വിട്ടതിനുശേഷം ആദ്യമായാണ് യുക്രെയിന്‍ പ്രസിഡണ്ട് രാഷ്ട്രത്തിന് പുറത്തുള്ള ഒരു രാജ്യം സന്ദര്‍ശിക്കുന്നത്. സെലന്‍സ്‌കിയുടെ സന്ദര്‍ശനം വളരെ രഹസ്യമായിട്ടാണ് വെച്ചിരിക്കുന്നതെന്ന് കണ്‍ഗ്രഷണല്‍ നേതാക്കള്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ യുക്രൈന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം അവസാന നിമിഷം മാറ്റിവെക്കാനും സാധ്യതയുണ്ടെന്ന് ഇവര്‍ പറഞ്ഞു. വാഷിംഗ്ടണില്‍ സന്ദര്‍ശനത്തിനെത്തിയാല്‍  കാപ്പിറ്റോള്‍ ഹില്ലില്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതിനും  പ്രസിഡണ്ട് ബൈഡനുമായി കൂടിക്കാഴ്ചക്കും  ക്രമീകരണം ചെയ്തിട്ടുണ്ട്. യുക്രൈന് വര്‍ഷാവസാനം 45 ബില്യന്‍  അടിയന്തര സഹായം നല്‍കുന്നതിന് കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടക്കുന്ന സമയമായതിനാല്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യം കല്‍പ്പിക്കുന്നു. വിവിധ രാഷ്ട്രങ്ങളുമായി ദിവസംതോറും സെലന്‍സ്‌കി വീഡിയോ കോണ്‍ഫ്രന്‍സിൽ ബന്ധപ്പെടുന്നുണ്ട്. മാത്രമല്ല സെലന്‍സ്‌കിയുടെ…

അമേരിക്കയിലെ അമ്പതിലധികം കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി ഫൊക്കാന അഭിനന്ദിക്കുന്നു: ഡോ. ബാബു സ്റ്റീഫൻ

അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന അമേരിക്കൻ മലയാളീ കുടുംബത്തിലെ 50 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി അഭിനന്ദിക്കുന്നു. ജീവിത കാലത്ത് ഒരു വ്യക്തിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിദ്യാഭ്യാസം .ശരിയായ സമയത്തു ശരിയായ നിക്ഷേപം നടത്തുന്നതാണ് ഭാവിയിൽ മികച്ച നേട്ടം സ്വന്തമാക്കാൻ സാധിക്കുന്നത് . അതിന് അവരെ പ്രാപ്തരാകുന്നതിന് വേണ്ടിയുള്ള ധന സഹായമായാണ് ഫൊക്കാനയുടെ ഈ സ്കോളർഷിപ്പ് പ്രോഗ്രാം. ഫൊക്കാനയുടെ 2022-24 വർഷത്തേക്കുള്ള പുതിയ തിയ ഭരണസമിതി പ്രവർത്തനമണ്ഡലത്തിൽ വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമർഹിക്കുന്ന ഒന്നാണ് ഈ സ്കോളർഷിപ്പ് പ്രോഗ്രാം. അമേരിയിലെ മലയാളീ കുടുംബത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നും 8 മുതൽ 10 വരെ ഗ്രേഡിൽ പഠിക്കുന്ന കുട്ടികളെയും സമർദ്ധരായ കുട്ടികളെയും ഈ സ്കോളർഷിപ്പിനൊപ്പം അവരുടെ ഭാവി തെരെഞ്ഞുടുക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോട് നടത്തുന്ന…

