ഇന്ത്യയില്‍ പടർന്നുപിടിച്ച വർഗീയതയുടെ വൈറസ് ഇപ്പോൾ പ്രവാസികളിലും പടര്‍ന്നു പിടിക്കുന്നു

വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ‘മാതൃകാ ന്യൂനപക്ഷങ്ങൾ’ എന്ന് വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് കാരണം, അവർ ഉയർന്ന വിദ്യാഭ്യാസ നിലവാരവും മികച്ച ശരാശരി വരുമാനവും പ്രൊഫഷണൽ തൊഴിൽ സംസ്കാരവും ഉള്ളവരായിരുന്നു. അവർ നിയമം അനുസരിക്കുന്നവരും കഠിനാധ്വാനികളായും അറിയപ്പെടുന്നു. അവർ കുട്ടികളെ സംസ്കാരത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുക മാത്രമല്ല, നല്ല മൂല്യങ്ങൾ പഠിപ്പിക്കുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. സ്പെല്ലിംഗ് ബീ മത്സരങ്ങളിലും അവരുടെ കുട്ടികള്‍ വിജയം കൈവരിക്കുന്നു. എന്നാൽ ഈ ചിത്രം തകരുകയാണ്, അതും വളരെ അക്രമാസക്തമായ രീതിയിൽ. ഇന്ത്യക്കാരുടെ ഒരിക്കലും കാണാത്ത വശം ഒരു പൊട്ടിത്തെറി പോലെ പെട്ടെന്ന് മുന്നിലേക്ക് വന്ന് പ്രാദേശിക ഭരണകൂടത്തെയും രാഷ്ട്രീയക്കാരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ മാസം യുകെയിലെ ലെസ്റ്ററിൽ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിൽ അക്രമം നടന്നിരുന്നു . ഓസ്‌ട്രേലിയയിലെ സിഖുകാരെ ഹിന്ദു സംഘടനകൾ ആക്രമിച്ചു, പ്രതിഷേധത്തെ തുടർന്ന് ന്യൂജേഴ്‌സിയിലെ പള്ളിക്ക്…

മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് യാക്കോബായ പള്ളി വാര്‍ഷിക പിക്നിക് നടത്തി

മെസ്കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളിയുടെ ഈ വര്‍ഷത്തെ പിക്നിക് മെസ്കീറ്റിലുള്ള കിഡ്സ്‌ക്വസ്റ്റ് പാര്‍ക്കില്‍ വെച്ച് ഒക്ടോബര്‍ 8 ശനിയാഴ്ച നടത്തി. രാവിലെ 9:30-ന് തുടങ്ങിയ പിക്നിക് ഉച്ചയ്ക്ക് 2:30ന് അവസാനിച്ചു. വികാരി വെരി റവ. വി.എം. തോമസ് കോര്‍ എപ്പിസ്ക്കോപ്പായുടെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. സ്വാദിഷ്ടമായ ആഹാരങ്ങളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കായിക മത്സരങ്ങളും ഉണ്ടായിരുന്നു. കോവിഡിനു ശേഷം ഒത്തുകൂടിയ ഈ സന്തോഷ സംഗമത്തില്‍ എല്ലാവരും സംതൃപ്തരായിരുന്നു.

ഉക്രെയ്ൻ യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

നെവാഡ: ഉക്രെയ്‌നിലെ ഏഴ് മാസത്തെ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കണമെന്ന് മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. അതല്ലെങ്കില്‍ സംഘർഷം മറ്റൊരു ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പും നൽകി. “ഉക്രെയ്നിലെ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര ചർച്ചകൾ നമ്മള്‍ ആവശ്യപ്പെടണം, അല്ലെങ്കിൽ നമ്മള്‍ മൂന്നാം ലോക മഹായുദ്ധത്തിൽ അവസാനിക്കും, നമ്മുടെ ഗ്രഹത്തിൽ ഒന്നും അവശേഷിക്കില്ല,” ശനിയാഴ്ച നെവാഡയിൽ നടന്ന “സേവ് അമേരിക്ക” റാലിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു. ഉക്രേനിയൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കി റഷ്യയുമായി ചർച്ച നടത്തില്ലെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2024 ൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പദ്ധതിയിടുന്നതായി സൂചനകൾ നല്‍കിയ മുൻ പ്രസിഡന്റ്, തന്റെ ഡെമോക്രാറ്റിക് പിൻഗാമിയായ ജോ ബൈഡന്റെ ഭരണത്തിലെ “വിഡ്ഢികളെയും” വിമർശിച്ചു. 2020ൽ താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ ഉക്രെയ്ൻ യുദ്ധം നടക്കില്ലായിരുന്നുവെന്ന് അദ്ദേഹം…

യുഎസിന്റെയും സഖ്യകക്ഷികളുടെയും സൈനികാഭ്യാസത്തിന് പിന്നാലെ വടക്കന്‍ കൊറിയ കൂടുതൽ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

അമേരിക്കയും പ്രാദേശിക സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെട്ട സൈനികാഭ്യാസത്തിന് ശേഷം ഉത്തര കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തി. ഞായറാഴ്ചയാണ് വിക്ഷേപണം നടന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന ഏഴാമത്തെ വിക്ഷേപണമാണിതെന്ന് ജാപ്പനീസ് അധികൃതർ റിപ്പോർട്ട് ചെയ്തു. രണ്ട് മിസൈലുകളും 100 കിലോമീറ്റർ (60 മൈൽ) ഉയരത്തിലെത്തി, 350 കിലോമീറ്റർ (217 മൈൽ) പരിധി പിന്നിട്ടതായി ജപ്പാൻ പ്രതിരോധ സഹമന്ത്രി തോഷിറോ ഇനോ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആദ്യത്തെ മിസൈൽ പ്രാദേശിക സമയം പുലർച്ചെ 01:47 ന് (16:47 GMT) തൊടുത്തുവിട്ടു, രണ്ടാമത്തേത് ഏകദേശം ആറ് മിനിറ്റിനുശേഷം. ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്ക് തൊടുത്തുവിട്ട മിസൈലുകൾ ജപ്പാന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്ത് പതിച്ചതായി ജാപ്പനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാപ്പനീസ് മന്ത്രിയുടെ അഭിപ്രായത്തിൽ, മിസൈലുകളുടെ തരം കൃത്യമായി കണ്ടെത്താൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ…

ചിറകടികൾ (യുദ്ധ വിരുദ്ധ കവിത): ജയൻ വർഗീസ്

(ആണവായുധ ഭീഷണിയുടെ അനിശ്ചിതത്വത്തിന്നടിയിൽ ആയുസ്സിന്റെ അരനാഴിക നേരം തള്ളി നീക്കുന്നആധുനിക മനുഷ്യന്, അതിരുകൾ തിരിക്കപ്പെട്ട ഭൂമിയിലെ രാഷ്ട്രീയ (ഉദാഹരണം : റഷ്യൻ – യുക്രയിൻ ) നേതാക്കളുടെ ധാർഷ്ട്യത്തിന്റെ കാൽചുവടുകളിൽ സ്വന്തം ജീവിതം പോലും അടിയറവു വയ്‌ക്കേണ്ടി വരുന്നദയനീയ സാഹചര്യങ്ങളിൽ വിശ്വ മാനവികതയുടെ ചതഞ്ഞരയുന്ന സ്വപ്നങ്ങളുടെ ചിറകടികൾ) ഉത്തുംഗ വിന്ധ്യ ഹിമവൽ സാനുക്കളെ, അത്യഗാധങ്ങളാ, മാഴിക്കുടങ്ങളേ, സുപ്രഭാതങ്ങൾ വിടർത്തും നഭസ്സിന്റെ – യത്യത്ഭുതങ്ങളെ, ചന്ദ്ര താരങ്ങളേ, ഇത്തിരിപ്പൂവായ്,യിവിടെയീ ഭൂമി തൻ മുറ്റത്തു നിന്ന് ചിരിക്കുമീ മാനവ – വർഗ്ഗത്തിനായി ഞാൻ മാപ്പു ചോദിക്കട്ടെ, ഹൃദ് മിഴിനീരാൽ കഴുകട്ടെ കാലുകൾ ! നിത്യവും സൂര്യനുദിക്കാതിരുന്നില്ല, കൃത്യമാ, യെത്താതിരുന്നില്ല രാവുകൾ. തെറ്റിയും, മുല്ലയും പൂക്കുന്ന കാവുകൾ – ക്കിക്കിളി യേകാതീരുന്നില്ല കാറ്റുകൾ? എന്റെ വർഗ്ഗത്തിനായെന്തെന്തു ചാരുത മന്ദസ്മിതങ്ങൾക്കു ചാർത്തി നീ വിശ്വമേ ! തിന്നും,കുടിച്ചു, മിണചേർന്നും നാളെയെ പൊന്നിൻ കിനാവിന്റെ…

ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഒപെക് + ഉൽപ്പാദനം വെട്ടിക്കുറച്ചതിനെ യെല്ലൻ വിമര്‍ശിച്ചു