മാര്‍ത്തോമാ സഭ ഡിസംബര്‍ 21ന് സഭാ ദിനമായി ആചരിക്കുന്നു

ന്യൂയോര്‍ക്ക് : വിശുദ്ധ തോമാശ്ലീഹാ യേശുക്രിസ്തുവിന്റെ ദൗത്യവുമായി ഭാരതത്തില്‍ വന്നതോര്‍ത്ത് സ്‌തോത്രം ചെയ്യുന്നതിനും, സഭയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും എല്ലാ വര്‍ഷവും ഡിസംബര്‍ 21 ന് സഭാ ദിനമായി വേര്‍തിരിച്ചിരിക്കുന്നു. സഭാ ദിനമായി വേര്‍തിരിച്ചിരിക്കുന്ന ഡിസം: 21നു മാര്‍ത്തോമാ സഭയിലെ എല്ലാ ഇടവകകളിലും പ്രാര്‍ഥനാ ദിനമായി വേര്‍തിരിച്ചു മധ്യസ്ഥ പ്രാര്‍ത്ഥനയോ  പ്രാര്‍ത്ഥന ശൃംഖലയോ  ക്രമീകരിക്കണമെന്ന് മാര്‍ത്തോമാ സഭാ  മെത്രാപ്പൊലീത്ത ഉദ്‌ബോധിപ്പിച്ചു. മാര്‍ത്തോമാ സഭയുടെ സ്വത്ത് സഭാംഗങ്ങളുടെ അചഞ്ചലമായ വിശ്വാസവും കണ്ണുനീരോട്  കൂടിയ പ്രാര്‍ത്ഥനയുമാണ്. സഭയുടെ ഏതുകാര്യത്തിനും നവീകരണത്തിനും ആത്മീയ ഉണര്‍വിനും ദൈവ ജനത്തിന്റെ വിശ്വാസത്തോടു കൂടിയ പ്രാര്‍ത്ഥന അനിവാര്യമാണെന്ന് മെത്രാപോലീത്ത പറഞ്ഞു. സഭക്കു നാല്  എപ്പിസ്‌കോപ്പമാരെ കൂടി തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ സഭാംഗങ്ങള്‍ അതീവ ഗൗരവത്തോടും, ഭയഭക്തിയോടും, പ്രാര്‍ത്ഥനയോടും എപ്പിസ്‌കോപ്പല്‍  തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുന്നതിന് സഭാംഗങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം എന്നും തിരുമേനി അഭ്യര്‍ത്ഥിച്ചു. ഡിസം: 21ന് വൈകിട്ട്…

വിദ്യാർഥിനികളുടെ യൂണിവേഴ്സിറ്റി പഠനം സസ്പെന്റ് ചെയ്ത താലിബാൻ നടപടി അപലപനീയമെന്ന് യുഎസ്

വാഷിങ്ടൻ ∙ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഗവൺമെന്റ് വിദ്യാർഥിനികളുടെ യൂണിവേഴ്സിറ്റി  പഠനം സസ്പെന്റ് ചെയ്ത നടപടി അപലപനീയമാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈഡ് പറഞ്ഞു.2021 ആഗസ്റ്റ് മാസം അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ ഏറ്റെടുത്തശേഷം സ്ത്രീ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റത്തിന്റെ അവസാന തെളിവാണ് ഡിസംബർ 20ന്  വിദ്യാർത്ഥിനികളുടെ യൂണിവേഴ്സിറ്റി പഠനം സസ്പെന്റ് ചെയ്തുകൊണ്ടു പുറത്തിറക്കിയ ഉത്തരവെന്ന് പ്രൈഡ് ചൂണ്ടിക്കാട്ടി. അധികം താമസിയാതെ ആഗോള സമൂഹത്തിന്റെ ശക്തമായ എതിർപ്പിനെ താലിബാൻ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. താലിബാൻ കാബിനറ്റ് മീറ്റിംഗിലാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് എഡുക്കേഷൻ മിനിസ്ട്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഫ്ഗാൻ മിനിസ്ട്രി ഓഫ് ഹൈയർ എഡുക്കേഷനും തീരുമാനം സ്ഥീരികരിച്ചു.താലിബാന്റെ പുതിയ തീരുമാനം പരിഹാസ്യമാണെന്നും സ്ത്രീകളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതുമാണെന്നും ഹൂമൺ റൈറ്റ്സ് ഹച്ച് വിമർശിച്ചു. അഫ്ഗാൻ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ പോലും പ്രത്യേകിച്ചു സ്ത്രീകളുടെ…