വാഷിംഗ്ടണ്‍: എണ്ണ ഉൽപ്പാദനം കുറയ്ക്കാനുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും (ഒപെക് +) ഈ ആഴ്ചത്തെ തീരുമാനത്തെ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ വിമർശിച്ചു, ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞു. “ഒപെക്കിന്റെ തീരുമാനം ഉപകാരപ്രദമല്ലാത്തതും വിവേകശൂന്യവുമാണെന്ന് ഞാൻ കരുതുന്നു – അത് എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന അനിശ്ചിതത്വമുണ്ട്, പക്ഷേ തീർച്ചയായും, ഞങ്ങൾ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളിൽ ഇത് എനിക്ക് അനുയോജ്യമല്ലെന്ന് തോന്നുന്നു,” ഞായറാഴ്ച ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ ഫോണ്‍ സംഭാഷണത്തില്‍ യെല്ലൻ പറഞ്ഞു. വികസ്വര രാജ്യങ്ങളെയും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും കുറിച്ച് യു എസ് വളരെയധികം ആശങ്കാകുലരാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍, നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം യുഎസിൽ ഗ്യാസ് വിലവർദ്ധനവിന് കാരണമാകുമെന്ന് ബൈഡന്‍ ഭരണകൂടം ആശങ്കപ്പെടുന്നുണ്ടെന്ന് സ്വതന്ത്ര നിരീക്ഷകർ വിശ്വസിക്കുന്നു. 13 ഒപെക് രാജ്യങ്ങളും റഷ്യ ഉൾപ്പെടെ…

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്‍റെ കേരള ദിനാഘേഷങ്ങള്‍ നവംബര്‍ 6 ഞായറാഴ്ച ഫിലഡല്‍ഫിയയില്‍

ഫിലഡല്‍ഫിയ: കേരള പിറവിയുടെ 66ാം വാര്‍ഷികം ഫിലഡല്‍ഫിയയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബര്‍ 6 ഞായറാഴ്ച വൈകുന്നരം 3:30 മുതല്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ (9726 ബസല്‍റ്റന്‍ അവന്യൂ, യുണിറ്റ് 1) 19115 ല്‍ വച്ച് ആഘോഷപൂര്‍‌വ്വം കൊണ്ടാടുന്നു. ഞായറാഴ്ച വൈകുന്നേരം 3:30 ന് ഫിലഡല്‍ഫിയ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനം നടക്കും. 4:30 ന് ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ ഫിലഡല്‍ഫിയയിലെ സാമുഹിക,സാംസ്ക്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗവും തുടര്‍ന്ന് കേരളത്തനിമയാര്‍ന്ന കലാസംസ്ക്കാരിക പരിപാടികളും ഉണ്ടായിരിക്കും. സമ്മേളനത്തില്‍ വെച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യമൊരുക്കാന്‍ കാലം ചെയ്ത മാര്‍ ക്രിസ്തോസം തിരുമേനിയുടെ നേതൃത്വത്തില്‍ തിരുവല്ല വൈ.എം.സി.എയും ചേര്‍ന്ന് തുടങ്ങിവച്ച വികാസ് സ്കൂള്‍ പദ്ധതിയുടെ പുര്‍ത്തികരണത്തിനായി ട്രൈസ്റ്റേറ്റ് അംഗങ്ങളില്‍ നിന്ന് സമാഹരിക്കുന്ന തുക തിരുവല്ല വൈ.എം.സി.എ പ്രതിനിധിക്ക് കൈമാറി ഈ വര്‍ഷത്തെ കേരള…

കവർച്ചാ ശ്രമത്തിനിടയിൽ ഡാളസ് ഫോർട്ട്‌വർത്തിൽ നാലു പേർ വെടിയേറ്റു മരിച്ചു

ഫോർട്ട്‌വര്‍ത്ത്: ഒക്ടോബർ 6 വെള്ളിയാഴ്ച രാത്രി കവർച്ചാ ശ്രമത്തിനിടെ ഫോർട്ട്‌‌വർത്തിൽ നാല് പേർ വെടിയേറ്റു മരിച്ചതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 7 വെള്ളിയാഴ്ച രാത്രിൽ ഫോർട്ട്‌വർത്ത് ജസ്മിൻ സ്ട്രീറ്റിലായിരുന്നു സംഭവം. 911 കാൾ ലഭിച്ചതിനെതുടർന്ന് പോലീസ് എത്തിച്ചേർന്നു വാഹനത്തിൽ പരിശോധിച്ചപ്പോഴാണ് നാലു പേർ വെടിയേറ്റു കിടക്കുന്നതു കണ്ടെത്തിയത് . ഈ നാല് പേരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു ഒരാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻരക്ഷിക്കാനായില്ല . സംഭവത്തെക്കുറിച്ച് പോലീസ് ശനിയാഴ്ച ഒരു വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു സംഭവസ്ഥലത്ത് ഒരു സ്പോർട്ട് കാറാണ് ആദ്യമായി എത്തിയത് .അതിൻറെ പുറകിൽ ഒരു എസ്‌യുവി യും. സ്പോർട്ട് കാറിൽ നിന്നും ഒരാൾ ഇറങ്ങി എസ്‌യുവിൽ കയറി അതിനുശേഷമാണ് വെടിവെപ്പുണ്ടായത്ന്നു ദൃക്‌സാക്ഷികൾ പറഞ്ഞു എസ് യു വിയിലെ .വാഹനത്തിൽ നിന്നും നിലവിളിയും ഉയർന്നിരുന്നതായി സമീപവാസികളും പറഞ്ഞു .…