ലോക ഫുട്‌ബോള്‍ കപ്പ് 2022 (കവിത)

ഫുട്‌ബോള്‍ തീര്‍ന്നു പടയോട്ടം തീര്‍ന്നു നാട്ടില്‍ ഞണ്ടുകള്‍ പടവെട്ടി, തമ്മിതല്ലി കത്തിയെടുത്തവര്‍ കുത്തി പകപോക്കി. ഫുട്‌ബോള്‍….. മെസ്സിയുടെ പടയോട്ടം ഞെട്ടിച്ചെഎംബാമ കണ്ണീരൊഴുക്കി നെയ്മറ് നിന്നു! ഫുട്‌ബോള്‍….. ലൂക്കാ മോട്രിച്ച് ലക്കില്‍ ജയിച്ചു രണ്ടാമൂഴക്കളി- യിലങ്ങനെ! ഫുട്‌ബോള്‍……. പറങ്കിപ്പടയും പൊരുതി തോറ്റു റൊണാള്‍ഡോയുടെ കണ്ണു നിറഞ്ഞു. ഫുട്‌ബോള്‍…… മൊറോക്കോയങ്ങനെ പൊരുതി തോറ്റു അവസാനം വരെ ആഫ്രിക്കക്കഭിമാന- മുണര്‍ത്തി! ഫുട്‌ബോള്‍……. ഇംഗ്ലീഷുപടയുടെ ഗ്ലാമറുപോയി കണ്ണീര്‍ വാര്‍ത്തു മൈക്കിള്‍ കെയിന്‍! ഫുട്‌ബോള്‍…… ഖത്തറു മണ്ണിലെ ഫുട്‌ബോള്‍ വീര്യം കത്തിജ്വലിച്ച് ഫൈനല്‍ വേദിയില്‍! ഫുട്‌ബോള്‍…….

മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ചു നടന്ന “ഹരിവരാസനം” നൂറാം വാർഷികാഘോഷവും, ഹൈന്ദവ മഹാ സമ്മേളനവും സത്സംഗത്തോടെ പര്യവസാനിച്ചു

ന്യൂയോർക്ക്: സ്വാമി ഉദിത് ചൈതന്യജി മുഖ്യാതിഥിയായി പങ്കെടുത്ത ഹൈന്ദവ മഹാ സമ്മേളനം ഡിസംബർ 17 ശനിയാഴ്ച പകൽ രണ്ടുമണി മുതൽ നായർ ബനവലന്റ് അസോഷിയേന്റെ ആസ്ഥാനത്ത് സമാരംഭം കുറിച്ചു. എൻ.ബി.എ. വിമൺസ് ഫോറവും വിവിധ ഹൈന്ദവ സംഘടനകളിലെ അമ്മമാരും ചേർന്ന് വിമൺസ് ഫോറം ചെയർ പേഴ്സൺ രാധാമണി നായരുടെ നേതൃത്വത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും 2 മണി മുതൽ 5 മണിവരെ ഭക്തിനിർഭരമായി നാരായണീയം ആലപിക്കുകയുണ്ടായി. നാരായണീയ ദിനമായ വൃശ്ചികം 28 ഈ മാസം ഡിസംബർ 14 ആയിരുന്നെന്നും ആ ദിവസത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഇന്നത്തെ പാരായണം എന്നും പറഞ്ഞുകൊണ്ടാണ് ജയപ്രകാശ് നായർ പാരായണത്തിന് തുടക്കം കുറിച്ചത്. 436 വർഷം മുമ്പുള്ള ഒരു വൃശ്ചികം 28 നായിരുന്നു മേൽപ്പത്തൂർ നാരായണീയം എഴുതിത്തീർത്ത് ഗുരുവായൂരപ്പന് സമർപ്പിച്ചത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ സംബന്ധിക്കാനെത്തിച്ചേർന്ന സ്വാമി ഉദിത് ചൈതന്യജിയെ എൻ.ബി.എ.…

ലീഗ് സിറ്റി മലയാളി കുടുംബ കൂട്ടായ്മ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾ വിന്റർബെൽസ് ഡിസംബർ 30 ന്

ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ കൂട്ടായ്മ വിന്റർബെൽസ്-2022, ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്, വെബ്സ്റ്ററിൽ വെച്ചു നടത്തപ്പെടും. നൂറിലധികം കുടുംബങ്ങൾ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്. കേരള ശൈലിയിൽ ഒരുക്കിയ കൂറ്റൻ നക്ഷത്രങ്ങൾ, പുൽക്കൂട്, നൂറുകണക്കിനുള്ള ചെറു നക്ഷത്രങ്ങൾ ഇവയെല്ലാം ഒരുക്കി പ്രദേശ വാസികളിലും കൗതുകമുണർത്തുന്ന രീതിയിലുള്ള അലങ്കാരങ്ങൾക്കാണ് മാത്യു പോൾ, ടെൽസൺ പഴമ്പിള്ളി , കൃഷ്ണരാജ് കരുണാകരൻ, വിനേഷ് വിശ്വനാഥൻ, രാജേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുള്ളത്. കൂടാതെ മൊയ്തീൻകുഞ്ഞു, ആന്റണി ജോസഫ്, തോമസ് ജോസഫ്, പ്രതാപൻ തേരാട്ടു, മനാഫ് കുഞ്ഞു, ബിജു ശിവാനന്ദൻ, ഷോണി ജോസഫ്, സോജൻ പോൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന…

ബെത്‌ലഹേമിലെ ആട്ടിടയര്‍ വഴി ലോകത്തിനു ലഭിച്ച സദ്‌വാര്‍ത്തയും സന്ദേശവും

അപ്പത്തിന്‍റെ ഭവനം എന്നര്‍ത്ഥം വരുന്ന ബെത്ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ച ഉണ്ണിയേശുവിന്‍റെ ജനനത്തിന്‍റെ സദ്വാര്‍ത്ത ആദ്യം ലഭിക്കുന്നതു നിഷ്ക്കളങ്കരായ ആട്ടിടയന്മാര്‍ക്കായിരുന്നല്ലോ. ലോക വാര്‍ത്തകള്‍ തല്‍സമയം ജനങ്ങളിലെത്തിക്കാന്‍ പരസ്പരം മല്‍സരിക്കുന്ന വാര്‍ത്താ ചാനലുകളും, ആശയ വിനിമയത്തിനും, വിനോദത്തിനുമായി ഇന്നു പലരും ആശ്രയിക്കുന്ന റ്റ്വിറ്റര്‍, മെറ്റ, ഇന്‍സ്റ്റ തുടങ്ങിയ സമൂഹ മാധ്യമങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് തിരുപ്പിറവിയുടെ സുവിശേഷം ലോകത്തെ അറിയിക്കാനുള്ള മഹാദൗത്യം ലഭിക്കുന്നത് സാധാരണക്കാരായ പാവം ഇടയബാലന്മാര്‍ക്കായിരുന്നു. അന്നന്നത്തെ ആഹാരത്തിനായി കാലികളെ മേയ്ക്കുന്നവര്‍ അന്നും ഇന്നും സമൂഹത്തിലെ താഴെ തട്ടില്‍ ജീവിക്കുന്നവരും, എല്ലാവരാലും അവഗണിക്കപ്പെട്ടവരുമാണ്. അവര്‍ക്ക് തൊഴില്‍ മാന്യതയോ, സമ്പത്തോ, പദവികളോ ഒന്നും ഇല്ല, എന്തിന്, അന്തിയുറങ്ങാന്‍ സ്വന്തം ഗോശാലമാത്രം കൈമുതലായി ഉള്ള ഇവര്‍ പക്ഷേ കാപട്യവും, ചതിയും എന്തെന്നറിയാത്ത നിഷ്ക്കളങ്ക ഹൃദയര്‍ ആണ്. എളിയ ഇടയ ബാലനായി ജീവിതം ആരംഭിച്ച് വലിയൊരു രാജവംശത്തിനുടമയായി ബൈബിളില്‍…