ഗർഭഛിദ്രത്തെ അനുകൂലിച്ചും ഇറാനിയൻ വനിതകളെ പിന്തുണച്ചും ചിക്കാഗോയില്‍ പ്രകടനം

ചിക്കാഗോ: ഇറാനിൽ സ്ത്രീകള്‍ക്കെതിരെ തുടരുന്ന സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധിച്ചും സമരം ചെയ്യുന്ന വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഗർഭഛിദ്രത്തെ അനുകൂലിച്ചും രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ചിക്കാഗോയിലും നൂറു കണക്കിന് അബോർഷൻ ആക്ടിവിസ്റ്റുകൾ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ചിക്കാഗോ ഫെഡറൽ പ്ലാസായിൽ സംഘടിച്ച പ്രതിഷേധക്കാർ ഇറാൻ വനിതകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്ലക്കാർഡുകളും ഗർഭഛിദ്രം സ്ത്രീകളുടെ അവകാശം ആണെന്ന് എഴുതിയ പ്ലക്കാർഡുകളും കൈകളിലേന്തി മിഷിഗൺ അവന്യൂവിലൂടെ നടത്തിയ പ്രകടനം ജനശ്രദ്ധ പിടിച്ചു പറ്റി. 22 വയസ്സുള്ള കുർദിഷ് ഇറാനിയൻ വനിത മഹ്‌സ അമിനി സദാചാര പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടന്നിരുന്നു. ഇതിനോടനുബന്ധിച്ചാണ് അമേരിക്കയിലെ ചിക്കാഗോ ഉൾപ്പെടെ 150 നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഇറാനിൽ ഹിജാബ് നിർബന്ധമാക്കിയതും പാട്ടു പാടുന്നതിനുള്ള അനുമതി നിഷേധിക്കുന്നതും ബൈക്ക് ഓടിക്കാൻ അനുവദിക്കാത്തതും പൊതു സ്ഥലങ്ങളിൽ പുരുഷൻമാരോടൊന്നിച്ചല്ലാതെ നടക്കാൻ…

ബോസ്റ്റൺ സെന്റ് ബേസിൽസ് പള്ളി; കന്നി 20 പെരുന്നാളും ദേവാലയ നവീകരണ കൂദാശയും ഭക്തിനിർഭരമായി

ബോസ്റ്റൺ: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യെൽദോ മാർ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റൺ സെന്റ് ബേസിൽസ് പള്ളിയുടെ ഈ വര്‍ഷത്തെ കന്നി 20 പെരുന്നാളും ദേവാലയ നവീകരണ കൂദാശയും 2022 സെപ്തംബർ 30, ഒക്ടോബര്‍ 1 തീയതികളിൽ ഭക്തിനിർഭരമായി നടത്തി. കാരുണ്യ ഗുരുശ്രേഷ്ഠനായ കബറിങ്കൽ മുത്തപ്പനറെ കന്നി 20 ഓർമ്മപ്പെരുന്നാളിലും നവീകരിച്ച ദേവാലയത്തിന്റെ കൂദാശയിലും ഇടവക മെത്രാപ്പോലീത്ത യെൽദോ മാർ തീത്തോസ് തിരുമേനിയോടൊപ്പം സഭ സെക്രട്ടറി ഫാദർ സജി മർക്കോസ്, ഫാദർ മത്തായി പുതുക്കുന്നത്ത്, ഫാദർ ജോയ് ജോൺ, ഫാദർ ജെറി ജേക്കബ് , ഫാദർ വർഗീസ്സ് പോൾ, ഫാദർ ജോയൽ ജേക്കബ് , ഡീക്കൻ അരുൺ ഗീവർഗീസ്, ഡീക്കൻ അജീഷ് മാത്യു, ഡീക്കൺ മോൻസി, ഡീക്കൻ സെമയോൺ, ഡീക്കൻ റാഹുൽ തുടങ്ങിയ വൈദികരും ധാരാളം ഭക്തജനങ്ങളും പങ്കെടുത്തു. ദേവാലയ നവീകരണത്തിന്റെ ആദ്യദിന…